മുഖക്കുരു അകറ്റാൻ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാൻ ബുദ്ധിമുട്ടുളളവർ രക്തചന്ദനം പൊടിച്ച് കുപ്പിയിൽ മുറുക്കി അടച്ച് സൂക്ഷിക്കാ വുന്നതാണ്. അൽപ്പാൽപ്പമായി എടുത്ത് വെളളത്തിൽ ചാലിച്ചു പുരട്ടാം. ഉറങ്ങും മുൻപോ രാവിലെ എഴുന്നേൽക്കുമ്പോഴോ പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെളളം കൊണ്ട് മുഖം കഴുകുക. മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖകാന്തി വർധിക്കും.
∙ഉറക്കക്കുറവ് ക്ഷീണം, എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുത്ത് വട്ടം പോലെ വരാം. മുഖക്കുരു കൊണ്ടുളള പാടുകൾ, നഖം തട്ടിയുണ്ടായ കറുപ്പ് നിറം എന്നിവ മുഖസൗന്ദര്യത്തിനു കളങ്കം വരുത്താറുണ്ട്. ഇതിനു പരിഹാരമായി വീട്ടിൽ തയാറാക്കാവുന്ന ആയുർവേദിക്ക് ഫെയ്സ് പായ്ക്ക്. തേൻ ഒരു ചെറിയ സ്പൂൺ, പച്ചമഞ്ഞൾ ഒരു ചെറിയ സ്പൂൺ, ചെറുപയറുപൊടി 50 ഗ്രാം എന്നിവ വെളളം ചേർത്ത് കുഴമ്പു രൂപത്തിലാക്കി ഫെയ്സ്പായ്ക്കാക്കി മുഖത്തിടാം. ഉണങ്ങി കഴിഞ്ഞ് തണുത്ത വെളളം കൊണ്ട് മുഖം കഴുകാം. കണ്ണിനടിയിലെ കറുപ്പു നിറവും മുഖത്തെ കലകളും മാറിക്കിട്ടും.
∙മൂക്കിന്റെ വശങ്ങളിലും കവിളിലും വരുന്ന വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും സൗന്ദര്യ സംരക്ഷണത്തിൽ ഏറെ വെല്ലു വിളി സൃഷ്ടിക്കുന്നവയാണ്. മുഖം വൃത്തിയായി സൂക്ഷിക്കാ ത്തതാണ് ഇവയുണ്ടാകാനുളള കാരണം. വൈറ്റ്ഹെഡ്സി നെയും ബ്ലാക് ഹെഡ്സിനെയും തടുക്കാൻ മുതിര നിങ്ങളെ സഹായിക്കും.
മുതിര പൊടിച്ചതും കടലപ്പൊടിയും സമം എടുത്ത് അതിൽ അൽപ്പം പാലും ചേർത്ത മിശ്രിതം സ്ക്രബ് ആയിട്ട് ഉപയോഗിക്കാം. ഇത് ആഴ്ചയിൽ ഒരിക്കൽ മാത്രം ചെയ്താൽ മതി.
∙രാത്രി കിടക്കും മുൻപ് പച്ചമഞ്ഞളരച്ച് കട്ടിയായി മേൽച്ചുണ്ടിൽ പുരട്ടാം. കാലത്തെഴുന്നേറ്റ് ചെറു ചൂടുവെളളം കൊണ്ട് കഴുകുക. അനാവശ്യ രോമങ്ങൾ കൊഴിഞ്ഞു പോകും.
∙പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖരോമങ്ങൾ കളയാൻ ഉത്തമമാണ്.
∙കറുത്ത മുന്തിരി നന്നായി കഴുകി ജ്യൂസടിച്ചു വച്ച് അടുത്ത ദിവസം രാവിലെ അതു പുരട്ടി മുഖം കഴുകുക. പാടുകൾ മാറി മുഖം തുടുക്കും.