close

തടി കൂടുന്നതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ തടി കുറയുന്നതാണ് ചിലരുടെ പ്രശ്‌നം. ഇതിനാല്‍ തന്നെ പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട്. ആരോഗ്യകരമായി തടി കൂടാന്‍.

തടി കൂടന്നതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ തീരെ തടിയില്ലാത്തതാണ് ചിലരുടെ പ്രശ്‌നം. തടി കുറയ്ക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതു പോലെ തടി കൂടാനും ഇത്തരം വഴികളിലൂടെ പോയി അപകടം വിളിച്ചു വരുത്തുന്നവരുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും മെലിഞ്ഞവരോട് കമന്റ് പറയുന്നവർ മനസ്സിലാകാതെ പോകുന്ന ഒരു സത്യമുണ്ട്. ഭാരം വർദ്ധിപ്പിക്കാൻ ഇവർ ചെയ്യാത്ത പരീക്ഷണങ്ങളൊന്നുമില്ലെന്നത്.എന്നാല്‍ വാസ്തവത്തില്‍ ഇതിന്റെ ആവശ്യമില്ല. തടി കൂട്ടാന്‍ ആരോഗ്യകരമായ ചില വഴികളുണ്ട്.

പ്രോട്ടീൻ

വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവർ പ്രോട്ടീൻ ധാരാളവുമായി അടങ്ങിയ ഭക്ഷണങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങണം. കാരണം ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീൻ ആണ്. മസിൽ വികസിക്കാനുൾപ്പടെ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നവരെ കണ്ടിട്ടില്ലേ? കൂടാതെ അണ്ടിപ്പരിപ്പുകൾ, ചീസ്, മുട്ട, മീൻ, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പച്ചക്കറികളും ധാന്യവർഗ്ഗങ്ങളും പാലുമൊക്കെ നിശ്ചിത അളവിൽ കഴിക്കാം.

മധുരക്കിഴങ്ങ്

ശരീരഭാരം കൂട്ടാൻ കാലറി കൂടുതൽ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കാം. അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും ശരീര ഭാരം വർധിപ്പിക്കും. പച്ചക്കറികൾ, കാരറ്റ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയവ വേണ്ടുവോളം കഴിക്കാം. ഓട്സ്, ബാർലി, ചോറ്, തുടങ്ങിയവയുടെയും അളവ് കൂട്ടാം. നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് പേശികളെ ബലപ്പെടുത്താനും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാനും ഗുണകരമാണ്.

കാർബോഹൈഡ്രേറ്റ്

അമിതവണ്ണം ഒഴിവാക്കാൻ കാർബോഹൈഡ്രേറ്റ് ധാരാളമുള്ള ചോറ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം എന്ന് പറയാറില്ലേ? അപ്പോൾ വണ്ണം വെക്കാനുള്ള എളുപ്പമാർഗ്ഗവും അത് തന്നെ. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ധാരാളമായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും. വണ്ണം വെക്കാൻ കൊഴുപ്പുള്ള ഭക്ഷണങ്ങൾ സഹായിക്കും. എന്ന് കരുതി ഇവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. നല്ല കൊഴുപ്പടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുക. കൊഴുപ്പിൽ തന്നെ പൂരിത കൊഴുപ്പുകളും അപൂരിത കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങൾ ഉണ്ട്. പൂരിത കൊഴുപ്പ് അടങ്ങിയ മീനെണ്ണ, ചുവന്ന മാംസം തുടങ്ങിയവ പാടെ ഒഴിവാക്കുക. അപൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഡയറ്റിന്റെ ഭാഗമാക്കാം. കൊഴുപ്പു നീക്കിയ ഇറച്ചി, കൊഴുപ്പില്ലാത്ത പാൽ, പച്ചക്കറികൾ, പഴങ്ങൾ, കോഴിയിറച്ചിയിൽ നെഞ്ചിന്റെ ഭാഗം തുടങ്ങിയവ കഴിക്കാം.

.

ഏത്തപ്പഴം

വണ്ണം വെക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഏത്തപ്പഴം. പാലും ഏത്തപ്പഴവും മുട്ടയും ദിവസവും കഴിക്കാം. ഏത്തപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് നെയ്യിൽ വഴറ്റി കുറച്ച്‌ പഞ്ചസാരയും വിതറി കഴിക്കാവുന്നതാണ്. ഏത്തപ്പഴവും പാലും ചേർത്ത് ഷേക്ക് അടിച്ചും കഴിക്കാം.

ശരീരഭാരം വർദ്ധിപ്പിക്കാൻ രാവിലെയും വൈകീട്ടും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് ശീലമാക്കാം. ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വെയ്റ്റ് ഗെയിൻ മിൽക്ക്ഷേക്കുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. പാലുപയോഗിച്ച് ഉണ്ടാക്കുന്ന സ്മൂതികളും ഇടക്ക് കുടിക്കാവുന്നതാണ്.

വ്യായാമം

ശരീരഭാരം വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളന്വേഷിച്ച് നടക്കുന്നതിനിടയിൽ വ്യായാമം ചെയ്യാൻ മറന്നു പോകരുത്. ദിവസവും ഒരു മണിക്കൂർ എങ്കിലും നടത്താനായി മാറ്റിവെക്കാം. വ്യായാമങ്ങൾ വിശപ്പുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. പ്രത്യേകിച്ചും കാർഡിയോ വ്യായാമങ്ങൾ. നീന്തൽ, ജോഗിങ് തുടങ്ങിയവ ശീലമാക്കാം. മികച്ച ഫലം ഉറപ്പാണ്. അതും ചെറിയ കാലയളവിൽ തന്നെ.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്ന മാർഗ്ഗങ്ങളിലൊന്നാണ് ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കുന്നതോടെ വയർ പകുതി നിറഞ്ഞെന്ന അവസ്ഥ ഉണ്ടാകുന്നതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും സ്വാഭാവികമായും കുറയുന്നു. എന്നാൽ വണ്ണം വെക്കുന്നതാണ് ലക്ഷ്യമെങ്കിൽ ഭക്ഷണത്തിന്റെ മുമ്പുള്ള വെള്ളംകുടി പാടെ ഒഴിവാക്കി ഭക്ഷണം കഴിക്കുക. അപ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കൂടുതലായിരിക്കും.

Tags : വണ്ണം വയ്ക്കുവാൻ
blogadmin

The author blogadmin

Leave a Response