close

ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ എന്നു പറയാം . ഇംഗ്ലീഷിൽ ഓർഗാസം ( Orgasm ) എന്നറി ( യപ്പെടുന്നു . മനുഷ്യ ലൈംഗികതയുടെ പ്രധാന ഭാഗ മായ സുഖാസ്വാദനത്തിൽ ഉൾപ്പെടുന്നതാണ് രതിമൂർച്ഛ . ഒരേസമയം ശാരീരികമായും മാനസികമായും അനുഭവ പ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത് . തലച്ചോർ ( Brain ) ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം . ലൈംഗികാ വയവങ്ങളും അതിനു ചുറ്റിലുമുള്ള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥ യിലെത്തുന്നത് . രതിമൂർച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദ്ധ നിഗമനം . തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങൾ ആണിതിന് കാരണമെന്ന് പറയപ്പെ ടുന്നു . നാഡീ ഞരമ്പുകളും , ഹോർമോണുകളും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു . രതിമൂർച്ഛ അനു ഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം , അതിനു ശേഷ മുള്ള നിർവൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക് പ്രധാനമാണ് . സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും രതിമൂർഛയുണ്ടാകും . എന്നാൽ അലൈംഗികരായ ( Asexual ) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ , രതിമൂർച്ഛയോ പ്പെടണമെന്നില്ല . ആണുങ്ങൾക്ക് ഇത് ശുക്ല സ്ലലനത്തോടൊപ്പം നടക്കു ന്നു എന്ന് പറയാം . ലിംഗാഗ്രത്തിൽ അനേകം നാഡീ തന്തുക്കൾ നിറഞ്ഞ മകുട ഭാഗത്തെ ( Glans ) ഉത്തേ ജനമാണ് പുരുഷനെ രതിമൂർച്ഛയിലേക്ക് നയിക്കാ റുള്ളത് . സ്ത്രീകളിൽ ഭഗശിശ്നിക / കൃസരിയുടെ ( Clitoris ) മൃദുവായ ഉത്തേജനം രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട് .

എണ്ണായിരിയത്തോളം സംവേദനം നൽകുന്ന നാടിഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി . പുരുഷ ലിംഗാഗ്രത്തിൽ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത് .

 

യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട് – രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്പോ ട്ട് ( G Spot ) എന്ന സംവേദനമുള്ള ഭാഗത്തിന്റെ മൃദുവായ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു . എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് നിലവി ലുള്ളത് . സ്ത്രീകളിൽ രതിമൂർച്ച കൂടുതൽ സങ്കീർണ്ണവും മാനസിക വുമാണ് . വൃത്തിയുള്ള അന്തരീക്ഷവും അടുപ്പവുമുള്ള പങ്കാളിയും ഒക്കെ ഇതിന് ആവശ്യമാണ് . സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകു ന്നില്ല . എങ്കിലും യോനീവികാസം ഉണ്ടാവുകയും ,ബർത്തോളിൻ ഗ്രന്ഥികളുടെ പ്രവർത്തനം മൂലം വഴു വഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ ( Lubrication ) ഉത്പാ ദിപ്പിപ്പെടുകയും , കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു . ചില പ്പോൾ യോനീഭാഗത്തെയോ ശരീരത്തിലെ മറ്റ് ഭാഗ ത്തെയോ പേശികൾ ശക്തമായി ചുരുങ്ങുകയോ വിക സിക്കുകയോ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യാം . ഇതോടൊപ്പം ചിലരിൽ സ്ക്രീൻ ഗ്രന്ഥികളിൽ നിന്നുള്ള ദ്രാവകം ശക്തമായി പുറത്തേക്ക് പോകാറുണ്ട് . ഇതിനെ ഇംഗ്ലീഷിൽ സ്ക്വിർട്ടിങ് ( Squirting ) എന്ന് വിളിക്കുന്നു . സ്ത്രീകളിൽ എല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ എത്ത ണമെന്നില്ല , പക്ഷേ പുരുഷന് ഏതാണ്ടെല്ലാ സംഭോഗ ങ്ങളും രതിമൂർച്ഛയിൽ അവസാനിക്കുകയാണ് പതിവ് . പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിലെ വികാരോത്തേജനം പതിയെ ഉണർന്നു പതിയെ ഇല്ലാതാകുന്ന ഒന്നാണ് . ഇത് പുരുഷന്മാരേക്കാൾ കൂടുതൽ സമയം നീണ്ടുനിൽ ക്കാറുമുണ്ട് . പൊതുവേ സ്ത്രീക്ക് താല്പര്യമുള്ള പങ്കാളിയോ ടൊപ്പം മാത്രമേ രതിമൂർച്ഛ അനുഭവപ്പെടാറുള്ളൂ . പുരുഷ നെ അപേക്ഷിച്ചു . തുടർച്ചയായി ഒന്നിലധികം തവണ രതിമൂർച്ഛ കൈവരിക്കാൻ സ്ത്രീകളുടെ മസ്തിഷ്കത്തിന് സാധിക്കാറുണ്ട് . എന്നാൽ പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് രതിമൂർച്ഛ നിർബന്ധമില്ല . എന്നിരുന്നാലും ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാ ത്ത ആളുകളിൽ അത് പലപ്പോഴും തലവേദന തുടങ്ങിയ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം . എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയണ മെന്നില്ല . മാത്രമല്ല , ഇത്തരത്തിൽ ഒരനുഭൂതി സ്ഥിരമാ യി ലഭിക്കാത്ത അവസ്ഥയിൽ സ്ത്രീകൾ ലൈംഗിക വിരക്തിയിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന് ഗവേഷണങ്ങൾ പറയുന്നു . ദിവസം മുഴുവൻ മോശമായി പെരുമാറുകയും അപമാ നിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ ആനന്ദം കണ്ട ത്താൻ പങ്കാളിയെ സമീപിക്കുന്നവർക്ക് ഒരിക്കലും സ്ത്രീയുടെ രതിമൂർച്ഛ മനസിലാക്കുവാൻ സാദിക്ക്ണമെന്നില്ല . ഉഭയസമ്മതമില്ലാതെ നിർബന്ധപൂർവ്വമോ ബലം പ്രയോഗിച്ചോ നടത്തുന്ന ലൈംഗിക അതിക്രമങ്ങ ൾ സ്ത്രീ ആസ്വദിക്കുന്നില്ല എന്ന് മാത്രമല്ല അത് പീഡക നോട് കടുത്ത കടുത്ത വെറുപ്പിനും മിക്കപ്പോഴും ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും കാരണമാകാം . യോനീ സങ്കോചം

അഥവാ വജൈനിസ്മിസ് പോലെയുള്ള മാനസിക പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം .

സ്നേഹവും ലാളനവും കിടക്കയിൽ മാത്രമായാൽ സ്ത്രീയുടെ വികാരത്തിൽ വേലിയേറ്റമുണ്ടാകില്ല പുരുഷ നേക്കാൾ സാവധാനത്തിൽ ഉത്തേജിതയാകുന്ന സ്ത്രീ പക്ഷേ ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂർച്ഛയി ലെത്തും . തുടർന്ന് പുരുഷനേക്കാൾ സാവധാനമേ ഉത്തേ ജിതാവസ്ഥയിൽ നിന്നും പുറത്തുകടക്കൂ . ഇത് പലപ്പോഴും പുരുഷ പങ്കാളി അറിയണമെന്നില്ല . തനിക്ക് രതിമൂർച്ഛ ഉണ്ടാകാൻ പോകുന്നു അല്ലെങ്കിൽ അതനുഭവിക്കുകയാണ് എന്ന് കൃത്യമായി പറയാൻ സ്ത്രീക്ക് മാത്രമേ സാധിക്കൂ . ഇത് തുറന്ന് പറയാൻ മടിക്കു ന്ന സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇക്കാര്യം മനസിലാക്കാൻ പുരുഷനെ സഹായിക്കും . അനിയന്ത്രിതമായ ശ്വാസഗതി , വർധിച്ച നെഞ്ചിടിപ്പ് , പങ്കാളിയെ മുറുകെ പുണരൽ , യോനിയിലെ നനവ് , സീൽക്കാരശബ്ദങ്ങൾ , അമിതമായ വിയർപ്പ് , യോനി യിലെ മുറുക്കം കുറയൽ എന്നിങ്ങനെയുള്ള പലതും രതിമൂർച്ഛയുടെ ലക്ഷണമാണ് . 

ഇത് പുരുഷൻമാർ മനസിലാക്കുകയോ ചോദിച്ച് അറിയുകയോ വേണം . പുരുഷന്മാരിലും സമാനമായ ലക്ഷണങ്ങൾ യാണ് ഉണ്ടാകുന്നത് . ഇണകൾക്ക് ഒരേസമയം രതി മൂർച്ഛ അനുഭവിക്കാൻ കഴിയുക എന്നത് മിക്കവർക്കും സാധിക്കണമെന്നില്ല . ഇണയെ ശ്രദ്ധിക്കുകയും പരസ്പരം പരിഗണന കൊടുക്കു കയും ചെയ്താൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയുന്നതേഉള്ളു ഇതിനുശേഷം കൂടുതൽ ലാളനകൾ ലഭിക്കണമെന്നു സ്ത്രീ ആഗ്രഹിക്കും . എന്നാൽ പലപ്പോഴും സ്ഥലനശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന പുരുഷൻ ഇത്തരം പ്രതീക്ഷ കളെ ഇല്ലാതാക്കും .

 

ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോൾ മാനസിക സമ്മർദവും വിഷാദവുമൊക്കെ ഒഴിവാക്കുന്നതും ദീർഘ നേരം സന്തോഷകരമായ രതിപൂർവലീലകളിൽ  ഏർപെടുന്നതും രതിമൂർച്ഛ കൈവരിക്കുവാൻ ആവശ്യമാണ് . ഇതിന് രതിഭാവനകൾ ആവശ്യമായേ ക്കാം . രതിമൂർച്ഛയിൽ യഥാര്ത്ഥത്തിൽ ശക്തമായ ശാരീരി കവും മാനസികവുമായ ആനന്ദമാണ് ഉണ്ടാകുന്നത് . പക്ഷേ അത് നാഡീവ്യൂഹത്താൽ നിയന്ത്രിക്കപ്പെടുന്നു വെന്ന് മാത്രം .

രതിമൂർച്ഛ ആരോഗ്യകരമാണെന്നും , അത് കൂടുതലും മാനസികമാണെന്നും , പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുമെന്നും , ഗർഭധാരണ ത്തിനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങൾ പറയുന്നു . ഏത് പ്രായത്തിലുള്ള ആളുകൾക്കും , ഭിന്നശേഷിക്കാർ ക്കും രതിമൂർച്ഛ ഉണ്ടാകാറുണ്ട് . വർദ്ധക്യത്തിൽ ചില പ്പോൾ അതിന് അല്പം സമയമെടുത്തെന്നും വരാം . യോനിഭാഗത്ത് വരൾച്ചയും മുറുക്കവും അനുഭവപ്പെടുന്ന വർ , പ്രത്യേകിച്ച് പ്രസവം , ആർത്തവവിരാമം എന്നിവ കഴിഞ്ഞ സ്ത്രീകൾ ദീർഘനേരം സംഭോഗപൂർവരതിലീ ലകളിൽ ഏർപ്പെടേണ്ടതും , ഫാർമസിയിൽ ലഭ്യമായ ഏതെങ്കിലും മികച്ച ജലാംശമുള്ള ലൂബ്രിക്കന്റ് ജെല്ലകൾ , ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഹോർമോൺ ക്രീമു കൾ എന്നിവ ഉപയോഗിക്കുന്നത് രതിമൂർച്ഛ അനുഭവ പ്പെടാൻ സഹായിക്കും . ഇന്ന് ധാരാളം ആളുകൾ വർദ്ധ ക്യത്തിലും സന്തോഷകരമായ ലൈംഗികജീവിതം നയി ക്കുന്നുണ്ട് . രതിമൂർച്ഛയ്ക്ക് ബോധേന്ദ്രിയങ്ങളുടെ ശക്തി മന്ദീഭവിപ്പി ക്കാൻ പറ്റും എന്നത് മറ്റൊരു സവിശേഷതയാണ് . തലച്ചോറിലെ ഉത്തേജനമാണ് ഇതിന് കാരണം . ചൂട് , തണുപ്പ് , വേദന എന്നിവ തിരിച്ചറിയാനുള്ള കഴിവും , കാഴ്ച്ച , കേൾവി എന്നിവയേയും ഈ മന്ദിപ്പ് ബാധി ച്ചേക്കാം . സംഭോഗപൂർവ രതിലീലകളുടെ കുറവ് , രതിഭാവന കളുടെ അഭാവം , കുടുംബ പ്രശ്നങ്ങൾ , പങ്കാളികൾ തമ്മിലുള്ള പ്രേശ്നങ്ങൾ പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് , ലൈംഗികതയോടുള്ള ഭയം , അറിവില്ലായ്മ , പാപചിന്ത , ലഹരി ഉപയോഗം , പ്രമേഹം , സ്ത്രീകളിൽ യോനിവരൾച്ച , യോനീസങ്കോചം , യോനീഭാഗത്ത് അണുബാധ തുടങ്ങി സ്ത്രീരോഗങ്ങൾ , വേദനയുള്ള സംഭോഗം , സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തി ലൂടെ രോഗങ്ങൾ ( STDs ) , പങ്കാളിയുടെ ( , ശുചിത്വമില്ലായ്മ , വായ്താറ്റം , നിർബന്ധിച്ചുള്ള സംഭോഗം എന്നിവയൊക്കെ രതിമൂർച്ഛയെ പ്രതികൂലമായി ബാധി ക്കാറുണ്ട് . ഇവയ്ക്കെല്ലാം ശാസ്ത്രീയ പരിഹാരമാർ ഗങ്ങളും ഇന്ന് ലഭ്യമാണ് .

 

രതിമൂർഛയെകുറിച്ചുള്ള പഠനം 

 

പ്രാചീന ഭാരതത്തിൽ വാത്സ്യായനൻ രതിമൂർച്ഛയെപ്പറ്റി വിവരിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ കാമസൂത്രം കാമകേളിക ളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായി പ്പെടുന്നു . 1950 നും 1960 ഇടക്ക് മാസ്റ്റേർസും ജോൺസണും മനുഷ്യന്റെ ലൈംഗികതയെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയും വളരെ പ്രധാനപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു . പാശ്ചാത്യലോകത്ത് വലിയ വിപ്ലവങ്ങൾ ഉണ്ടാക്കിയ കണ്ടുപിടിത്തങ്ങളായിരുന്നു അവ . 1966 ൽ പുറത്തിറക്കിയ അവരുടെ ലൈംഗിക പ്രതികരണം മനുഷ്യനിൽ ( Human Sexual Response ) എന്ന ഗ്രന്ഥത്തിൽ കാമവികാരമുണ്ടാവുന്ന നേരത്ത് മനുഷ്യനിലുണ്ടാവുന്ന നാല് പ്രധാനപ്പെട്ട് ശരീരശാസ്ത്ര വ്യതിയാനങ്ങളെക്കുറിച്ച് ഘട്ടങ്ങളെക്കുറിച്ച് , വിവരിച്ചു . ഈ നാല് ഘട്ടങ്ങൾ ഉദ്ദീപനം , സമതലം , മൂർച്ഛ , റെസൊലുഷൻ എന്നി വയാണ് .

രതിമൂര്ച്ഛയുടെ ഗുണങ്ങൾ

അതീവ സുഖകരമായ ഒരനുഭൂതിയാണെങ്കിലും രതി മൂർച്ച ഉണ്ടാകുന്നത് കൊണ്ട്

ആരോഗ്യപരമായി ധാരാളം ഗുണങ്ങൾ ഉണ്ട് . നല്ല ഉറക്കം ലഭിക്കുന്നു , സ്ട്രെസ് കുറയുന്നു , അമിതമായ രക്തസമ്മർദ്ദം കുറയ്ക്കുന്നു , വേദന കുറയ്ക്കുന്നു , ഹൃദയാരോഗ്യം മെച്ചപ്പെ ടുത്തുന്നു , പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കുന്നു , രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു , പങ്കാളികൾ തമ്മിലുള്ള അടുപ്പം മെച്ച പ്പെടുന്നു , നല്ല മാനസികാരോഗ്യം , ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നു , മധ്യവയസ് പിന്നിട്ടവരിൽ മെച്ചപ്പെട്ട ഓർമശക്തി , ചുറുചുറുക്ക് നിലനിർത്തുന്നു സഹായിക്കുന്നു തുടങ്ങിയവ ഉദാഹരണമാണ് .

 

Tags : ലൈംഗികവിജാനകോശം
blogadmin

The author blogadmin

Leave a Response