ഈ രോഗങ്ങളെക്കുറിച്ച് അധികം കേട്ടിരിക്കണമെന്നില്ല. പക്ഷേ ഇത് നമുക്കിടയില്‍ വ്യാപകമാകുകയാണ്. നാല് പുതിയ രോഗങ്ങളെക്കുറിച്ച് അറിയാം…
ആധുനിക രോഗങ്ങളുടെ കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെകിടക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതിന്റെയും വ്യക്തമായ കാരണം കണ്ടെത്താന്‍ നമുക്കായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍, നമ്മള്‍ക്കിടയില്‍ ഇവയെ തൊട്ടറിയാന്‍ നമുക്ക് കഴിയുന്നുണ്ട്. പുതിയ രോഗങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധവും നൂതന പരിശോധനാ മാര്‍ഗങ്ങളുമാണ് ഇവയെ മറനീക്കിപ്പുറത്തുകൊണ്ടുവന്നത്. ഉത്തരം കിട്ടാത്ത രോഗദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്ന പലര്‍ക്കും തങ്ങളുടെ രോഗത്തിന് ഒരു പേരുണ്ടെന്നും ചികിത്സയുണ്ടെന്നുമൊക്കെ അറിയുന്നതുതന്നെ ആശ്വാസമായിരിക്കും. സ്ത്രീകളുടെ ഇടയില്‍ കണ്ടുവരുന്ന നാല് പുതിയ രോഗങ്ങളെ പരിചയപ്പെടാം.
സിസ്റ്റമിക് ലൂപ്‌സ് എറിത്തമോറ്റസസ് (എസ്.എല്‍.ഇ.)
രോഗത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ അപരിചിതത്വം തോന്നാമെങ്കിലും എസ്.എല്‍.ഇയ്ക്ക് നമ്മളോട് അത്ര പരിചയക്കുറവൊന്നുമില്ല. ഈ സന്ധിവാതരോഗം നേരിയ തോതിലാണെങ്കിലും ഇന്ത്യയിലും കാണപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നടത്തിയ പഠനം തെളിയിച്ചത് ഇന്ത്യയിലെ രോഗനിരക്ക് ഒരു ലക്ഷത്തിന് 3.2 ആണെന്നാണ്. 20-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍.
രക്ഷിേക്കണ്ടവര്‍ തെന്ന ശിക്ഷിക്കുേമ്പാള്‍
സന്ധികള്‍ക്കു പുറമെ ശരീരത്തിലെ മിക്കവാറും എല്ലാ സുപ്രധാന ആന്തരാവയവങ്ങളെയും ബാധിച്ച് പ്രവര്‍ത്തന തകരാറുകള്‍ ഉണ്ടാക്കാന്‍ എസ്.എല്‍.ഇയ്ക്ക് കഴിയും. രോഗമുണ്ടാകുവാനുള്ള കാരണം വിചിത്രമാണ്. ശരീരത്തെ രോഗാണുക്കളില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന കാവല്‍ഭടന്മാരായ ആന്റിബോഡികള്‍ നമ്മുടെ ശരീരത്തിനെതിരായിത്തന്നെ പ്രവര്‍ത്തിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് എസ്.എല്‍.ഇയ്ക്ക് കാരണം. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന ദുരന്തം. പാരമ്പര്യത്തിന്റെ സ്വാധീനംമൂലം രോഗമുണ്ടാകാനുള്ള സാധ്യതയേറിയവരില്‍ പല കാരണങ്ങള്‍കൊണ്ടും എസ്.എല്‍.ഇ.യുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. നിരന്തരം സൂര്യപ്രകാശം ഏല്‍ക്കുന്നവരില്‍ അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങള്‍ രോഗസാധ്യത കൂട്ടുന്നു. വൈറസ് രോഗാണുബാധയെത്തുടര്‍ന്നും എസ്.എല്‍.ഇ. ഉണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാരണമായേക്കാം. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗവും ഈസ്ട്രജന്‍ ഉപയോഗിച്ചുള്ള ചികിത്സയുമൊക്കെ എസ്.എല്‍.ഇയ്ക്ക് കാരണമായേക്കാം.
മുഖെത്ത പാടുകള്‍
മുഖത്തും കവിളിലും മൂക്കിലുമായി പരന്നുകിടക്കുന്ന ചിത്രശലഭാകൃതിയിലുള്ള ചുവന്നു തടിച്ച പാടുകള്‍ എസ്.എല്‍.ഇ.യുടെ സുപ്രധാന ലക്ഷണമാണ്. മിക്കവാറും എല്ലാ അവയവങ്ങളെയും എസ്.എല്‍.ഇ. ബാധിക്കാം. സന്ധിവേദനകളാണ് എസ്.എല്‍.ഇ.യുടെ മറ്റൊരു പ്രധാന ലക്ഷണം. പേശികളുടെ വേദനയും ബലക്ഷയവുമാണ് രോഗികള്‍ അഭിമു ഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. 30 ശതമാനം എസ്.എല്‍.ഇ. രോഗികള്‍ക്കും ശരീരമാസകലം വേദനയനുഭവപ്പെടുന്ന ഫൈബ്രോമയാള്‍ജിയയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
ചെവി, കഴുത്ത്, കൈകള്‍ തുടങ്ങിയ ഭാഗങ്ങളിലും പാടുകള്‍ ഉണ്ടാകാം. ചര്‍മത്തിലെ പാടുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ ചുവന്നുതടിക്കുന്നു. വായില്‍ ഇടയ്ക്കിടെ വേദനയില്ലാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതും രോഗത്തിന്റെ പ്രത്യേകതകളാണ്. തലമുടി കൂടുതലായി കൊഴിഞ്ഞുപോകാനുമിടയുണ്ട്.
എസ്.എല്‍.ഇ. രോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ വൃക്കകളെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്.