സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയു ന്നത് . പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസർജനാവയവമല്ല . ഇംഗ്ലീഷിൽ വജൈന ( Vagina ) എന്നറിയപ്പെടുന്നു . ( സംസ്കൃത = യോന ) . യോനി എന്നത് സംസ്കൃത പദമായ യോനയിൽ നിന്നുൽഭവിച്ചതാണ് . കുഴിഞ്ഞിരിക്കുന്നത് , കുഴൽ പോലെ ഉള്ളത് , ഉൾവലി ഞ്ഞത് എന്നൊക്കെയാണർത്ഥം . ഗർഭാശയത്തിലേ യ്ക്കുള്ള നീണ്ട കുഴൽ തന്നെയാണീ അവയവം . സസ്ത നികളിലും മാർസൂപിയൽസിലും ഉള്ള പൊതുവായുള്ള അവയമാണ് . എല്ലാ പെൺ ജന്തുക്കളിലും ഇതിന്റെ രൂപ ഭേദങ്ങളാ എങ്കിലും ഈ അവയവം ഉണ്ട് . പ്രസവം , ലൈംഗികബന്ധം , ആർത്തവം എന്നിവ യോനിയിലൂടെ നടക്കുന്ന ശാരീരിക പ്രക്രിയകളാണ് .
യോനി , സ്ത്രീകളുടെ ഗർഭപാത്രത്തിലേക്ക് നയിക്കുന്ന ഇലാസ്തികതയുള്ള കുഴൽ പോലെയുള്ള അവയവമാണ് . സാധാരണയായി ഇത് പുരുഷന്റെ ലൈംഗികാവയ വത്തേക്കാൾ കട്ടി കുറഞ്ഞതും ചെറുതും ആയിരിക്കും . ഏകദേശ വലിപ്പം 4 ഇഞ്ച് നീളവും 1 ഇഞ്ച് വ്യാസവും ആണ് . എന്നിരുന്നാലും ഇതിന്റെ ഇലാസ്തികത മൂലം ഏതു വലിപ്പമുള്ള പുരുഷലിംഗവും സ്വീകരിക്കാൻ കഴി വുള്ളതാണ് . പ്രസവ സമയത്ത് കുട്ടി പുറത്തേക്ക് വര ത്തക്ക രീതിയിൽ വികസിക്കാനും യോനിക്ക് സാധിക്കും . പുറമെ കാണുന്ന യോനീ നാളത്തെ ഗർഭാശയത്തിന്റെ ഭാഗമായ സെർവിക്സമായി ബന്ധിപ്പിക്കുന്നു . നിവർന്നു നിൽക്കുന്ന ഒരു സ്ത്രീയിൽ ഇത് മുകളിലേയ്ക്കും പുറകിലേ യ്ക്കുമായി 45-50 ഡിഗ്രി വരെ ചരിവിലാണ് കാണുക .
പുരുഷ അവയവം ഉദ്ധരിക്കുന്നത് പൊലെ യോനിയിലും മാറ്റങ്ങൾ ഉണ്ടാകും . മത്തിഷ്കത്തിൽ ലൈംഗിക ഉത്തേ ജനം ഉണ്ടാകുമ്പോൾ യോനീഭാഗത്തേക്ക് രക്തയോട്ടം വർധിക്കുകയും , യോനീനാളം 2-3 ഇരട്ടി വലിപ്പം വയ്ക്കുക യും , ബർത്തോലിൻ ഗ്രന്ഥികളിൽ നിന്ന് വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവത്തിന്റെ ഉൽപ്പാദനം ഉണ്ടാവുകയും ചെയ്യും . എന്നിരുന്നാലും വലിപ്പം കൂടുമ്പോൾ വ്യാസം കുറയുകയാണ് ചെയ്യുന്നത് . എന്നാൽ ഘടനാപരമായി പല സ്ത്രീകളിലും പല വലിപ്പത്തിൽ കാണാം . യോനിയു ടെ വെളിയിലായുള്ള ഭാഗം ഉപസ്ഥം ( വൾവ ) എന്നാണ കൊണ്ടാവരണം
കാണപ്പെടുന്നു . കൗമാരത്തിലെ ഹോർമോൺ പ്രവർ ത്തനങ്ങളുടെ ഭാഗമായി യോനിയുടെ പുറമേ കാണുന്ന ഭാഗത്ത് രോമവളർച്ചയുണ്ടാകുന്നു . രോമങ്ങൾ ഘർ ഷണം കുറയ്ക്കുവാനും , അണുബാധ തടയുവാനും , ഫിറമോ ണുകൾ ശേഖരിക്കുന്നതിനും , പൊടിയും മറ്റും ഉള്ളിലേക്ക് കടക്കാതിരിക്കുന്നതിനും സഹായിക്കുന്നു . യോനിയുടെ ഉൾഭാഗത്തെ മൃദുവായ ഭിത്തികൾ ചുവപ്പ് കലർന്ന പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത് . ഇത് മൂക്കസ് സ്ഥരം
ചെയ്യപ്പെട്ടിരിക്കും . വീര്യം കൂടിയ സോപ്പം മറ്റും കൊണ്ട് ഈ ഭാഗം കഴുകുന്നത് അണു ബാധക്കും ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കാം . യോനി നാളത്തിന്റെ രണ്ടുവശങ്ങളിലുമായി ബർത്തോ ളിൻ നീർഗ്രന്ഥികളുടെ കുഴൽ തുറക്കുന്നു . ഇത് യോനീ ഭിത്തികളെ വഴുവഴുപ്പുള്ളതാക്കുന്നു . ലൈംഗിക ഉത്തേ ജനത്തിന്റെ ഫലമായി ഈ ഗ്രന്ഥികൾ നനവ് നൽകു ന്ന സ്രവങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു . ഇത് സുഗമവും സുഖകരവുമായ സംഭോഗത്തിന് സഹായിക്കു ന്നു . കൂടാതെ സെർവിക്സ് എന്ന ഭാഗവും യോനിയെ വഴ വഴുപ്പുള്ളതാക്കുമെങ്കിലും സെർവിക്സിൽ ഗ്രന്ഥികൾ ഒന്നും തന്നെ ഇല്ല . ആർത്തവവിരാമം കൊണ്ടോ പ്രസവവു മായി ബന്ധപ്പെട്ടോ സ്റ്റൈണ ഹോർമോണിന്റെ കുറവ് മൂലം ചിലപ്പോൾ യോനിയിൽ വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങളുടെ ഉത്പാദനം കുറയുന്നു . ഈ അവ സ്ഥയെ യോനീവരൾച്ച അഥവാ വജൈനൽ ഡ്ര നസ് എന്ന് പറയുന്നു . അതോടൊപ്പം യോനീ ചർമ ത്തിന്റെ ഇലാസ്തികത കുറയുകയും ചെയ്യുന്നു . ഇത്തരം മാറ്റങ്ങൾ ലൈംഗികബന്ധം ബുദ്ധിമുട്ടേറിയതും വേദ നാജനകവും ആകാനിടയാക്കാം .
ഇ വിഷയത്തെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും പങ്ക്കുവയ്ക്കുക