close

പല സ്ത്രീകള്‍ക്കും സെക്‌സ് വേദനാജനകമാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് വജൈനിസ്മസ് എന്ന അവസ്ഥ. സ്ത്രീകളിലെ സൈക്കോളജിക്കല്‍ സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍ എന്ന് വജൈനിസ്മസിനെ വിശേഷിപ്പിയ്ക്കാം.
സെക്‌സ് സമയത്ത് വജൈനയിലെ മസിലുകള്‍ ചുരുങ്ങുന്നതും ഇതുവഴി സെക്‌സ് വേദനിപ്പിയ്ക്കുന്നതുമായ ഒരു അവസ്ഥയാണിത്. ഇതെക്കുറിച്ചു കൂടുതലറിയൂ,
വജൈനിസ്മസ് ഉള്ളവര്‍ക്കു സെക്‌സ മാത്രമല്ല, ബുദ്ധിമുട്ടാകുന്നത്. ഇതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെക്കുറിച്ചറിയൂ

ടാമ്പൂണുകള്‍
ആര്‍ത്തവസമയത്ത് ഉപയോഗിയ്ക്കുന്ന ടാമ്പൂണുകള്‍ യോനിയ്ക്കുള്ളിലേയ്ക്കു കടത്തി വയ്ക്കാന്‍ പോലും വജൈനിസ്മസ് ഉള്ളവര്‍ക്ക് ഏറെ വേദനയനുഭവപ്പെടും.

ലൈംഗികബന്ധത്തെ പേടിയോടെ

പല സ്ത്രീകളും ലൈംഗികബന്ധത്തെ പേടിയോടെ കാണുന്ന അവസ്ഥയാണിത്. വിവാഹശേഷം സെക്‌സിനു തയ്യാറാകാത്ത പല സ്ത്രീകളിലുമുള്ള അവസ്ഥയാണ് വജൈനിസ്മസ്.

മസിലുകള്‍ 

ഇത്തരം അവസ്ഥയെങ്കില്‍ സെക്‌സിലേല്‍പ്പെട്ടാല്‍ തന്നെ മസിലുകള്‍ ചുരുങ്ങുന്നതു കൊണ്ട് സെക്‌സ ്ഏറെ വേദനിപ്പിയ്ക്കുന്ന ഒരു അനുഭവമായിരിയ്ക്കും. ഇതുകൊണ്ടുതന്നെ സ്ത്രീകള്‍ സെക്‌സില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യും.

സെക്‌സ് സംബന്ധമായ ദുരനുഭവങ്ങള്‍

ഇത് കൂടുതലായും ശാരീരികപ്രശ്‌നമെന്നതിനേക്കാള്‍ മാനസിക പ്രശ്‌നമാണ്. മുന്‍പുണ്ടായിട്ടുള്ള സെക്‌സ് സംബന്ധമായ ദുരനുഭവങ്ങള്‍ ഇതിനൊരു കാരണമാകാം. ഉദ്ധാരണക്കുറവിന് കാണാക്കാരണങ്ങള്‍

വജൈനിമസ് വജൈനിമസ് ഉള്ള സ്ത്രീകള്‍ യോനീഭാഗത്തെ പരിശോധനകള്‍ക്കു പോലും ഭയക്കുന്ന അവസ്ഥയാണുള്ളത്.

സ്ത്രീകള്‍ക്ക് ചില സ്ത്രീകള്‍ക്ക് ഏതു സാഹചര്യത്തിലും ഈ അവസ്ഥയുണ്ടാകും. ചിലര്‍ക്കാകട്ടെ, ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രവും.
കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി കൗണ്‍സിലിംഗ്,
 സൈക്കോതെറാപ്പി, ലോക്കല്‍ അനസ്‌തേഷ്യ നല്‍കുന്ന ജെല്ലുകള്‍ തുടങ്ങിയവയെല്ലാം ഇതിന് പരിഹാരവഴികളാണ്.
കെഗല്‍ വ്യായാമങ്ങളും ഈ അവസ്ഥയ്ക്ക് പെല്‍വിക് ഭാഗത്തെ മസിലുകളെ സഹായിക്കുന്ന കെഗല്‍ വ്യായാമങ്ങളും പരിഹാരമാണ്. ദിവസവും 20 കെഗെല്‍സെങ്കിലും ചെയ്യുന്നതു ഗുണം നല്‍കും.
blogadmin

The author blogadmin

Leave a Response