സ്ത്രീകളുടെ ബാഹ്യ ലൈംഗിക അവയവം ആണ് ഭഗം
( ഇംഗ്ലീഷ് : vulva ) . സാധാരണ ഭാഷണത്തിൽ സ്ത്രീ ലൈംഗികാവയവത്തെ പൂർണമായും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുവെങ്കിലും ശാസ്ത്രീയമായി ഈ സ്ത്രീകളുടെ ബാഹ്യ ലൈംഗികഭാഗങ്ങളെ മാത്രം സൂചി പ്പിക്കുന്നു . ആന്തരഭാഗം യോനി എന്നറിയപ്പെടുന്നു . മൂത്രനാളി , യോനി എന്നിവയിലേക്ക് തുറക്കുന്ന ഭഗോഷ്ടം ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നു . ഹോർമോൺ പ്രവർത്ത നങ്ങളുടെ ഫലമായി
കൗമാരത്തോടെ ഭഗപ്രദേശം അല്പം കൊഴുപ്പടിഞ്ഞു രോമാവൃതമായി കാണപ്പെടുന്നു . ഘർഷണം ഒഴിവാക്കാനും അണുബാധ തടയുവാനും ഫിറമോണുകളെ ശേഖരിച്ചു വയ്ക്കുവാനും രോമങ്ങൾ സഹായിക്കുന്നു .
സ്ത്രീകളിലെ സ്നേഹദ്രവം ജലം അഥവാ മദന ജലം
സ്ത്രീകളിൽ മാനസികവും ശാരീരികവുമായ ലൈംഗികോ ത്തേജനം ഉണ്ടാകുന്നതിന്റെ ഒരു പ്രധാന ലക്ഷണ മാണ് രതിസലിലം , സ്നേഹദ്രവം ജലം . ഇംഗ്ലീഷിൽ വജൈനൽ ലൂബ്രിക്കേഷൻ ( Vaginal lubrication ) എന്ന് പറയുന്നു . സ്ത്രീകളുടെ ലൈംഗിക ആസ്വാദനത്തിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു . മത്തിഷ്കത്തിലെ ഉത്തേജനത്തിന്റെ ഫലമായി യോനീകലകളിൽ രക്തം നിറഞ്ഞ് അതിന്റെ ആഴവും പരപ്പം
വർദ്ധിക്കുന്നു . അപ്പോൾ യോനിമുഖത്തി നടുത്തുള്ള ‘ ബർത്തൊലിൻ ഗ്രന്ഥികൾ , യോനീകലകൾ തുടങ്ങിയവ നനവ് / വഴുവഴുപ്പള്ള സ്രവം പുറപ്പെടുവിക്കു ന്നു . ഇതിനെയാണ് രതിസലിലം / രതിജലം / സ്നേഹദ്രവം എന്നൊക്കെ വിളിക്കുന്നത് . ലിംഗപ്രവേശനം സുഗമമാക്കു ക , സംഭോഗം സുഖകരമാക്കുക , രതിമൂർച്ഛക്ക് ( Orgasm ) സഹായിക്കുക എന്നിവയാണ് ഇതിന്റെ ധർമ്മം . ലൂബ്രി ക്കേഷന്റെ അഭാവത്തിൽ യോനി വരണ്ടും പേശികൾ മുറുകിയും കാണപ്പെടുന്നു . ഈ അവസ്ഥയിൽ ലൈംഗി ബന്ധം നടന്നാൽ ഘർഷണം മൂലം
ലൈംഗികബന്ധം വേദനയുള്ളതും വിരസവും ആകാ നും , പുരുഷന് ലിംഗപ്രവേശനം ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട് . ഇത് സ്ത്രീക്ക് സംഭോഗത്തോട് ഭയവും താല്പര്യക്കുറവും ഉണ്ടാകാനും യോനീസങ്കോചത്തിനും ( vaginismus ) ഇടയാക്കുന്നു . ആവശ്യത്തിന് സമയം സംഭോഗപൂർവരതിലീലകൾക്ക് ( ഫോർപ്ലേ ) ചിലവഴിച്ചെ ങ്കിൽ മാത്രമേ പലപ്പോഴും ശരിയായ ലൂബ്രിക്കേഷൻ ഉണ്ടാവുകയുള്ളൂ . പുരുഷന്മാരിലും ചെറിയ അളവിൽ മദനജലം അഥവാ സ്നേഹദ്രവം ( Precum ) ഉണ്ടാകാറുണ്ട് . കൗപ്പേഴ്സ് ഗ്രന്ഥി കൾ ആണ് ഇവ സ്രവിക്കുന്നത് . യോനിയിലെ പിഎച്ച് ക്രമീകരിക്കുക തുടങ്ങിയ ധർമങ്ങളും ഇതിനുണ്ട് . ഇതിൽ ബീജത്തിന്റെ സാന്നിധ്യവും കാണപ്പെടുന്നു . ആയതി നാൽ ഇത് ഗർഭധാരണത്തിനും കാരണമാകാറുണ്ട് . സാധാരണയായി രതിജലത്തിന് പുളിരസമാണുള്ളത് . ഇതിന്റെ നിറം അല്പം വെളുപ്പ കലര്ന്നത് മുതൽ നിറമി ല്ലാത്തത് വരെ ആകാം , അത് സ്ത്രീകളുടെ ആർത്തവ ചക്രത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും .
സ്നേഹദ്രവവും യോനീവരൾച്ചയും
ഏത് പ്രായക്കാരായ സ്ത്രീകളിലും യോനിവരൾച്ച ഉണ്ടാ കാം . യുവതികളിൽ സംഭോഗപൂർവ രതിലീലകളുടെ കുറവ് മൂലമോ , പ്രസവത്തിന് ശേഷമോ , യോനിയിലെ അണുബാധ മൂലമോ , പ്രമേഹം കൊണ്ടോ വരൾച്ച ഉണ്ടാകാം . മധ്യവയസ്കരിൽ ആർത്തവവിരാമത്തിനു ശേഷം ( Menopause ) ശേഷം സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ കുറവ്മൂലം സ്നേഹദ്രവത്തിന്റെ ഉത്പാദനം കുറഞ്ഞേക്കാം . വേദനയേറിയ ലൈംഗികബന്ധമാണ് ഇതിന്റെ ഫലം . യോനി മുറുകി ഇരിക്കുന്നതിനാൽ സംഭോഗവും ബുദ്ധിമുട്ടാകാം . ഇത്തരം ആളുകൾ ദീർ ഘനേരം രതിപൂർവകേളികളിൽ ഏർപ്പെടുന്നത് സ്വാഭാവിക ലൂബ്രിക്കേഷന് സഹായിക്കുന്നു . സ്ത്രീരോ ഗങ്ങൾ , അണുബാധ എന്നിവ ഉള്ളവർ ഒരു ഡോക്ടറെ കണ്ടു അതിനു ചികിത്സ എടുക്കേണ്ടത് ഉണ്ട്
കുടുംബപ്രേശ്നങ്ങൾ , നിർബന്ധിച്ചുള്ള ലൈംഗികബന്ധം , പങ്കാളി യോടുള്ള താല്പര്യക്കുറവ് , ലൈംഗികതയോടുള്ള വെറുപ്പ് , ഗർഭപാത്രം / ഓവറി നീക്കം ചെയ്യൽ , നിർജലീകരണം , സൂസ് , ഭയം തുടങ്ങിയവ ലൂബ്രിക്കേഷനെ മോശമായി ബാധിച്ചേക്കാം . രതിജലത്തിന്റെ
അഭാവത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ജനനേന്ദ്രിയ ങ്ങളിൽ ഉണ്ടാകുന്ന പോറലുകളിലൂടെ എയ്ഡ്സ് മുതലായ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തി ലൂടെ പകരുന്ന രോഗങ്ങളും ( STDs ) പെട്ടെന്ന് പിടി പെടാൻ സാധ്യതയുണ്ട് യോനിയിൽ ഉണ്ടാകുന്ന മറ്റ് സ്രവങ്ങളിൽ നിന്നും രതിജലം തികച്ചും വ്യത്യസ്തമാണ് .
കൃത്രിമ ലൂബ്രിക്കന്റുകൾ
രതിജലം ഉണ്ടാകാത്ത അവസ്ഥയിൽ ഉപയോഗിക്കുന്ന താണ് കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികൾ ( Lubricant gels ) . യോനീവരൾച്ച / മുറുക്കം മൂലം
സംഭോഗ സമയത്ത് വേദന അനുഭവപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണിത് . ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും ഇവ അനുയോജ്യമാണ് . ഇവ പല തരത്തിലുണ്ട് . ജലം അടങ്ങിയതും ( Water based ) , സിലിക്കൺ അടങ്ങിയതും അവയിൽ ചിലതാണ് . ലൈംഗിക ബന്ധത്തിന് മുൻപാ യി ഇവ യോനീനാളത്തിൽ പുരട്ടാവുന്നതാണ് . ഫാർമ സിയിൽ ലഭ്യമായ കേവൈ ജെല്ലി തുടങ്ങിയവ ഇതിനു ഉദാഹരണമാണ് . കൃത്രിമ ലൂബ്രിക്കേഷന് വേണ്ടി എണ്ണ കൾ ( Oils ) , ഉമിനീർ എന്നിവ ഉപയോഗിക്കുന്നത് അണു ബാധക്ക് ( infection ) കാരണമാകാം . ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം . എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളുടെ ( Oil based lubricants ) കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപോകുവാൻ സാധ്യത ഉണ്ട്
ലൂബ്രിക്കന്റുകൾ ഫലപ്രദമാകാത്തവർക്ക് ഡ്രൈണ ഹോർമോൺ അടങ്ങിയ ജെല്ലകൾ ലഭ്യമാണ് . ആർത്തവ വിരാമത്തി ന് ശേഷം ഇത് ഉപയോഗിക്കുന്നത് യോനിയുടെ സ്വാഭാ വികമായ ആരോഗ്യം സംരക്ഷിക്കുന്നതിനും അണുബാധ അകറ്റുന്നതിനും സഹായകരമാണ് . ബീജനാശിനി അട ങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് ഗര്ഭനിരോധ നത്തിനും സഹായിക്കും .