മുഖംപോലെ മിനുക്കി സൂക്ഷിക്കേണ്ടവയാണ് കൈനഖങ്ങള്‍. നഖസൗന്ദര്യം മൊത്തത്തിലുള്ള അഴക് വര്ധിപ്പിക്കമെന്നതില് ഇന്നാര്‍ക്കും സംശയംതെല്ലുമില്ല. അതിനാല്‍തന്നെ കൈവിരലുകളുടെയും നഖങ്ങളുടെയും സൗന്ദര്യം നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധചെലുത്തുന്നവരാണ് എല്ലാവരും.
നഖ സൗന്ദര്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് എപ്പോഴാണ് ചിന്തിച്ചുതുടങ്ങേണ്ടത്? കൗമാരത്തില്‍ ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങാം. മിക്ക സലൂണുകളും സുരക്ഷിതമാണ്. ചിലയിടങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സേവനവുമുണ്ട്.


















