close
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടി കൊഴിച്ചിൽ കുറിക്കുവാൻ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ

മുടിയുടെ സംരക്ഷണത്തിനെന്നു കരുതി ചെയ്യുന്ന കാര്യങ്ങൾ തന്നെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്.  പാരമ്പര്യമായി കിട്ടയതു മുതൽ ആരോ പറഞ്ഞു കേട്ട അറിവുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. മുടിയുടെ സംരക്ഷണത്തിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ.‌

∙ മുടി ചീകുമ്പോൾ

നനഞ്ഞ മുടി ചീകരുത് എന്നു കരുതുന്നവർ ഇന്നും ധാരാളമാണ്. എന്നാൽ കുളി കഴിഞ്ഞ് തോർത്തിയശേഷം നനവോടു കൂടിയ മുടി ചീകുന്നതാണ് ഉചിതം. നന്നായി ഉണങ്ങിയ, വരണ്ടിരിക്കുന്ന മുടി ചീകുമ്പോൾ പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. നനവുള്ള മുടി ചീകുന്നതിലൂടെ കെട്ടുകളെല്ലാം എളുപ്പം അഴിയുകയും മുടി എളുപ്പം ചീകിയൊതുക്കാൻ സാധിക്കുകയും ചെയ്യുന്നു

∙ തലമുടിയിൽ സോപ്പ് വേണ്ട

കുളിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെ തലമുടിയിൽ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് അനാരോഗ്യകരമായ പ്രവണതയാണ്. ചർമത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് തയാറാക്കുന്ന വസ്തുവാണ് സോപ്പ്. അത് തലയിൽ ഉപയോഗിക്കുന്നത് മുടിയിഴകളെ ദുർബലപ്പെടുത്തും. അതിനാൽ ഷാപൂ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം മുടിക്ക് വേണ്ടി പ്രത്യേകം തയാറാക്കുന്ന വസ്തുവാണ് ഷാംപൂ. മുടിയുടെ സ്വഭാവം അനുസരിച്ച് ഉചിതമായ ഷാപൂ വാങ്ങി ഉപയോഗിക്കാം.

∙ എന്നും തല കുളിക്കണ്ട

ഒരാഴ്ചയിൽ പരമാവധി 3 തവണയിൽ കൂടുതൽ തല കുളിക്കുന്നത് നല്ലതല്ല. ദിവസവും തലകുളിക്കുന്നതാണ് മലയാളികളുടെ പൊതുവായ ശീലം. ശരീരത്തിന്റെ കാര്യത്തിൽ ഇത് നല്ലതാണെങ്കിലും മുടിയുടെ കാര്യത്തില്‍ വിപരീത ഫലം ചെയ്യുന്നു. കൂടുതൽ തവണ കുളിക്കുമ്പോൾ മുടി വരളുകയാണ് ചെയ്യുന്നത്. ഇത് കൊഴിച്ചിലിനും മുടി പൊട്ടലിനും കാരണമാകും. ശരിക്കും ആഴ്ചയിൽ ഒരു തവണ നല്ല രീതിയിൽ ആവശ്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കി മുടി കഴുകിയെടുക്കുന്നതാണ് ഏറ്റവും ഉചിതം.

∙ എണ്ണ ഓവറാക്കല്ലേ

തലയിൽ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച് ഒരുപാട് സമയം കാത്തിരിക്കുന്ന ശീലം പലർക്കുമുണ്ട്. കൂടുതൽ സമയം എണ്ണ തലയിൽ ഇരുന്നാൽ കൂടുതൽ ഫലം ചെയ്യും എന്നാണ് പലരും കരുതുന്നത്. എന്നാൽ അത് തെറ്റാണ് എന്നു മാത്രമല്ല, മുടിക്ക് നാശം സംഭവിക്കാനുള്ള സാധ്യതയും ഉണ്ടാകുന്നു. എണ്ണ ഉപയോഗത്തിന്റെ പ്രധാന ഗുണം ശിരോചർമം വൃത്തിയാകുന്നു എന്നതാണ്. എന്നാൽ അതിന് ഒരു 15–30 മിനിറ്റ് വരെ മാത്രമേ എണ്ണ തലയിൽ സൂക്ഷിക്കേണ്ട ആവശ്യമുള്ളൂ. അതിനുശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകുക.

English Summary : Causes of hair loss

blogadmin

The author blogadmin

Leave a Response