ചോദ്യം
എനിക്ക് 28 വയസുണ്ട്. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 2 വർഷമായി.
ഞങ്ങൾക്കിപ്പോൾ കുട്ടികൾ വേണ്ടായെന്നാണ് ആഗ്രഹം അതുകൊണ്ട് ഒന്നു രണ്ട് തവണ ഗുളിക കഴിച്ച് ഗർഭഛിദ്രം നടത്തേണ്ടി വന്നു. ഗർഭ നിരോധന ഗുളികയും കഴിക്കാറുണ്ട്. ഇതുമൂലം ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവുമോ?
ഉത്തരം
ആദ്യ തവണ ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്തിയത് ഉചിതമായില്ല. അതോടൊപ്പം അടിക്കടി പിൽസ് കഴിക്കുന്നതും ആർത്തവത്തെ ദോഷകരമായി ബാധിക്കും. ഇപ്പോൾ കുട്ടികൾ വേണ്ടായെന്ന തീരുമാനത്തിലാണെങ്കിൽ ഗർഭനിരോധന ഗുളികകൾ കഴിക്കുക. ആദ്യ പ്രസവം 25-30 വയസ്സിനുള്ളിൽ നടക്കുന്നതാണ് ഉചിതം. 30 വയസ്സിനു ശേഷം അണ്ഡോൽപാദനം കുറയും. നിങ്ങൾക്ക് ഇതിലും ദീർഘമായ കാലത്തേക്ക് കുട്ടികൾ വേണ്ടായെങ്കിൽ ഒരു സ്ത്രീരോഗ വിദഗ്ദ്ധയെ കണ്ട് ഫലവത്തായ മാർഗ്ഗം സ്വീകരിക്കുക.