ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും മിശ്രിതമാക്കുക. ഇതു മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച് കഴുകിക്കളയുക.
അതിനു ശേഷം അല്‍പം ഓട്‌സ്, രണ്ടു സ്പൂണ്‍ തേങ്ങാപ്പാല്‍, രണ്ടു സ്പൂണ്‍ കറ്റാര്‍വാഴയുടെ നീര്, ഒരു സ്പൂണ്‍ ഉലുവാപ്പൊടി, അര സ്പൂണ്‍ കറുത്ത എള്ള്, ഒരു സ്പൂണ്‍ ഉണക്കനെല്ലിക്ക പൊടിച്ചത് ഇവ ചേര്‍ത്തരച്ച് മുടിയിലും ശിരോചര്‍മത്തിലും നന്നായി തേച്ചുപിടിപ്പിക്കുക.
അഞ്ചു മിനിറ്റ് ആവി കൊള്ളിച്ചതിനു ശേഷം ഇരുപതു മിനിറ്റ് വിശ്രമിക്കാം. ഇനി ഷാംപൂ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. മുടിക്കു മൃദുത്വവും ആരോഗ്യവും കൈവരുന്നത് അറിയാന്‍ കഴിയും.
വേനലില്‍ മുടിയിലെ എണ്ണമയം വര്‍ധിക്കും. ഇത് അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായി കലര്‍ന്ന് മുടിയിലെ താരന്‍ ശല്യം കൂടാന്‍ ഇടയുണ്ട്. മുടിയിലെ എണ്ണമയം കുറച്ച് ആരോഗ്യം വര്‍ധിപ്പിക്കാന്‍ കഴിയും.നാലു സ്പൂണ്‍ ലാവണ്ടര്‍ ഓയില്‍, ഒരു ടീസ്പൂണ്‍ വിനാഗിരി, ഒരു ടീസ്പൂണ്‍ വെള്ളം ഇവ നന്നായി മിക്‌സ് ചെയ്തതിനു ശേഷം മുടിയില്‍ മസാജ് ചെയ്യുക.
അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ആവര്‍ത്തിച്ചാല്‍ അമിതമായ എണ്ണമയം മൂലം മുടിയിലെ താരന്‍ വര്‍ധിക്കുന്നത് ഒഴിവാക്കാം.