പ്രത്യുൽപാദനക്ഷമമായ അണ്ഡവികസനവും അനുബന്ധപ്രക്രിയകളും ഒരു സ്ത്രീയിൽ നടന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണല്ലോ കൃത്യമായ ആർത്തവം. ഗർഭപാത്രത്തിലെ പലതരം ദ്രവങ്ങൾ, ഗർഭാശയ പാളിയുടെ ഭാഗങ്ങൾ, ഇവിടുത്തെ കോശങ്ങളിൽ നിന്നുള്ള രക്തം എന്നിവയെല്ലാമാണ് ആർത്തവ സമയത്ത് പുറത്തുപോകുന്നത്. ഈ സമയത്തുണ്ടാകുന്ന മനംപിരട്ടൽ, പുറംവേദന, സ്തനങ്ങളുടെ മൃദുത്വം എന്നിവയെല്ലാം സ്ത്രീകളെ അസ്വസ്ഥരാക്കാറുണ്ട്. യോനീഭാഗത്തെ അസ്വാരസ്യങ്ങളും ഈ സമയത്ത് സാധാരണയാണ്.
വളരെ ചുരുക്കം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ലൈംഗിക തൃഷ്ണ വർദ്ധിക്കാറുണ്ട്. പക്ഷേ ഗർഭധാരണമെന്നത് അണ്ഡവിസർജ്ജനത്തിന്റെ ദിവസങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 28 ദിവസത്തെ കൃത്യമായ ആർത്തവക്രമമുള്ളവരിൽ 14-ാം ദിവസത്തോട് അനുബന്ധിച്ചാണ് ഇത് സംഭവിയ്ക്കുന്നത്, ആർത്തവ ദിനങ്ങളിലല്ല. അതുകൊണ്ട് തന്നെ ആർത്തവ ദിവസങ്ങളിൽ ഗർഭധാരണത്തിന് തീരെ സാധ്യതയില്ല.