close

മനോഹര ചർമം

വരണ്ട ചർമമുളളവർ സോപ്പിനു പകരമായി ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്ക റ്റുകളിൽ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല.

∙പയറു പൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചർമത്തിന്റെ വരൾച്ചയകറ്റും. കുളിക്കും മുൻപേ ദേഹമാസകലം എണ്ണതൊട്ടു പുരട്ടിയിട്ട് കുളിക്കുന്നതും നല്ലതാണ്.

∙എണ്ണമയമുളള ചർമമുളളവർ സോപ്പിനു പകരം കടലമാവ് ഉപയോഗിക്കുക. ഇതും വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഉത്തമം. അധികമുളള എണ്ണമയം മാറി ചർമം സുന്ദരമാകും.

∙കടലപയറു പൊടിയിൽ മുതിര പൊടിച്ചു ചേർത്ത് ഉപയോഗിക്കുന്നതും ചർമ സംരക്ഷണത്തിനു വളരെ നല്ലതാണ്.

∙എണ്ണമയമുളള ചർമമുളളവർ ഇടയ്ക്ക് പച്ചവെളളത്തിൽ മുഖം കഴുകുന്നത് ശീലിക്കുക.

∙വരണ്ട ചർമക്കാർ ധാരാളം വെളളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙ഏലാദി ചൂർണവും കടലമാവോ പയറുപൊടിയോ സമാസമം ചേർത്ത് പുരട്ടി കുളിക്കുന്നത് ചർമത്തിലെ കരുവാളിപ്പ് മാറാനും ശരീരകാന്തി വർധിക്കാനും വളരെ നല്ലതാണ്.

∙എണ്ണമയമില്ലാത്തതും വരൾച്ച തട്ടാത്തതുമായ സാധാരണ ചർമമുളളവർ മഞ്ഞളും ചെറുപയർ പൊടിയും സമം എടുത്ത് വെളളത്തിൽ ചാലിച്ച് ശരീരത്തിൽ പുരട്ടി മസാജ് ചെയ്ത ശേഷം കുളിക്കാം. ചർമത്തിന്റെ നിറം വർധിക്കും.

blogadmin

The author blogadmin

Leave a Response