close
സ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണിന്റെ ആരോഗ്യത്തിന് ഇതാ ചില പൊടിക്കൈകൾ

കൊവിഡ് കാലമായതിനാൽ ഫേസ്മാസ്ക്ക് കർശനമാക്കിയ സാഹചര്യത്തിൽ ഇപ്പോൾ കണ്ണുകളുടെ സൗന്ദര്യത്തിനാണ് എല്ലാരും ശ്രദ്ധ നൽകുന്നത്. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്ന വ്യത്യസ്തമായ ചില നാച്ചുറൽ ടിപ്സ് പരീക്ഷിച്ചാലോ?​ മാർക്കറ്റിൽ നിരവധി സൗന്ദര്യ വർദ്ധകങ്ങൾ ലഭ്യമാണെങ്കിലും,​ അവയിലുള്ള രാസപദാർത്ഥങ്ങൾ ചർമ്മത്തെ പലപ്പോഴും പ്രതികൂലമായി ബാധിച്ചേയ്ക്കാം. അതിനാൽ ഇത്തരം ഇൻസ്റ്റന്റ് ബ്യൂട്ടി ക്രീമുകൾക്ക് പിന്നാലെ പോകുന്നതിന് മുമ്പ് അൽപം സമയം കണ്ടെത്തി ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കു.

കോട്ടൺ പാഡ് ഐസ് വാട്ടറിൽ ഇട്ട ശേഷം,​​ കണ്ണിന് മുകളിൽ പത്ത് മിനിറ്ര് നേരം ഇടുക. കണ്ണിന്റെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് നല്ലതാണ്. ഇങ്ങനെ ദിവസവും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ കണ്ണുകൾ സ്വന്തമാക്കാൻ സഹായിക്കും.

സ്പൂ‍ൺ

വ്യത്യസ്തമായൊരു സൗന്ദര്യ സംരക്ഷണ രീതിയാണിത്. രണ്ട് സ്പൂണുകളെടുത്ത് എട്ട് മണിക്കൂർ നേരം ഫ്രീസറിൽ വയ്ക്കുക. ശേഷം ഈ സ്പൂണുകൾ കണ്ണിനു പുറത്ത് പതിനഞ്ച് മിനിട്ട് നേരം വയ്ക്കുക. ആരോഗ്യകരമായ കണ്ണുകൾ സ്വന്തമാക്കാൻ ആഴ്ച്ചയിൽ നാല് തവണ ഇങ്ങനെ ചെയ്യുക.

മുട്ട

ഒരു മുട്ടയുടെ വെള്ള ബീറ്റ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കണ്ണിനു ചുറ്റും ഒരു പാക്കായി ഇടാം. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ഇങ്ങനെ ചെയ്യുന്നത് കൺപോളകളുടെ ആരോഗ്യത്തിനു ഗുണകരമാണ്.

ഡാർക്ക് സർക്കിൾ

കണ്ണിനു ചുറ്റുമുള്ള ‌ഡാർക്ക് സർക്കിൾ മാറാൻ വെള്ളരിക്കയുടെ നീര് കോട്ടൺ പാഡിലെടുത്ത് പത്ത് മിനിട്ട് നേരം വിശ്രമിക്കാൻ അനുവദിക്കാം. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് ഡാർക്ക് സർക്കിളിൽ നിന്നും മോചനം നേടാൻ സഹായിക്കും.

ഐസ് വാട്ടർ

ഗ്രീൻ ടീ ബാഗ് തണുത്ത വെള്ളത്തിൽ മുക്കി ഇരുപത് മിനിറ്റ് കണ്ണിനു പുറത്ത്‌വയ്ക്കുന്നത് ആരോഗ്യകരമായ കണ്ണുകൾ സ്വന്തമാക്കാൻ ഗുണം ചെയ്യും.

ആരോഗ്യമുള്ള കണ്ണുകൾക്ക്

നെല്ലിക്ക വെള്ളത്തിലിട്ട് കുറഞ്ഞത് എട്ട് മണിക്കൂറിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകുന്നത് നല്ലതാണ്. ചെറു ചൂടുള്ള പാലിൽ കോട്ടൺ പാഡ് മുക്കി കണ്ണിനു പുറത്ത് വയ്ക്കുന്നതും നല്ലതാണ്.

ശ്രദ്ധിക്കാൻ

കണ്ണിന്റെ ആരോഗ്യത്തിന് ദിവസവും കുറഞ്ഞത് എട്ടു ഗ്ളാസ് വെള്ളം കുടിക്കുക. ധാരാളം പച്ചക്കറികളും പോഷകസമ്പുഷ്ടമായ ആഹാരവും ശീലമാക്കുക,​ കണ്ണിന്റെ മേക്കപ്പ് പരമാവധി ഒഴിവാക്കുക. കൂടാതെ കണ്ണുകൾക്കുള്ള എക്സർസൈസുകൾ ശീലമാക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

Tags : കണ്ണുകള്‍
blogadmin

The author blogadmin

Leave a Response