close

മുഖകാന്തി വർധിപ്പിക്കാൻ പലതരം ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് രാസപദാർഥങ്ങള്‍ തേടി പലരും പോകുന്നത്. എന്നാൽ അവ നമ്മുടെ ചർമ്മത്തെ കൂടുതല്‍ മോശമാക്കുകയാണ് ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം.

ഒന്ന്…

ഉരുളക്കിഴങ്ങ് മുഖകാന്തിക്ക് വളരെ നല്ലതാണ്. ഒരു ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കുക. മുറിച്ചതില്‍  ഒരു ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ്ങ് മുഖത്ത് ഒരു പത്ത് മിനിറ്റ് പുരട്ടാം. ശേഷം മുഖം നന്നായി കഴുകുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുന്നത് മുഖകാന്തിക്ക് ഏറെ നല്ലതാണ്.

രണ്ട്…

ദിവസം മുഴുവൻ ത്വക്കിൽ ജലാംശം നിലനിർത്താന്‍ വെളിച്ചെണ്ണ നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചർമ്മത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചര്‍മ്മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ഒപ്പം ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കും.

മൂന്ന്…

പപ്പായ കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ‘വിറ്റമിന്‍ എ’യും ‘പപ്പൈന്‍ എന്‍സൈമും’ മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. പപ്പായ പേസ്റ്റ് രൂപത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖം തിളങ്ങാന്‍ ഇത് സഹായിക്കും.

നാല്…

ഓട്​സ്​ ചർമ്മത്തി​ന്‍റെ നിറം കൂട്ടാനും തിളക്കം കൂട്ടാനും സഹായിക്കും​. തേനു​മായോ പാലുമായോ ചേർത്ത്  ഓട്​സ്​ മുഖത്ത് പുരട്ടാം​.  മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമ്മത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായകമാണ്​.

Tags : മുഖകാന്തി
blogadmin

The author blogadmin

Leave a Response