close
ചോദ്യങ്ങൾ

വാട്ട്സ്ആപ്പ്: സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പിക്കാൻ ഈ ഫീച്ചറുകൾ നിർബന്ധമായും ഉപയോഗിക്കുക; വിശദാംശങ്ങൾ വായിക്കാം.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സ്‌ആപ്. ഇതിന്റെ വിവിധങ്ങളായ ഫീച്ചേഴ്സ് തന്നെയാണ് വാട്സ്‌ആപിനെ ജനപ്രിയമാക്കുന്നത്. മെസേജുകള്‍ക്ക് പുറമെ വീഡിയോ, ചിത്രങ്ങള്‍, ശബ്‍ദ സന്ദേശങ്ങള്‍ എന്നിവയും വാട്സ്‌ആപ് വഴി അയക്കാൻ സാധിക്കും. വീഡിയോ, ഓഡിയോ കോളുകളും ഇത് വഴി ചെയ്യാം. നിരവധി സുരക്ഷാ സംവിധാനങ്ങള്‍ വാട്സ്‌ആപിനുണ്ട്. എൻഡ് ടു എൻഡ് എൻക്രിപ്റ്റെടാണ് പേഴ്‌സണല്‍ മെസ്സേജുകള്‍. എന്നിരുന്നാലും ആപ്പിലെ സ്വകാര്യത സംബന്ധിച്ച്‌ പലര്‍ക്കും ആശങ്കയുണ്ട്. നിങ്ങളുടെ വാട്സ്‌ആപ് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ ചില മാര്‍ഗങ്ങള്‍ ചുവടെ വായിക്കാം.

എല്ലാ ചാറ്റുകളിലും നിങ്ങള്‍ ഡിഫോള്‍ട്ട് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഓണ്‍ ആക്കി സൂക്ഷിക്കണം.

മണിക്കൂറുകള്‍ക്കുള്ളില്‍ ചാറ്റുകള്‍ അപ്രത്യക്ഷമാകുന്ന തരത്തില്‍ ഡിസപ്പിയറിങ്‌ മെസ്സേജ് ഓണ്‍ ആക്കുക.

നിങ്ങളുടെ ഉള്ളടക്കങ്ങള്‍ സുരക്ഷിതമാക്കാൻ ക്ലൗഡിലെ ചാറ്റ് ബാക്കപ്പുകളിലെ എൻക്രിപ്ഷൻ ഓണ്‍ ചെയ്യുക.

സെൻസിറ്റീവ് ചാറ്റുകള്‍ ചാറ്റ് ലോക്ക് ഉപയോഗിച്ച്‌ സുരക്ഷിതമാക്കുക.

സ്പാം കോളുകള്‍ ഒഴിവാക്കാനായി സൈലെൻസ് അണ്‍നോണ്‍ കോളറും മറ്റ് കോള്‍ ഫീച്ചറുകളും ഉപയോഗപ്പെടുത്തുക

blogadmin

The author blogadmin

Leave a Response