കട്ടിയുള്ള മനോഹരമായ പുരികങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ഐബ്രോ പെന്‍സിലും ത്രെഡിംഗുമൊക്കെയായി കനം കുറഞ്ഞ പുരികം ഒരു പരിധി വരെ കട്ടികൂട്ടാന്‍ സാധിക്കും. എന്നാല്‍ പിന്നീടത് പഴയത് പോലെ തന്നെയാകുകയും ചെയ്യും. എന്നാല്‍ വിഷമിക്കണ്ട., ചില എളുപ്പ വഴികളിലൂടെ പുരികത്തിന്റെ കട്ടി സ്വാഭാവികമായി തന്നെ കൂട്ടാം. അതെന്തൊക്കെയെന്ന് നോക്കാം.
ഓയില്‍ മസാജ്
തലയില്‍ മാത്രമല്ല പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ആകാം. വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നിവ മസാജിനായി ഉപയോഗിക്കാം. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ തുണിയിലോ കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യാം. പുരികത്തിന് കട്ടി കൂടുന്നതിനൊപ്പം തന്നെ കറുപ്പ് നിറം ലഭിക്കാനും ഇത് സഹായിക്കും.
ഒലിവ് ഓയില്‍
ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കി, ഇളം ചൂടില്‍ പുരികം മസാജ് ചെയ്യുക. ഇത് പുരികം കട്ടികൂട്ടാന്‍ സഹായിക്കും.
സവാളനീര്
സവാളയുടെ നീര് പുരികം വളരാന്‍ സഹായിക്കും. സവാള അരിഞ്ഞ് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് നീര് പുരികത്തില്‍ തേക്കണം. ഉണങ്ങിയ ശേഷം കഴുകികഴയാം.
മോയ്‌സ്ച്യുറൈസിങ്ങ്
പുരികത്തിന് കട്ടിയും മൃദുത്വവും ലഭിക്കുന്നതിന് പെട്രോളിയം ജെല്ലിയടങ്ങിയ മോയ്‌സ്ച്യുറൈസര്‍ ഉപയോഗിക്കാം.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ തേക്കുന്നത് പുരികവളര്‍ച്ച വേഗത്തിലാക്കും. പുരികത്തിനു വേണ്ടിയുള്ള പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് കൂടിയാണ് ഇത്.
ആവണക്കെണ്ണ
മുടിവളരാനെന്നതു പോലെ തന്നെ പുരികവളര്‍ച്ചയ്ക്കും മികച്ചതാണ് ആവണക്കെണ്ണ. ഒരു കോട്ടണ്‍ തുണി ആവണക്കെണ്ണയില്‍ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും തേച്ച് പിടിപ്പിക്കുക. ഇതിന് ശേഷം നന്നായി മസാജ് ചെയ്യണം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.