close

ഈസ്ട്രജന്‍ സ്ത്രീ ശരീരത്തില്‍ ആവശ്യത്തിനില്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. ഇതു പല തരത്തിലെ ലക്ഷണങ്ങളായി സ്ത്രീ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

സ്ത്രീ പുരുഷ ശരീരത്തില്‍ ഹോര്‍മോണുകള്‍ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പല ശാരീരിക പ്രക്രിയകളേയും നിയന്ത്രിയ്ക്കുന്നത് ഹോര്‍മോണുകളാണ്.സ്ത്രീ ശരീരത്തില്‍ കണ്ടു വരുന്ന ഈസ്ട്രജന്‍ സ്ത്രീ ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണും, ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണും പൊതുവേ സെക്‌സ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രായാധിക്യം കാരണം കുറയുന്നത് സാധാരണയാണ്. മെനോപോസ് പോലുള്ള സ്‌റ്റേജിലെത്തുമ്പോള്‍ ഈസ്ട്രജന്‍ ഉല്‍പാദനം കുറയുന്നത് സാധാരണയാണ്. ഇതല്ലാതെയും ചിലപ്പോള്‍ ഇതില്‍ കുറവു സംഭവിയ്ക്കാം. ഈസ്ട്രജന്‍ സ്ത്രീ ശരീരത്തില്‍ ആവശ്യത്തിനില്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. ഇതു പല തരത്തിലെ ലക്ഷണങ്ങളായി സ്ത്രീ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ചര്‍മം

ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നത് പല തരത്തിലും സ്ത്രീ ശരീരത്തില്‍ പ്രത്യക്ഷമായി അറിയാം. ഈസ്ട്രജനാണ് സ്ത്രീകളുടെ ചര്‍മ, മുടിയുടെ കാര്യത്തിലെല്ലാം തന്നെ സംരക്ഷണമായി നില്‍ക്കുന്ന ഘടകങ്ങളില്‍ ഒന്ന്. ചര്‍മത്തിന് ഇറുക്കം നല്‍കുന്നതും ചര്‍മം അയഞ്ഞു തൂങ്ങാതെ സംരക്ഷിയ്ക്കുന്നതുമെല്ലാം ഈസ്ട്രജന്‍ ഹോര്‍മോണാണ്. ഇതു കുറയുമ്പോള്‍ ചര്‍മം അയയും, ചുളിവുകള്‍ വീഴും, പ്രായം തോന്നിപ്പിയ്ക്കും. ഇതു പോലെ മുടി കൊഴിച്ചിലിനും ഈസ്ട്രജന്‍ കുറവ് കാരണമാകും. സ്ത്രീകളിലെ സെക്കന്ററി സെക്ഷ്വല്‍ സവിശേഷതകള്‍, അതയാത് മാറിട വളര്‍ച്ച, രഹസ്യഭാഗത്തെ രോമ വളര്‍ച്ച എന്നിവയ്ക്കുള്ള പ്രധാന കാരണം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആണ്.

​ആര്‍ത്തവം, ഓവുലേഷന്‍

ആര്‍ത്തവം, ഓവുലേഷന്‍ തുടങ്ങിയ പ്രക്രിയകളെ നിയന്ത്രിയ്ക്കുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ്, നിലയ്ക്കുന്നതാണ് ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകുന്നത്. അതായത് മെനോപോസ് സമയത്ത്. സാധാരണ ഗതിയില്‍ 50കളിലാണ് മെനോപോസ് വരികയെങ്കിലും ചില സ്ത്രീകളില്‍ ഇത് നേരത്തെ വരുന്നതായി കണ്ടു വരുന്നു. സെക്‌സ് താല്‍പര്യം കുറയുക, വജൈനല്‍ ഭാഗത്ത് വരള്‍ച്ച എന്നിവയെല്ലാം തന്നെ ഈ ഹോര്‍മോണ്‍ കുറവ് വരുത്തുന്ന പ്രശ്‌നമാണ്. മെനോപോസ് സമയത്ത് ഹോട്ട് ഫ്‌ളാഷ്, അതായത് ശരീരം ചൂടാകുന്നതു പോലുള്ള തോന്നലിന് കാരണം ഈ പെണ്‍ഹോര്‍മോണിന്റെ കുറവാണ്.

​സ്‌ത്രീ ഹോര്‍മോണ്‍

സ്‌ത്രീ ഹോര്‍മോണ്‍ ഫീല്‍-ഗുഡ്‌ കെമിക്കല്‍ എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍സിന്റെ ഉത്‌പാദനം കൂട്ടും . മനുഷ്യര്‍ക്ക്‌ സന്തോഷത്തിന്റെ തോന്നല്‍ നല്‍കുന്നത്‌ എന്‍ഡോര്‍ഫിനുകളാണ്‌. സ്‌ത്രീ ശരീരത്തില്‍ സെറോടോണിന്റെ അളവ്‌ കൂട്ടാന്‍ ഈസ്‌ട്രജന്‍ സഹായിക്കും. ഇവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തലച്ചോറില്‍ എളുപ്പമെത്തിച്ച്‌ നാഡികളുടെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കാന്‍ സഹായിക്കും.ഇതിനാല്‍ തന്നെ ഇതു കുറയുമ്പോള്‍ തലച്ചോറിലും ഇതിനനുസരിച്ചു മാറ്റങ്ങളുണ്ടാകും. സ്‌ട്രെസും സന്തോഷക്കുറവുമെല്ലാം സംഭവിയ്ക്കുന്നത് സാധാരണയാണ്. മൂഡ് മാറ്റം മെനോപോസ് സമയത്ത് പ്രധാനമാകുന്നതിനും കാരണമിതാണ്.

​സ്ത്രീകളില്‍

സ്ത്രീകളില്‍ എല്ലിന്റെ ആരോഗ്യത്തിനും ഈസ്ട്രജന്‍ പ്രധാനമാണ്. മെനോപോസ് ശേഷം ഓസ്റ്റിയോപെറോസിസ് പോലുളള അവസ്ഥകള്‍ക്ക് ഇതാണ് ഒരു കാരണം. സ്‌ത്രീകള്‍ക്ക്‌ ഹൃദയസ്‌തംഭനം ഉണ്ടാകുന്നത്‌ കുറയാന്‍ കാരണം ഈസ്‌ട്രജനാണ്‌. ളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാനും ഇത്‌ സഹായിക്കും. കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്നത്‌ തടഞ്ഞ്‌ ഹൃദയത്തിലേക്കുള്ള രക്ത ധമനികളെ ഈസ്‌ട്രജന്‍ സംരക്ഷിക്കും.ആര്‍ത്തവം മുതല്‍ ഗര്‍ഭധാരണം, മുലയൂട്ടല്‍ തുടങ്ങിയ എല്ലാറ്റിനും ഇത് ഏറെ പ്രധാനമാണ്. മുലപ്പാല്‍ ഉല്‍പാദനത്തിനും ഇത് ആവശ്യമാണ്. മെനോപോസ് ശേഷം ചില സ്ത്രീകളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനും ഈ ഈസ്ട്രജന്‍ കുറവ് കാരണമാകും.

Tags : estrogen
blogadmin

The author blogadmin

Leave a Response