close
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖകാന്തി വർദ്ധിപ്പിക്കുവാനും നിലനിർത്തുവാനും ആയീ ഇതാ ചില വ്യായാമങ്ങൾ

മുഖവ്യായാമം ചെയ്യുന്നതിലൂടെ ഏറെക്കാലം സൗന്ദര്യം നിലനിര്‍ത്താനാകും. മാത്രമല്ല, രക്തയോട്ടം വര്‍ധിക്കുന്നതിലുടെ ചര്‍മകോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളും ലഭിക്കും. കോശങ്ങള്‍ പുനരുജ്ജീവിക്കുകയും ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യും. വളരെ പെട്ടെന്ന് തന്നെ ഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ 20 മിനിറ്റുവെച്ച്‌ ആഴ്ചയില്‍ അഞ്ച് പ്രാവശ്യമെങ്കിലും മുഖവ്യായാമം ശീലമാക്കണം.

പുരികങ്ങള്‍ക്ക്

ചൂണ്ടുവിരലും മധ്യവിരലും ചേര്‍ത്ത് പുരികത്തെ മുകളില്‍ നിന്ന് താഴേക്ക് മൃദുലമായി തള്ളുക. ഒപ്പം പുരികങ്ങള്‍ മുകളിലേക്കും താഴേക്കും ഉയര്‍ത്താനും ശ്രദ്ധിക്കുക. 10 പ്രാവശ്യം വീതം ആറ് തവണ ഇതാവര്‍ത്തിക്കുക.

 

ആകൃതിയൊത്ത താടികള്‍ക്ക്

മുഖത്തെ കൊഴുപ്പ് കുറയാനുള്ള വ്യായാമം ഏറെ പ്രധാനമാണ്. തല ഉയര്‍ത്തിപ്പിടിക്കുക. കീഴ്ച്ചുണ്ട് മേല്‍ച്ചുണ്ടിലേക്ക് പരമാവധി കയറ്റിപ്പിടിക്കുക. 10സെക്കന്റ് ഈ അവസ്ഥയില്‍ തുടരുക. 10-15 തവണ ഇങ്ങനെ ചെയ്യാം.

കവിള്‍ത്തടങ്ങള്‍ക്ക്

വിരലുകള്‍കൊണ്ട് ഇരുകവിള്‍ത്തടങ്ങളും പിടിച്ച്‌, ചര്‍മം വലിയുന്നതുവരെ മൃദുവായി ഉയര്‍ത്തുക. തുടര്‍ന്ന് ‘0’ എന്ന പോലെ വായ തുറന്നുപിടിക്കുക. അഞ്ച് സെക്കന്റ് ഇങ്ങനെ തുടരുക. ഇതുപോലെ 10-15 പ്രാവശ്യം ആവര്‍ത്തിക്കുക.

മുഖത്തിനും യോഗ

രണ്ട് കൈകകളും കൂട്ടിത്തിരുമ്മി ചൂടാക്കിയശേഷം, കണ്ണടച്ചുപിടിച്ച്‌ കൈകള്‍കൊണ്ട് കുറച്ചുനേരം ശ്വാസമെടുക്കാം. ഇതു പോലെ ഒരു കണ്ണ് അടച്ചു പിടിച്ച്‌ ഒരു സെക്കന്റിന് ശേഷം കണ്ണിനു ചുറ്റുമുള്ള എല്ലാ പേശികളെയും സങ്കോചിപ്പിച്ചെന്ന് ഉറപ്പാക്കണം. ശേഷം- കണ്ണ് തുറക്കുക. രണ്ട് കണ്ണും ഇത്തരത്തില്‍ 25 പ്രാവശ്യം ചെയ്യണം.മുഖവ്യായാമം ചെയ്യുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയാക്കാന്‍ മറക്കരുത്.

Tags : മുഖവ്യായാമം
blogadmin

The author blogadmin

Leave a Response