@https://www.asianetnews.com/magazine/why-malayali-women-keep-mum-on-sexuality
അപ്പോള്‍ മാത്രമാണ് ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അവര്‍ മനസിലാക്കുന്നത്. രണ്ട് മക്കളുള്ള, ആര്‍ത്തവ വിരാമത്തോടടുക്കാറായ ഒരു സ്ത്രീക്ക് അവരുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവ് എത്ര പരിമിതമാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഇതേയവസ്ഥ തന്നെയായിരിക്കില്ലേ ഇവിടത്തെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുമെന്ന് അപ്പോള്‍ ഓര്‍ത്തുപോയി.
മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് ഒരിക്കല്‍ വീട്ടില്‍ സംസാരിക്കുകയായിരുന്നു. പാഡിനെക്കാള്‍ സൗകര്യമാണ് ഉപയോഗിക്കാനെന്നും, ഒരെണ്ണം വാങ്ങണമെന്നും ഉമ്മയോട് പറയുകയാണ്. അപ്പോഴാണ് ഉമ്മ ചോദിക്കുന്നത്, ‘അപ്പൊ മൂത്രമൊഴിക്കാന്‍ നേരത്ത് അത് മാറ്റേണ്ടി വരില്ലേ?’ എന്ന്. അതെന്തിനാണ്, അത് രണ്ടും ഒരേ സ്ഥലത്തൂടെ നടക്കുന്നവയല്ലല്ലോ എന്ന് ഞാനും ചോദിച്ചു. അപ്പോള്‍ മാത്രമാണ് ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അവര്‍ മനസിലാക്കുന്നത്. രണ്ട് മക്കളുള്ള, ആര്‍ത്തവ വിരാമത്തോടടുക്കാറായ ഒരു സ്ത്രീക്ക് അവരുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവ് എത്ര പരിമിതമാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഇതേയവസ്ഥ തന്നെയായിരിക്കില്ലേ ഇവിടത്തെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുമെന്ന് അപ്പോള്‍ ഓര്‍ത്തുപോയി.
മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധമുണ്ടാക്കാന്‍ റെഗ, ഐശ്വര്യ എന്നീ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ വീഡിയോയില്‍ ഒരു പെണ്‍കുട്ടി ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അറിഞ്ഞത് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ച് തുടങ്ങിയതിന് ശേഷമാണ് എന്ന് പറയുന്നുണ്ട്. അത് ഒട്ടും അതിശയോക്തിയല്ല, സത്യം മാത്രമാണ് എന്ന് മുകളില്‍ പറഞ്ഞ അനുഭവം തെളിയിക്കുന്നു. ശരീരം എന്നത് ഇപ്പോഴും സ്ത്രീയ്ക്ക് ഭൂപടത്തിലില്ലാത്ത ഭൂഖണ്ഡം തന്നെ.
ശരീരം എന്നത് ഇപ്പോഴും സ്ത്രീയ്ക്ക് ഭൂപടത്തിലില്ലാത്ത ഭൂഖണ്ഡം തന്നെ.
സ്വന്തം ശരീരവുമായി ഇടപെടാന്‍, എത്ര കുറച്ച് അവസരങ്ങളാണ് ഒരു സ്ത്രീക്കുള്ളത്. കുളിക്കുമ്പോള്‍ പോലും താഴേക്ക് നോക്കാത്ത എത്ര പേരുണ്ടാകും…? ലൈംഗികത പോട്ടെ, ഒരുതരത്തിലുമുള്ള അടുപ്പവും ഇവിടെ സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തോടില്ല. ശരീരത്തിന്റെ സാധ്യതകളെക്കുറിച്ചോ, അത് നല്‍കുന്ന സന്തോഷങ്ങളെക്കുറിച്ചോ, അതിന്റെ രാഷ്ട്രീയത്തെ കുറിച്ചോ ഒന്നും മനസിലാക്കാന്‍ സ്ത്രീകളോടാരും പറയുന്നുമില്ല. അപകര്‍ഷതയും, ലജ്ജയുമില്ലാതെ മറ്റെന്തെങ്കിലും വികാരം ശരീരത്തോട് തോന്നേണ്ടതിന്റെ ആവശ്യകതയും അവര്‍ക്കറിയില്ല. സ്വന്തം ശരീരം പോലും അങ്ങേയറ്റം അന്യമാകുന്ന ആ അവസ്ഥ എത്ര ഭീകരമാണ്. കൈമുതലായി ഒന്നുമില്ലാത്ത, പറയത്തക്ക ഒരവകാശവും ഒന്നിലുമില്ലാത്ത സ്ത്രീകളുടെ മറ്റൊരു നിരോധിത മേഖലയാണ് അവരുടെ ശരീരങ്ങളും.
ഇത്തരത്തില്‍ അവളവളുടെ ശരീരത്തിന് മേല്‍ പോലും ഒരവകാശവും സ്ഥാപിക്കാനില്ലാതെ വളരേണ്ടവരാണ് ഇന്ത്യന്‍ സ്ത്രീകള്‍. ഇവിടത്തെ സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീയ്ക്കും ലൈംഗികതയ്ക്കും ഇടയില്‍ കെട്ടിയൊരുക്കിയ മതില്‍ അത്ര ചെറുതല്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ലൈംഗികതയെക്കുറിച്ചോ ശരീരത്തെ കുറിച്ചോ ഒന്നും സംസാരിക്കാനോ മനസിലാക്കാനോ ഉള്ള സാഹചര്യങ്ങള്‍ ഇവിടെ സ്ത്രീയ്ക്ക് പലപ്പോഴും കിട്ടാറില്ല. കുറേയധികം ‘രഹസ്യങ്ങളും’ ‘അശ്ലീലങ്ങളും’ പേറി ഒടുവില്‍ മരിച്ചു പോകേണ്ടി വരികയാണ് പതിവ്. അതേസമയം ഏതു പ്രായത്തിലുമുള്ള ആണ്‍കൂട്ടങ്ങളിലെ ഏറ്റവും സജീവമായ ചര്‍ച്ചാവിഷയവും ഇതേ ലൈംഗികതയാണെന്നതും ശ്രദ്ധേയമാണ്.
കുളിക്കുമ്പോള്‍ പോലും താഴേക്ക് നോക്കാത്ത എത്ര പേരുണ്ടാകും..
ഇവിടത്തെ കൊമേര്‍ഷ്യല്‍ സിനിമകളെന്നും പുരുഷന്റെ ലൈംഗിക സംതൃപ്തി ലക്ഷ്യമിട്ടെത്തുന്നവയായിരുന്നു. സെക്‌സ് സംസാരിക്കാന്‍ ധൈര്യപ്പെടുന്ന ‘കുഴപ്പം പിടിച്ച’ പെണ്ണുങ്ങള്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് സ്‌ക്രീനില്‍ വന്നുപോയിട്ടുള്ളത്. പക്ഷേ ഈയടുത്തകാലത്തായി ബോളിവുഡ് സിനിമകളില്‍ വരുന്ന ചില ബോള്‍ഡായ മാറ്റങ്ങള്‍ പ്രശംസനീയമാണ്. ശശാങ്ക ഘോഷ് സംവിധാനം ചെയ്ത ‘വീരേ ദി വെഡിങ്’, നാല് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘ലസ്റ്റ് സ്‌റ്റോറീസ്’ എന്നിവ രണ്ട് മാസത്തിനുള്ളില്‍ ഇറങ്ങിയ സ്ത്രീ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രങ്ങളാണ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ലസ്റ്റ് സ്‌റ്റോറീസില്‍ കിയാര അദ്വാനിയുടെ സ്വയംഭോഗരംഗങ്ങളും വീരേ ദി വെഡിങ്ങിലെ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗരംഗങ്ങളും ചര്‍ച്ചയായിരുന്നു. സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും വയ്യാത്തൊരു സമൂഹത്തിലാണിതെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ, സ്വരയുടെ അഭിനയം വളരെയധികം വിമര്‍ശിക്കപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കലാണെന്നുവരെ വാദങ്ങളുണ്ടായി. അതിനെ നേരിട്ടത് സ്വരയും അമ്മയും ഒന്നിച്ചാണ്. മകളെക്കുറിച്ച് അഭിമാനമാണെന്നും സ്ത്രീകളുടെ ലൈംഗികത ഇന്ത്യന്‍ സിനിമകള്‍ പ്രമേയമാക്കുന്നത് പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ വീടുകളില്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികളോട് കല്യാണത്തിന് ഒരാഴ്ച മുമ്പോ മറ്റോ വീട്ടിലെ തലമുതിര്‍ന്ന സ്ത്രീകള്‍ ചുരുങ്ങിയ വാക്കില്‍, വിവരണങ്ങളില്ലാതെ, ‘കുട്ടി പേടിക്കാതിരിക്കാന്‍’ വേണ്ടി മാത്രം അതീവരഹസ്യമായി സൂചിപ്പിച്ച് വയ്ക്കുന്നതാണ് ഇവിടെ പല സ്ത്രീകള്‍ക്കും ലൈംഗികത. കിടപ്പറയില്‍ ഇതിനെക്കുറിച്ച് അധികം പരിചയം ഭാവിക്കരുതെന്നും, സെക്‌സിനെക്കുറിച്ച് തീരെ അറിവില്ലെന്ന് ഭര്‍ത്താവിനെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും വരെ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഉപദേശം നല്‍കുന്ന നാടാണ് നമ്മുടേത്. ഇത്തരമൊരു ക്ലാസ്സെടുക്കല്‍ വിവാഹം കഴിക്കുന്ന ആണ്‍കുട്ടികള്‍ക്ക് നല്‍കാറേയില്ലല്ലോ എന്നുകൂടി കൂട്ടിവായിക്കുമ്പോഴാണ് ലൈംഗികത എന്നത് സ്ത്രീയ്ക്ക് മാത്രം ‘അശ്ലീല’മായ ഒന്നാണെന്ന് തിരിച്ചറിയുന്നത്.
അത്രമേല്‍ ഒറ്റപ്പെട്ടൊരു തുരുത്താക്കി സ്ത്രീ ശരീരങ്ങളെ മാറ്റിയത് ആരായിരിക്കും?
സ്വന്തം ശരീര ഭാഗങ്ങളില്‍ തൊടാന്‍ പോലും പേടിയും അറപ്പുമുള്ളവരായിരിക്കും നമുക്കിടയിലെ ഒട്ടു മുക്കാല്‍ സ്ത്രീകളും. അവരോടാണ് സ്വയംഭോഗത്തെ കുറിച്ചും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചും സംസാരിക്കാന്‍ ശ്രമിക്കുന്നത്. ബയോളജിയിലെ പ്രത്യുല്പാദനത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഉഴപ്പി പഠിപ്പിച്ചു വിടുന്നവരോട്, ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളെക്കുറിച്ച് പറഞ്ഞുകൊടുക്കല്‍ അങ്ങേയറ്റം ശ്രമകരമാണ്. സ്ത്രീ പുരുഷ സമത്വത്തിനായി സംസാരിക്കാന്‍ സ്ത്രീകളെ ബോധവല്‍ക്കരിക്കുമ്പോള്‍ സ്വന്തം ശരീരം പോലും അന്യമായ ഒരു വിഭാഗത്തോടാണ് സംവദിക്കുന്നതെന്ന ബോധമാണ് ആദ്യമുണ്ടാകേണ്ടത്. അത്രമേല്‍ ഒറ്റപ്പെട്ടൊരു തുരുത്താക്കി സ്ത്രീ ശരീരങ്ങളെ മാറ്റിയത് ആരായിരിക്കും?
പണ്ട്, ഏഴില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, കന്യക എന്നാല്‍ എന്താണെന്ന് വീട്ടില്‍ ചോദിച്ചു. ‘വിവാഹം കഴിക്കാത്ത സ്ത്രീയാണ് കന്യക’ എന്നാണ് എനിക്ക് വീട്ടുകാര്‍ തന്ന ഉത്തരം. പിന്നെയും ഒരുപാട് വര്‍ഷം കഴിഞ്ഞ് എവിടുന്നൊക്കെയോ കിട്ടിയ അറിവുകള്‍ ചേര്‍ത്ത് വച്ചാണ് കന്യക എന്നാല്‍ എന്താണെന്നുള്ള ചോദ്യത്തിന് ഞാനൊരു ഉത്തരം കണ്ടെത്തിയത്. ഒരു സ്ത്രീ ഇങ്ങനെ മരണം വരെ ഉത്തരമില്ലാത്ത പലതരം സംശയങ്ങളിലാണ് നിലകൊള്ളുന്നത്. ലൈംഗികതയെക്കുറിച്ച് കൃത്യമായി അറിവില്ലാതിരിക്കുന്നത് തന്നെയാണ് ഈ സമൂഹത്തില്‍ അവള്‍ക്ക് ഇത്രമേല്‍ അവഗണനകള്‍ അനുഭവിക്കേണ്ടി വരുന്നതിന്റെയും കാരണം. സ്ത്രീ സമത്വത്തിന്റെ ലിസ്റ്റില്‍ എന്തുകൊണ്ടും ആദ്യം പെടുത്തേണ്ടത് സ്ത്രീ ലൈംഗികത തന്നെയാണ്.