ചോദ്യം
36 വയസ്സുള്ള ഉദ്യോഗസ്ഥയാണ്. രണ്ട് കുട്ടികളുമുണ്ട്. രണ്ടും സിസേറിയനായിരുന്നു.
മകന് 7 ഉം മകൾക്ക് 2 ഉം വയസ്സ്. കഴിഞ്ഞ 6 മാസമായി ആർത്തവ സമയത്ത് അമിത രക്തസ്രാവമുണ്ടാവുന്നതാണ് എന്റെ പ്രശ്നം, ഡി ആന്റ് സി ചെയ്ത് നോക്കിയിട്ട് യാതൊരു ഫലവുമുണ്ടായില്ല.എന്റെ ഗർഭപാത്രം നീക്കം ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. ഞാനെന്താണ് ചെയ്യേണ്ടത്?
ഉത്തരം
ക്ലാസിക്കൽ ഡിസ്ഫംഗ്ഷൻ യൂട്ടറൈൻ ബ്ലീഡിംഗ് എന്ന അവസ്ഥയാണ് നിങ്ങൾക്ക്. ഇതിന് 3-4 മാസം പ്രൊജസ്ട്രോൺ ഗുളിക കഴിക്കുകയാണെങ്കിൽ ആശ്വാസം ലഭിക്കും. എന്നാൽ മരുന്ന് കഴിച്ചിട്ടും രോഗശമനം ഉണ്ടാകുന്നില്ലെങ്കിൽ ഏതെങ്കിലും വിദഗ്ദ്ധയായ ഡോക്ടറിന്റെ മേൽനോട്ടത്തിൽ യൂട്ടറൈൻ ലൈനിംഗ് നീക്കം ചെയ്യിക്കാം. ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ നിങ്ങളുടെ പ്രശ്നം 15 ശതമാനം ആയി കുറയും.