ശരീരത്തിന്റെ ഏത് ഭാഗം വെളുത്തതാണെങ്കിലും കക്ഷത്തിനു മാത്രം നിറമില്ല. ഇഷ്ടമുള്ള സ്ലീവ്‌ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ. നിരവധി പരീക്ഷണങ്ങൾ മാറി മാറി ചെയ്തിട്ടും കക്ഷം കറുത്ത് തന്നെ ഇരിയ്ക്കുന്നു. പലരെയും അലട്ടുന്ന മുഖ്യ പ്രശ്നങ്ങളാണിത്.
പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പ് നിറം വരാം. ബോഡി സ്‌പ്രേ ധാരാളം ഉപയോഗിക്കുന്നവരിൽ കക്ഷത്തില്‍ കറുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഇടയ്ക്കിടക്ക് വാക്‌സിംഗ്, ഷേവിംഗ് എന്നിവ ചെയ്യുന്നവര്‍ക്കും കറുപ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി കക്ഷത്തിലെ കറുപ്പകറ്റാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറി ഇറങ്ങേണ്ട.
പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ തന്നെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കാം. പ്രകൃതി ദത്ത സ്‌ക്രബ്ബ് ആണ് ബേക്കിംഗ് സോഡ. അല്‍പം വെള്ളത്തില്‍ ബേക്കിംഗ് സോഡ കലര്‍ത്തി കക്ഷത്തില്‍ തലോടാവുന്നതാണ്. ഇതാകട്ടെ കക്ഷത്തിലെ കറുപ്പകറ്റി മൃതകോശങ്ങളെ നീക്കുകയും ചെയ്യുന്നു
ബേക്കിംഗ് സോഡയും മഞ്ഞളും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്.
ബേക്കിംഗ് സോഡയും റോസ് വാട്ടറുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇവ രണ്ടും കൂടി പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മം വെളുക്കാന്‍ സഹായിക്കുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു.