close
ഉദ്ധാരണംലൈംഗിക ആരോഗ്യം (Sexual health )

‘ഉണരാന്‍’ വൈകുന്ന സ്ത്രീകള്‍ക്കായ്(Importance for female foreplay)

ഈ കാലം കുറച്ചു പ്രശ്നമാണ്. വല്ലാത്തൊരു കാലം എന്നുതന്നെ പറയാം. പുരുഷന്‍‌മാര്‍ മാത്രമല്ല, സ്ത്രീകളും ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഐ ടി കമ്പനികളിലും മറ്റും ദിവസം 12ലധികം മണിക്കൂറുകള്‍ വരെ സ്ത്രീകള്‍ക്ക് ജോലിചെയ്യേണ്ടിവരുന്ന അവസ്ഥ. എന്തായാലും പുതിയ തലമുറയില്‍ ദാമ്പത്യജീവിതം തകരുന്നതിന്‍റെ ശതമാനക്കണക്കുകള്‍ വളരെക്കൂടുതലാണ്. അതിനൊരു കാരണമായി പറഞ്ഞുകേള്‍ക്കുന്നത് സ്ത്രീകള്‍ക്ക് ലൈംഗികകാര്യങ്ങളിലുണ്ടാകുന്ന താല്‍‌പ്പര്യമില്ലായ്മയാണ് എന്നാണ്.

ലൈംഗികജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പരസ്പരം പഴിചാരി രക്ഷപ്പെടുന്നതുകൊണ്ട് കാര്യമില്ല. ഏതുപ്രശ്നത്തിനും പരിഹാരമാണ് വേണ്ടത്. സ്ത്രീകളില്‍ ഉണ്ടാകുന്ന ലൈംഗിക മരവിപ്പ് ഒരു രോഗമല്ല എന്നതാണ് പ്രധാന വസ്തുത. അത് കൂടുതലായും മാനസികമാണ്. ജോലിഭാരം കൊണ്ടോ മറ്റോ ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠ, ടെന്‍ഷന്‍, ആശങ്കകള്‍, പിരിമുറുക്കങ്ങള്‍ ഇവയാണ് സെക്സ് ഒരു പരാജയമായി മാറാന്‍ കാരണം. ശാരീരികമായ ചില പ്രശ്നങ്ങളും ഇതിന് കാരണമാകാറുണ്ട്.

കിടപ്പറയില്‍ പുരുഷനോട് മുഖം തിരിച്ച് കിടന്നുറങ്ങുന്ന പങ്കാളിയെ കുറ്റം പറയുന്നതിലല്ല, ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഉത്സാഹം കാണിക്കേണ്ടത്. സ്ത്രീകളിലെ ലൈംഗികമരവിപ്പിന് ആയുര്‍വേദത്തില്‍ ചില പരിഹാരക്രിയകളുണ്ട്.

ഒരു സ്പൂള്‍ നെയ്യില്‍ കുറച്ച് പഞ്ചസാര കുഴച്ച് കഴിക്കുന്നത് ലൈംഗിക മരവിപ്പ് മാറുന്നതിന് നല്ലതാണ്. ചെറുനാരങ്ങാനീര് ലൈംഗിക ഉണര്‍വുണ്ടാക്കുന്നതാണ്. പൂവമ്പഴം കഴിക്കുന്നതും ബദാം പരിപ്പ് കഴിക്കുന്നതും നല്ലതാണ്. പിന്നെ ഒരു പ്രത്യേക പായസം ദിവസേന കഴിക്കാം. അതുണ്ടാക്കുന്നത് ഈസിയാണ്. നല്ലതുപോലെ തൊലികളഞ്ഞ ഉഴുന്നുപരിപ്പെടുക്കുക. നെയ്യ് ചേര്‍ത്ത് വറുക്കുക. അത് പൊടിച്ച് പാലില്‍ കുറുക്കി പഞ്ചസാരയും ചേര്‍ത്താല്‍ പായസമായി. ഇത് പതിവായി കഴിക്കുന്നതോടെ ലൈംഗികമായ ഉണര്‍വ് ലഭിക്കും.

ജാതിക്ക സ്ത്രീകളിലെ ലൈംഗിക മരവിപ്പിന് ഒരു നല്ല ഔഷധമാണ്. ജാതിക്ക പൊടിച്ച് നെയ്യിലരച്ച് വേണം സേവിക്കാന്‍. കുങ്കുമം, പിച്ചകമൊട്ട് ഇവയും ഈ രീതിയില്‍ ഉപയോഗിക്കാം. ചന്ദനം, രാമച്ചം ഇവ തുല്യ അളവില്‍ തേനില്‍ അരച്ച് രണ്ടുനേരം വീതം ആഹാരശേഷം ഉപയോഗിക്കുന്നത് സ്ത്രീകളെ ലൈംഗികമായി ഉണര്‍ത്തും. ക്ഷീരബല ഉപയോഗിക്കുന്നതും കിടപ്പറയില്‍ സ്ത്രീയെ മഹാറാണിയാക്കും.

blogadmin

The author blogadmin

Leave a Response