close
ലൈംഗിക ആരോഗ്യം (Sexual health )

മനുഷ്യനിലെ ലൈംഗികത അതിൻ്റെ നല്ല വശങ്ങൾ

ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ പൊതുവെ മനുഷ്യർ നാണിക്കുന്നു. ഇന്ത്യയിൽ അങ്ങനെ ലൈംഗികതയെ വലിയ നാണമായി കാണേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ലൈംഗികതയ്ക്ക് കുറച്ചുകൂടി ഓപ്പൺ ആയിട്ടുള്ള ഒരു സ്വീകാര്യത ഉണ്ടായിരുന്ന രാജ്യമായിരുന്നു ഇന്ത്യ ഏതോ കാലഘട്ടത്തിൽ. വിദേശ അധിനിവേശങ്ങൾ എല്ലാം നടന്നതിനുശേഷം ഒരു പ്രത്യേകതരം ലൈംഗിക ചിന്താഗതി, ലൈംഗിക ചിന്തകളെയോ ലൈംഗിക സ്വഭാവങ്ങളെയോ മനുഷ്യന്റെ അത്തരത്തിലുള്ള ബയോളജിയെ മുഴുവൻ അടിച്ചമർത്തുന്ന ഒരു സദാചാരം ഇന്ത്യയിലേക്ക് എവിടെനിന്നോ കയറിവന്നതാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്തുകൊണ്ടെന്നാൽ, ലൈംഗികതയെ റെപ്രസെന്റ് ചെയ്തുകൊണ്ടുള്ള കാമസൂത്ര എന്ന ഗ്രന്ഥം എഴുതിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഒന്നിലധികം സ്ത്രീകളുടെ കൂടെയോ ഒന്നിലധികം പുരുഷന്മാരുടെ കൂടെയോ ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്, അതുപോലെതന്നെ ലൈംഗിക വിനോദങ്ങളിൽ മൃഗങ്ങളെ കൂടെ കൂട്ടുന്നത്—ഇത്തരത്തിലുള്ള പല പോസുകളും നമുക്ക് കാണാം. ഇതെല്ലാം എന്താണ് കാണിക്കുന്നത്? മനുഷ്യന്റെ പച്ചയായ സ്വഭാവപ്രകൃതങ്ങളെയാണ് ഇത് കാണിച്ചിരിക്കുന്നത്. മനുഷ്യൻ ഊഹിച്ചുണ്ടാക്കുന്ന ചിത്രങ്ങൾ ഒന്നുമല്ല ഇവ; ഇത്രയും ഓപ്പൺ ആയിട്ടുള്ള ഒരു ചിന്താഗതി ലൈംഗികതയെ കുറിച്ച് മനുഷ്യനുണ്ടായിരുന്നു, പ്രത്യേകിച്ച് ഇന്ത്യയിൽ. അതായത്, മനുഷ്യന് പല തലങ്ങളുണ്ട്—ഒരു ഫിസിക്കാലിറ്റി ഉണ്ട്, ഒരു ബയോളജി, പിന്നെ മനുഷ്യന്റെ ഒരു സൈക്കോളജി, സോഷ്യോളജി അങ്ങനെയുള്ള ഏരിയകൾ ഉണ്ട്, പിന്നെ മനുഷ്യന്റെ സ്പിരിച്വാലിറ്റി അങ്ങനെയുള്ള തലങ്ങളുണ്ട്. ഈ എല്ലാ തലങ്ങളെയും തുല്യമായി നമ്മൾ റെസ്പെക്ട് ചെയ്യണം എന്നതാണ് എന്റെ ഒരു അഭിപ്രായം.

നമ്മൾ ഇവിടെ സംസാരിക്കുന്നത് അമിതമായ ലൈംഗിക ആസക്തിയെ കുറിച്ചാണ്. ഇത് പല ഡൈമെൻഷനിൽ ചിന്തിക്കേണ്ട കാര്യമാണ്. കുറച്ച് കാര്യങ്ങൾ നമുക്ക് ഇന്ന് കവർ ചെയ്യാം, ബാക്കി പിന്നീട് നമുക്ക് സംസാരിക്കാം. ഈ അമിതമായ ലൈംഗിക ആസക്തി പല ടൈപ്പുണ്ട്—അതായത്, ഒരു സെക്ഷ്വൽ ഫാന്റസിയായി നിൽക്കുന്ന കാര്യങ്ങളുണ്ട്, അതുപോലെതന്നെ സെക്ഷ്വൽ ഡിസോർഡറുകളും ഉണ്ട്. ഈ സെക്ഷ്വൽ ഡിസോർഡറുകൾ എന്ന് പറയുന്നത് ഓസിഡി പോലെയുള്ള അസുഖങ്ങൾ തന്നെയാണ്. ഇത് രണ്ടും തമ്മിൽ കൺഫ്യൂഷൻ ഉണ്ടാകാൻ പാടില്ല. ഇതെങ്ങനെയാണ് നമുക്ക് ഡിഫറൻഷിയേറ്റ് ചെയ്യാൻ പറ്റുക എന്നറിയാമോ? ഞാൻ മനപ്പൂർവം ചിന്തിച്ചുണ്ടാക്കുന്ന സെക്ഷ്വൽ ഫാന്റസി—ഞാൻ ആഗ്രഹിച്ചുകൊണ്ട് തന്നെ, ഞാൻ അറിഞ്ഞുകൊണ്ട് തന്നെ സെക്ഷ്വൽ ഫാന്റസികൾ ഉണ്ടാക്കുകയും, ഒരുതരം സെക്ഷ്വൽ തോട്ട്സ് എപ്പോഴും മനസ്സിനകത്ത് വർക്ക് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത് ഞാൻ ഇഷ്ടപ്പെടുന്നു, എനിക്കത് ആവശ്യമാണെന്ന് തോന്നിയിട്ട് ഞാൻ തന്നെ ചെയ്യുന്നതാണ്, ബോധപൂർവം ചെയ്യുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ അതൊരു സെക്ഷ്വൽ ഫാന്റസിയാണ്. എന്നാൽ, നമ്മുടെ ചിന്തകൾ നമ്മുടെ പോലും നിയന്ത്രണത്തിൽ അല്ലാതെ, ഒരു ഓട്ടോമാറ്റിക് മോഡൽ എന്നപോലെ നമ്മളെ സെക്ഷ്വൽ തോട്ട്സിലേക്കും മറ്റും വലിച്ചുകൊണ്ടുപോകുന്ന ഒരു സ്വഭാവം വരികയാണെങ്കിൽ, അതൊരുതരം സെക്ഷ്വൽ ഡിസോർഡറാണ്. അതിനെ നമ്മൾ കംപൾസീവ് സെക്ഷ്വൽ ബിഹേവിയർ ഡിസോർഡർ (CSBD) എന്നാണ് മനഃശാസ്ത്രത്തിൽ പറയുന്നത്. ഞാൻ പറയുന്നതിന്റെ അർത്ഥം മനസ്സിലായോ? ഞാൻ ഇത് സിമ്പിൾ ആയിട്ട് വളരെ വ്യക്തമായി പറഞ്ഞുതരാം.

നിങ്ങൾ ഒരു പുരുഷനാണെന്ന് വിചാരിക്കുക. ഈ കാര്യം കൂടുതൽ പുരുഷന്മാരിലാണ് രേഖപ്പെടുത്തിവരുന്നത്; അതുകൊണ്ടാണ് ഞാൻ പുരുഷനെ തന്നെ ഇവിടെ ഉദാഹരണത്തിന് എടുക്കുന്നത്. ഈ പറയുന്ന സ്വഭാവം സ്ത്രീകളിൽ കുറച്ച് കുറവായിട്ടാണ് കാണപ്പെടുന്നത്; മുന്നിൽ നിൽക്കുന്നത് പുരുഷന്മാരാണ്. ഉദാഹരണം എന്താണ്? നിങ്ങൾ ഒരു പെൺകുട്ടിയെ കാണുകയാണ്—നിങ്ങളുടെ തൊട്ടടുത്ത വീട്ടിലുള്ള പെൺകുട്ടി. ഞാൻ ചില കേസുകൾ തന്നെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാം. ഞാൻ ഇതിനുമുമ്പ് കണ്ടിട്ടുള്ള യഥാർത്ഥ സംഭവങ്ങൾ പറയാം. അതായത്, ഒരു പയ്യന് ഒരു 19 വയസ്സ് ഉണ്ട്. ആ പയ്യന് തൊട്ടടുത്ത വീട്ടിലുള്ള ഒരു പെൺകുട്ടിയെ കാണുമ്പോൾ എല്ലാം ഒരു സെക്ഷ്വൽ തോട്ട്സ് ഉണ്ടാകുന്നു. അവന് ഉണ്ടാകുന്നത് എന്താണ് എന്ന് വെച്ചാൽ, ഒന്നാമത്തെ കാര്യം—ഈ പെൺകുട്ടിയുടെ മാറിടത്തിലേക്കും, അതുപോലെ സെക്ഷ്വലി പുരുഷനെ സ്റ്റിമുലേറ്റ് ചെയ്യുന്ന ശാരീരിക ഭാഗങ്ങളിലേക്കും ഒക്കെയാണ് ഇവന്റെ കണ്ണ് ഇടയ്ക്കിടെ പോകുന്നത്. ഇവൻ അങ്ങോട്ട് നോക്കുന്നുണ്ട് എന്നുള്ളത് അവന് തന്നെ അറിയാമല്ലോ. അങ്ങോട്ട് നോക്കുന്നുണ്ട് എന്നുള്ളത് അവൾ അറിഞ്ഞാൽ എന്തായിരിക്കും എന്നെക്കുറിച്ച് വിചാരിക്കുക എന്ന ചിന്ത അവനുണ്ടാകും. ആകുന്നതുകൊണ്ട് ഈ പെൺകുട്ടിയുടെ മുന്നിൽ പോയി നിൽക്കാൻ തന്നെ ഭയക്കുന്നു. മനസ്സിലാകുന്നുണ്ടോ ഞാൻ പറയുന്ന പോയിന്റ്? ഇറ്റ് മീൻസ്, അവൻ ഒരു ദുഷ്ടനല്ല; അവന് നല്ല സോഷ്യൽ അവയർനെസ്സ് ഉണ്ട്. “ആ പെൺകുട്ടി എന്നെക്കുറിച്ച് വളരെ മോശമായി ചിന്തിക്കരുത്, ഞാൻ എന്റെ സെക്ഷ്വൽ ബിഹേവിയറിൽ ഇത്ര വീക്ക് ആണെന്ന് ആ കുട്ടി അറിയരുത്” എന്നൊക്കെ ഇവൻ ചിന്തിക്കുകയാണ് ഉള്ളിൽ. ബട്ട്, ഇവന്റെ മനസ്സ് ഇവൻ പറയുന്നിടത്ത് നിൽക്കുന്നില്ല. ഇവൻ ഓട്ടോമാറ്റിക്കലി വീണ്ടും അതുതന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവന് ഒട്ടും ഇഷ്ടമില്ല—അതാണ് രസം. അവളെ അങ്ങനെ കാണാൻ ഇഷ്ടമല്ല; “അവൾ എന്റെ അയൽക്കാരിയാണ്, ഞാൻ അങ്ങനെ കാണരുത്” എന്നൊക്കെ അവന്റെ ഉള്ളിൽ വ്യക്തമായ അവബോധം ഉണ്ട്. പക്ഷേ, അവന്റെ മനസ്സ് അതിലേക്ക് ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ഈ സെക്ഷ്വൽ ബിഹേവിയർ ഡിസോർഡർ കാരണം അവൻ തന്നെ സ്വയം ബുദ്ധിമുട്ടുന്നു. എന്നിട്ട് അവൻ തന്നെ ഇത് പ്രശ്നമായിട്ട് പറയുകയാണ്. ഇത് ഒരാളുടെ കേസ് അല്ല; ഇത്തരത്തിലുള്ള ഒരുപാട് പേരെ നമുക്ക് കാണേണ്ടി വന്നിട്ടുണ്ട്. ഇതിനെയാണ് കംപൾസീവ് സെക്ഷ്വൽ ബിഹേവിയർ ഡിസോർഡർ എന്ന് പറയുന്നത്. അതായത്, അവനത് താല്പര്യമില്ല, അവൻ എൻജോയ് ചെയ്യുന്നില്ല; അത് അവന്റെ ഉള്ളിൽ കുറ്റബോധവും തെറ്റും ഒക്കെയാണ് തോന്നുന്നത്. ബട്ട്, അവൻ അറിയാതെ ആ കാര്യം ചെയ്യുന്നു.

ഇതേ കാര്യം ഇനി വേറൊരു രീതിയിൽ സംഭവിച്ചേക്കാം. ഒരു വ്യക്തിക്ക് ഇതുപോലെ ആരെയെങ്കിലും കാണുന്ന സമയത്ത് വലിയൊരു സെക്ഷ്വൽ സ്റ്റിമുലേഷൻ ഉണ്ടാകുന്നു; അത് അവൻ ആസ്വദിക്കുകയും ചെയ്യുന്നു. അവന് അതുകൊണ്ട് ഒരു കുഴപ്പവും തോന്നുന്നില്ല; അവൻ ബോധപൂർവം തന്നെയാണ് ചെയ്യുന്നത്. ഓക്കേ, അപ്പോൾ അതൊരു ഡിസോർഡർ ആയിരിക്കില്ല, കാരണം അവനെ അത് ശല്യപ്പെടുത്തുന്നില്ല. ആദ്യം പറഞ്ഞ കേസ് അങ്ങനെയല്ല; അതൊരു സൈക്കോളജിക്കൽ കണ്ടീഷനിങ് ഉണ്ടാക്കും. ആ വ്യക്തിയിൽ ഒരുപാട് കോൺഫിഡൻസ് കുറയും; ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിൽ നിന്നും മനസ്സ് ഈ ഒരു പ്രശ്നത്തിലേക്ക് മാത്രം ഫോക്കസ്ഡ് ആയിട്ട് മാറും. അങ്ങനെ വരുമ്പോൾ, നിങ്ങൾ തീർച്ചയായും അതിന് കൃത്യമായ കൗൺസിലിങ്ങുകളും മറ്റും ചെയ്ത് മാറ്റിയെടുക്കാൻ ശ്രമിക്കണം.

ഞാൻ ഇവിടെ പറഞ്ഞുവരുന്ന പോയിന്റ് എന്താണെന്ന് അറിയാമോ? പലരും എന്നോട് ഈ ഒരു സബ്ജക്റ്റിനെ കുറിച്ചുള്ള വ്യക്തിഗത അഭിപ്രായം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാൻ ഇവിടെ സംസാരിക്കുന്നത്. ഞാൻ എങ്ങനെയാണ് ഇത്തരം സെക്ഷ്വൽ സ്വഭാവങ്ങളെ കാണുന്നത് എന്ന് വ്യക്തമായി പറഞ്ഞുതരാം. ഞാൻ എന്റെ വ്യക്തിഗതമായ അഭിപ്രായം പറയുകയല്ല എന്ന് ഓർമ വേണം; പഠിച്ച് മനസ്സിലാക്കിയതും, ജീവിതത്തിൽ എന്റെ മുന്നിൽ വന്നിട്ടുള്ള പല ഇത്തരത്തിലുള്ള കേസുകളിൽ നിന്ന് മനസ്സിലാക്കിയതുമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. ഓക്കേ, ഒന്നാമത്തെ പോയിന്റ്—മനുഷ്യൻ ഒരു ലൈംഗിക ജീവിയാണ്. അതായത്, ലൈംഗിക ബന്ധത്തിലൂടെ റീപ്രൊഡക്ഷൻ നടത്തുന്ന ഒരു തരം ജീവിയാണ്. അത്തരത്തിൽ ഇവോൾവ് ആയിട്ടുള്ള ഒരു ജീവിയാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ, മനുഷ്യന്റെ പ്രധാന പ്രയോറിറ്റികളിൽ ഒന്നായി ലൈംഗികത ഇടംപിടിക്കും എന്നുള്ളത് ഉറപ്പാണ്. അത്തരത്തിലുള്ള സസ്തനികളുടെ കൂട്ടത്തിൽ പെട്ടിട്ടുള്ള ഒരു ജീവിയാണ് മനുഷ്യൻ എന്നുള്ളതുകൊണ്ട്, അതിനോടൊപ്പം തന്നെ മനുഷ്യന്റെ മനസ്സ് വളരെ ഇവോൾവ്ഡ് ആയിട്ടുള്ളതുകൊണ്ട്, മനുഷ്യന്റെ മനസ്സിലും ശരീരത്തിലും ഒരു പ്രധാന സബ്ജക്ട് ആയി ലൈംഗികത ഇടംപിടിക്കും എന്നുള്ളത് ആദ്യം നമ്മൾ മനസ്സിലാക്കണം.

ലൈംഗികതയ്ക്ക് ജീവിതത്തിൽ ഒട്ടും സ്ഥാനമില്ലാത്ത മനുഷ്യരും ഉണ്ടായേക്കാം; ഞാൻ ജനറൽ സ്റ്റേറ്റ്മെന്റ്സാണ് പറയുന്നത്. അപൂർവം ചിലരിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. മനുഷ്യൻ ഒരു ലൈംഗിക ജീവിയാണ്—ഇത് ആദ്യം മനസ്സിലാക്കുക. അതുകൊണ്ട്, മനുഷ്യന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമായിരിക്കും സെക്സ് എന്നുള്ളത്. അത് മനുഷ്യന്റെ ബയോളജിയാണ്; മനുഷ്യന്റെ ശാരീരികമായ ചുറ്റുപാടാണ്. മനുഷ്യന് അത് ശാരീരികമായി ആവശ്യമാണ്. അത്രയും നമ്മൾ സെക്സിനെ കുറിച്ച് മനസ്സിലാക്കുക—അല്ലെങ്കിൽ സെക്ഷ്വൽ തോട്ട്സിനെ കുറിച്ച് മനസ്സിലാക്കുക. എന്റെ ശരീരം ഇത് ആവശ്യപ്പെടുന്നുണ്ട്; അതിന് പല വഴികളുണ്ട്. ഒരു സെക്ഷ്വൽ തോട്ട് ഉണ്ടാവുകയാണെങ്കിൽ, നമ്മൾ ആ തോട്ടിൽ നിന്ന് ഒന്ന് ഡൈവേർട്ട് ചെയ്തുവിടാം, അല്ലെങ്കിൽ മാസ്റ്റർബേഷൻ ചെയ്യാം, അല്ലെങ്കിൽ നിങ്ങൾ ഒരു സെക്ഷ്വൽ മെച്യൂരിറ്റി—അതിനുള്ള പ്രായവും പക്വതയും—എത്തിയിട്ടുള്ള ഒരാളാണെങ്കിൽ, നിങ്ങളെ അതാത് രാജ്യത്തിലെ നിയമങ്ങൾ അനുവദിക്കുന്ന രീതിയിലുള്ള സെക്ഷ്വൽ റിലേഷൻഷിപ്പിൽ ഏർപ്പെടാം. അതെല്ലാം നിങ്ങളുടെ ചോയ്സ്. ബട്ട്, സെക്സ് ഈസ് എ നാച്ചുറൽ തിങ്—അത് ആദ്യം മനസ്സിലാക്കണം. അത് പ്രകൃതിദത്തമായി മനുഷ്യന് കിട്ടിയിട്ടുള്ളതാണ്.

അത് കുറച്ചുകൂടി സ്പോണ്ടേനിയസ് ആയിട്ടുള്ള സെക്ഷ്വൽ ഡ്രൈവ് പുരുഷനിലാണ്. സ്ത്രീയിൽ അത് കുറച്ചുകൂടി സ്ലോ പ്രോസസ് ആണ്. അതുകൊണ്ട്, സ്ത്രീകൾക്ക് പുരുഷന്മാരുടെ സെക്ഷ്വൽ ഇമോഷൻസിനെ കുറിച്ച് മനസ്സിലാക്കാനുള്ള പക്വത പലപ്പോഴും ഉണ്ടാവാറില്ല; ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പല സ്ത്രീകളും പറയാറുണ്ട്, “അവർ അവരെ കൺട്രോൾ ചെയ്യട്ടെ; നമ്മളെ നോക്കിയിട്ട് എന്തിനാണ് അവർ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? നമ്മൾ നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കും” എന്നിങ്ങനെയുള്ള ഡയലോഗുകൾ ഒക്കെ കേൾക്കാറില്ലേ? ഓക്കേ, വസ്ത്രം ധരിക്കുന്ന കാര്യത്തിൽ ഒന്നും എനിക്ക് പറയാനില്ല. പക്ഷേ, പുരുഷന്മാരുടെ ഒരു അവസ്ഥയെക്കുറിച്ച് സ്ത്രീകൾക്ക് ഊഹിക്കാൻ പോലും അറിയില്ല. എന്തുകൊണ്ടാണെന്ന് വെച്ചാൽ, സ്വിച്ച് ഇടുന്നതുപോലെയാണ് പുരുഷന്റെ ലൈംഗിക വികാരങ്ങൾ ഉണരുന്നത്. അതും ഒരു കാഴ്ച മതി; പുരുഷന് ലൈംഗിക വികാരങ്ങൾ അങ്ങനെ ഉണരാൻ ഒരു ദൃശ്യം—ഒരു സീൻ—മതി. സ്ത്രീയെപ്പോലെ ഹൈലി കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു സിസ്റ്റം അല്ല പുരുഷന്റേത്. പുരുഷന്റേത് വളരെ സിമ്പിൾ ആൻഡ് ക്വിക്ക് ആയിട്ടുള്ള സിസ്റ്റമാണ്—സെക്ഷ്വൽ സിസ്റ്റം അടക്കം. അത് മനസ്സിലാക്കാനുള്ള പക്വതയില്ലാതെ സ്ത്രീകൾ പുരുഷന്മാരെ ബ്ലെയിം ചെയ്തിട്ട് കാര്യമില്ല.

രണ്ട് ജീവികൾ—സ്ത്രീയും പുരുഷനും എന്നുള്ള രണ്ട് മനുഷ്യജീവികൾ—രണ്ട് രീതിയിലാണ് ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്, പ്രത്യേകിച്ച് സെക്ഷ്വൽ സ്വഭാവങ്ങളുടെ കാര്യത്തിൽ വളരെ വ്യത്യാസങ്ങൾ ഉണ്ട്. ഇത് മനസ്സിലാക്കാൻ കഴിവില്ലാതെ സ്ത്രീകളും പുരുഷന്മാരും പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാതിരുന്നാൽ, രണ്ടുകൂട്ടരുടെയും സെക്ഷ്വൽ പ്രശ്നങ്ങൾക്ക് ഒരിക്കലും നമുക്ക് സൊല്യൂഷൻ കണ്ടെത്താൻ കഴിയില്ല. “പുരുഷന്മാരെ വെറുതെ എന്തിനാണ് ട്രിഗർ ചെയ്യുന്നത്” എന്നുള്ള ഒരു അനുകമ്പ സ്ത്രീകൾ കാണിക്കുകയാണെങ്കിൽ, “സ്ത്രീകളെ വെറുതെ എന്തിനാണ് കേറി ഉപദ്രവിക്കുന്നത്” എന്നുള്ള അനുകമ്പ പുരുഷന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഇത് ഒരു പടക്കം സൂക്ഷിക്കുന്നതുപോലെയാണ്. ഒരു പടക്കം നമ്മൾ ഒരു സ്ഥലത്ത് സൂക്ഷിച്ചുവെക്കുമ്പോൾ, അതിന്റെ അടുത്ത് തീപ്പെട്ടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇതുപോലെ, സെക്ഷ്വൽ ആയിട്ടുള്ള ബിഹേവിയറുകൾ ഒരു മനുഷ്യനെ എപ്പോഴും കംപ്ലീറ്റ് ബയോളജിക്കൽ കോൺഷ്യസ്നെസ്സിലേക്ക് കൊണ്ടുവന്ന്, സെക്ഷ്വൽ ആയിട്ടുള്ള ബിഹേവിയറുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള ഒരു ജീവിയാണ് മനുഷ്യൻ. എല്ലാവരും അങ്ങനെയാണെന്നല്ല; പക്ഷേ, വലിയൊരു ശതമാനവും—പുരുഷനും സ്ത്രീയും—പരസ്പരം റെസ്പെക്ടും സേഫ്റ്റിയും കണക്കാക്കിക്കൊണ്ട് നിൽക്കുകയാണെങ്കിൽ, ഈ പടക്കത്തിന് തീ പിടിക്കാതെ സൂക്ഷിക്കാൻ പറ്റും. ഇത് അങ്ങോട്ടും ഇങ്ങോട്ടും ഒരു മ്യൂച്വൽ അണ്ടർസ്റ്റാൻഡിങ്ങിൽ പോകേണ്ടതാണ്.

നമുക്ക് വിഷയത്തിലേക്ക് തിരിച്ചുവരാം. ഒരു വ്യക്തിക്ക് സെക്ഷ്വൽ ഇമ്പൾസസ് ഉണ്ടാവുക എന്നുള്ളത് സ്വാഭാവികമാണ്. ഇത് പല ടൈപ്പിലാണ് കിടക്കുന്നത്. ഒന്ന്—ഫിസിക്കലി ഒരു വ്യക്തിയുടെ സെക്ഷ്വൽ ഡ്രൈവ് വളരെ കൂടുതലായിരിക്കുന്ന അവസ്ഥ. ടെസ്റ്റോസ്റ്ററോൺ, ഈസ്ട്രോജൻ പോലെയുള്ള ഹോർമോണുകൾ ശരീരത്തിൽ കൂടുതലാണെങ്കിൽ, ആ വ്യക്തി നാച്ചുറലി കുറച്ച് ഹൈപ്പർ സെക്ഷ്വാലിറ്റി ഉള്ളവരായിരിക്കും. അവർക്ക് കൂടുതൽ സെക്ഷ്വൽ ലൈഫ് എൻജോയ് ചെയ്യേണ്ടതായിട്ട് വരും. അടിച്ചമർത്താൻ പോയാൽ എന്തൊക്കെ സംഭവിക്കും എന്ന് അറിയാമോ? ഇത്തരത്തിലുള്ളവരെ അടിച്ചമർത്താൻ പോയാൽ, ആ വ്യക്തിയുടെ മാനസിക-ശാരീരിക അവസ്ഥകളെല്ലാം താളംതെറ്റും. ആ വ്യക്തിക്ക് ആരോഗ്യകരമായ ഒരു മനസ്സോ ശരീരമോ ജീവിതമോ ഉണ്ടാകില്ല. അങ്ങനെ ഒരിക്കലും അടിച്ചമർത്താൻ പാടില്ല. ശാരീരിക ക്ഷമത എന്താണെന്ന് മനസ്സിലാക്കിയിട്ട്, അതിനനുസരിച്ച് അതിന്റെ ഫ്ലോ നമ്മൾ അനുവദിക്കണം.

പലരും മാസ്റ്റർബേഷൻ നിർത്താൻ ശ്രമിക്കാറുണ്ട്. അവരുടെ ശരീരം ഹൈ ലെവലിൽ ടെസ്റ്റോസ്റ്ററോൺ ഓർ ഈസ്ട്രോജൻ ഒക്കെ ഉള്ള ഒരു ശരീരമായിരിക്കും. അവർ ഹെൽത്തി ആയി റെഗുലർ ആയി മാസ്റ്റർബേറ്റ് ചെയ്താൽ പോലും ഒരു കുഴപ്പവും ഉണ്ടാവില്ല. പക്ഷേ, എന്നിട്ടും എവിടെനിന്നോ കേട്ട അറിവുകൾ കാരണം “ഇത് നിർത്തണം, നിർത്തണം” എന്ന് പറഞ്ഞ് നടക്കും. പക്ഷേ, അവർ അത് നിർത്തുമ്പോഴാണ് കൂടുതൽ പ്രശ്നം ഉണ്ടാവുന്നത്. അതങ്ങനെ കൺട്രോൾഡ് ആയി, അവയർനെസ്സോടുകൂടി തുടർന്ന് പോയാൽ ഒരു കുഴപ്പവും ഉണ്ടാവില്ല. ഒരുപക്ഷേ, നിങ്ങൾ ശാരീരികമായി ആവശ്യമുള്ള ആ ഒരു സെക്ഷ്വൽ റുട്ടീൻ കൊടുക്കുന്നുണ്ടെങ്കിൽ—മാസ്റ്റർബേഷൻ പോലെയുള്ള റുട്ടീൻ കൊടുക്കുന്നുണ്ടെങ്കിൽ—നിങ്ങളുടെ മനസ്സിനകത്ത് ഈ സാധനം എപ്പോഴും ഇങ്ങനെ കേറി മറിഞ്ഞുകൊണ്ടിരിക്കില്ല. നിങ്ങൾ അതിനെ തടയാൻ ശ്രമിക്കുമ്പോൾ, അത് നിങ്ങളുടെ സൈക്കോളജിക്കൽ വേൾഡിലേക്ക് പോലും കേറും.

ഒരു കാര്യം മനസ്സിലാക്കുക—നമുക്ക് “നെഗറ്റീവ് ബയാസ്” എന്ന് പറഞ്ഞ ഒരു കാര്യം തലച്ചോറിനകത്ത് പ്രവർത്തിക്കുന്നുണ്ട്; ഞാൻ പലപ്പോഴും പറഞ്ഞുതന്നിട്ടുണ്ടല്ലോ. അത് കാരണം, നിങ്ങൾ സെക്സ്, സെക്ഷ്വൽ തോട്ട്സ്, മാസ്റ്റർബേഷൻ ഇങ്ങനെയുള്ള പല കാര്യങ്ങളെയും ഹൈലി നെഗറ്റീവ് ആയി കാണാൻ തുടങ്ങിയാൽ—മാത്രമല്ല, “അത് ഒഴിവാക്കണം, അത് ശരിയാവില്ല, ഇത് അടിച്ചമർത്തേണ്ട കാര്യമാണ്, ഈ സ്വഭാവം നല്ലതല്ല” ഇങ്ങനെയൊക്കെ നമ്മുടെ മനസ്സിൽ ചിന്തിക്കാൻ തുടങ്ങിയാൽ—നിങ്ങൾക്ക് പിന്നെ അതിനോട് തന്നെ ആയിരിക്കും ആകർഷണം. കാരണം, ഇതാണ് നെഗറ്റീവ് ബയാസ്—നിങ്ങൾ എന്തിനെയാണോ “വേണ്ട, വേണ്ട” എന്ന് ചിന്തിക്കുന്നത്, “അത് ശരിയല്ല” എന്ന് ചിന്തിക്കുന്നത്, അത്രയും അതിലേക്ക് നിങ്ങളുടെ മനസ്സ് കൂടുതൽ ഇൻട്രെസ്റ്റ് കാണിക്കാൻ തുടങ്ങും. അതുകൊണ്ട്, നിങ്ങൾക്ക് ഒരു അൺകൺട്രോൾഡ് ആയിട്ടുള്ള സെക്ഷ്വൽ ബിഹേവിയർ ഉണ്ടെങ്കിൽ തന്നെ, നിങ്ങൾ അതിനെ ഒരിക്കലും ഒരു കുറ്റമായോ പാപമായോ തെറ്റായോ കാണാൻ പാടില്ല. ഇറ്റ്സ് എ നാച്ചുറൽ നേച്ചർ—അതൊരു മനുഷ്യൻ എന്ന ജീവിയുടെ പ്രകൃതമാണ്; അതൊരു ബയോളജിക്കൽ പ്രകൃതമാണ്.

ആകെ ഇതിലൊരു പ്രശ്നം എന്താണെന്ന് അറിയാമോ? “ഇത് മാത്രമല്ല ജീവിതം” എന്നുള്ളത് മനസ്സിലാക്കൽ മാത്രമാണ്. ഇത്രമാത്രം നിങ്ങൾ ചെയ്താൽ മതി. ദിസ് ഈസ് മൈ കൺക്ലൂഷൻ—സെക്സ് ആൻഡ് സെക്ഷ്വൽ ഇമോഷൻസ്, സെക്ഷ്വൽ ഫീലിങ്സ്, സെക്ഷ്വൽ പ്ലെഷർ—ഇതൊക്കെ മനുഷ്യന് വേണ്ട സാധനമാണ്. ഇതൊന്നും ഉപേക്ഷിക്കേണ്ട സാധനം ഒന്നുമല്ല. ഇതൊന്നും മനുഷ്യന് വേണ്ടാത്തതായിരുന്നെങ്കിൽ, ഇത് ശരീരത്തിൽ ഉണ്ടാകേണ്ട ആവശ്യമില്ലല്ലോ. ശരീരത്തിൽ ഇതെല്ലാം ഉണ്ട്. നോക്കൂ, ജീവിതത്തിൽ നമുക്ക് കിട്ടിയിട്ടുള്ള അനുഗ്രഹങ്ങളെ ഒക്കെ നമ്മൾ പാകത്തിന് എൻജോയ് ചെയ്തുപോവുകയാണെങ്കിൽ, അത് എൻജോയ് ചെയ്യാൻ പറ്റും. അതിനെ നമ്മൾ അമിതമാക്കി മാറ്റിയാൽ, അത് വിഷം പോലെ ആയി മാറും. അതിപ്പോ സെക്ഷ്വൽ ബിഹേവിയർ മാത്രമൊന്നുമല്ല—നിങ്ങൾ ഭക്ഷണം കഴിക്കുന്നത്, വെള്ളം കുടിക്കുന്നത്, ശ്വാസം എടുക്കുന്നത് പോലും—നിങ്ങൾ അതിന്റെ കറക്ട് അളവിൽ, പാകത്തിൽ അല്ലെങ്കിൽ, നിങ്ങൾക്ക് എന്തെങ്കിലും സംഭവിക്കും. നിങ്ങൾക്ക് സംശയമുണ്ടോ? ഒരു രണ്ടോ മൂന്നോ മിനിറ്റ് നിങ്ങൾ ഹൈ ലെവലിൽ ബ്രീത്തിങ്—പുറത്തേക്കും അകത്തേക്കും—ഫാസ്റ്റ് ആയി ചെയ്തുകൊണ്ടിരുന്നാൽ, തല ചുറ്റി വീഴും. കാരണം, നിങ്ങളുടെ ബോഡിയിൽ ഒരുപാട് ചേഞ്ചസ് സംഭവിക്കും ആ സമയത്ത്. ശ്വാസവായു പോലും നിങ്ങൾ അമിതമായി ഉപയോഗിച്ചാൽ, ഡേയ്ഞ്ചറസ് ആയ സിറ്റുവേഷനിലേക്ക് നിങ്ങൾ എത്താൻ സാധ്യതയുണ്ട്.

ഇതുപോലെയാണ് ഏതൊരു കാര്യവും—അത് നമ്മളെ ഡിസ്റ്റർബ് ചെയ്യുന്നില്ല, നമ്മുടെ ജീവിതത്തെ ഒരുപാട് ശല്യപ്പെടുത്തുന്നില്ല, നമ്മൾ മെന്റലി അതിൽ തന്നെ കെട്ടപ്പെടുന്നില്ല, ബാക്കി എല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഇതുമാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നതൊന്നുമല്ല, ബാക്കിയെല്ലാം ഞാൻ ചെയ്യുന്നതൊക്കെ ഉണ്ട്—അങ്ങനെയൊക്കെയാണെങ്കിൽ, അത്തരത്തിലുള്ള ഒരു സെക്ഷ്വൽ തോട്ട്സോ സെക്ഷ്വൽ ബിഹേവിയർ നിങ്ങൾക്കുണ്ടെന്ന് വിചാരിച്ച് കുഴപ്പമൊന്നുമില്ല. ആരെയും ഉപദ്രവിക്കാത്ത രീതിയിൽ അത് കൊണ്ടുപോകാൻ അറിയുമെങ്കിൽ—ബട്ട്, നിങ്ങളുടെ മറ്റെല്ലാ കാര്യങ്ങളും ഓഫ് ആയിപ്പോകുന്നു, ഈ ഒരു കാരണംകൊണ്ട് ഫുൾ ടൈം സെക്ഷ്വൽ തോട്ട്സിൽ നിങ്ങൾ മുഴുകിപ്പോകുന്നു, നിങ്ങളുടെ ജോലി ശ്രദ്ധിക്കാൻ പറ്റുന്നില്ല, നിങ്ങളുടെ റുട്ടീനിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല, നിങ്ങൾക്ക് ആളുകളോട് ഓപ്പൺ ആയി ഇടപഴകാൻ കഴിയുന്നില്ല, പലയിടത്തും നിങ്ങൾക്ക് നിങ്ങളുടെ മേൽ തന്നെ കുറ്റബോധം ഉണ്ടാകുന്നു—ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെങ്കിൽ, യുവർ എജുക്കേഷൻ എബൗട്ട് സെക്ഷ്വാലിറ്റി ഈസ് റോങ്. നിങ്ങൾ പഠിച്ചുവെച്ചതിനെ ഒന്ന് തിരുത്താനുണ്ട്. ഒന്നുകിൽ നിങ്ങളുടെ സ്വഭാവത്തിനനുസരിച്ച് നിങ്ങൾ ഒരു അറിവ് സമ്പാദിക്കണം, അല്ലെങ്കിൽ നിങ്ങൾ അറിഞ്ഞതിനനുസരിച്ച് നിങ്ങളുടെ സ്വഭാവത്തെ ഒന്ന് മാറ്റണം. ഏതെങ്കിലും ഒന്ന് ചെയ്യേണ്ടിവരും. അങ്ങനെയെങ്കിൽ, നിങ്ങൾ തീർച്ചയായും ഒരു സെക്സോളജിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ വിസിറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എവിടെയെങ്കിലും കേൾക്കുന്ന അറിവുകൾ വെച്ച് നിങ്ങൾ ഇത്തരം കാര്യങ്ങളെ കൺട്രോൾ ചെയ്യാൻ പോകരുത്.

കൺട്രോൾ ചെയ്യുകയല്ല വേണ്ടത് എന്നതാണ് കാര്യം—കൺട്രോൾ അല്ല ചെയ്യേണ്ടത്; അവയർനെസ്സ് ഉണ്ടാവുകയാണ് വേണ്ടത്. കൺട്രോൾ ചെയ്യാൻ പോയാൽ, അത് അമിതമാകും എന്നതാണ് പ്രശ്നം. സെക്ഷ്വാലിറ്റി മനുഷ്യന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. വിവാഹമാണ് സാധാരണഗതിയിൽ നമ്മുടെ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തിൽ സെക്സിലേക്കുള്ള ഒരു ഡോർ ആയി കൽപ്പിക്കുന്നത്. അതുവരെ മനുഷ്യന് സെക്സിൽ ഏർപ്പെടാൻ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ട്. അതുവരെ നമ്മുടെ ഇന്ത്യയുടെ പരിസ്ഥിതിയിൽ മാസ്റ്റർബേഷൻ പോലെയുള്ള കാര്യങ്ങളാണ് മനുഷ്യർക്ക് ചെയ്യാൻ പറ്റുന്നത്. അപ്പോൾ, അത് ചെയ്യുക—ആരെയും ഉപദ്രവിക്കാത്ത ഒരു സെക്ഷ്വൽ ബിഹേവിയർ ആണ് മാസ്റ്റർബേഷൻ. അത് നിങ്ങൾക്ക് സെക്ഷ്വൽ സാറ്റിസ്ഫാക്ഷൻ തരുന്നുണ്ടെങ്കിൽ, അത് ചെയ്യുക. അല്ലാത്ത എന്തെങ്കിലും ഓപ്ഷൻ ഉണ്ടെങ്കിൽ, അത് നിങ്ങൾക്ക് ഉപയോഗിക്കുക. ഈ ഒരു കാര്യത്തിൽ ആരെയും ഉപദ്രവിക്കാൻ ശ്രമിക്കരുത് എന്നത് മാത്രമാണ് ഇതിലെ നീതിബോധമായി നമ്മൾ കൊണ്ടുനടക്കേണ്ടത്.

രണ്ടാമത്തെ കാര്യം—നമ്മുടെ ബയോളജി മാത്രമല്ല നമ്മുടെ ലൈഫ് എന്നുള്ളത് എപ്പോഴും മനസ്സിലാക്കുക. അപ്പോൾ, നമുക്ക് എല്ലാ ദിവസവും യൂറിനേറ്റ് ചെയ്യേണ്ടിവരും, ടോയ്‌ലറ്റ് പോകേണ്ടിവരും, ഭക്ഷണം കഴിക്കേണ്ടിവരും—ഇതൊക്കെ നമ്മുടെ ബയോളജിയാണ്; നമ്മുടെ ശരീരം ആവശ്യപ്പെടുന്നു. ഇത്തരം കാര്യങ്ങൾ പോലെ അല്ല സെക്ഷ്വാലിറ്റി, കേട്ടോ. കാരണം, ഇതൊക്കെ നമുക്ക് ഒരിക്കലും നിർത്തിവെക്കാൻ പറ്റാത്തതാണ്. സെക്ഷ്വാലിറ്റി വേണമെങ്കിൽ നിർത്തിവെക്കാൻ പറ്റുന്ന ഒരു ഓപ്ഷൻ ഉള്ള കാര്യമാണ്. പക്ഷേ, ഞാൻ ഒരു ഉദാഹരണത്തിന് പറയുകയാണ്—നമ്മുടെ ഈ ബയോളജി ഉണ്ടല്ലോ—ഭക്ഷണം കഴിക്കുന്നത്, യൂറിനേറ്റ് ചെയ്യുന്നത്, ടോയ്‌ലറ്റ് പോകുന്നതൊക്കെ—ഇതൊക്കെ നമ്മുടെ ജീവിതത്തിൽ അനിവാര്യമായ കാര്യങ്ങളാണ്. പക്ഷേ, ഇതൊക്കെ ചെയ്യാൻ വേണ്ടി മാത്രമാണ് നമ്മൾ ജീവിക്കുന്നതെങ്കിൽ, എങ്ങനെ ഉണ്ടാവും? ഭക്ഷണം കഴിക്കാനും യൂറിനേറ്റ് ചെയ്യാനും ടോയ്‌ലറ്റിൽ പോകാനും മാത്രമാണ് ജീവിതം യൂസ് ആവുന്നുള്ളൂ എങ്കിൽ, ലൈഫ് എവിടെയോ എക്സ്പ്ലോർ ആവാതെ കിടക്കുന്നതായി നമുക്ക് തോന്നുന്നില്ലേ?

അപ്പോൾ, ലൈഫിന് പല ഡൈമെൻഷൻസ് ഉണ്ട്—അറിവിന്റെ തലങ്ങളുണ്ട്, ഇമോഷൻസിന്റെ തലങ്ങളുണ്ട്, ലോകപരിചയങ്ങളിൽ നിന്ന് ഉണ്ടാകേണ്ട പല തലങ്ങളുണ്ട്. ഒരുപാട് എക്സ്പാൻഡ് ആവാനുള്ള ഒരു ഓപ്പർച്ചൂണിറ്റി ഉള്ള ജീവിയാണ് മനുഷ്യൻ. അപ്പോൾ, മനുഷ്യൻ ബേസിക് ഇമോഷൻസ് ആയിട്ടുള്ള ഈ ബയോളജിക്കൽ ഇമോഷൻസിൽ മാത്രം കുടുങ്ങിക്കിടന്നാൽ, നമുക്ക് എക്സ്പാൻഡ് ആകാനുള്ള ഓപ്ഷൻസ് എല്ലാം നമ്മളായിട്ട് തന്നെ അവിടെ തടയുകയാണ് എന്നാണ് അർത്ഥം. അതുകൊണ്ട്, സെക്സ് ഈസ് എ ബേസിക് തിങ്; സെക്ഷ്വാലിറ്റി ഈസ് എ നാച്ചുറൽ തിങ്; ബട്ട് ദാറ്റ് ഈസ് നോട്ട് എവരിതിങ്—അത് എല്ലാമല്ല എന്ന് വിചാരിക്കരുത്. അത്രയും മനസ്സിൽ വെച്ചുകൊണ്ട്, അതിനെ നിർത്തേണ്ടിടത്ത് നിർത്തിക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞാൽ, നമ്മൾ ഇതിനെക്കുറിച്ച് ഒരുപാട് ടെൻഷൻ അടിക്കേണ്ടതൊന്നും വരില്ല.

പിന്നെ, ഒരു മനുഷ്യന്റെ സെക്ഷ്വാലിറ്റി എന്ന് പറയുന്നത് എന്റയർലി യൂണിക്ക് ആയിരിക്കും—എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല. അതുകൊണ്ട് തന്നെ, ഒരിക്കലും നമ്മൾ നമ്മുടെ സെക്ഷ്വൽ ഫീലിങ്സ് വെച്ച് മറ്റൊരാളുടെ സെക്ഷ്വൽ ഫീലിങ്സിനെ വിലയിരുത്താൻ പോകരുത്. ഒരു ഉദാഹരണത്തിന്—നിങ്ങൾക്ക് സെക്ഷ്വൽ ഫീലിങ്സിനെ കംപ്ലീറ്റ് ആയി നിയന്ത്രിച്ച് നിർത്താൻ കഴിവുള്ള ഒരു വ്യക്തിയാണെന്നിരിക്കട്ടെ. അത് നിയന്ത്രിച്ച് നിർത്താൻ കഴിവില്ലാത്ത—ഹൈ ടെസ്റ്റോസ്റ്ററോൺ ഉള്ള, അല്ലെങ്കിൽ ഹൈ സെക്ഷ്വൽ ഡ്രൈവ് ഉള്ള—ജനറ്റിക്കലി തന്നെ അങ്ങനെ ജനിച്ചിട്ടുള്ള ഒരാളെ നിങ്ങൾക്ക് ബ്ലെയിം ചെയ്യാൻ വളരെ എളുപ്പമാണ്, സദാചാരത്തിന്റെ പേര് പറഞ്ഞ്. പക്ഷേ, ആ മനുഷ്യൻ അത് തടയാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രശ്നം എന്താണെന്ന് നിങ്ങൾക്ക് അറിയില്ല. കാരണം, നിങ്ങളുടെ ബയോളജിക്കൽ കണ്ടീഷനും ആ വ്യക്തിയുടെ ബയോളജിക്കൽ കണ്ടീഷനും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ട്, മനുഷ്യനെ കുറച്ചുകൂടി എംപതൈസ് ചെയ്ത് മനസ്സിലാക്കാൻ കഴിയണം.

ഈ കാര്യത്തിൽ മനുഷ്യൻ പല റേഞ്ചിലാണ് കിടക്കുന്നത്; പല സ്കെയിലിലാണ് കിടക്കുന്നത്. അതിനെ കുറച്ചൊക്കെ എംപതൈസ് ചെയ്ത് മനസ്സിലാക്കാൻ കഴിയണം. അവരുടെ ബുദ്ധിമുട്ടുകൾ നമ്മൾ മനസ്സിലാക്കാൻ കഴിഞ്ഞാൽ, ഈ സെക്ഷ്വാലിറ്റിയുടെ കാര്യത്തിൽ വെറുതെ കമന്റുകൾ ചെയ്യാൻ നമ്മൾ പോകരുത്. ഓരോ മനുഷ്യനും ഇതിൽ ഡിഫറന്റാണ് എന്നുള്ള ബോധം നമുക്ക് ഉണ്ടായിരിക്കണം. നമ്മുടെ കാഴ്ചശക്തിയിൽ ഡിഫറൻസ് ഉള്ളതുപോലെ, കേൾവിശക്തിയിൽ ഒരുപാട് ഡിഫറൻസസ് ഉള്ളതുപോലെ, സെക്ഷ്വാലിറ്റിയുടെ കാര്യത്തിലും മനുഷ്യന് ഒരുപാട് ഡിഫറൻസസ് ഉണ്ട്—ഓരോരുത്തർക്കും ഹൈപ്പർ സെക്ഷ്വാലിറ്റി, തീരെ സെക്സിനോട് താല്പര്യമില്ലായ്മ—അങ്ങനെയുള്ള പല കാര്യങ്ങൾ ഉണ്ടായിരിക്കും. ഇതൊക്കെ ഓരോരുത്തരുടെയും യൂണിക്ക് ആയ സ്വഭാവവിശേഷതകൾ ആണെന്ന് നമ്മൾ മനസ്സിലാക്കണം.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കുകയാണ്—നിങ്ങൾ തന്നെ നിങ്ങളുടെ സെക്ഷ്വൽ ബിഹേവിയറിനെ എൻജോയ് ചെയ്യുന്നുണ്ടെങ്കിൽ, അതൊരു സെക്ഷ്വൽ ഫാന്റസിയാണ്; അത് വലിയ കുഴപ്പമില്ല, നിങ്ങൾക്ക് ഉപദ്രവം ആകുന്നില്ലെങ്കിൽ. എന്നാൽ, നിങ്ങളുടെ പോലും കൺട്രോളിൽ നിൽക്കാതെ, നിങ്ങളുടെ ഒരു സെക്ഷ്വൽ ബിഹേവിയർ നിങ്ങളെ തന്നെ ഭയപ്പെടുത്തിക്കൊണ്ട്, നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ, അതൊരു കംപൾസീവ് സെക്ഷ്വൽ ബിഹേവിയർ ഡിസോർഡറാണ്. അതിന് നിങ്ങൾ ഒരു എക്സ്പെർട്ടിന്റെ സഹായം തീർച്ചയായും സ്വീകരിക്കണം. ഇതിനെക്കുറിച്ച് പിന്നീട് നമുക്ക് കൂടുതൽ സംസാരിക്കാം. ബൈ ബൈ!

blogadmin

The author blogadmin

Leave a Response