പൊതുവേ കൊറിയന്‍ സ്ത്രീകളുടെ സൗന്ദര്യ രഹസ്യങ്ങള്‍ ലോകം അംഗീകരിച്ചിട്ടുള്ളതാണ്. പ്രായം തോന്നിയ്ക്കാത്ത ചര്‍മം, തിളങ്ങുന്ന ചര്‍മം, ചര്‍മത്തില്‍ പാടുകളോ മറ്റോ ഇല്ലാത്ത ചര്‍മം എന്നിങ്ങനെ ഏറെ പ്രത്യേകതകള്‍ ഇവര്‍ക്കുണ്ട്. ഇതിനാല്‍ തന്നെ ഇവരുടെ സൗന്ദര്യ സംരക്ഷണ വഴികളും പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളതുമാണ്. ഇവരുടെ സൗന്ദര്യ സംരക്ഷണ വഴികളില്‍ പെട്ട ഒന്നാണ് ഡബിള്‍ ക്ലെന്‍സിംഗ് എന്നത്. ക്ലെന്‍സിംഗ് പേര് സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ രണ്ടു തവണ മുഖം വൃത്തിയാക്കുന്ന രീതി തന്നെയാണ്. ഇതിന് പ്രത്യേകതകളുമുണ്ട്.
പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe
സാധാരണയായി നാം ഒരു തരം ക്ലെന്‍സര്‍ ഉപയോഗിച്ചാണ് ചര്‍മം വൃത്തിയാക്കുക. ഇതിന് പകരം രണ്ടു തരം ക്ലെന്‍സര്‍ ഉപയോഗിച്ച് ചര്‍മം വൃത്തിയാക്കുന്നതിനാണ് ഡബിള്‍ ക്ലെന്‍സിംഗ് എന്ന് പറയുന്നത്. . ആദ്യം, എണ്ണ അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെൻസർ ഉപയോഗിക്കുക, അതിനു ശേഷം വെള്ളം അടിസ്ഥാനമാക്കിയുള്ളത് ഉപയോഗിയ്ക്കാം. ആദ്യ ഘട്ടത്തിൽ, നിങ്ങൾ എണ്ണ അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ ഉപയോഗിക്കുമ്പോൾ സെബം, എസ്പിഎഫ്, മേക്കപ്പ്, മലിനീകരണം തുടങ്ങിയ എണ്ണ അടിസ്ഥാനമാക്കിയുള്ള എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യും.വെള്ളം അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ വിയർപ്പ്, അഴുക്ക് തുടങ്ങിയ ജലത്തെ അടിസ്ഥാനമാക്കിയുള്ള മാലിന്യങ്ങൾ വൃത്തിയാക്കുന്നു.ചര്‍മം ബാലന്‍സ്ഡ് ആക്കി നില നിര്‍ത്താന്‍ ഈ രണ്ട് ക്ലെന്‍സിംഗ് പ്രക്രിയകളിലൂടെ സാധിയ്ക്കുന്നു.
ഡബിള്‍ ക്ലെന്‍സിംഗ് രീതി
മഴക്കാലത്ത് ചർമ്മത്തിലെ സുഷിരങ്ങൾ പലപ്പോഴും എണ്ണയും അഴുക്കും കൊണ്ട് അടയുകയും മുഖക്കുരു ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മഴക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച വഴി ഡബിൾ ക്ലെൻസിംഗ് തന്നെയാണ്.ചര്‍മം ബാലന്‍സ്ഡ് ആക്കി നില നിര്‍ത്താന്‍ ഈ രണ്ട് ക്ലെന്‍സിംഗ് പ്രക്രിയകളിലൂടെ സാധിയ്ക്കുന്നു. ഏതു തരം ചര്‍മത്തിനും ഉപയോഗിയ്ക്കാവുന്ന രീതിയാണ് ഡബിള്‍ ക്ലെന്‍സിംഗ് . വരൾച്ച, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, ഓയിൽനെസ്, മുഖക്കുരു എന്നിവപോലുള്ള ചർമ്മ പ്രശ്നങ്ങളെ നിയന്ത്രിച്ചു നിർത്താനും ഈ രീതി സഹായിക്കും. A
വരണ്ട ചർമ്മത്തിന്
മഴക്കാലത്ത്