close

നിങ്ങളുടെ ചര്‍മ്മ എന്നും എനര്‍ജിയായി ഇരിക്കണം. അതിനു നിങ്ങള്‍ തന്നെ ബൂസ്റ്റ് ചെയ്യണം. ചര്‍മ്മ തളരാതെ സൂക്ഷിക്കേണ്ടത് നിങ്ങളാണ്. അതിനുവേണം മികച്ച ഫെയ്‌സ് മിസ്റ്റ്. ഇത് വെറും ക്രീമല്ല. ചര്‍മം ഹൈഡ്രേറ്റ് ചെയ്യാനും ഫ്രഷ് ആക്കാനും നല്ലൊരു മാര്‍ഗമാണിത്. ഓഫീസില്‍ ഇരുന്നോ യാത്രക്കിടയിലോ മുഖത്ത് 2 തവണ സ്‌പ്രേ ചെയ്താല്‍ മാത്രം മതി.

വിപണിയില്‍ നിന്നു കെമിക്കലുകള്‍ നിറഞ്ഞ ഫെയ്‌സ് മിസ്റ്റ് വാങ്ങേണ്ടതില്ല. നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഇത് തയ്യാറാക്കാം.

കോക്കനട്ട് ആന്‍ഡ് അലോ മിസ്റ്റ്

ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന സൈറ്റോകൈനിന്‍ തേങ്ങാവെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാത്തരം ചര്‍മത്തിനും യോജിച്ചതാണ് അലോവേര. തുല്യ അളവില്‍ തേങ്ങാവെള്ളവും അലോവേര ജെല്ലും ഒരു ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് സ്‌പ്രേയിങ് ബോട്ടിലേക്കു മാറ്റി ഉപയോഗിക്കാം

കുക്കുംബര്‍ മിസ്റ്റ്

ചര്‍മത്തിന് ഫ്രഷ്‌നസ് നല്‍കുന്നതില്‍ പ്രസിദ്ധമാണ് വെള്ളരിക്ക. ഒരു വെള്ളരിക്ക തൊലി കളഞ്ഞ് അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ ആലോവേര ജെല്ലും ആവശ്യത്തിന് റോസ് വാട്ടറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.വരണ്ട ചര്‍മമുള്ളവര്‍ക്ക് നാരങ്ങാ നീര് ഒഴിവാക്കാം. വെള്ളരിക്ക ജ്യൂസ് മാത്രമായി ഉപയോഗിക്കുന്നതും ഫലം നല്‍കും.

ഗ്രീന്‍ ടീ ഫേഷ്യല്‍ മിസ്റ്റ്

ഒരു ഗ്ലാസ് ഗ്രീന്‍ ടീയിലേക്ക് ഒരു വൈറ്റമിന്‍ ഇ ക്യാപ്‌സ്യൂളോ 4 ടേബിള്‍ സ്പൂണ്‍ വൈറ്റമിന്‍ ഇ ഓയിലോ ചേര്‍ത്താല്‍ ഗ്രീന്‍ ടീ ഫേഷ്യല്‍ മിസ്റ്റ് റെഡി.

ബീറ്റ്‌റൂട്ട് മിസ്റ്റ്

ഒരു ചെറിയ ബീറ്റ്‌റൂട്ട് അല്‍പം വെള്ളം ചേര്‍ത്ത് ജ്യൂസാക്കി എടുക്കുക. ഇതിലേക്ക് ഒരു ചെറിയ വെള്ളരിക്കയുടെ പകുതി ജ്യൂസാക്കി ചേര്‍ക്കുക. ആവശ്യത്തിന് റോസ് വാട്ടറും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം.

റോസ് വാട്ടര്‍ മിസ്റ്റ്

വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന മിസ്റ്റാണിത്. ഒരു ചെറിയ ബോട്ടില്‍ റോസ് വാട്ടറിലേക്ക് ഒരു വൈറ്റമിന്‍ ഇ ക്യാപ്‌സ്യൂള്‍ ചേര്‍ത്ത് യോജിപ്പിക്കുക. റോസിന്റെ ഇതളുകള്‍ ഉണ്ടെങ്കില്‍ ചെറുതായി അരിഞ്ഞ് ഇതിനൊപ്പം ചേര്‍ക്കാം.

blogadmin

The author blogadmin

Leave a Response