beauty - ആരോഗ്യ അറിവുകൾ https://entearoghyam.in Malayalam Health Education Tips Fri, 11 Oct 2024 09:37:21 +0000 en-US hourly 1 https://wordpress.org/?v=6.8.1 211037616 ബിബി, സിസി ക്രീം ഗുണങ്ങൾ അറിയാം https://entearoghyam.in/%e0%b4%ac%e0%b4%bf%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%82-%e0%b4%97%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%85/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ac%25e0%25b4%25bf%25e0%25b4%25ac%25e0%25b4%25bf-%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25b8%25e0%25b4%25bf-%25e0%25b4%2595%25e0%25b5%258d%25e0%25b4%25b0%25e0%25b5%2580%25e0%25b4%2582-%25e0%25b4%2597%25e0%25b5%2581%25e0%25b4%25a3%25e0%25b4%2599%25e0%25b5%258d%25e0%25b4%2599%25e0%25b5%25be-%25e0%25b4%2585 https://entearoghyam.in/%e0%b4%ac%e0%b4%bf%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%82-%e0%b4%97%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%85/#respond Fri, 30 Sep 2022 11:25:21 +0000 https://entearoghyam.in/?p=1484 ആധുനിക ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ മൾട്ടിപർപ്പസ് ക്രീമുകൾക്ക് വലിയ പങ്കുണ്ട്. ബിബി, സിസി ക്രീം ഈ വിഭാഗത്തിൽ പെടുന്നവയാണ്. മോയ്‌സ്ചറൈസർ, സൺസ്‌ക്രീൻ, ആന്‍റി ഏജിംഗ് ക്രീം തുടങ്ങിയ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ കൊണ്ടാണ് ബിബി, സിസി ക്രീമുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഫൗണ്ടേഷൻ, കൺസീലർ, പ്രൈമർ തുടങ്ങിയ മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങൾ കൂടി അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് ഉപയോഗിച്ചതിന് ശേഷം വേറെ ചർമ്മ സംരക്ഷണത്തിന്‍റെയോ മേക്കപ്പ് ഉൽപ്പന്നങ്ങളുടെയോ ആവശ്യമില്ല. ബിബി, സിസി ക്രീമുകളുടെ ഗുണങ്ങളെക്കുറിച്ചും അവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും നമുക്ക് […]

The post ബിബി, സിസി ക്രീം ഗുണങ്ങൾ അറിയാം first appeared on ആരോഗ്യ അറിവുകൾ.

]]>

ആധുനിക ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ മൾട്ടിപർപ്പസ് ക്രീമുകൾക്ക് വലിയ പങ്കുണ്ട്. ബിബി, സിസി ക്രീം ഈ വിഭാഗത്തിൽ പെടുന്നവയാണ്.

മോയ്‌സ്ചറൈസർ, സൺസ്‌ക്രീൻ, ആന്‍റി ഏജിംഗ് ക്രീം തുടങ്ങിയ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ കൊണ്ടാണ് ബിബി, സിസി ക്രീമുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഫൗണ്ടേഷൻ, കൺസീലർ, പ്രൈമർ തുടങ്ങിയ മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങൾ കൂടി അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് ഉപയോഗിച്ചതിന് ശേഷം വേറെ ചർമ്മ സംരക്ഷണത്തിന്‍റെയോ മേക്കപ്പ് ഉൽപ്പന്നങ്ങളുടെയോ ആവശ്യമില്ല. ബിബി, സിസി ക്രീമുകളുടെ ഗുണങ്ങളെക്കുറിച്ചും അവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും നമുക്ക് അറിയാം.

എന്താണ് ബിബി ക്രീം

ബിബി ക്രീം ബ്ലെമിഷ് ബേസ് എന്നും ബ്യൂട്ടി ബാം എന്നും അറിയപ്പെടുന്നു. ഇത് ഒരു മൾട്ടിടാസ്‌കിംഗ് സ്കിൻ കെയർ ഉൽപ്പന്നമാണ്. അതായത് ചർമ്മ സംരക്ഷണ ഉൽപ്പന്നം മാത്രമല്ല മേക്കപ്പ് ഉൽപ്പന്നങ്ങളും അടങ്ങിയിരിക്കുന്നു. മോയ്‌സ്ചറൈസർ, സെറം, സൺസ്‌ക്രീൻ, പ്രൈമർ, ഫൗണ്ടേഷൻ തുടങ്ങിയ ഗുണങ്ങളുള്ളതിനാൽ ഫൗണ്ടേഷൻ, സൺസ്‌ക്രീൻ തുടങ്ങിയവ പ്രത്യേകം പുരട്ടേണ്ട ആവശ്യമില്ല.

ബിബി ക്രീമിന്‍റെ സൗന്ദര്യ ഗുണങ്ങൾ

ഇതിന് സൺസ്‌ക്രീനിന്‍റെ ഗുണങ്ങളും ഉള്ളതിനാൽ, സൂര്യന്‍റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകൾ പ്രായമാകുന്നതിന് മുമ്പ് ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും പ്രത്യക്ഷപ്പെടുന്നത് തടയുന്നു. ബിബി ക്രീമിൽ അടങ്ങിയിരിക്കുന്ന മോയ്സ്ചറൈസർ ചർമ്മത്തെ മൃദുവാക്കുന്നു, ഫൗണ്ടേഷന്‍റെ സാന്നിധ്യം മുഖത്തിന് മേക്കപ്പ് പോലെയുള്ള രൂപം നൽകുന്നു.

എന്താണ് മികച്ച ബിബി ക്രീം?

യുവ ചർമ്മത്തിന് ബിബി ക്രീം കൂടുതൽ ഫലപ്രദമാണ്. എല്ലാ സ്കിൻ ടൈപ്പിലും ഇത് ഉപയോഗിക്കാം അതായത് സാധാരണ, എണ്ണമയമുള്ള, വരണ്ട ചർമ്മങ്ങൾക്ക് അനുയോജ്യം. ഫൗണ്ടേഷൻ പോലെ തന്നെ സ്കിൻ ടോൺ അനുസരിച്ച് ബിബി ക്രീമും വിപണിയിൽ ലഭ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ചർമ്മത്തിന്‍റെ ടോൺ കണക്കിലെടുത്ത് ഏറ്റവും മികച്ച ബിബി ക്രീം തിരഞ്ഞെടുക്കാം.

എന്താണ് സിസി ക്രീം

ബിബി ക്രീമിന്‍റെ എല്ലാ ഗുണങ്ങളും സിസി ക്രീമിൽ ഉണ്ട്, ബിബി ക്രീം പോലെ തന്നെ സിസി ക്രീം ഉപയോഗിക്കുന്നത് ചർമ്മത്തെ മൃദുവാക്കുന്നു. ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുമെന്ന് ഭയപ്പെടേണ്ട മാത്രമല്ല മുഖത്തിന് മേക്കപ്പ് ഫിനിഷ് നൽകുന്നു. എന്നാൽ ഇതിന് ബിബി ക്രീമിൽ ഇല്ലാത്ത ചില ഗുണങ്ങളുണ്ട്. സിസി ക്രീം ചർമ്മത്തിന്‍റെ നിറം വർദ്ധിപ്പിക്കുന്നു, അതായത് ഇരുണ്ട നിറത്തിന് തിളക്കമുള്ള ടോൺ നൽകുന്നു. അതുകൊണ്ടാണ് ഇതിനെ കളർ കറക്ടർ എന്നും വിളിക്കുന്നത്.

സിസി ക്രീമിന്‍റെ സൗന്ദര്യ ഗുണങ്ങൾ

സിസി ക്രീം ഇരുണ്ട ചർമ്മത്തിന് നല്ല ഫലം നൽകുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നൽകുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ചില സ്ത്രീകളുടെ ചർമ്മം വളരെ പെട്ടെന്ന് ചുവപ്പായി മാറുന്നു. അതുകൊണ്ട് തന്നെ അവർക്കും ഈ ക്രീം ഗുണം ചെയ്യും.

എന്താണ് മികച്ച സിസി ക്രീം

ബിബി ക്രീം പോലെ സിസി ക്രീമും ചർമ്മത്തിന് കൂടുതൽ ഗുണം ചെയ്യും. കൂടാതെ ഇത് എല്ലാ ചർമ്മത്തിനും അനുയോജ്യമാണ്. മുഖക്കുരു വരുകയോ ചർമ്മത്തിന് നിറം മാറുകയോ മുഖത്ത് കറുത്ത പാടുകൾ, ആവശ്യമില്ലാത്ത ചുവപ്പ് എന്നിവ കാണപ്പെടുകയോ ചെയ്താൽ സിസി ക്രീം നിങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയതാണെന്ന് മനസ്സിലാക്കുക.

ബിബിസിസി ക്രീം എങ്ങനെ പ്രയോഗിക്കാം

ബിബി, സിസി ക്രീമുകൾക്ക് സൺസ്‌ക്രീനിന്‍റെയും കൺസീലറിന്‍റെയും ഗുണമേന്മ ഉണ്ട്. എന്നാൽ അവ കൺസീലർ പോലുള്ള ചെറിയ അളവുകളിലോ സൺസ്‌ക്രീൻ പോലെ ധാരാളമായോ അല്ല ഉപയോഗിക്കേണ്ടത് ഇത് ഫൗണ്ടേഷൻ പോലെ ഉപയോഗിക്കണം. ആദ്യം വിരൽ കൊണ്ട് മുഖത്ത് ചില സ്പോട്ടുകൾ പോലെ പുരട്ടുക എന്നിട്ട് അവ മുഖത്ത് ചെറുതായി പരത്തുക. മേക്കപ്പ് ബ്രഷ് ഉപയോഗിച്ച് മികച്ച ഫിനിഷിംഗ് നൽകാം.

എന്താണ് ഡിഡി ക്രീം

ബിബി, സിസി ക്രീമുകൾക്ക് പിന്നാലെ ഡിഡി ക്രീമുകളും (ഡെയിലി ഡിഫെൻസ് ക്രീം) ഇന്ന് കോസ്മെറ്റിക് വിപണിയിൽ എത്തുന്നുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ ഡിഡി ക്രീമിന് ബിബിയുടെയും സിസിയുടെയും എല്ലാ സവിശേഷതകളും ഉണ്ട്. എന്നാൽ അന്തർലീനമായ ആന്‍റി ഏജിംഗ് ഗുണങ്ങൾ ഇതിനെ ബിബി, സിസി ക്രീമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഡിഡി ക്രീമിൽ കാണപ്പെടുന്ന ആന്‍റി ഏജിംഗ് ക്രീം മുഖത്ത് നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കുന്നു. അതുപോലെ തന്നെ വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. പ്രായപൂർത്തിയായ ചർമ്മത്തിന് ഏറ്റവും മികച്ച ക്രീം ആണ് ഡിഡി ക്രീം.

മേക്കപ്പ് ആർട്ടിസ്റ്റ് മനീഷ് കെർക്കർ പറയുന്നതനുസരിച്ച്, “ബിബി ക്രീമിന് സിറം, മോയ്സ്ചറൈസർ, പ്രൈമർ, കൺസീലർ, ഫൗണ്ടേഷൻ, സൺസ്‌ക്രീൻ മുതലായവയുടെ ഗുണങ്ങളുണ്ട്. അതിനാൽ ഇതിനെ ഒരു ഫേഷ്യൽ കോസ്മെറ്റിക് എന്നും വിളിക്കുന്നു.”

“സിസി ക്രീം ബിബി ക്രീമിന്‍റെ മറ്റൊരു പതിപ്പാണെന്ന് പറയാം, ഇതിന് ബിബി ക്രീമിന്‍റെ എല്ലാ ഗുണങ്ങളും ഉണ്ട് കൂടാതെ ചർമ്മത്തിന് തിളക്കം നൽകാനുള്ള കഴിവുമുണ്ട്.”

സ്മാർട്ട് ടിപ്‌സ്

  1. നിങ്ങൾ ബിബി ക്രീം പ്രയോഗിക്കുകയാണെങ്കിൽ ഒപ്പം സിസി ക്രീം പ്രയോഗിക്കരുത്, രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കുക.
  2. ബിബിയിലും സിസി ക്രീമിലും മോയിസ്ചറൈസർ ഉണ്ട്. എന്നാൽ നിങ്ങളുടെ ചർമ്മം വരണ്ടതാണെങ്കിൽ ചർമ്മത്തിൽ ബിബി അല്ലെങ്കിൽ സിസി ക്രീമുകൾ പുരട്ടുന്നതിന് മുമ്പ് തീർച്ചയായും മോയ്സ്ചറൈസർ പുരട്ടുക.
  3. മികച്ച ഫലങ്ങൾക്കായി ആദ്യം മുഖത്ത് ബിബി അല്ലെങ്കിൽ സിസി ക്രീം പുരട്ടുക. നന്നായി ഉണങ്ങുമ്പോൾ മുകളിൽ സെറ്റിംഗ് പൗഡർ പുരട്ടുക. ബിബി സിസി ക്രീം ദീർഘകാലം നിലനിൽക്കും.

 

The post ബിബി, സിസി ക്രീം ഗുണങ്ങൾ അറിയാം first appeared on ആരോഗ്യ അറിവുകൾ.

]]>
https://entearoghyam.in/%e0%b4%ac%e0%b4%bf%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%82-%e0%b4%97%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%85/feed/ 0 1484
പ്രസവ ശേഷം സുന്ദരിയാവാം https://entearoghyam.in/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5%e0%b4%be%e0%b4%82/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b5%258d%25e0%25b4%25b0%25e0%25b4%25b8%25e0%25b4%25b5-%25e0%25b4%25b6%25e0%25b5%2587%25e0%25b4%25b7%25e0%25b4%2582-%25e0%25b4%25b8%25e0%25b5%2581%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a6%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25af%25e0%25b4%25be%25e0%25b4%25b5%25e0%25b4%25be%25e0%25b4%2582 https://entearoghyam.in/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5%e0%b4%be%e0%b4%82/#respond Fri, 29 Apr 2022 03:59:32 +0000 https://entearoghyam.in/?p=1366 പ്രസവ ശേഷം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം, ബ്യൂട്ടി എക്‌സ്‌പെർട്ട് നൽകുന്ന ടിപ്സുകൾ. പ്രസവ ശേഷം ഭൂരിഭാഗം പേരും സ്വന്തം സൗന്ദര്യ കാര്യങ്ങളിൽ അത്ര ജാഗ്രത പുലർത്തി കാണാറില്ല. കുഞ്ഞിന്‍റെ പരിചരണവും വീട്ടുകാര്യങ്ങൾ നോക്കി നടത്തലും ഒക്കെയായി അമ്മമാർ ഏറെ തിരക്കിലാവുന്നതു കൊണ്ടാണിത്. ഈ ശ്രദ്ധ ഇല്ലായ്മ മൂലം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം. ബ്യൂട്ടി എക്‌സ്‌പെർട്ട് രേണു മഹേശ്വരി നൽകുന്ന ഈ കുറിപ്പുകൾ പരീക്ഷിച്ചു നോക്കുക. പ്രസവ ശേഷം ചർമ്മം വല്ലാതെ ഡ്രൈ […]

The post പ്രസവ ശേഷം സുന്ദരിയാവാം first appeared on ആരോഗ്യ അറിവുകൾ.

]]>

പ്രസവ ശേഷം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം, ബ്യൂട്ടി എക്‌സ്‌പെർട്ട് നൽകുന്ന ടിപ്സുകൾ.

പ്രസവ ശേഷം ഭൂരിഭാഗം പേരും സ്വന്തം സൗന്ദര്യ കാര്യങ്ങളിൽ അത്ര ജാഗ്രത പുലർത്തി കാണാറില്ല. കുഞ്ഞിന്‍റെ പരിചരണവും വീട്ടുകാര്യങ്ങൾ നോക്കി നടത്തലും ഒക്കെയായി അമ്മമാർ ഏറെ തിരക്കിലാവുന്നതു കൊണ്ടാണിത്. ഈ ശ്രദ്ധ ഇല്ലായ്മ മൂലം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം. ബ്യൂട്ടി എക്‌സ്‌പെർട്ട് രേണു മഹേശ്വരി നൽകുന്ന ഈ കുറിപ്പുകൾ പരീക്ഷിച്ചു നോക്കുക.

  • പ്രസവ ശേഷം ചർമ്മം വല്ലാതെ ഡ്രൈ ആയി പോകാറുണ്ട്. വാഴപ്പഴം നന്നായി ഉടച്ച് മുഖത്തും കൈകളിലും മൃദുവായി തേച്ച് പിടിപ്പിക്കുക. പ്രസവ ശേഷം ശരീരത്തിൽ നീരുവീക്കം ഉണ്ടാകാറുണ്ട്. ഈ പ്രശ്നം അകലാൻ മുഖത്ത് ഏതെങ്കിലും ഫ്രൂട്ട് പായ്‌ക്കിടുന്നത് ഉചിതമാണ്.
  • പപ്പായ നന്നായി ഉടച്ച് മുഖത്ത് പുരട്ടുക. ചർമ്മത്തിന് നല്ല തിളക്കവും മൃദുലതയും കൈവരും. ചുളിവുകൾ അകലുകയും ചെയ്യും. മുഖം ക്ലീനിംഗും ടോണിംഗും ചെയ്യുക.
  • ആഴ്‌ചയിൽ രണ്ട് തവണ സ്‌ക്രബ് ചെയ്യുക. സ്‌ക്രബ് വീട്ടിൽ തയ്യാറാക്കിയതോ റെഡിമെയ്‌ഡോ ഉപയോഗിക്കാം.
  • അക്യൂപ്രഷർ വഴി സ്വയം കൈകൾ മസാജ് ചെയ്യാം. കാലുകളിൽ വട്ടത്തിൽ ചലിപ്പിക്കുക.
  • ഇളം ചൂട് വെള്ളത്തിൽ നാരങ്ങാ തൊലിയോ ഉപ്പോ ചേർത്ത ശേഷം പാദങ്ങൾ മുക്കി വയ്‌ക്കുക. പാദങ്ങൾക്ക് ഉണ്ടാകുന്ന തളർച്ച അകലും, ഒപ്പം സൗന്ദര്യവും കൂടും.
  • പ്രസവ ശേഷം അരോമ ഓയിൽ ഉപയോഗിച്ച് ശരീരം മൊത്തത്തിൽ മസാജ് ചെയ്യുക. രക്‌തയോട്ടം വർദ്ധിപ്പിക്കുന്നതിനൊപ്പം സൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. സിസേറിയൻ നടത്തിയവർ ഉദരത്തിൽ മസാജ് ചെയ്യരുത്.
  • പ്രസവ ശേഷം അസ്വസ്‌ഥതയും ഉറക്കക്കുറവും ഉണ്ടെങ്കിൽ തലയിണയിൽ ഏതാനും തുള്ളി നൈറോലി ഓയിൽ തൂവുക. നല്ല ഉറക്കം കിട്ടാനിത് സഹായിക്കും. സുഖകരമായ ഉറക്കം നല്ല ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. ഒപ്പം സൗന്ദര്യവും വർദ്ധിപ്പിക്കും.
  • ദിവസവും വിറ്റാമിൻ ഇ ഓയിൽ തലയിൽ പുരട്ടി മസാജ് ചെയ്യുക. കൈ കൊണ്ട് മുടി പതിയെ ചീകുക. മുടിയിൽ കുരുക്ക് വീഴുന്നത് ഒഴിവാകും. വാഴപ്പഴം നന്നായി ഉടച്ച് തലയിൽ പുരട്ടുന്നതു കൊണ്ട് മുടിയ്‌ക്ക് നല്ല മൃദുലതയും തിളക്കവും കൈവരും.
  • ധാരാളം വെള്ളം കുടിക്കുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക. മുഖത്തെ തളർച്ചയെല്ലാം അകലുന്നതിനൊപ്പം ചർമ്മം സുന്ദരമാകും.

TAGS:beauty, beauty after delivery ,beauty tips,delivery,hair care,skin care

The post പ്രസവ ശേഷം സുന്ദരിയാവാം first appeared on ആരോഗ്യ അറിവുകൾ.

]]>
https://entearoghyam.in/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5%e0%b4%be%e0%b4%82/feed/ 0 1366
Wedding special: Fitness- കല്ല്യാണത്തിനു മുമ്പ് അറിയേണ്ടത് https://entearoghyam.in/wedding-special-fitness-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa/?utm_source=rss&utm_medium=rss&utm_campaign=wedding-special-fitness-%25e0%25b4%2595%25e0%25b4%25b2%25e0%25b5%258d%25e0%25b4%25b2%25e0%25b5%258d%25e0%25b4%25af%25e0%25b4%25be%25e0%25b4%25a3%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b5%2581-%25e0%25b4%25ae%25e0%25b5%2581%25e0%25b4%25ae%25e0%25b5%258d%25e0%25b4%25aa https://entearoghyam.in/wedding-special-fitness-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa/#respond Fri, 15 Apr 2022 13:34:36 +0000 https://entearoghyam.in/?p=1354 കല്ല്യാണത്തിനു മുമ്പ് പ്രതിശ്രുത വധു അറിഞ്ഞിരിക്കേണ്ട ചില ഫിറ്റ്‌നസ്സ് ടിപ്‌സ്. “ഹലോ, നമിതയല്ലേ?” “ഹായ്… രേഷ്‌മാ എന്‍റെ കല്ല്യാണക്കത്തു കിട്ടിയില്ലേ?” “കിട്ടി… കിട്ടി… ഒരുക്കങ്ങളൊക്കെ എവിടെ വരെയായി? ഇപ്പോഴും സമോസ, ബർഗർ തീറ്റ തന്നെയാണാ? വറപൊരിയും ജങ്ക് ഫുഡുമൊന്നും ഇനി വേണ്ട. ഡയറ്റൊക്കെ ശ്രദ്ധിക്കുന്നില്ലേ? പിന്നെ ബ്യൂട്ടി ട്രീറ്റ്‌മെന്‍റുമൊക്കെ ഇപ്പോഴേ തുടങ്ങിക്കോ…” “ആ വക കാര്യങ്ങളൊക്കെ അറിയാൻ കൂടിയാണ് ഞാൻ വിളിച്ചത് ചങ്ങാതീ…” “നീ ടെൻഷനിടിക്കാതെ… അതെല്ലാം പറഞ്ഞു തരാം” പ്രതിശ്രുത വധുവിനുള്ള ഫിറ്റ്‌നസ്സ് ടിപ്‌സ്… ഡയറ്റ് […]

The post Wedding special: Fitness- കല്ല്യാണത്തിനു മുമ്പ് അറിയേണ്ടത് first appeared on ആരോഗ്യ അറിവുകൾ.

]]>

കല്ല്യാണത്തിനു മുമ്പ് പ്രതിശ്രുത വധു അറിഞ്ഞിരിക്കേണ്ട ചില ഫിറ്റ്‌നസ്സ് ടിപ്‌സ്.

“ഹലോ, നമിതയല്ലേ?”

“ഹായ്… രേഷ്‌മാ എന്‍റെ കല്ല്യാണക്കത്തു കിട്ടിയില്ലേ?”

“കിട്ടി… കിട്ടി… ഒരുക്കങ്ങളൊക്കെ എവിടെ വരെയായി? ഇപ്പോഴും സമോസ, ബർഗർ തീറ്റ തന്നെയാണാ? വറപൊരിയും ജങ്ക് ഫുഡുമൊന്നും ഇനി വേണ്ട. ഡയറ്റൊക്കെ ശ്രദ്ധിക്കുന്നില്ലേ? പിന്നെ ബ്യൂട്ടി ട്രീറ്റ്‌മെന്‍റുമൊക്കെ ഇപ്പോഴേ തുടങ്ങിക്കോ…”

“ആ വക കാര്യങ്ങളൊക്കെ അറിയാൻ കൂടിയാണ് ഞാൻ വിളിച്ചത് ചങ്ങാതീ…”

“നീ ടെൻഷനിടിക്കാതെ… അതെല്ലാം പറഞ്ഞു തരാം”

പ്രതിശ്രുത വധുവിനുള്ള ഫിറ്റ്‌നസ്സ് ടിപ്‌സ്…

ഡയറ്റ്

ശരീരം ഫിറ്റ് & ഫൈൻ ആകുന്നതിനു ഭക്ഷണത്തിൽ ചില ചിട്ടകൾ വരുത്താം…

  • പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രാതലിന് ഒരു മുട്ട, ബ്രഡ്, ഫ്രഷ് ജ്യൂസ് ഉൾപ്പെടുത്താം. മാത്രമല്ല ബദാം, വാൾനട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സും ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇവയിലടങ്ങിയ പ്രോട്ടീൻ, ഫൈബർ, ഫൈറോ കെമിക്കൽസ് ഹൃദയാരോഗ്യം കാക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിനും സഹായകരമാകും.
  • ദിവസവും ഭക്ഷണത്തിൽ ഒരു നേരം തൈര് ഉൾപ്പെടുത്തുക. തൈരിൽ അടങ്ങിയ സിങ്ക്, കാത്സ്യം, വിറ്റാമിൻ ബി എന്നിവ ചർമ്മത്തിന് മൃദുത്വം പകരും.
  • ഇടനേരങ്ങളിൽ സ്‌നാക്‌സിനു പകരം പഴങ്ങൾ മതി.
  • പനീർ കൊണ്ടുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. പ്രോട്ടീൻ, കാത്സ്യം സമ്പുഷ്‌ടമായ പനീർ ഉദര സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുമെന്നു മാത്രമല്ല പല്ലുകൾക്ക് ബലവും നൽകും.
  • നോൺവെജാണോ? എങ്കിൽ ചെറുമീനുകൾ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. ഇതിലടങ്ങിയ പ്രോട്ടീൻസ് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നു മാത്രമല്ല മുടിയ്‌ക്ക് തിളക്കവും നൽകും.
  • ഇലക്കറികൾ പല നിറത്തിലുള്ള പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾ വേവിച്ചു കഴിക്കുക. ആരോഗ്യം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല മുഖക്കുരു ശല്ല്യം ഇല്ലാതാക്കും. പോഷണം നിറഞ്ഞ കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക.

ബ്യൂട്ടി

സുന്ദരിയാവാൻ നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങണം.

  • പതിവായി മുഖത്ത് സിടിഎം അതായത് ക്ലെൻസിംഗ്, ടോണിംഗ്, മോയ്‌സ്‌ചറൈസർ ചെയ്യുക. മൃതകോശങ്ങൾ നീങ്ങി ചർമ്മം സുന്ദരമാകും.
  • വരണ്ട് നിർജ്‌ജീവമായി തോന്നിക്കുന്ന മുടിയാണോ? എങ്കിൽ നാല് മാസം മുമ്പ് തന്നെ കേശപരിചരണം തുടങ്ങണം. ഡീപ്പ് കണ്ടീഷനിംഗ് ചെയ്യുന്നത് മുടിയുടെ സൗന്ദര്യത്തിനും കരുത്തിനും നല്ലതാണ്. മുടിയുടെ അറ്റം പിളരൽ, താരൻ പോലുള്ള പ്രശ്നങ്ങൾക്ക് ഹെയർ സ്‌പാ നല്ല പരിഹാരമാണ്. ഹോട്ട് ഓയിൽ മസാജ്, ആന്‍റി ഡാൻഡ്രഫ് ട്രീറ്റ്‌മെന്‍റ് ചെയ്യുന്നതും നല്ലതാണ്. ആരോഗ്യമുള്ള മുടി മുഖസൗന്ദര്യത്തിനു മാറ്റു കൂട്ടും.
  • മുഖം, മുടി പോലെ തന്നെ പ്രധാനമാണ് കൈകാലുകളുടേയും പ്രത്യേകിച്ച് നഖങ്ങളുടേയും പരിചരണം. വിവാഹത്തിനു രണ്ട് മാസം മുമ്പ് തന്നെ പെഡിക്യൂർ, മാനിക്യൂർ ചെയ്യുക. കൈകാലുകളിലെ മൃതകോശങ്ങൾ നീക്കുന്നതിനു ഇത് സഹായകരമാണ്. ഇനി നഖങ്ങൾക്ക് ആകൃതി നൽകി ഭംഗി വരുത്തുക.
  • ബോഡി പോളിഷിംഗ് ചർമ്മത്തിന്‍റെ പരുപരുപ്പു മാറ്റി മൃദുലമാക്കും. ശരീരത്തിന്‍റെ ക്ഷീണമകറ്റി ഫ്രഷ്‌നസ്സ് നൽകുന്നതിനു ബോഡി സ്‌പാ ഗുണകരമാണ്. ബോഡി മസാജ്, ഹെഡ് മസാജ്, ഫുട് മസാജ്, ഹോട്ട് മസാജ് എന്നിങ്ങനെ സ്‌പാ പലതരത്തിലുണ്ട്. എന്നിരുന്നാലും വധുവിന് ബ്രൈഡൽ സ്‌പാ ചെയ്യുന്നതാവും അനുയോജ്യം. വിവാഹത്തനു മൂന്നു മാസം മുമ്പ് തന്നെ സ്‌പാ ട്രീറ്റ്‌മെന്‍റ് തുടങ്ങുക.
  • വിവാഹ ദിവസം ചർമ്മത്തിനു ചേരുന്ന വാട്ടർ പ്രൂഫ് മേക്കപ്പ് വേണം അപ്ലൈ ചെയ്യാൻ. ഫ്രഷ്‌നസ്സും സൗന്ദര്യവും നിലനിർത്തുന്നതിനു ഇതു സഹായിക്കും.

സ്‌ട്രെസ്സ്

  • മനസ്സിൽ പോസിറ്റീവ് ചിന്തകൾക്കിടം നൽകാം, എപ്പോഴും ഹാപ്പിയായിരിക്കുക.
  • കല്ല്യാണപ്പെണ്ണ് സ്വന്തം അഭിപ്രായം തുറന്നു പറയുക. വിവാഹ ഒരുക്കങ്ങളിൽ വീട്ടുകാരെ സഹായിക്കുക. ബന്ധുക്കളോടും സുഹൃത്തുക്കളോടും മനസ്സു തുറന്നു സംസാരിക്കുക.
  • രാത്രി ഉറക്കമിളയ്‌ക്കരുത്. ഉറക്കമില്ലായ്‌മയും ടെൻഷനും സൗന്ദര്യത്തെ ബാധിക്കും. സ്‌ട്രെസ്സ് അകറ്റാൻ യോഗയും, വ്യായാമവും ശീലിക്കുക.
  • ഡാർക്ക് ചോക്ലേറ്റ് ഭക്ഷണത്തിലുൾപ്പെടുത്തുക. ഇത് സ്‌ട്രെസ്സ് കൺട്രോൾ ചെയ്യാൻ ഏറെ സഹായകരമാണ്.

ഹെൽത്ത് – അറിഞ്ഞൊരുങ്ങാം…

  • സ്‌ഥിരമായി കണ്ണട ധരിക്കാറുണ്ടോ? വിവാഹവേളയിൽ കണ്ണട ധരിക്കുന്നത് മേക്കപ്പിന്‍റെ മാറ്റു കുറയ്‌ക്കുമെന്നതിനാൽ ഈ അവസരത്തിൽ കണ്ണട ഒഴിവാക്കാം. ലേസർ സർജറി ചെയ്യുകയോ കണ്ണുകളിൽ കോണ്ടാക്‌ട് ലെൻസ് അണിയുകയോ ചെയ്യാം. ഡോക്‌ടറുടെ ഉപദേശമാരായാൻ മടിക്കണ്ട.
  • സ്‌റ്റൈലിഷ്, ഫാഷനബിൾ പാദരക്ഷകൾ അണിയുന്നതിൽ തെറ്റില്ല. എന്നാൽ ഹീൽ ഉള്ള ചെരിപ്പുകൾ കഴിവതും ഒഴിവാക്കാം. നടുവേദനയ്‌ക്കും, കാലിൽ നീരുണ്ടാവുന്നതിനും ഇതിടവരുത്തും. ഈ അവസരത്തിൽ കംഫർട്ടബിൾ ചെരിപ്പ് അണിയുന്നതാവും ഉചിതം.
  • വിവാഹത്തിനു ഒരാഴ്‌ച മാത്രം ബാക്കിയുള്ളപ്പോഴാവും പലരും മൂക്കു കുത്തുക. എന്നാൽ ഒരു മാസം മൂക്കു കുത്തുന്നതാണ് ഉചിതം. കാരണം പഴുപ്പോ നീരോ മറ്റു തരത്തിലുള്ള അസ്വസ്‌ഥതകൾ ഒഴിവാക്കാനാവും.
  • ദന്ത ചികിത്സ നടത്തി കേടുപാടുള്ള പല്ലുകൾ ശരിയാക്കിടെുക്കുക.

വിവാഹ ദിവസം മനസ്സു തുറന്നു ചിരിക്കാമല്ലോ?

TAGS:beauty, beauty tips, beauty tips for bride,fitness,fitness tips,fitness tips for bride,marriage,wedding

The post Wedding special: Fitness- കല്ല്യാണത്തിനു മുമ്പ് അറിയേണ്ടത് first appeared on ആരോഗ്യ അറിവുകൾ.

]]>
https://entearoghyam.in/wedding-special-fitness-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa/feed/ 0 1354
വെയിൽ ആരോഗ്യത്തിന് ഉത്തമം https://entearoghyam.in/%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b5%2586%25e0%25b4%25af%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2586%25e0%25b4%25b0%25e0%25b5%258b%25e0%25b4%2597%25e0%25b5%258d%25e0%25b4%25af%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d-%25e0%25b4%2589%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25ae https://entearoghyam.in/%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae/#respond Fri, 08 Apr 2022 08:54:50 +0000 https://entearoghyam.in/?p=1333 എന്തൊരു വെയിലാണ് എന്ന് വേനൽക്കാലത്ത് മിക്കവാറും പെൺകുട്ടികൾ ആവലാതിപ്പെടാറുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ശരീരത്തൽ എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ സൂര്യകിരണങ്ങൾക്കും ഉണ്ട് എന്ന വസ്തുത മറന്നു കൊണ്ടുള്ളതാണ് ഈ പ്രസ്താവന. സൂര്യനില്ലാത്ത ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും പ്രയാസമല്ലേ. പണ്ടൊക്കെ പെൺകുട്ടികളാണ് വെയിൽ ഏൽക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ആൺകുട്ടികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല. വെയിൽ കൊണ്ടാൽ ശരീരകാന്തി പോകുമെന്നുള്ള തരത്തിലുള്ള ചിന്ത ചെറുപ്പകാലം തൊട്ടേ തുടങ്ങുന്നു എന്നാണ് മനഃശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. വെയിലേറ്റ് കരുവാളിക്കുന്ന ചർമ്മം എങ്ങനെ സംരക്ഷിക്കാം […]

The post വെയിൽ ആരോഗ്യത്തിന് ഉത്തമം first appeared on ആരോഗ്യ അറിവുകൾ.

]]>

എന്തൊരു വെയിലാണ് എന്ന് വേനൽക്കാലത്ത് മിക്കവാറും പെൺകുട്ടികൾ ആവലാതിപ്പെടാറുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ശരീരത്തൽ എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ സൂര്യകിരണങ്ങൾക്കും ഉണ്ട് എന്ന വസ്തുത മറന്നു കൊണ്ടുള്ളതാണ് ഈ പ്രസ്താവന. സൂര്യനില്ലാത്ത ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും പ്രയാസമല്ലേ. പണ്ടൊക്കെ പെൺകുട്ടികളാണ് വെയിൽ ഏൽക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ആൺകുട്ടികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല.

വെയിൽ കൊണ്ടാൽ ശരീരകാന്തി പോകുമെന്നുള്ള തരത്തിലുള്ള ചിന്ത ചെറുപ്പകാലം തൊട്ടേ തുടങ്ങുന്നു എന്നാണ് മനഃശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. വെയിലേറ്റ് കരുവാളിക്കുന്ന ചർമ്മം എങ്ങനെ സംരക്ഷിക്കാം എന്നായിരിക്കും പരസ്യങ്ങളിലെല്ലാം പ്രമേയം. പ്രത്യേകതരം ക്രീം പുരട്ടിയില്ലെങ്കിൽ മുഖകാന്തിയെ ഇത് രൂക്ഷമായി ബാധിക്കും. സമൂഹത്തിന് അസ്വീകാര്യമായ കറുത്ത നിറത്തിൽ നിന്നും മോചനം നേടൂ…. എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ സ്ത്രീകളെ സ്വാധീനിക്കാതിരിക്കുന്നത് എങ്ങനെ? കറുത്തു കരുവാളിച്ച നിറത്തിന് എതിരെയുള്ള സമൂഹത്തിന്‍റെ ഈ എതിർപ്പ് തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് വിപണിയിൽ ഇറങ്ങുന്ന ഈ പ്രത്യേകതരം ക്രീമുകൾ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്യും.

സൂര്യ കിരണങ്ങൾ നമ്മുടെ ആരോഗ്യത്തിനു ഗുണകരം ആണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സൂര്യപ്രകാശം ഒരു തരത്തിൽ ഔഷധത്തിന് തുല്യമാണ്. ഇവ കൊണ്ട് താഴെ പറയുന്ന പ്രയോജനങ്ങളും ഉണ്ട്.

  • സൂര്യപ്രകാശം ചർമ്മത്തിലുണ്ടാകുന്ന പ്രത്യേകതരം പൂപ്പലുകളേയും ബാക്ടീരിയകളേയും നശിപ്പിക്കും.
  • ഇത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
  • ഇത് ശ്വേത രക്താണുക്കളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു.
  • ത്വക്കിൽ അടങ്ങിയിരിക്കുന്ന എർജെസ്ട്രോൾ എന്ന പദാർത്ഥത്തെ സൂര്യന്‍റെ അൾട്രാ വയലറ്റ് രശ്മികൾ വിറ്റാമിൻ ഡി ആക്കി മാറ്റുന്നു. ഇതാണ് നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നത്.

വെയിൽ പേടി രോഗങ്ങളെ വിളിച്ചു വരുത്തും

സൂര്യകിരണങ്ങളെ പൂർണ്ണമായി ഒഴിവാക്കാനായി വീടിന്‍റെ വാതിലുകളും ജനാലകളും കൊട്ടിയടച്ച് ഏതെങ്കിലുമൊരു കോണിൽ ഒതുങ്ങിക്കൂടുന്നത് രോഗങ്ങളെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. എറണാകുളത്ത് താമസിക്കുന്ന ശശികലയ്ക്ക് സംഭവിച്ചതിപ്രകാരമാണ്, ശശികല താമസിക്കുന്ന ഫ്ളാറ്റിൽ സൂര്യപ്രകാശം തീരെ കടന്നു ചെല്ലില്ലായിരുന്നു. അല്പം വെയിലടിച്ചാൽ പോലും ചർമ്മം പൊള്ളുമെന്നും ചുളിവുകളുണ്ടാകുമെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും പരസ്യങ്ങളിലൂടെയും അവർ മനസിലാക്കിയത്.

ഇതൊക്കെ പോരാഞ്ഞ് വീട്ടിലെ വാതിലുകളും ജനാലകളും അടച്ചിരിക്കുകയും പതിവാണ് താനും. അവൾ കോളേജിൽ പോകുന്നതു നിർത്തി കറസ്പോണ്ടൻസായി പഠിക്കുവാൻ തുടങ്ങി. വീട്ടുകാർ അവളെ ഒരുപാട് ഉപദേശിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. താമസിയാതെ ശശികല സന്ധിവേദനയും ത്വക്കിനെ ബാധിക്കുന്ന പലതരം രോഗങ്ങളും കൊണ്ട് വലയാൻ തുടങ്ങി. അങ്ങനെ വെയിലിനെ ഭയന്നു ജീവിച്ച ശശികലയുടെ ജീവിതം തീരാരോഗങ്ങളുടെ വിളനിലമായി മാറി. ഡോക്ടർമാരുടെ സേവനം തേടിയ ശശികലയ്ക്ക് അവരിൽ നിന്നും കിട്ടിയ ഒരു ഉപദേശം നന്നായി വെയിൽ കൊള്ളണമെന്നായിരുന്നു.

ഇ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ കൂടുതൽ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം
https://wa.me/message/D2WXHKNFEE2BH1

The post വെയിൽ ആരോഗ്യത്തിന് ഉത്തമം first appeared on ആരോഗ്യ അറിവുകൾ.

]]>
https://entearoghyam.in/%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae/feed/ 0 1333