close
മുഖം തിളങ്ങാന്‍ ഒലിവ് ഓയില്‍ ബെസ്റ്റാണ്,പക്ഷെ ഇങ്ങനെ ഉപയോഗിക്കൂ

ഗുണങ്ങളില്‍ എപ്പോഴും മുന്നിലാണ് ഒലിവെണ്ണ. ഒലിവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒലിവ് ഓയില്‍ പാചകത്തിനും സൗന്ദര്യവര്‍ദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്ബരാഗത വിളക്കുകളിലെ ഇന്ധനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. മികച്ച സൌന്ദര്യ വര്‍ദ്ധക ഉപാധിയാണ് ഒലിവ് ഓയില്‍. ഒലിവെണ്ണ വിവിധ രീതിയില്‍ ഉപയോഗിച്ചാല്‍ ചര്‍മ്മം തിളങ്ങും.

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യഅളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ ഒന്നുരണ്ടു തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.അരകപ്പ് ഓട്‌സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകിക്കളയാം. പിന്നീട് വെളിച്ചെണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം.

ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖം സ്‌ക്രബ് ചെയ്യുന്നതും മുഖത്തിന് നിറം ലഭിയ്ക്കാന്‍ സഹായകമാണ്. ചര്‍മത്തിന് നിറം നല്‍കുന്നതിനു പുറമെ ചുളിവുകളറ്റാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും ചര്‍മത്തിന് മുറുക്കം നല്‍കാനുമെല്ലാം ഒലീവ് ഓയില്‍ നല്ലതാണ്.

blogadmin

The author blogadmin

Leave a Response