close

സാധാരണയായി കാണുന്ന ചർമ്മപ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. പ്രത്യേകിച്ച് എണ്ണമയമുള്ളതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ളവർക്ക് മുഖക്കുരു സാധാരണമാണ്. മുഖക്കുരു അപ്രത്യക്ഷമാകുമെന്ന് ഉറപ്പു നൽകുന്ന നിരവധി ചികിത്സാരീതികളുണ്ട്. ചിട്ടയായ ജീവിതരീതിയിലൂടെ മുഖക്കുരു​ ഇല്ലാത്ത ചർമ്മം സാധ്യമാണെന്നാണ് ചർമ്മസംരക്ഷണ വിദഗ്‌ധർ പറയുന്നത്.

മുഖക്കുരു അത്ര ഗുരുതരമുള്ളതല്ലെങ്കിൽ ചില ശീലങ്ങളിലൂടെ അവയെ മറികടക്കാമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ജുഷ്യ സരിൻ പറഞ്ഞു. അവർ നിർദേശിച്ച് മൂന്നു ശീലങ്ങൾ താഴെ പറയുന്നവയാണ്.

  • മാസ്ക്, ഹെൽമെറ്റ്, തൊപ്പി മുതലായവ ധരിക്കുമ്പോൾ മുഖക്കുരു കൂടുതൽ വഷളാകും. വിയർത്തു കഴിഞ്ഞാൽ എത്രയും വേഗം മുഖം കഴുകുക.
  • വാഷ്‌ക്ലോത്ത്, സ്‌പോഞ്ച്, സ്‌ക്രബ് എന്നിവ ഉപയോഗിക്കുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. മുഖം വൃത്തിയാക്കാൻ ക്ലെൻസർ പ്രയോഗിക്കാൻ കൈകൾ മാത്രം ഉപയോഗിക്കുക.
  • എണ്ണമയമുള്ള മുടിയുള്ളവരാണെങ്കിൽ പതിവായി ഷാംപൂ ചെയ്യുക. “ഇത് തലയോട്ടിയിലെ എണ്ണയെ മുഖത്തെ ചർമ്മത്തിൽ അടിഞ്ഞുകൂടി സുഷിരങ്ങൾ അടയുന്നത് തടയുന്നു,” ഡോ.സരിൻ പറഞ്ഞു.

മുഖക്കുരു വിട്ടുമാറാത്തവരാണെങ്കിൽ അതിനുള്ള കാരണം ആദ്യം മനസ്സിലാക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

Tags : മുഖക്കുരു
blogadmin

The author blogadmin

Leave a Response