ലൈംഗിക തൃഷ്‌ണയെ ത്വരിതപ്പെടുത്തുകയും ശക്‌തമാക്കുകയും ചെയ്യുന്നതിൽ നാം ഭക്ഷിക്കുന്ന ആഹാരത്തിന് ഒരു വലിയ പങ്കുണ്ട്. പ്രോട്ടീനുകളും വൈറ്റമിനുകളും കൊഴുപ്പുമൊക്കെ അടങ്ങിയ വിവിധ ഭക്ഷണപദാർത്ഥങ്ങൾ നാം കഴിയ്‌ക്കേണ്ടത് ഇക്കാര്യത്തിൽ ആവശ്യമാണ്.
പാലും പാലുൽപ്പന്നങ്ങളും കൂടാതെ മുട്ട, ഇറച്ചി, കരൾ, ചീസ് എന്നിവയും എല്ലാവർക്കും നിയന്ത്രിതമായ രീതിയിൽ ഉപയോഗിക്കാവുന്നവയാണ്.
വൈറ്റമിൻ C കൊണ്ട് സമ്പുഷ്‌ടമായ നാരങ്ങയും നെല്ലിക്കയും പേരയ്‌ക്കയും തക്കാളിയും മുന്തിരിയും ഓറഞ്ചുമൊക്കെ ലൈംഗികശേഷിയെ വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്.
സജീവമായ ബീജാണുക്കളുടെ എണ്ണം കുറഞ്ഞവർക്ക് നൽകുന്ന ആയുർവേദ മരുന്നുകളിലെ പ്രധാന ഘടകം ഉയർന്ന നിലയിലുള്ള പ്രോട്ടീനുകൾ അടങ്ങിയ നായ്‌ക്കരുണപ്പരിപ്പാണ്. ഏതാണ്ട് ഇതിനോട് കിടപിടിയ്‌ക്കുന്ന ഒന്നാണ് സോയാബീൻ. മാത്രമല്ല വൈറ്റമിൻ B1, B9, K, തുടങ്ങിയവയൊക്കെ ദഹനത്തിന് അനുയോജ്യമായ രീതിയിൽ ഇവയിൽ സമ്മേളിച്ചിരിയ്‌ക്കുന്നുമുണ്ട്.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരപദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുന്നത് ആരോഗ്യകരമായ ശാരീരികസ്‌ഥിതിയ്‌ക്കും ലൈംഗികതയുടെ പ്രസരിപ്പിനും വളരെയധികം സഹായകരമായിരിക്കും.