close
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൈംഗിക ജീവിതം നമ്മൾ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ (Malayalam bed time tips)

രാത്രിയായാല്‍ ഭര്‍ത്താവിന് പല വിധ കാര്യങ്ങളാണ് – ‘കറന്‍റുബില്‍ അടച്ചിട്ടില്ല. ഓഫീസില്‍ മേലുദ്യോഗസ്ഥന്‍ ശരിയല്ല. വീട്ടുചെലവ് ക്രമാതീതമായി കൂടുന്നു. ഹൃദയാഘാതമുണ്ടാകുമോ എന്ന് ആശങ്ക.’ പിന്നെ എങ്ങനെ ലൈംഗിക ജീവിതം കുളമാകാതിരിക്കും?

ഭര്‍ത്താവിന് മാത്രമല്ല, ഭാര്യയ്ക്കും ഉണ്ട് ഈ ‘രാത്രിചിന്തകള്‍’. നിസാര കാര്യങ്ങള്‍ക്കെല്ലാം രാത്രിയില്‍ കിടക്കാറാകുമ്പോഴാണ് ഭാര്യ പരിഹാരം അന്വേഷിക്കുന്നത്. എന്തിനേറെ, സീരിയല്‍ നായികയുടെ ദുര്‍വിധിയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നതുപോലും ഭര്‍ത്താവ് ഒന്നുഷാറായി വരുന്ന സമയത്താണ്. സെക്സ് വേദനാജനകമാകുവാന്‍ മറ്റെന്തുവേണം?

വിദഗ്ധര്‍ പറയുന്നത് സെക്സ് ചെയ്യുമ്പോള്‍ സെക്സിനെക്കുറിച്ചുപോലും ചിന്തിക്കരുത് എന്നാണ്. ചിലര്‍ സെക്സ് ചെയ്യുമ്പോള്‍ ‘ഇന്ന് വിജയം കാണാനാകുമോ?’ എന്നായിരിക്കും ചിന്ത. വാടിത്തളര്‍ന്ന് ചേമ്പിന്‍‌തണ്ടുപോലെയാകാന്‍ മറ്റെന്തെങ്കിലും വേണോ? അറിയുക – സെക്സ് അബോധമനസിന്‍റെ ഒരു രസകരമായ കളിയാണ്. അതില്‍ അനുഭൂതിയുണ്ടാകുന്നത് മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തു തയ്യാറാക്കുന്ന പദ്ധതികള്‍ക്കൊടുവിലല്ല. സ്വാഭാവികമായ ഇണചേരലിനൊടുവില്‍ സുഖത്തിന്‍റെ ഏഴാം സ്വര്‍ഗം തനിയെ പൂത്തുവിടരുകയാണ്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ‘ക്ലൈമാക്സി’നെപ്പറ്റി ചിന്തിച്ചാല്‍ കൂടുതല്‍ പേര്‍ക്കും ഗംഭീരമായ ക്ലൈമാക്സില്‍ എത്തിച്ചേരാനാവില്ലെന്നതാണ് സത്യം. അതുകൊണ്ട് സെക്സ് ചെയ്യുന്ന സമയത്ത് ഒന്നും ചിന്തിക്കേണ്ട. പങ്കാളിയുടെ ശരീരത്തോട് ചേരുക. ചുംബനങ്ങല്‍കൊണ്ടും സീല്‍ക്കാരങ്ങള്‍ കൊണ്ടും പുതിയ ലോകത്തെത്തുക. ഇണചേരലിന്‍റെ ആനന്ദവും ഇളംചൂടും അനുഭവിച്ചറിയുക.

blogadmin

The author blogadmin

Leave a Response