close
ആരോഗ്യംഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

ഈ സ്‌ക്രബ് ഉപയോഗിച്ചോളൂ, ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാം

പാദങ്ങൾ വിണ്ടുകീറുന്നത് തടയാനുള്ള മാർഗ്ഗങ്ങൾ തിരയുകയാണോ? ഈ പ്രശ്നത്തിന് ഇതാ ഒരു ദ്രുത പരിഹാരം. ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ സഹായിക്കുന്ന ഈ സ്‌ക്രബ് വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം.

ഈ സ്‌ക്രബ് ഉപയോഗിച്ചോളൂ, ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാം

ഹൈലൈറ്റ്:

  • ലളിതമായ പൊടിക്കൈകളിലൂടെ വിണ്ടുകീറിയ കാൽപാദങ്ങൾക്ക് പരിഹാരം കണ്ടെത്താം.
  • ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ സഹായിക്കുന്ന ഒരു നാച്വറൽ സ്‌ക്രബ് ഇതാ…

വിണ്ടുകീറിയ കാൽപാദങ്ങൾ (Cracked Heels) കേവലം ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല, വേണ്ട വിധം പരിചരിച്ചില്ലെങ്കിൽ വിണ്ടുപൊട്ടുന്നത് രൂക്ഷമാകുകയും നടക്കുന്നതിന് പോലും ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. ചർമ്മ സംരക്ഷണകാര്യം വരുമ്പോൾ പല ആളുകളും അവഗണിക്കുന്ന ഒരു ഭാഗമാണ് കാൽപാദങ്ങൾ. അതുതന്നെയാണ് പാദങ്ങൾ വിണ്ടുപൊട്ടുന്നതിന്റെ പ്രധാന കാരണവും. കാൽപ്പാദങ്ങൾ വിണ്ടുകീറുന്നത് നിങ്ങളുടെ ശരീരത്തിലെ ജലാംശം കുറയുകയും ഈർപ്പം നഷ്ടപ്പെടുകയും ചെയ്യുന്നു എന്നതിന്റെ സൂചനയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഇവയിൽ നിന്ന് രക്സ്തസ്രാവം ഉണ്ടാകുകയും ചെയ്യും.

കാൽപാദങ്ങൾ വിണ്ടുകീറുന്നതിന്റെ കാരണം പരിചരണക്കുറവ് മാത്രമല്ല, ഈ കാരണങ്ങളും പാദങ്ങൾ വിണ്ടുപൊട്ടുന്നതിലേയ്ക്ക് നയിക്കാം.

* നിർജ്ജലീകരണം
* തണുത്തതും വരണ്ടതുമായ കാലാവസ്ഥ
* കൂടുതൽ നേരം ചൂടുവെള്ളത്തിൽ കുളിക്കുന്ന സ്വഭാവം
* കാലുകൾ ശരിയായി സ്‌ക്രബ് ചെയ്യാതിരുന്നാൽ
* വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത്
* കാലുകൾ പതിവായി മോയ്സ്ചറൈസ് ചെയ്യാതിരുന്നാൽ
* പ്രമേഹത്തിന്റെ ലക്ഷണം

> കാൽപാദങ്ങൾ വിണ്ടുകീറുന്നത് പ്രമേഹത്തിന്റെ ലക്ഷണമാകാം. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പാദങ്ങളിലെ ഞരമ്പുകൾക്ക് തകരാറുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് കാൽപാദങ്ങളിൽ പൊട്ടൽ ഉണ്ടാക്കാൻ കാരണമാകുന്നു.

> അമിതവണ്ണമുള്ളവരാണ് പ്രധാനമായും കാൽപ്പാദങ്ങൾ വിണ്ടുകീറുന്ന പ്രശ്നം നേരിടുന്ന മറ്റൊരു കൂട്ടർ. അമിതഭാരം കാൽപ്പാദങ്ങൾക്ക് സമ്മർദ്ദം വളരെ അധികം സമ്മർദ്ദം നൽകുന്നു. അതിലുപരി, നിങ്ങളുടെ ചർമ്മം വരണ്ടതാണെങ്കിൽ, വിണ്ടുപൊട്ടാനുള്ള സാധ്യത കൂടും.

ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ സഹായിക്കുന്ന ഒരു നാച്വറൽ സ്‌ക്രബ് പരിചയപ്പെടാം.

1 ടേബിൾ സ്പൂൺ നാരങ്ങ, ഓറഞ്ച് തൊലി എന്നിവ പൊടിച്ചത്
1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ
1 ടേബിൾ സ്പൂൺ നാരങ്ങ, ഓറഞ്ച് നീര്

1 ടേബിൾ സ്പൂൺ പഞ്ചസാര

ഈ ചേരുവകളെല്ലാം ഒരു പാത്രത്തിൽ ഒരുമിച്ച് ചേർത്ത് യോജിപ്പിക്കുക. പഞ്ചസാര പൂർണ്ണമായും അലിയിക്കേണ്ട.

പാദങ്ങൾ ആദ്യം കഴുകി വൃത്തിയാക്കി നന്നായി കഴുകി വൃത്തിയാക്കി തുടച്ച് ഉണക്കുക. ഇനി ഈ സ്‌ക്രബ് ഉപയോഗിച്ച് പാദങ്ങൾ സ്‌ക്രബ് ചെയ്യുക. വിണ്ടു കീറിയ പാദങ്ങൾ ആണെങ്കിൽ വളരെ മൃദുവായി സ്‌ക്രബ് ചെയ്ത് കൊടുക്കുക. കുറച്ച് സമയത്തിന് ശേഷം ഒരു പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് പതുക്കെ ഉരസാം. അതിനു ശേഷം പാദങ്ങൾ തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കി ഒരു മോയിസ്ചറൈസർ പുരട്ടുക. ആവശ്യമെങ്കിൽ സോക്സ് ധരിക്കാം.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ വീട്ടുവൈദ്യം പരീക്ഷിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള രക്തസ്രാവമോ നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് ചുറ്റും അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഇത് ഉപയോഗിക്കുന്നത് നിർത്തി സ്‌ക്രബ് കഴുകിക്കളയുക.

> സ്‌ക്രബിൽ ഉപയോഗിച്ചിരിക്കുന്ന സ്‌ക്രബ് മൃതചർമ്മം നീക്കം ചെയ്യാൻ സഹായിക്കുന്നു.

> ഈ സ്‌ക്രബിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, അതായത് നിങ്ങളുടെ ചർമ്മകോശങ്ങൾ നന്നാക്കും, ഏതെങ്കിലും തരത്തിലുള്ള പാടുകളോ കറുപ്പോ ഉണ്ടെങ്കിൽ, ഈ സ്‌ക്രബിന് അതും പരിഹരിക്കാനാകും.

> വെളിച്ചെണ്ണ നിങ്ങളുടെ കാൽപ്പാദങ്ങളിൽ ജലാംശം നിലനിർത്തുകയും വരൾച്ച മാറ്റുകയും ചെയ്യും. കൂടാതെ, ഇത് നിങ്ങളുടെ കാൽപ്പാദങ്ങൾ മൃദുവും സുന്ദരവും ആക്കും.

> ഇവയെല്ലാം സ്വാഭാവികമായതിനാൽ, പാർശ്വഫലങ്ങളോ ഏതെങ്കിലും തരത്തിലുള്ള അലർജിയോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

blogadmin

The author blogadmin

Leave a Response