close
ചോദ്യങ്ങൾരതിമൂര്‍ച്ഛ

രതിമൂര്‍ച്ഛ സ്ത്രീകളില്‍ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾ (പാർട്ട് 4 – 5 )

പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിലെ വികാരോത്തേജനം പതിയെ ഉണര്‍ന്നു പതിയെ ഇല്ലാതാകുന്ന ഒന്നാണ്‌.

ഇത്‌ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം നീണ്ടുനില്‍ക്കാറുമുണ്ട്‌.

പൊതുവേ സ്ത്രീക്ക് അവര്‍ക്ക്‌ താല്പര്യമുള്ള പങ്കാളിയോടൊപ്പം മാത്രമേ രതിമൂര്‍ച്ഛ അനുഭവപ്പെടാറുള്ളൂ.

പുരുഷനെ അപേക്ഷിച്ചു തുടര്‍ച്ചയായി ഒന്നിലധികം തവണ രതിമൂര്‍ച്ഛ കൈവരിക്കാന്‍
സ്ത്രീകളുടെ മസ്തിഷ്ക്കത്തിന്‌ സാധിക്കാറുണ്ട്‌.

എന്നാല്‍ പല സ്ത്രീകള്‍ക്കും തങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് രതിമൂര്‍ച്ഛ നിര്‍ബന്ധമില്ല. എന്നിരുന്നാലും ഒരുപാട്‌ കാലം ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാത്ത ആളുകളില്‍ അത്‌ തലവേദന തുടങ്ങിയ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്ക്‌ നയിച്ചേക്കാം.

എന്നാല്‍ ഇത്‌ പലപ്പോഴും തിരിച്ചറിയണമെന്നില്ല. മാത്രമല്ല, ഇത്തരത്തില്‍ ഒരനുഭൂതി സ്ഥിരമായി ലഭിക്കാത്ത അവസ്ഥയില്‍ സ്ത്രീകൾ ലൈംഗിക താല്പര്യക്കുറവിലേക്ക്‌ പോകാനും സാധ്യതയുണ്ട്‌ എന്ന്‌ ഗവേഷണങ്ങള്‍ പറയുന്നു.

സ്ത്രീകളിൽ രതിമൂര്‍ച്ഛ കൂടുതല്‍ സങ്കീര്‍ണ്ണവും മാനസികവുമാണ്‌. മോശമായി പെരുമാറുകയും പിന്നീട്‌ ആനന്ദം കണ്ടെത്താന്‍ സ്ത്രീയെ സമീപിക്കുന്നവര്‍ക്ക്‌ ഒരിക്കലും അവളുടെ രതിമൂര്‍ച്ഛ മനസിലാക്കുവാൻ സാധിക്കണമെന്നില്ല

 

തനിക്ക്‌ രതിമൂര്‍ച്ഛ ഉണ്ടാകാന്‍ പോകുന്നു അല്ലെങ്കില്‍ അതനുഭവിക്കുകയാണ്‌ എന്ന്‌ കൃത്യമായി പറയാന്‍ സ്ത്രീക്ക്‌ മാത്രമേ സാധിക്കു.

ഇത്‌ തുറന്ന്‌ പറയാന്‍ മടിക്കുന്ന സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇക്കാര്യം മനസിലാക്കാന്‍ പങ്കാളിയെ സഹായിക്കും.

അനിയ്യനത്രിതമായ ശ്വാസഗതി, വര്‍ധിച്ച നെഞ്ചിടിപ്പ്‌, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്‌,
സീല്‍ക്കാരശബ്ദങ്ങള്‍, അമിതമായ വിയര്‍പ്പ്‌, യോനിയിലെ മുറുക്കം കുറയല്‍ എന്നിങ്ങനെയുള്ള പലതും തിമൂര്‍ച്ഛയുടെ ലക്ഷണങ്ങളാണ്

 

രതിമൂര്‍ച്ഛ സ്ത്രീകളില്‍ ഇ ആർട്ടിക്കിൾ അടുത്ത പാർട്ടിൽ തുടരും …

ഇ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം https://wa.me/message/D2WXHKNFEE2BH1

blogadmin

The author blogadmin

Leave a Response