താത്പര്യക്കുറവും ഉത്തേജനക്കുറവ് ലൈംഗികതാല്പര്യക്കുറവും ഉത്തേജനക്കുറവും തമ്മിലുള്ള പരസ്പരവ്യവഹാരം സങ്കീര്‍ണമായിട്ടുള്ള ഒന്നാണ്. പ്രശ്‌നമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള താല്‍പര്യക്കുറവ് കൂടാതെ ലൈംഗികപരമായ ചിന്തകള്‍ ഉണ്ടാകാതിരിക്കുക. പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, സന്തോഷം ലഭിക്കാതിരിക്കുക, ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന കാര്യങ്ങളിലും ഉത്തേജനം ഉണ്ടാകാതിരിക്കുക, മുന്‍കൈ എടുക്കാതിരിക്കുക, വികാരക്കുറവ് എന്നിങ്ങനെയുള്ള ഏതെങ്കിലും മൂന്ന് ലക്ഷണങ്ങള്‍ ആറ് മാസമെങ്കിലും ഉണ്ടായിരിക്കണം.
ലിംഗ പ്രവേശനത്തിന്റെ ബുദ്ധിമുട്ട്
ലിംഗപ്രവേശനത്തിനുള്ള ബുദ്ധിമുട്ട് ഉണ്ടാകാന്‍ പലകാരണങ്ങളുണ്ട്. അതില്‍ ചില കാരണങ്ങളാണ് വേദന ഉണ്ടാവുമോയെന്നുള്ള ഭയം, മറ്റസുഖങ്ങള്‍ മൂലം അടിവയറില്‍ വേദന, അല്ലെങ്കില്‍ വജിനിസ്മസ് എന്നിവ. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന വേദനയ്ക്കാണ് ഡിസ്പാരൂനിയ എന്ന് പറയുന്നത്. യോനീമുഖത്തിലെ അണുബാധ, വഴങ്ങാത്ത കന്യാചര്‍മം, വ്യാസക്കുറവ്, സിസ്റ്റുകള്‍, മലദ്വാരത്തിലെ വിണ്ടുകീറല്‍ എന്ന പ്രശ്‌നങ്ങള്‍ കൂടാതെ, യോനിയുടെ മുഴകള്‍, വരള്‍ച്ച എന്നിവയും വേദനയുണ്ടാക്കാം. ഗര്‍ഭാശയഗളത്തിന്റെ അണുബാധ, അഡിനോമയോസിസ്, ഗര്‍ഭാശയത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്, അണ്ഡാശയങ്ങളുടെ സ്ഥാനചലനം, അണുബാധ, എന്‍ഡോമെട്രിയോസിസ് എന്നിവയാണ് മറ്റു ചില കാരണങ്ങള്‍. വന്‍കുടലുമായി ആന്തരികാവയവങ്ങളുടെ ഒട്ടലും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാക്കാം. ചട്ടക്കൂടിന്റെ എല്ലുകളുടെ അനക്കക്കുറവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം. ശസ്ത്രക്രിയ മൂലവും ബന്ധപ്പെടുമ്പോള്‍ വേദന ഉണ്ടാകാം. വേദന ബഹിര്‍മാത്രസ്പര്‍ശിയായതോ, തീവ്രമായതോ ചിലപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമോയാകാം.
കാരണങ്ങളെ കണ്ടുപിടിച്ച് മരുന്നുകള്‍ വഴിയോ, ശസ്ത്രക്രിയ വഴിയോ, മാനസികമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനും പരിഹാരം ചെയ്യുക എന്നതാണ് ചികിത്സ. വേദനയുണ്ടാകുമോ എന്ന പേടി ചിലപ്പോള്‍ ചെറുപ്പത്തില്‍ ലൈംഗിക ഉപദ്രവം അനുഭവപ്പെട്ടത് കൊണ്ടോ അല്ലെങ്കില്‍ മുറിവേറ്റത് കൊണ്ടോ ആവാം.
* വജിനിസ്മസ്
യോനിയുടെ മാംസപേശികളുടെ പിടുത്തം മൂലവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം.
* രതിമൂര്‍ച്ഛയെത്താനുള്ള പ്രശ്‌നങ്ങള്‍
രതിമൂര്‍ച്ഛ വൈകിവരുകയോ വല്ലപ്പോഴും വരുകയോ ഒരിക്കലും വരാതിരിക്കുകയോ ചെയ്യാം. പല സ്ത്രീകളും വിചാരിക്കുന്നത് ഇത് പുരുഷന്മാര്‍ക്ക് മാത്രം വരുന്നതാണെന്നാണ്. ലിംഗത്തിനെ പോലെതന്നെ ആണ് ക്ലിറ്റോറീസ്. ക്ലിറ്റോറിസിന്റെയും ഉത്തേജനം ശരിയായ രതിമൂര്‍ച്ഛയ്ക്ക് വേണ്ടി ആവശ്യമാണ്. ഓരോ സ്ത്രീയുടെയും ആവശ്യമനുസരിച്ച് ഈ ഉത്തേജനം യോനിഭാഗങ്ങളിലോ ക്ലിറ്റോറിസിലോ അല്ലെങ്കില്‍ മറ്റു രീതികളിലാവാം.
ചികിത്സാ രീതി
ലൈംഗികതയെ കുറിച്ചുള്ള വ്യക്തമായ അറിവ് തീര്‍ച്ചയായും ആദ്യത്തെ പടിയാണ്. തെറ്റിധാരണകള്‍ മാറ്റുവാനും പ്രശ്‌നം എന്താണെന്ന് തീരുമാനിക്കാനും ഈ അറിവ് സഹായകരമാവും. മനസു തുറന്ന് സംസാരിച്ച് കൗണ്‍സിലിങ് വഴി ഒരു പരിധി വരെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കാവുന്നതാണ്. മറ്റ് കാരണങ്ങളുടെ ചികിത്സയും അത്യാവശ്യമാണ്. ജീവിതപങ്കാളിക്കും അറിവ് നല്‍ക്കേണ്ടിയിരിക്കുന്നു. ശാരീരികമായും മാനസികമായും മറ്റ് ചികിത്സാരീതികളും ഉപയോഗിച്ച് ഒരു നല്ല ലൈംഗികജീവിതം ആസ്വദിക്കുവാന്‍ പറ്റുന്നതാണ്. കൃത്യമായ സമയത്തുതന്നെ നാണമോ ഭയമോ കൂടാതെ രഹസ്യങ്ങളെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്ത് ജീവിതം ആസ്വദിച്ച് മുന്നേറുന്നതാണ് ജീവിക്കുന്നതിന്റെ വിജയം.
കടപ്പാട്: ഡോ. പി. ശോഭ