കണ്ണും മുടിയുമാണ് പെണ്ണിന് ഏറ്റവും അഴക് നല്‍കുന്നത്. കണ്ണ് നോക്കി അയാള്‍ ക്ഷീണിതനാണോ സന്തോഷവതിയാണോ, ഉറക്കക്കുറവുണ്ടോ എന്ന് പറയാന്‍ സാധിക്കും.
കമ്പ്യൂട്ടര്‍ യുഗത്തില്‍ മിക്കവരുടെയും ഇരിപ്പിടം കമ്പ്യൂട്ടറിനുമുന്നിലാണ്.അതുകൊണ്ടുതന്നെ കണ്ണ് പെട്ടെന്ന് കറുക്കുന്നു. കാഴ്ച ശക്തി മങ്ങുന്നു. കുഴിവുപോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. നിങ്ങളെ ചര്‍മ്മത്തെ തന്നെ ഇത് നിറംകെടുത്തും. കണ്ണിനു ചുറ്റുമുള്ള കറുപ്പും കുഴിവും എങ്ങനെ ഇല്ലാതാക്കാം. ഇനിയെങ്കിലും ഇതിനോടൊക്കെ ഗുഡ്ബൈ പറയൂ.1.ഉറക്കം
നല്ല ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് കൊണ്ടും കണ്ണിന് കറുപ്പ് വരാം. ഉറങ്ങുമ്പോള്‍ തല ഉയര്‍ത്തിവെക്കണം.2.തലയണ മാറ്റണം
ഉറങ്ങുമ്പോള്‍ നമ്മളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് തലയണ. ഈ തലയണയുടെ കവര്‍ പലരും ആഴ്ചകളോളം മാറ്റാതെ ഉപയോഗിക്കും. എന്നാല്‍, അങ്ങനെ ചെയ്യരുത്. തലയണ എന്നും വൃത്തിയുള്ളതായിരിക്കണം. കവര്‍ മാറ്റിക്കൊണ്ടിരിക്കണം. ഇല്ലെങ്കില്‍, ഇതിലെ പൊടി കണ്ണില്‍ തട്ടി അലര്‍ജി, ചൊറിച്ചില്‍, കണ്ണിലെ ചുവപ്പ് തുടങ്ങിയവ വരാം.3.ഉപ്പ് കുറയ്ക്കാം
ഉപ്പ് കുറയ്ക്കുന്നത് നല്ലതാണ്. ഉപ്പ് കൂടുമ്പോള്‍ കണ്ണിന് പല പ്രശ്നങ്ങളും ഉണ്ടാകാം.
4.കുക്കുമ്പര്‍
കണ്ണിന് ഏറ്റവും മികച്ച പച്ചക്കറിയാണ് കുക്കുമ്പര്‍ എന്ന് എല്ലാവര്ക്കും അറിയാം. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്, ഫ്ളാവോനോയ്ഡ്സ് കണ്ണിന്റെ ചുവപ്പ്, നീര്, ചൊറിച്ചില്‍ എന്നിവ ഇല്ലാതാക്കും. എല്ലാദിവസവും അരമണിക്കൂര്‍ കുക്കുമ്പര്‍ കണ്ണിന് മുകളില്‍ വെക്കുക.5.ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് നേരിയ കഷ്ണമാക്കി കണ്ണിന് മുകളില്‍ വെക്കുന്നതും കറുപ്പ് മാറ്റും.
6.പാല്
ചെറിയൊരു പഞ്ഞിയെടുത്ത് പാലില്‍ മുക്കി കണ്ണിന് മുകളില്‍ 15 മിനിട്ടുവെക്കാം. ഇത് കണ്ണിന്റെ ചുളിവ് മാറ്റി തിളക്കം ഉണ്ടാക്കും.7.ഗ്രീന്‍ ടീ അല്ലെങ്കില്‍ ബ്ലാക് ടീ
കഫീന്‍ അടങ്ങിയവ കണ്ണിന് നല്ലതാണ്. ടീ ബാഗ് 15 ചൂടുവെള്ളത്തില്‍ മുക്കിവെക്കാം. പിന്നീട് കണ്ണിന് മുകളില്‍ വെക്കാം. കണ്ണിന്റെ തൊലിയുടെ പിരിമുറുക്കം മാറികിട്ടും.
8.മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള മാത്രം എടുത്ത് കണ്ണിന് മുകളില്‍ വെക്കുന്നതും നല്ലതാണ്.9.കറ്റാര്‍വാഴ
കറ്റാര്‍വാഴ എന്ന ഔഷധ സസ്യം കണ്ണിന് ഉത്തമമാണ്. ഇതിന്റെ ജെല്‍ എടുത്ത് കണ്ണിനുമുകളില്‍ വെക്കാം. 10.റോസ് വാട്ടര്‍
കറുപ്പ് മാറ്റാന്‍ റോസ് വാട്ടറിന് കഴിയും. റോസാപ്പൂവിന്റെ ഇതള്‍ വെള്ളത്തിലിട്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാം. അല്ലെങ്കില്‍ ബോട്ടിലായി വാങ്ങിക്കാം.