Body Odor: - ആരോഗ്യ അറിവുകൾ https://entearoghyam.in Malayalam Health Education Tips Mon, 04 Apr 2022 13:28:35 +0000 en-US hourly 1 https://wordpress.org/?v=6.8.1 211037616 Body Odor: വിയർപ്പ് നാറ്റം കൂടുന്നുണ്ടോ? കാരണമറിയാം https://entearoghyam.in/body-odor-%e0%b4%b5%e0%b4%bf%e0%b4%af%e0%b5%bc%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d/?utm_source=rss&utm_medium=rss&utm_campaign=body-odor-%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25af%25e0%25b5%25bc%25e0%25b4%25aa%25e0%25b5%258d%25e0%25b4%25aa%25e0%25b5%258d-%25e0%25b4%25a8%25e0%25b4%25be%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b4%2582-%25e0%25b4%2595%25e0%25b5%2582%25e0%25b4%259f%25e0%25b5%2581%25e0%25b4%25a8%25e0%25b5%258d https://entearoghyam.in/body-odor-%e0%b4%b5%e0%b4%bf%e0%b4%af%e0%b5%bc%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d/#respond Mon, 04 Apr 2022 13:28:35 +0000 https://entearoghyam.in/?p=1318  എണ്ണയും, ത്വക്കിന്റെ കോശങ്ങളും, അഴുക്കും സ്വകാര്യ ഭാഗങ്ങളിൽ അടിഞ്ഞ് കൂടും. ഇത് വിയർപ്പ് നാറ്റം കൂട്ടാൻ കാരണമാകും.    വിയർപ്പ് നാറ്റം കൂടുന്നത് പലർക്കും പ്രശ്‌നമായി മാറാറുണ്ട്. എത്ര പെർഫ്യൂം ഉപയോഗിച്ചാലും വിയപ്പിന്റെ നാറ്റം മാറില്ലെന്ന് പരാതിപ്പെടുന്നവരും ഉണ്ട്. എന്നാൽ പലപ്പോഴും ഈ നാറ്റത്തിന്റെ കാരണം പലർക്കും മനസിലാകാറില്ല. ഈ നാറ്റത്തിന്റ കാരണം കണ്ടെത്തിയാൽ, അത് ഇല്ലാതാക്കാനും എളുപ്പമാകും. വിയർപ്പ് നാറ്റത്തിന്റെ കരണങ്ങളും, മാറ്റാനുള്ള വഴികളും അറിയാം. സ്വകാര്യ ഭാഗങ്ങളിൽ നിന്നുള്ള നാറ്റം ദി സൺ പുറത്ത് […]

The post Body Odor: വിയർപ്പ് നാറ്റം കൂടുന്നുണ്ടോ? കാരണമറിയാം first appeared on ആരോഗ്യ അറിവുകൾ.

]]>

 എണ്ണയും, ത്വക്കിന്റെ കോശങ്ങളും, അഴുക്കും സ്വകാര്യ ഭാഗങ്ങളിൽ അടിഞ്ഞ് കൂടും. ഇത് വിയർപ്പ് നാറ്റം കൂട്ടാൻ കാരണമാകും. 

 

വിയർപ്പ് നാറ്റം കൂടുന്നത് പലർക്കും പ്രശ്‌നമായി മാറാറുണ്ട്. എത്ര പെർഫ്യൂം ഉപയോഗിച്ചാലും വിയപ്പിന്റെ നാറ്റം മാറില്ലെന്ന് പരാതിപ്പെടുന്നവരും ഉണ്ട്. എന്നാൽ പലപ്പോഴും ഈ നാറ്റത്തിന്റെ കാരണം പലർക്കും മനസിലാകാറില്ല. ഈ നാറ്റത്തിന്റ കാരണം കണ്ടെത്തിയാൽ, അത് ഇല്ലാതാക്കാനും എളുപ്പമാകും. വിയർപ്പ് നാറ്റത്തിന്റെ കരണങ്ങളും, മാറ്റാനുള്ള വഴികളും അറിയാം.

സ്വകാര്യ ഭാഗങ്ങളിൽ നിന്നുള്ള നാറ്റം

ദി സൺ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് പലരും കുളിക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ കാര്യമായ ശ്രദ്ധ കൊടുക്കാറില്ല. ഇത് മൂലം എണ്ണയും, ത്വക്കിന്റെ കോശങ്ങളും, അഴുക്കും ഈ ഭാഗങ്ങളിൽ അടിഞ്ഞ് കൂടും. ഇത് വിയർപ്പ് നാറ്റം കൂട്ടാൻ കാരണമാകും. ഈ നാറ്റം ഒഴിവാക്കാൻ കുളിക്കുമ്പോൾ ഈ ഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. സ്ത്രീകൾക്കും, പുരുഷന്മാരും ഇത് ബാധകമാണ്.

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നുള്ള നാറ്റം

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ, പ്രത്യേകിച്ച് യോനിയിൽ ബാക്ടീരിയയുടെ അളവ് ക്രമത്തിലും അധികം ആകാനുള്ള സാധ്യതയുണ്ട്. ഇതുമൂലം യോനിക്ക് വീക്കം ഉണ്ടാകുകയും, യോനിയിൽ നിന്ന് ക്രീം നിറത്തിലുള്ള ദ്രാവകം പോകാൻ ആരംഭിക്കുകയും ചെയ്യും. ഇത് നാറ്റമുണ്ടാക്കും. ഇത് ഒഴിവാക്കാൻ കാൻസ്ഫ്ലോർ പ്രോബയോട്ടിക്സ് ഉപയോഗിക്കുന്നത് സഹായിക്കും.

കാലിൽ നിന്നുള്ള നാറ്റം 

നമ്മുടെ കാൽ പാദങ്ങളിൽ 250,000 വിയർപ്പ് ഗ്രന്ഥികളാണ് ഉള്ളത്. ഇത് വഴി വിയർപ്പ് നമ്മുടെ ശരീരത്തിൽ നിന്ന് പുറത്ത് പോകേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഷൂസിന്റെയും സോക്സിന്റെയും ഉപയോഗം മൂലം വിയർപ്പ് പുറത്ത് പോകാതെ കാലിൽ തന്നെ കെട്ടി നിലക്കും. ഇത് ബാക്റ്റീരിയയും വളർച്ചയ്ക്ക് കാരണമാകുകയും, നാറ്റമുണ്ടാക്കുകയും ചെയ്യും. ഇത് ഒഴിവാക്കാൻ പ്ലാസ്റ്റിക് ഷൂസുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും, പാദങ്ങൾ ശരിയായി വൃത്തിയാക്കുകയും വേണം.

മരുന്നുകൾ

പലപ്പോഴും ഭക്ഷണക്രമം, ഹോർമോണുകൾ, മരുന്നുകൾ എന്നിവ മൂലം ശരീരത്തിൽ നാറ്റം ഉണ്ടാകാറുണ്ട്. ഈ സമയത്ത് നാറ്റം ഒഴിവാക്കാൻ ഭക്ഷണക്രമം മാറ്റുകയോ, ആവശ്യമില്ലാത്ത മരുന്നുകൾ ഒഴിവാക്കുകയോ ചെയ്യണം.

The post Body Odor: വിയർപ്പ് നാറ്റം കൂടുന്നുണ്ടോ? കാരണമറിയാം first appeared on ആരോഗ്യ അറിവുകൾ.

]]>
https://entearoghyam.in/body-odor-%e0%b4%b5%e0%b4%bf%e0%b4%af%e0%b5%bc%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d/feed/ 0 1318