തങ്ങളുടെ ആഗ്രഹങ്ങളെ കുറിച്ച് പരസ്പരം സംസാരിക്കുന്ന ദമ്ബതികള്‍ക്ക് മികച്ച ലൈംഗികതയും ആരോഗ്യകരമായ ബന്ധവും ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും നിങ്ങളുടെ പങ്കാളിയോട് തുറന്നുപറയുക. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഫാന്റസികളും ആഗ്രഹങ്ങളും പങ്കിടുക. അത്തരം സ്വകാര്യ ചിന്തകള്‍ ഉറക്കെ പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പങ്കാളിക്ക് എഴുതിനല്‍കാം.
വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുക
ദമ്ബതികള്‍ എന്ന നിലയില്‍ നിങ്ങളുടെ ലൈംഗിക ജീവിതത്തെ വ്യത്യസ്തമാക്കുക. ഫോര്‍പ്ലേയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. ഏതാണ് മികച്ചതെന്ന് അറിയാന്‍ വ്യത്യസ്ത ലൈംഗിക സ്ഥാനങ്ങള്‍ പരീക്ഷിക്കുക. ലൈംഗികത വ്യത്യസ്തമാക്കാന്‍ സെക്‌സ് ടോയ്‌സുകള്‍ ഉപയോഗിക്കുന്നവരും വ്യത്യസ്ത സ്ഥലങ്ങള്‍ പരീക്ഷിക്കുന്നവരുമെല്ലാമുണ്ട്.
പരസ്പരം ഒന്നിച്ചിരിക്കാന്‍ സമയം കണ്ടെത്തുക
നിങ്ങള്‍ എത്രമാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചാലും, നിങ്ങളുടെ തിരക്കേറിയ ജീവിതക്രമം അതില്ലാതാക്കിയേക്കാം. അതിനാല്‍ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെന്നപോലെ സെക്‌സിനായും സമയവും തീയതിയുമെല്ലാം കുറിച്ചുവെക്കാം. അപ്പോള്‍ സെക്‌സ് നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത സംഗതിയായിത്തീരും.
വ്യായാമം ചെയ്യുക
വ്യായാമം ചെയ്യുന്നത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും മാനസികമായി സംതൃപ്തി നല്‍കാനും സഹായിക്കുന്നു. വ്യായാമം കൂടുതല്‍ ടോണ്‍ഡ് ബോഡി സൃഷ്ടിക്കുന്നു. അത് നിങ്ങളുടെ ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കിത്തീര്‍ക്കും. നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ പരിമിതമായ രീതിയില്‍ ചെയ്യാവുന്ന വ്യായമങ്ങളുമുണ്ട്.
ലൈംഗികബന്ധത്തിനായി ആവശ്യത്തിനുള്ള സമയമെടുക്കുക
നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും, സെക്സ് നിങ്ങളുടെ ദിവസത്തിന്റെ ഒരു ഭാഗമാണ്, നിങ്ങള്‍ തിരക്കുകൂട്ടരുത്. ഫോര്‍പ്ലേയ്ക്ക് പ്രാധാന്യം നല്‍കണം. പരസ്പരം സ്പര്‍ശിച്ചും ചുംബിച്ചും ചെലവഴിക്കുന്ന അധിക നിമിഷങ്ങള്‍ നിങ്ങളെ ഉണര്‍ത്താനും ലൈംഗികതയെ കൂടുതല്‍ ആനന്ദകരമാക്കാനും സഹായിക്കുന്നു. നിങ്ങള്‍ വേഗത കുറയ്ക്കുമ്ബോള്‍, നിങ്ങളുടെ പങ്കാളിയോടൊപ്പം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും.
ലൂബ്രിക്കേഷന്‍ ഉപയോഗിക്കുക
സ്ത്രീകളുടെ ശരീരം സ്വാഭാവികമായും സ്വന്തമായി ലൂബ്രിക്കന്റ് ഉണ്ടാക്കുന്നു, പക്ഷേ ചിലപ്പോള്‍ അത് കുറവായിരിക്കും. ആര്‍ത്തവവിരാമ സമയത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ വേദനാജനകമായ ലൈംഗിക ബന്ധത്തിന് കാരണമാകുന്ന യോനിയിലെ വരള്‍ച്ചയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ ലൂബ്രിക്കന്റ് കോണ്ടം ഉപയോഗിക്കുന്നത് ഫലം ചെയ്യും.
സ്‌നേഹമുള്ളവരായിരിക്കുക
എല്ലാ പ്രണയബന്ധങ്ങളും ലൈംഗികതയില്‍ അവസാനിക്കണമെന്നില്ല. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും മറ്റ് പല വഴികളിലൂടെയും സന്തോഷം കണ്ടെത്താനാകും. ഒരുമിച്ച് കുളിക്കുക, അല്ലെങ്കില്‍ പരസ്പരം സ്പര്‍ശിക്കുക. സ്വയംഭോഗത്തിലൂടെ പരസ്പരം രതിമൂര്‍ച്ഛയിലേക്ക് കൊണ്ടുവരിക. നിങ്ങള്‍ എങ്ങനെ സ്പര്‍ശിക്കണമെന്ന് പരസ്പരം പഠിപ്പിക്കേണ്ടതും പ്രധാനമാണ്.