നമ്മുടെയല്ലാം മുഖത്ത് അടിഞ്ഞ് കൂടുന്ന അഴുക്കുകള്‍ മാറ്റാന്‍ ഇനി സോപ്പും,മറ്റും ഉപയോഗിക്കണ്ട.പകരം ആവി പിടിച്ചാല്‍ മതിയാകും.മുഖത്ത് ആവിപിടിക്കല്‍ തന്നെയാണ് മുഖചര്‍മ്മത്തിന് ഏറ്റവും നല്ലത്. ആവി പിടിക്കുന്നതിലൂടെ മുഖത്തെ രക്തചംക്രമണം വര്‍ധിക്കുകയും ഇതുവഴി ഫേഷ്യല്‍ ടിഷ്യൂവിലേക്ക് ധാരാളം ഓക്സിജനും ന്യൂട്രിയന്‍സും കടക്കുകയും ചെയ്യും. ഇത് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കും.
ആവി പിടിക്കുമ്പോള്‍ മുഖം വിയര്‍ക്കുന്നു. ഇതിലൂടെ മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും മറ്റു പൊടിപടലങ്ങളുമെല്ലാം നീങ്ങും. ഫേസ് മാസ്‌കോ ക്ലെന്‍സിങ് മില്‍ക്കോ ഉപയോഗിച്ചാല്‍ പോലും നീങ്ങാത്ത അഴുക്കുകള്‍ ആവിപിടിക്കുന്നതിലൂടെ ഇല്ലാതാകും. ആവി പിടിക്കുന്നതു വഴി മുഖോപരിതത്തിലെ നിര്‍ജീവമായ തൊലി ഇല്ലാതാകുകയും തിളക്കമുള്ള ചര്‍മ്മം പ്രധാനം ചെയ്യുകയും ചെയ്യും.
കൂടാതെ മുഖത്തെ കറുത്തതും വെളുത്തതുമായുള്ള എല്ലാ പാടുകളും ഇല്ലാതാകും. മുഖക്കുരു അകലാനായി ആവിപിടിച്ചതിനു ശേഷം ഒരു മുപ്പതുമിനിട്ടു കഴിഞ്ഞാല്‍ ഐസ്‌ക്യൂബ് മുഖത്തും പുരട്ടാം. ആവിപിടിക്കുമ്പോഴുള്ള ചൂടുവഴി മുഖക്കുരുവിലെ പസ് പുറത്തേക്കു വരികയും എസ്‌ക്യെൂബ് വയ്ക്കുന്നതുവഴി പുതിയ മുഖക്കുരുക്കള്‍ വരാതിരിക്കുകയും ചെയ്യും.
ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഫേഷ്യല്‍ സ്റ്റീമറില്‍ ആവി പിടിക്കുന്നതിന് ചൂട് 43 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഫേഷ്യല്‍ സ്റ്റീമര്‍ ഇല്ലാത്ത സാഹചര്യത്തില്‍ വലിയ വട്ടമില്ലാത്ത പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ആവികൊള്ളാം. മുഖം ഒരു തുണികൊണ്ടു മറച്ച് ആവി പുറത്തു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. ആവി പിടിക്കുന്നതിനു മുമ്പായി മുഖം വൃത്തിയായി കഴുകണം. മുഖത്തെ മേയ്ക്കപ്പ് പൂര്‍ണമായും നീക്കിയെങ്കില്‍ മാത്രമേ അഴുക്കുകളും പൂര്‍ണമായും നീങ്ങുകയുള്ളു.
ആര്യവേപ്പിന്റെ ഇല, തുളസി, നാരകത്തിന്റെ ഇല തുടങ്ങിയവ ആവിപിടിക്കുന്ന വെള്ളത്തില്‍ ഇടുന്നത് നല്ലതാണ്.ആവി പിടിക്കുന്ന വസ്തുവില്‍ നിന്നായി നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുഖം പൊള്ളാനിടയുണ്ട്. അഞ്ചു മുതല്‍ പത്തു മിനുട്ടു വരെയാണ് ആവി പിടിക്കേണ്ട ശരിയായ സമയം. എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോള്‍ മുഖത്തു നിന്നും അല്‍പസമയത്തേക്ക് ടവല്‍ മാറ്റി നല്ല വായു കൊള്ളിക്കാം.
മാസത്തില്‍ രണ്ടുപ്രാവശ്യം മാത്രം ആവികൊള്ളുക. അമിതമായാല്‍ ചര്‍മം വരളുകയും വിണ്ടുകീറുകയും ചെയ്യും. ചൂട് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ഇതും മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.