ഒരുപാടു ആളുകൾ ഇ പേജ് വഴി ചോദിച്ച ഒരു ചോദ്യത്തിന് മറുപടി ആണ് ഇ ആർട്ടിക്കിൾ നിങ്ങൾക്കു എങ്കിലും കൂടുതൽ ഡീറ്റൈൽ അറിവുവൻ ഉണ്ടെങ്കിൽ ഇവിടെ ചോദിക്കാം
ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിരവധി ആശങ്കകളും തെറ്റിധാരണകളുമുണ്ടാവാം. സെക്‌സ് എജുക്കേഷന്‍ നിര്‍ബന്ധമായ രാജ്യങ്ങളിലുള്ളവര്‍ക്കു പോലും ഈ പ്രശ്‌നങ്ങളുണ്ടാവാം. സെക്‌സ് എജുക്കേഷനെന്നാല്‍ ലൈംഗികരോഗങ്ങളെ തടയലും ഗര്‍ഭനിരോധനവുമാണെന്നുമുള്ള വിശ്വാസവും സിലബസുമാണ് ഇതിന് കാരണം. എന്തായാലും ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട 24 കാര്യങ്ങളാണ് താഴെ പറയുന്നത്.
1) കന്യകാത്വം
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അതീവ സെന്‍സിറ്റീവായ വിഷയമാണ് കന്യകാത്വം. പക്ഷെ, ഈ വാക്കിന് കൃത്യമായ ഒരു വിശദീകരണമില്ല. ലിംഗ-യോനീ സംഭോഗം നടന്നിട്ടില്ലെന്നതാണ് ചിലരുടെ അര്‍ത്ഥം. യോനി, ഓറല്‍, ഏനല്‍ തുടങ്ങി ഒരു തരത്തിലുള്ള വേഴ്ച്ചയും നടന്നിട്ടില്ലെന്നാണ് ചിലരുടെ വിശ്വാസം.
മറ്റു ചിലര്‍ക്കു സ്പര്‍ശനം പോലും കന്യകാത്വം നഷ്ടപ്പെടുത്തുന്ന കാര്യമാണ്. പക്ഷെ, സെക്‌സിന് നിങ്ങള്‍ മാനസികമായി തയ്യാറാണോ എന്നതു മാത്രമാണ് യഥാര്‍ത്ഥ വിഷയം. ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെടുത്തുകയോ സ്വന്തം എന്തെങ്കിലും നഷ്ടപ്പെടുകയോ ചെയ്യുന്നതല്ല സെക്‌സ്. സെക്‌സെന്നാല്‍ പുതിയ ഒരു അനുഭവം മാത്രമാണ്. ജൈവശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ ഒരു സാധാരണ കാര്യവും.
2) കന്യാചര്‍മം
ആദ്യ ലൈംഗികവേഴ്ച്ചയില്‍ കന്യാചര്‍മം പൊട്ടുമെന്നാണ് പരമ്പരാഗത വിശ്വാസം. ഇതിനെക്കാള്‍ പോപുലറായ മറ്റൊരു അന്ധവിശ്വാസം വേറെയില്ല. വ്യായാമം ചെയ്യുന്നതും സൈക്കിള്‍ ചവിട്ടുന്നതും കന്യാചര്‍മം പൊട്ടാന്‍ കാരണമാവാറുണ്ട്. ആദ്യരാത്രിയില്‍ കന്യാചര്‍മം പൊട്ടുന്നതും രക്തം വരുന്നതും നോക്കിയിരിക്കുന്നവര്‍ക്ക് എന്തെങ്കിലും ആസ്വദിക്കാനാവുമോ ?
3) ശരീരത്തിന്റെ മാറ്റങ്ങള്‍
ആദ്യമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ശേഷം ശരീരത്തില്‍ പ്രത്യേക മാറ്റങ്ങളൊന്നുമുണ്ടാവില്ല. അത് രണ്ടാം തവണയായാലും മൂന്നാം തവണയായാലും അഞ്ചാം തവണയായാലും മാറ്റമൊന്നുമുണ്ടാവില്ല. പക്ഷെ, ലൈംഗികോത്തേജനമുണ്ടാവുമ്പോള്‍ താഴെപ്പറയുന്ന ചില മാറ്റങ്ങളുണ്ടാവും.
- വികസിച്ച വള്‍വ.
- ഉദ്ധരിച്ച ലിംഗം.
- ശ്വാസഗതി കൂടല്‍.
- വിയര്‍പ്പ്.
- തൊലിയുടെ നിറം മാറ്റം.
ലൈിംഗികോത്തേജനം ശരീരത്തിലുണ്ടാക്കുന്ന താല്‍ക്കാലിക മാറ്റങ്ങള്‍ മാത്രമാണിവ, ശരീരത്തിന് സ്ഥിരം മാറ്റങ്ങളൊന്നുമുണ്ടാവില്ല.
4) സെക്‌സിന് ശേഷം ശരീരത്തിലെ മാറ്റം
സെക്‌സിന് ശേഷം ശരീരം സാധാരണ നിലയിലേക്ക് തിരികെ വരും. ഏതാനും മിനുട്ടുകള്‍ മാത്രമേ ഇതിന് എടുക്കൂ. അതായത് നിങ്ങള്‍ കന്യക-കന്യകന്‍ അല്ല എന്ന് ആര്‍ക്കും തിരിച്ചറിയാനാവില്ല. നിങ്ങള്‍ പറഞ്ഞാല്‍ മാത്രമേ അവര്‍ക്കു അറിയാനാവൂ.
5) പോണ്‍ സിനിമയും യാഥാര്‍ത്ഥ്യവും
ഓരോ മനുഷ്യരും വ്യത്യസ്ത രീതികളിലാണ് സെക്‌സ് അനുഭവിക്കുക. സിനിമകളില്‍ കാണുന്ന പോലുള്ള ആദ്യാനുഭവങ്ങള്‍ ജീവിതത്തിലുണ്ടാവണമെന്നില്ല. പോണ്‍ സിനിമകളില്‍ കാണുന്നത് ഒരിക്കലുമുണ്ടാവില്ല.
6) അസ്വസ്ഥത
ആദ്യതവണ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ചില അസ്വസ്ഥതകളുണ്ടാവുന്നത് സ്വാഭാവികമാണ്. ലിംഗപ്രവേശനം നടത്തുമ്പോള്‍ ചിലപ്പോള്‍ ഉരസലുണ്ടാവാം. ഇത് അസ്വസ്ഥയുണ്ടാക്കാം. പക്ഷെ, വേദനയുണ്ടാക്കില്ല. വേണ്ടത്ര ലൂബ്രിക്കേഷനില്ലെങ്കില്‍ വേദനയുണ്ടാവാം. എന്‍ഡോമെട്രിയോസിസ് എന്ന ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും വേദനയുണ്ടാവാം. ഓരോതവണയും സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ വേദനയുണ്ടാവുമെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.
7) ലൂബ്രിക്കേഷനും ഫോര്‍പ്ലേയും
ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോള്‍ യോനിയും ലിംഗവും ലൂബ്രിക്കന്റ് പുറപ്പെടുവിക്കും. പക്ഷെ, ചില സമയങ്ങളില്‍ വേണ്ടത്ര ലൂബ്രിക്കന്റുകള്‍ ഉണ്ടാവണമെന്നില്ല. കൃത്രിമ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും. ഫോര്‍പ്ലേയില്‍ കൂടുതലായി മുഴുകുന്നതും സ്വാഭാവികമായി ലൂബ്രിക്കന്‍ ഉണ്ടാവാന്‍ സഹായിക്കും.
8) ബെഡ്ഷീറ്റില്‍ രക്തമാവുമോ ?
ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ അല്‍പ്പം രക്തം വന്നേക്കാം. പക്ഷെ, കിടക്കയും പുതപ്പും ബെഡ്ഷീറ്റുമെല്ലാം നനയുന്ന അത്രയും രക്തം വരില്ല.
9) ലൈംഗികരോഗങ്ങള്‍
ലിംഗ-യോനീ സംഭോഗം ഇല്ലെങ്കിലും ലൈംഗികരോഗങ്ങള്‍ പകരാം. ഓറല്‍ സെക്‌സും ഏനല്‍ സെക്‌സും ലൈംഗികരോഗങ്ങള്‍ പകരാന്‍ കാരണമാവാറുണ്ട്. അതിനാല്‍ കോണ്ടമോ മറ്റു സുരക്ഷാമാര്‍ഗങ്ങളോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
10) ഗര്‍ഭധാരണ സാധ്യത
ലിംഗ-യോനീ സംഭോഗം നടക്കുകയാണെങ്കില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്. ഇത് ആദ്യത്തെ സെക്‌സായാലും അവസാനത്തെ സെക്‌സായാലും. ഗര്‍ഭധാരണം തടയാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ് കോണ്ടം.
11) രതിമൂര്‍ഛ
ആദ്യ സെക്‌സില്‍ രതിമൂര്‍ഛയുണ്ടാവണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. വിവിധ കാരണങ്ങള്‍ ഇതിന് കാരണമാവും. 11 മുതല്‍ 41 ശതമാനം വരെ സ്ത്രീകള്‍ക്ക് പങ്കാളിയില്‍ നിന്ന് രതിമൂര്‍ഛ ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
12) വേഗം സ്ഖലനമുണ്ടാവുമോ ?
ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അതിവേഗം സ്ഖനമുണ്ടാവുന്നത് സാധാരണയാണ്. പക്ഷെ, സെക്‌സില്‍ ഏര്‍പ്പെടുമ്പോഴെല്ലാം ഈ പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുന്നത് നല്ലതായിരിക്കും. ആവശ്യമായ മരുന്നുകളും തെറാപ്പിയും നിര്‌ദേശിക്കാന്‍ അവര്‍ക്കു സാധിക്കും.
13) ഉദ്ധാരണപ്രശ്‌നമുണ്ടാവുമോ ?
ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ ചിലര്‍ക്കുണ്ടാവാറുണ്ട്. ഇത് സാധാരണമാണ്. സ്‌ട്രെസ്സും ആശങ്കയും ഇതിന് കാരണമാണ്. പക്ഷെ, പ്രശ്‌നം സ്ഥിരമായി തുടരുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടണം.
14) ആത്മവിശ്വാസവും രതിമൂര്‍ഛയും
സ്വന്തം ശരീരത്തെ കുറിച്ചും പങ്കാളിയുടെ ശരീരത്തെ കുറിച്ചും തൃപ്തിയുണ്ടെങ്കില്‍ രതിമൂര്‍ഛയിലെത്താന്‍ സാധ്യതയുണ്ട്. visit us in www.leduml.in for more information and news
15) രതിമൂര്‍ഛയാണോ പ്രധാന കാര്യം ?
രതിമൂര്‍ഛയെന്ന ആനന്ദവിസ്‌ഫോടനം സെക്‌സിലെ രസകരമായ കാര്യമാണ്. പക്ഷെ, രതിമൂര്‍ഛ മാത്രമല്ല സെക്‌സിലെ ആനന്ദം. രണ്ടു പേര്‍ക്കും തൃപ്തികരമായ അനുഭവമായി സെക്‌സ് മാറണമെന്നതാണ് പ്രധാനം.
16) പറയാനുള്ളത് പറയണം
സെക്‌സില്‍ എന്തെങ്കിലും ആഗ്രഹങ്ങളുണ്ടെങ്കില്‍ അത് പങ്കാളിയോട് തുറന്നുപറയാന്‍ കഴിയണം. സത്യസന്ധമായ ആശയവിനിമയം സെക്‌സിനെ കൂടുതല്‍ ആനന്ദകരമാക്കും.
17) ഇഷ്ടമില്ലാത്തത് ചെയ്യണോ ?
നോ എന്നാല്‍ അത് നോ തന്നെയാണ്. സെക്‌സില്‍ ഒരാള്‍ക്കു ഇഷ്ടമില്ലാത്തത് ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശവും അധികാരവുമില്ല. ഇത് ആദ്യ സെക്‌സില്‍ മാത്രമല്ല എല്ലാ സെക്‌സിലും ബാധകവുമാണ്. പങ്കാളി നോ പറഞ്ഞാല്‍ പിന്നീട് വീണ്ടും വീണ്ടും ചോദിക്കരുത്. ഇത് നിര്‍ബന്ധിക്കുന്നതിന് തുല്യമാണ്.
18) മനസ് മാറ്റം
സെക്‌സ് തുടങ്ങിയ ശേഷം താല്‍പര്യം നഷ്ടപ്പെട്ടാല്‍ നിര്‍ത്താനുള്ള അവകാശവും അധികാരവും നിങ്ങള്‍ക്കുണ്ട്. ഏതുസമയത്തും തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്കു കഴിയും. സെക്‌സില്‍ ഏര്‍പ്പെടാനോ എന്തെങ്കിലും പ്രവൃത്തി ചെയ്യാനോ നിര്‍ബന്ധിക്കാന്‍ പങ്കാളിക്ക് അധികാരവും അവകാശവുമില്ല. visit us in www.leduml.in for more information and news
19) ഏതാണ് ശരിയായ സമയം ?
സെക്‌സിന് മാനസികമായ തയ്യാറെടുക്കാത്ത സമയത്തും സെക്‌സില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടേക്കാം. എപ്പോഴാണ് സെക്‌സ് വേണ്ടതെന്നു തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്കു തന്നെയാണുള്ളത്.
20) എല്ലാവരും ചെയ്യുന്നതല്ലേ ?
എല്ലാവരും ചെയ്യുന്നതല്ലേ നമുക്കും ചെയ്തു കൂടെ എന്നു പറയുന്നവരുണ്ട്. പക്ഷെ, കണക്കുകള്‍ പറയുന്നത് മറ്റൊന്നാണ്. പുതുതലമുറ സെക്‌സില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നത്. സെക്‌സ് വേണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.
21) പ്രണയവും സെക്‌സും ഒന്നാണോ ?
രാവിലെ എഴുന്നേറ്റു നടക്കുന്നതു പോലുള്ള ഒരു ശാരീരിക പ്രവൃത്തിയാണ് സെക്‌സ്. പ്രണയം, റൊമാന്‍സ്. വൈകാരികബന്ധം എന്നിവ പോലുള്ള ഒരു കാര്യമല്ല ഇത്. ചില മനുഷ്യര്‍ തനിക്ക് ഇഷ്ടമുള്ളവരുമായി മാത്രമേ സെക്‌സില്‍ ഏര്‍പ്പെടാറുള്ളൂ. ചിലര്‍ ആദ്യമായി കാണുന്നവരുമായി വരെ സെക്‌സില്‍ ഏര്‍പ്പെടും. ഓരോ മനുഷ്യര്‍ക്കും വ്യത്യസ്തമായി ധാര്‍മിക-വൈകാരിക ബോധ്യമാണ് ഉണ്ടാവുക എന്ന് മനസിലാക്കല്‍ ഏറെ പ്രധാനമാണ്.
22) സെക്‌സ് അന്തിമ ബന്ധത്തിന് കാരണമാവുമോ ?
ചില മനുഷ്യരുടെ മതവിശ്വാസം സെക്‌സിനെ വ്യത്യസ്തമായാണ് കാണുന്നത്. വിവാഹേതര സെക്‌സ് നരകത്തില്‍ പോവാന്‍ കാരണമാവുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ചില സമൂഹങ്ങള്‍ ജീവിതം നരകവുമാക്കും. സെക്‌സ് എന്നാല്‍ സാധാരണവും ജൈവശാസ്ത്രപരവും ആരോഗ്യകരവുമായ പ്രവൃത്തിയാണെന്ന് മനസിലാക്കലാണ് പ്രധാനം.
23) ആദ്യ സെക്‌സ് ജീവിതകാലത്തെ സ്വാധീനിക്കുമോ ?
ആദ്യമായി സെക്‌സില്‍ ഏര്‍പ്പെട്ടപ്പോള്‍ അനുഭവിച്ചതു പോലെ തന്നെയായിരിക്കുമോ എല്ലാകാലത്തെയും അനുഭവം? സെക്‌സ് ഓരോ തവണയും വ്യത്യസ്തമായിരിക്കും.മപങ്കാളിയുടെ സ്വഭാവാം. പുതിയ അനുഭവങ്ങള്‍, സാഹസികത തുടങ്ങി നിരവധി ഘടകങ്ങള്‍ സെക്‌സിനെ സ്വാധീനിക്കും.
24) ആദ്യ അനുഭവം മോശമായാലോ ?
ആദ്യ സെക്‌സ് അനുഭവം മോശമായെങ്കില്‍ വീണ്ടും ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്. ചെയ്ത് ചെയ്ത് തെറ്റുതിരുത്തുക എന്നതാണ് ശരിയായ രീതി. പ്രാക്ടീസ് ആണ് കാര്യങ്ങളെ പെര്‍ഫെക്ട് ആക്കുക.