ഗർഭപാത്രത്തിന്റെ ഉൾപാളിഅടർന്ന് രക്തത്തോടൊ പ്പം യോനിയിലൂടെ പുറത്തുപോകുന്ന
പ്രക്രിയ യാണ് ആർത്തവം അല്ലെങ്കിൽ മാസമുറ . ഇംഗ്ലീഷിൽ മെൻവേഷൻ ( Menstruation ) എന്നറിയപ്പെടുന്നു . ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർ ത്തനമാണ് . സ്ത്രണ ഹോർമോണുകളുടെ പ്രവർത്ത നഫലമായാണ് ആർത്തവം ഉണ്ടാകുന്നത് . ഗർഭധാ രണമോ ബീജസംയോഗമോ നടക്കാത്തതിന്റെ ഒരു ലക്ഷണം കൂടിയാണ് ആർത്തവം . ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തി നോ ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വത നേടി എന്ന് പറയാനാവില്ല .
ആർത്തവചക്രത്തിന്റെ ഏറ്റവും അനുഭവവേദ്യമാകുന്ന ഭാഗമാണ് ആർത്തവം . ആർത്തവചക്രം കണക്കാക്കു ന്നത് ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാ ണ് . ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പു വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിൽ പൊതുവെയും ഉണ്ടാകു ന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രം എന്നു കണക്കാക്കുന്നു ഒരു ആർത്തവ ചക്രത്തിന്റെ കാലയളവ് സാധാരണ ഗതിയിൽ 287 ദിവസങ്ങൾ ആണ് . ആർത്തവത്തിന്റെ ആരംഭം ശരീരത്തി ലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെടു കിടക്കുന്നു . ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ആർത്തവം താൽക്കാലികമായി നിലയ്ക്കുന്നു . ആർത്തവം പുനരാരംഭിച്ചിട്ടില്ലെങ്കിൽ മുലയൂട്ടുന്ന കാലയളവിൽ ഗർഭിണിയാവനുള്ള സാധ്യത കുറവാണ് .
ആർത്തവവും ലൈംഗികബന്ധവും
ശരിയായ ശുചിത്വം പാലിച്ചാൽ ആർത്തവ സമയത്ത് ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങ ൾക്കിടയാക്കുകയില്ല . എന്നാൽ ഈ സമയത്ത് അണു ബാധ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ് . സാധാരണ ഗതിയിൽ അമ്ലഗുണമുള്ള യോനിയിലെ പിഎച്ച് ആർത്തവ സമയത്ത് ഉയർന്നിരിക്കും . ഗർഭാ ശയമുഖം ( സർവിക്സ് ) പതിവിലും താഴ്ന്ന സ്ഥാനത്താ യിരിക്കും കാണപ്പെടുന്നത് , എന്റോമെട്രിയം എന്ന ഗർഭാശയത്തിന്റെ ഉൾപ്പാളി ഇളകിയ നിലയിലായി രിക്കും , ഗർഭാശയത്തിലേയ്ക്ക് തുറക്കുന്ന ഭാഗം രക്തത്തെ പുറന്തള്ളാൻ കുറച്ചൊന്നു വികസിച്ചായിരിക്കും കാണ പ്പെടുന്നത് . ഇക്കാരണങ്ങളാൽ
പുറമേ നിന്നുള്ള രോഗാണുക്കൾ നേരിട്ട് ശരീരത്തിനുള്ളിലേക്ക് കടക്കാ നുള്ള സാദ്ധ്യത കൂടുതലായിരിക്കും , പ്രത്യേകിച്ച് പങ്കാ ളിക്ക് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണു ബാധകൾ ഉണ്ടെങ്കിൽ സ്ത്രീയിലേക്ക് ഇവ വേഗം പടരാം . അതിനാൽ ഗർഭനിരോധന ഉറ ( Condom ) , ചിലതരം മെൻസ്ട്രൽ കപ്പുകൾ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷിതം ആയ ലൈംഗികബന്ധം ആണ് ഇ സമയത്തു അഭികാമ്യം . സ്ത്രീകൾക്കുള്ള ഉറയും അണുബാധ തടയാ ൻ ഏറെ ഫലപ്രദമാണ് . ഈ സമയത്ത് ലൈംഗിക ശുചിത്വം പാലിക്കുകയും പങ്കാളികൾ ഇരുവരും ശാരീരി ക ബന്ധത്തിന് മുൻപും ശേഷവും ലൈംഗികാവയവ ങ്ങൾ ശുദ്ധജലത്താൽ കഴുകി വൃത്തി ആക്കുകയും ചെയ്യേണ്ടത് ആവശ്യമാണ് .
ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആർത്തവ രക്ത സ്രാവം പെട്ടെന്ന് നിലയ്ക്കാനോ വേഗത്തിലാക്കാനോ കാരണമായേക്കാം . രതിമൂർച്ഛയിലെത്തുന്നത് ഗർഭാശ യം സങ്കോചിച്ച് എൻഡോമെട്രിയൽ ആവരണത്ത പുറന്തള്ളുന്നത് എളുപ്പത്തിലാക്കുമെന്നും , വേദന കുറയ്ക്കു മെന്നും പഠനങ്ങൾ തെളിയിക്കുന്നു .
ആർത്തവത്തോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ
ആർത്തവരക്തം വസ്ത്രങ്ങളിലും മറ്റം പറ്റി അഴുക്കാ കാതിരിക്കാൻ പല സംവിധാനങ്ങളുമുണ്ട് . വീണ്ടും ഉപയോഗിക്കാവുന്നവ വീണ്ടും ഉപയോഗിക്കാവുന്ന തുണി – കോട്ടൻ കൊണ്ടു ണ്ടാക്കിയ പാഡുകൾ വീണ്ടും കഴുകി ഉപയോഗിക്കാറുണ്ട്
മെൻസൂവൽ കപ്പകൾ – മണിയുടെ ആകൃതിയിലു ള്ള ഒരുപകരണം യോനിക്കുള്ളിൽ ധരിച്ച് ആർത്ത വരക്തം പുറത്തേക്കൊഴുകാതെ ശേഖരിക്കാൻ ഉപ യോഗിക്കാറുണ്ട് . മെഡിക്കൽ നിലവാരത്തിലുള്ള സിലിക്കൺ കൊണ്ട് ആണ് ഇവ നിർമ്മിച്ചരിക്കുന്നത് പ്രസവിച്ചവർക്കും കൗമാര പ്രായക്കാർക്കും ഇവ ഒരുപോലെ ഉപയോഗിക്കാം . പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഒരു കപ്പ് ഉപയോഗിക്കാൻ സാധിക്കും .
ഇവ ചെറുതും വലുതുമായ പല വലി പ്പത്തിൽ ലഭ്യമാണ് . ഓരോരുത്തർക്കും സൗകര്യ പ്രദമായവ തിരഞ്ഞെടുക്കാം . ഒരു കപ്പ് പത്ത് വർഷം വരെ ഉപയോഗിക്കാം .
അതിനാൽ ഇത് ലാഭകരമാ ണ് . എല്ലാത്തവണയും ഉപയോഗത്തിനുമുൻപ് ഇവ അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ് . അതി നായി സോപ്പിട്ടോ അല്ലെങ്കിൽ ചൂടുവെള്ളത്തിലോ കഴുകി കപ്പ് വീണ്ടും ഉപയോഗിക്കാം . ശരിയായി ഉപയോഗിച്ചാൽ ആർത്തവ കാലത്ത് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ആണ് മെൻസ്ട്രൽ കപ്പ് .
പാഡും മറ്റും ഉപയോഗിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ മറികടക്കാം . ‘ സി ‘ ( C ) ആകൃതിയിൽ മടക്കിയ കപ്പ് യോനിക്കുള്ളിൽ വയ്ക്കാ വുന്നതാണ് .
ഇവ ഉപയോഗിക്കുന്നത് കൊണ്ട് യോനിയുടെ വ്യാസം വർധിക്കുന്നില്ല .
അതിനാൽ ഇത് ലൈംഗികജീവിതത്തിന ബാധിക്കുന്നില്ല . സാധാരണ ഗതിയിൽ മെൻസ്ട്രൽ കപ്പ് ഉപയോ ഗിക്കുന്നത് കൊണ്ട് യാതൊരുവിധ അസ്വസ്ഥ തയും ഉണ്ടാകാറില്ല .
ശരിയായ രീതിയിൽ ഉപയോ ഗിച്ചാൽ ഇതിന് പാർശ്വഫലങ്ങളും തീരെയില്ല . ഇത്തരം ഒരു കപ്പ് ഉപയോഗിക്കുന്ന കാര്യം തന്നെ പലപ്പോഴും സ്ത്രീകൾക്ക് അനുഭവപ്പെടാറില്ല .
ഇത് ധരിച്ചുകൊണ്ട് കായിക വിനോദങ്ങളിൽ ഏർപ്പെ ടുന്നതിനോ , യാത്ര ചെയ്യുന്നതിനോ , നീന്തൽ , നൃത്തം പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനോ ബുദ്ധിമുട്ടില്ല .
അത്രമേൽ മെച്ചപ്പെട്ടതാണ് ഈ ചെറിയ ഉപകരണം . മാത്രമല്ല ആർത്തവ രക്തം ശരീരത്തിന് പുറത്തേക്ക് വരാത്തതിനാൽ കൂടുതൽ ഗുണകരമാണ് ഈ സംവിധാനം .
എന്നാൽ 12 മണക്കൂറിൽ കൂടുതൽ തുടർച്ച ആയീ ഇവാ യുപയോഗിക്കുന്നത് ഒരിക്കലും നല്ലതല്ല
ഒരിക്കലും നല്ലതല്ല . കപ്പിൽ ശേഖരിക്ക പ്പെട്ട രക്തം നീക്കം ചെയ്ത ശേഷം വീണ്ടും കഴുകിയോ തുടച്ചോ ഉപയോഗിക്കാം . മിക്കപ്പോഴും ക്കാർക്കും , പ്രസവിക്കാത്ത സ്ത്രീകൾക്കും ചെറിയ ആർത്തവ കപ്പാണ് അനുയോജ്യമെങ്കിൽ , പ്രസവം കഴിഞ്ഞവർക്ക് ഏകദേശം ഒരു മീഡിയം വലുപ്പമുള്ള കപ്പായിരിക്കും യോജിക്കുക .
വ്യക്തിപരമായി ഇത് ചിലപ്പോൾ മാറാറുണ്ട് .
അതിനാൽ സ്ത്രീകൾ തങ്ങ ൾക്ക് അനുയോജ്യമായ കപ്പ് തന്നെ തിരഞ്ഞ ടുക്കാൻ ശ്രദ്ധിക്കണം .
ആദ്യമായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർക്ക് ആർത്തവമില്ലാത്ത സമയ ത്ത് ഇവ ഉപയോഗിക്കുന്ന രീതി സ്വയം പരിശീലിച്ചു നോക്കാവുന്നതാണ് .
മെൻസ്ട്രൽ കപ്പ് യോനിയിലേ കടത്തിവെക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളവർക്ക് ഫാർമസിയിൽ ലഭിക്കുന്ന ജലാംശമുള്ള ഒരു നല്ല ലൂബ്രിക്കന്റ് ജെല്ലിയുടെ സഹായത്താൽ അത് എളുപ്പത്തിൽ ചെയ്യാവുന്നതാണ് . കോപ്പർ ടി ഉപ യോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇവ ഉപയോഗിക്കുന്നതായിരിക്കും നല്ലത് .
ആർത്തവ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കന്യാചർമ്മം നഷ്ടമാ കും എന്നൊക്കെയുള്ള ചിലരുടെ ധാരണ തികച്ചും അശാസ്ത്രീയമാണ് എന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു .
സ്പോഞ്ച് – കടലിൽ നിന്ന് ശേഖരിക്കുന്ന സ്വാഭാവി ക സ്പോഞ്ചുകൾ ടാമ്പോൺ മാതിരി യോനിക്കുള്ളി ൽ ആർത്തവരക്തം വലിച്ചെടുക്കാനായി ധരിക്കാറു ണ്ട് .
പാഡുള്ള പാന്റികൾ – അടിവസ്ത്രത്തിൽ ആർത്ത വരക്തം വലിച്ചെടുക്കാനുദ്ദേശിച്ച് അധികപാളികൾ ചേർത്ത സംവിധാനം ഉപയോഗിക്കപ്പെടുന്നുണ്ട് .
തുണികൾ —രാത്രിയിൽ ഒരു വലിയ കഷണം തുണി ആർത്തവരക്തം ഒലിക്കാതിരിക്കാൻ തുടകൾക്കിട യിൽ ധരിക്കാറുണ്ട് .
ചതുരാകൃതിയിലുള്ള ഈ സംവിധാനം ആർത്തവരക്ത സ്രാവം വലിച്ചെടുക്കാനായി അടിവസ്ത്രത്തോട് ചേർത്ത് ധരിക്കുകയാണ് ചെയ്യുന്നത് . ഇവയ്ക്ക് ചിറകുകളും ” വിങ്സ് ” ഉണ്ടാകാറുണ്ട് . ഈ ചിറകുകൾ അടിവസ്ത്രത്തി നു ചുറ്റം പൊതിഞ്ഞ് നാപ്കിൻ സ്ഥാനം മാറിപ്പോകാ തെ സംരക്ഷിക്കുന്നു .
ടാമ്പോൺ – ഇവ യോനിക്കുള്ളിലേയ്ക്ക് കടത്തി വയ്ക്കുന്ന സിലിണ്ടർ ആകൃതിയുള്ള സംവിധാന ങ്ങളാണ് . ആർത്തവരക്തം വലിച്ചെടുക്കുകയാണ് ഇവയും ചെയ്യുന്നത് . പാഡെറ്റകൾ യോനിക്കുള്ളിലായി ആർത്തവ രക്തം വലിച്ചെടുക്കാനായി ധരിക്കുന്ന ചെറിയ പാഡുകൾ
====
ആർത്തവവും അണ്ഡവിസർജനവും
ആർത്തവചക്രത്തിലും അണ്ഡവിസർജനം ( Ovulation ) നടക്കാറുണ്ട് . 28 , 30 ദിവസമുള്ള ഒരു ആർ ത്തവചക്രത്തിൻറെ ഏതാണ്ട് പകുതിയോടെ അതാ യത് ഏകദേശം 14 – ലാം ദിവസത്തോടടുത്താകും അണ്ഡവിസർജനം ( Ovulation ) നടക്കുക . ഈ സമയ ത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും . ശരീര താപനിലയിൽ നേരിയ വർധ ന , യോനീമുഖത്തു നിന്നും മുട്ടവെള്ളക്ക് സമാനമായ നേർത്തസ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം .
നിരോധന മാർഗങ്ങൾ ഒന്നുമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭധാരണം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ കൂടിയാണ് ഇത് . അതിനാൽ കുട്ടികളെ ആഗ്രഹിക്കുന്നവർക്ക് ഗർഭധാരണത്തിന് പറ്റിയ സമയം കൂടിയാണ് ഇത് .
ഗര്ഭധാരണം നടക്കുന്നതോടുകൂടി ആർത്തവം താത്കാലികം ആയീ നിലയ്ക്കുന്നു . മറ്റ് ദിവസങ്ങളിൽ ഗർഭധാരണം നടക്കാൻ ഉള്ള സാധ്യത കുറവായിരിക്കും . എന്നാൽ കൃത്യമായ ആർത്തവചക്രം ഉള്ള സ്ത്രീകൾക്ക് മാത്രമേ അണ്ഡവിസർജനകാലം നിർണ്ണയിക്കാൻ സാധിക്കു കയുള്ളൂ . അതും ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം മാറാറുണ്ട് .
ആർത്തവവിരാമം ഒകദേശം 35 വയസ്സാവുമ്പോൾ സ്ത്രണ ഹോർമോ ൺ ഉത്പാദനം കുറയുകയും , അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുകയും ചെയ്യുന്നു . ഒരു വർഷത്തോളം തുടർച്ചയാ യി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവ വിരാ മം സംഭവിച്ചതായി കണക്കാക്കാറുള്ളൂ . മിക്കവരിലും 45 നും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു . ഇത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് . ആർത്തവ വിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു . ഹോർ മോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കു ന്നു . അമിതമായ ചൂടും വിയർപ്പം , അസ്ഥികൾക്ക് ബലക്കു റവ് , വിഷാദം , പെട്ടെന്നുള്ള കോപം , മുടി കൊഴിച്ചിൽ , വരണ്ട ചർമ്മം , ഓർമക്കുറവ് , ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോകുക എന്നിവ ഉണ്ടാകാം . ചിലരിൽ ബർത്താ ലിൻ ഗ്രന്ഥികളുടെ പ്രവർത്തനക്കുറവ് മൂലം യോനിയുടെ ഉൾതൊലിയിൽ വരൾച്ച , യോനീചർമം നേർത്തതാ കുക തുടർന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന , ഇത് കാരണം ലൈംഗികവിരക്തി എന്നിവ അനുഭവപ്പെടാം .
സംഭോഗപൂർവ രതിലീലകൾക്ക് ധാരാളം സമയം ചെലവഴിക്കുകയും , ഫാർമസിയിൽ ലഭ്യമായ ഏതു എങ്കിലും ഗുണമേന്മ ഉള്ള സ്നേഹദ്രവ്യങ്ങൾ ( ഉദാ : കേവൈ ജെല്ലി ) ഉപയോഗിക്കുന്നത് വഴിയും യോനീവരൾച്ച പരിഹരിക്കുകയും , സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു .
ഈസ്ട്രജൻ അടങ്ങിയ ജെല്ലി ഉപയോഗിക്കുന്നത് യോനിഭാഗത്തെ ഹോർമോൺ കുറവ് പരിഹരിക്കുന്നു . ഇത് യോനിചർമത്തിന്റെ കട്ടി വർധിപ്പിക്കുകയും ഈർപ്പം നിലനിർത്തുകയും അണുബാധ ചെറുക്കുകയും ചെയ്യുന്നു . പതിവായ സംഭോഗം യോനിയുടെ സ്വാഭാ വികമായ ആകൃതി , രക്തയോട്ടം , ഈർപ്പം , പൊതുവായ ആരോഗ്യം , പങ്കാളികൾ തമ്മിലുള്ള അടുപ്പം എന്നിവ നിലനിർത്തുവാൻ സഹായിക്കുന ഇ സമയത്തു അണുബാധ ഉള്ളവർ ോക്ടറുടെ നിർദേശപ്രകാരം ശരിയാ യ ചികിത്സ സ്വീകരിക്കേണ്ടതാണ് . ആരോഗ്യകരമായ ഭക്ഷണം , കൃത്യമായ വ്യായാമം , മതിയായ ഉറക്കം തുട ങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്ന ങ്ങൾ കുറവാണ് . സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ് , കാച്ചിൽ , സോയാബീൻ , ശതാവരി , ഫ്ളാക്സ് സീഡ്സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾ പ്പെടുത്തുന്നത് ഗുണകരമാണ് . എല്ലകളുടെ ബലക്കുറവ് , പൊട്ടൽ എന്നിവ ഒഴിവാക്കാൻ കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ് . ഒരു ഡോക്ടറുടെ നേതൃത്വ ത്തിൽ ഹോർമോൺ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ് .