മനസും ശരീരവും ഒരുപോലെ ഒരു കുഞ്ഞിനായി സമര്‍പ്പിയ്ക്കുന്ന സമയമാണ് ഗര്‍ഭകാലം. സ്ത്രീയെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മുള പൊട്ടുന്ന ജീവിതകാലഘട്ടം തന്നെയാണിത്. ഗര്‍ഭ കാലഘട്ടത്തില്‍ സംഭവിയ്ക്കുന്ന ഓരോ കാര്യങ്ങള്‍ക്കും. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ സ്വാധീനിയ്ക്കാന്‍ കഴിയും. പ്രസവം വരെയും അതിനു ശേഷവും അമ്മയുടെ ആരോഗ്യം നല്ല രീതിയില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഗര്‍ഭിണിയായിരിയ്ക്കുന്ന സമയത്തെ വ്യായാമം പ്രധാനപ്പെട്ടതാണ്. മികച്ച രീതിയില്‍ വ്യായാമം ചെയ്യുകയാണെങ്കില്‍ ഗര്‍ഭ കാലത്തെ അസ്വസ്ഥതകളെല്ലാം മാറ്റിയെടുക്കാം, അതിലുപരി പ്രസവ സമയത്തെ വേദന ലഘൂകരിക്കാനും വ്യായാമം സഹായിക്കും.
















