ആഗോളതലത്തില്‍ വന്ധ്യത ഒരു സാധാരണ പ്രശ്നമായിത്തീര്‍ന്നിട്ടുണ്ട്. ഇന്ത്യയിലും 27.5 ദശലക്ഷം ദമ്പതികള്‍ സജീവമായി ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും പലരിലും ഇത് പരാജയപ്പെടുകയാണ് ചെയ്യുന്നത്. ആറില്‍ ഒരു ദമ്പതികള്‍ക്ക് വന്ധ്യതയുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇതിന് കൃത്യമായ ചികിത്സ തേടുകയാണ് ചെയ്യേണ്ടത്. പക്ഷേ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ചികിത്സയെക്കുറിച്ച് കൃത്യമായി അറിഞ്ഞ ശേഷം മുന്നോട്ട് പോവുന്നതാണ്. ഐവിഎഫിനെക്കുറിച്ച് ഇന്നും നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഐവിഎഫ് എന്നാല്‍ എന്താണ്?
വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ദമ്പതികള്‍ക്ക് കൃത്രിമ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്ന സാങ്കേതികതയാണ് ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്). ഈ പ്രക്രിയയില്‍, അണ്ഡം ശരീരത്തിന് പുറത്ത് നിന്ന് ശേഖരിക്കുകയും തുടര്‍ന്ന് നിരീക്ഷണത്തില്‍ വച്ച ശേഷം തയ്യാറാക്കിയ ഭ്രൂണത്തെ ഗര്‍ഭാശയത്തിലേക്ക് തിരികെ വയ്ക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭ്രൂണം കുഞ്ഞായി വളര്‍ച്ച പ്രാപിക്കുന്നു. ഇത് പലപ്പോള്‍ വിജയിക്കുന്നതിനും പരാജയപ്പെടുന്നതിനും ഉള്ള സാധ്യതയുണ്ട്. അത് തന്നെയാണ് കൂടുതല്‍ മിത്തുകളിലേക്കും നിങ്ങളെ എത്തിക്കുന്നത്. ഐവിഎഫ് സമയത്ത് നാം കരുതുന്ന ചില മിത്തുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
നൂറ് ശതമാനം വിജയ സാധ്യത
പുരുഷനും സ്ത്രീയും വന്ധ്യതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളും ഐവിഎഫിന് പരിഹരിക്കാനാകും, കൂടാതെ ഐവിഎഫിന് 100% വിജയസാധ്യതയും ഉണ്ട എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇതിലെ വസ്തുത എന്ന് പറയുന്നത് വന്ധ്യത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഐവിഎഫിന് 100% വിജയ നിരക്ക് ഉണ്ടെന്നത് ശരിയല്ല. 35 വയസ്സിന് താഴെയുള്ള ദമ്പതികളില്‍ ഐവിഎഫിന്റെ വിജയ നിരക്ക് ഏകദേശം 40% ആണ്. എന്നാല്‍ ഐവിഎഫിന്റെ വിജയ നിരക്ക് പ്രായം, വന്ധ്യതയുടെ കാരണം, ഹോര്‍മോണ്‍ അവസ്ഥ തുടങ്ങിയ മറ്റ് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയാം. ഇത്തരം കാര്യങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
അമിതവണ്ണവും ഐവിഎഫും
അമിതവണ്ണമുള്ള ആളുകളില്‍ ഐവിഎഫ് വിജയിക്കുന്നില്ല എന്നൊരു ധാരണയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു സ്ത്രീ സ്വാഭാവികമായും കൃത്രിമമായും ഗര്‍ഭം ധരിക്കുകയാണെങ്കില്‍ അമിതവണ്ണം രണ്ട് പ്രക്രിയകളിലെയും ഏറ്റവും വലിയ പ്രശ്നമായി മാറും. ഇതൊക്കെയാണെങ്കിലും, ആരോഗ്യകരമായ ശരീര ആകൃതിയിലുള്ള സ്ത്രീകളില്‍ മാത്രമേ ഐവിഎഫ് വിജയിക്കുകയുള്ളൂ. അമിതവണ്ണമുള്ള സ്ത്രീയല്ല. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, അമിതവണ്ണവും ബിഎംഐയും ബീജസങ്കലന പ്രക്രിയയെ ബാധിക്കുന്നില്ല. അമിതവണ്ണം കാരണം, ഒരു സ്ത്രീയുടെ ശരീരത്തില്‍ അണ്ഡത്തിന്റെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇത് കാരണം ഐവിഎഫ് വിജയിക്കില്ലെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് കൃത്യമായ ധാരണ വെച്ച് വേണം ഇത്തരം ചികിത്സക്ക് തയ്യാറെടുക്കുന്നതിന്.
കുഞ്ഞുങ്ങളിലെ ജനന വൈകല്യം
കുഞ്ഞുങ്ങളിലെ ജനന വൈകല്യം പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. എന്നാല്‍ ഇത് ഐവിഎഫ് ചെയ്യുന്ന കുട്ടികളില്‍ കൂടുതലാണ് എന്നുള്ളതാണ് പലരുടേയും ധാരണ. എന്നാല്‍ ഈ ധാരണ തികച്ചും തെറ്റാണ്. കാരണം ഐവിഎഫ് എന്നത് ഒരു സുരക്ഷിത നടപടിക്രമമാണ്, ഏകദേശം 2% രോഗികള്‍ മാത്രമാണ് അണ്ഡാശയ ഹൈപ്പര്‍-സ്റ്റിമുലേഷന്‍ സിന്‍ഡ്രോം അസുഖം വരാനുള്ള സാധ്യത. ജനന വൈകല്യങ്ങളും വൈകല്യങ്ങളുമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സാധ്യത വളരെ കുറവാണ്, ഇത് സ്വാഭാവിക ഗര്‍ഭധാരണത്തിലെന്നപോലെ തന്നെ. കൂടാതെ, ഐവിഎഫ് സാങ്കേതികത ഉപയോഗിച്ച് ജനിച്ച കുട്ടി സാധാരണ കുട്ടികളില്‍ നിന്ന് വ്യത്യസ്തമാണെന്നത് ശരിയല്ല. ഐവിഎഫില്‍ ജനിച്ച കുട്ടികള്‍ സാധാരണ കുട്ടികളെപ്പോലെ ആരോഗ്യമുള്ളവരാണ്. അതുകൊണ്ട ്ഈ ധാരണയെ തള്ളിക്കളയേണ്ടതാണ്.
വിശ്രമം അത്യാവശ്യം
ഐവിഎഫ് ചികിത്സയ്ക്കിടയിലും ശേഷവും രോഗിക്ക് ആശുപത്രിയില്‍ തന്നെ തുടരേണ്ടതും ബെഡ്‌റെസ്റ്റും ആവശ്യമാണ് എന്നുള്ളത് പലരും പറയുന്നതാണ്. എന്നാല്‍ ഐവിഎഫ് ചികിത്സയ്ക്കിടയിലും ശേഷവും ആശുപത്രിയില്‍ ബെഡ് റെസ്റ്റ് എടുക്കേണ്ട ആവശ്യമില്ല. ഐവിഎഫില്‍ അണ്ഡ ശേഖരണ പ്രക്രിയയ്ക്കായി മാത്രമേ രോഗിക്ക് ആശുപത്രിയില്‍ കഴിയേണ്ടതുള്ളൂ. ബെഡ് റെസ്റ്റ് എടുക്കാതെ തന്നെ ഐവിഎഫിന്റെ ഫലങ്ങള്‍ മികച്ചതായി മാറിയേക്കാം. ഇത് നിങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ.്
ജീവിത ശൈലി ശ്രദ്ധിക്കണം
ഐവിഎഫ് വിജയനിരക്കിന് ജീവിതശൈലി ഘടകങ്ങള്‍ മാത്രമാണ് അടിസ്ഥാനം എന്നുള്ളതാണ് പ്രധാനപ്പെട്ട കാരണം. എന്നാല്‍ ഇതിന്റെ വസ്തുത എന്താണെന്ന് വെച്ചാല്‍ ഒരുപക്ഷേ ശരിയാണ്. ഭക്ഷണം എന്ന് പറയുന്നത് ഫലഭൂയിഷ്ഠതയെ ബാധിക്കുന്നുണ്ട്. മോശം പോഷകാഹാരം ഫലഭൂയിഷ്ഠതയെ സ്വാധീനിക്കും. അമിതവണ്ണം അല്ലെങ്കില്‍ ബോഡി മാസ് ഇന്‍ഡക്‌സ് 30 അല്ലെങ്കില്‍ ഭാരം കുറഞ്ഞ സ്ത്രീകള്‍ക്ക് പ്രത്യുത്പാദന ശേഷിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ലഹരിവസ്തുക്കളുടെ ദുരുപയോഗം, പുകവലി, മദ്യം എന്നിവ ബീജത്തെയും അണ്ഡത്തിന്റേയും ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കും. ഇവ ഫലഭൂയിഷ്ഠതയെ സാരമായി ബാധിക്കും. മാത്രമല്ല, സമ്മര്‍ദ്ദം വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് വളരെയധികം ശ്രദ്ധിക്കണം.
ക്യാന്‍സര്‍ സാധ്യത
ഐവി എഫ് ചെയ്യുന്നവരില്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നൊരു ധാരണ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് വെച്ചാല്‍ ഐവിഎഫ് ചികിത്സയിലൂടെ അധിക ഐവി ഹോര്‍മോണ്‍ സ്ത്രീകളുടെ ശരീരത്തില്‍ ചേര്‍ക്കുമ്പോള്‍, ഇത് സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. ശാസ്ത്രവും ഇത് തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. ഐവിഎഫ് ചെയ്യുന്നതിലൂടെ അത് ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഐവിഎഫ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും വര്‍ഷങ്ങളായി നടത്തിയ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രത്യുത്പാദന ശേഷിയും ഐവിഎഫും
വന്ധ്യത സ്ത്രീയുടെ പ്രത്യുത്പാദന സംവിധാനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതും നിലനില്‍ക്കുന്ന ഒരു തെറ്റായ ധാരണയാണ്. എന്നാല്‍ ഇതിന്റെ വസ്തുത എന്താണെന്ന് വെച്ചാല്‍ ഇത്തരത്തില്‍ ഒരു കാര്യം തന്നെ നിലനില്‍ക്കുന്നില്ല എന്നുള്ളതാണ്. സാധാരണയായി, ആളുകള്‍ വന്ധ്യതയെ ഒരു സ്ത്രീ പ്രശ്നമായി കരുതുന്നു, പക്ഷേ 35% വന്ധ്യത കേസുകള്‍ സ്ത്രീ ഘടകങ്ങളാല്‍ മാത്രമാണ് സംഭവിക്കുന്നത്. മറ്റൊരു 35% പുരുഷ പ്രത്യുത്പാദന വ്യവസ്ഥയിലെ ഘടകങ്ങളില്‍ നിന്നാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.