സ്ത്രീകളില്‍ ഏകദേശം പതിനഞ്ചു സെക്കന്റ് വരെ ഓര്‍ഗാസം നീണ്ടുനില്‍ക്കാറുണ്ട്. ഭഗശിശ്നിക/കൃസരിയില്‍ (Clitoris) മൃദുവായ സ്പര്‍ശനം, ലാളന എന്നിവ രതിമൂര്‍ച്ഛയിലേക്ക് നയിക്കാറുണ്ട്. എണ്ണായിരത്തോളം സംവേദനം നല്‍കുന്ന നാഡീ ഞരമ്ബുകളുടെ സംഗമവേദിയാണ് കൃസരി. പുരുഷ ലിംഗാഗ്രത്തില്‍ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത്. യോനീനാളത്തിന്റെ മുന്‍ഭിത്തിയില്‍ നിന്നും ഏകദേശം രണ്ട്-രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്‌പോട്ട് (G Spot) എന്ന സംവേദനമുള്ള ഭാഗത്തിന്റെ ഉത്തേജനവും സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. എന്നാല്‍ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്.
സ്ത്രീകളില്‍ രതിമൂര്‍ച്ഛ കൂടുതല്‍ സങ്കീര്‍ണ്ണവും മാനസികവുമാണ്. ദിവസം മുഴുവന്‍ മോശമായി പെരുമാറുകയും രാത്രി ആനന്ദം കണ്ടെത്താന്‍ സ്ത്രീയെ സമീപിക്കുന്നവര്‍ക്ക് ഒരിക്കലും അവളുടെ രതിമൂര്‍ച്ഛ മനസിലാക്കാന്‍ സാധിക്കണമെന്നില്ല. നിര്‍ബന്ധപൂര്‍വ്വമോ ബലം പ്രയോഗിച്ചോ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീ ആസ്വദിക്കുന്നില്ല എന്ന് മാത്രമല്ല അത് പീഡകനോട് കടുത്ത വെറുപ്പിനും മിക്കപ്പോഴും ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും കാരണമാകാം. യോനീസങ്കോചം അഥവാ വജൈനിസ്‌മിസ് പോലെയുള്ള മാനസിക പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം. പുരുഷനേക്കാള്‍ സാവധാനത്തില്‍ ഉത്തേജിതയാകുന്ന സ്ത്രീ പക്ഷേ ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂര്‍ച്ഛയിലെത്തും. തുടര്‍ന്ന് പുരുഷനേക്കാള്‍ സാവധാനമേ ഉത്തേജിതാവസ്ഥയില്‍ നിന്നും പുറത്തുകടക്കൂ. ഇത് പലപ്പോഴും പുരുഷ പങ്കാളി അറിയണമെന്നില്ല. വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷവും താല്പര്യമുള്ള പങ്കാളിയും ഒക്കെ ഇതിന് ആവശ്യമായേക്കാം.
ഏറ്റവും കൂടുതല്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നത് നോര്‍വേ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ആളുകളാണെന്ന് ചില സര്‍വേകള്‍ പറയുന്നു. ഇന്ത്യയിലെ 70% സ്ത്രീകള്‍ക്കും സംഭോഗസമയത്ത് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നില്ല എന്നാണ് ഒരു പഠനം തെളിയിക്കുന്നത്. രതിമൂര്‍ച്ഛ എത്രതരം ഉണ്ടെന്നത് സംബന്ധിച്ച് നിരവധി അഭിപ്രായങ്ങള്‍ നിലവിലുണ്ട്. എങ്കിലും പ്രധാനമായും ആറുതരം രതിമൂര്‍ച്ഛയുണ്ടെന്നാണ് പൊതുവെ പറയപ്പെടുന്നത്. അവ താഴെ പറയുന്നു.
ക്ലിറ്റോറിയല്‍ രതിമൂര്‍ച്ഛ
ശരീരത്തിന്റെ ഉപരിതലത്തിലും, ചര്‍മ്മത്തിലുടനീളം, തലച്ചോറിലും ഈ രതിമൂര്‍ച്ഛ അനുഭവപ്പെടാം.
വജൈനല്‍ രതിമൂര്‍ച്ഛ
ഈ രതിമൂര്‍ച്ഛ ശരീരത്തില്‍ ആഴത്തിലുള്ളതാണ്. സാധാരണയായി യോനി കനാല്‍ മതിലുകളുടെ സ്പന്ദനങ്ങളോടൊപ്പം വജൈനല്‍ രതിമൂര്‍ച്ഛ ഉണ്ടാകുന്നു. ജി-സ്‌പോട്ട് – മുന്‍വശത്തെ യോനി ഭിത്തിയില്‍ ഏകദേശം 2 ഇഞ്ച് ഉള്ള ഒരു പ്രത്യേക സ്ഥലം – ഉത്തേജിപ്പിക്കപ്പെടുമ്ബോള്‍, അത് സ്ഖലനത്തിന് കാരണമാകും.
അനാല്‍ രതിമൂര്‍ച്ഛ (മലദ്വാര രതിമൂര്‍ച്ഛ)
ഗുദ രതിമൂര്‍ച്ഛ സമയത്ത്, നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന പേശികളുടെ സങ്കോചങ്ങള്‍ പ്രാഥമികമായി മലദ്വാരത്തിലും മലദ്വാരം സ്ഫിന്‍ക്റ്ററിലും ആയിരിക്കും. യോനീ സംഭോഗ സമയത്ത് ഈ രതിമൂര്‍ച്ഛ അനുഭവവേദ്യമല്ല.
മിശ്രിത രതിമൂര്‍ച്ഛ
യോനിയും ക്ളിറ്റോറിസും ഒരേ സമയം ഉത്തേജിപ്പിക്കപ്പെടുമ്ബോള്‍, അത് കൂടുതല്‍ സ്ഫോടനാത്മകമായ രതിമൂര്‍ച്ഛയില്‍ കലാശിക്കുന്നു. ചിലപ്പോള്‍ ഈ കോംബോ ഓര്‍ഗാസങ്ങള്‍ക്കൊപ്പം ശരീരം മുഴുവന്‍ വിറയലും ഉണ്ടാകാറുണ്ട്.
പ്രാദേശിക രതിമൂര്‍ച്ഛ
ലൈംഗിക ബന്ധത്തില്‍ ശരീരത്തിലെ അത്ര അറിയപ്പെടാത്ത ഭാഗങ്ങള്‍ (ചെവികള്‍, മുലക്കണ്ണുകള്‍, കഴുത്ത്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ മുതലായവ) ഉത്തേജിപ്പിക്കുന്നത് രതിമൂര്‍ച്ഛക്ക് കാരണമാകും. ഇത്തരം സ്ഥലങ്ങളില്‍ ചുംബിക്കുകയും ലാളിക്കുകയും ചെയ്യുമ്ബോള്‍ സന്തോഷകരമായ അനുഭവമാണ് സ്ത്രീകള്‍ക്ക് ലഭിക്കുക. മറ്റ് തരത്തിലുള്ള രതിമൂര്‍ച്ഛകളെ അപേക്ഷിച്ച് കൂടുതല്‍ ശരീരം മുഴുവനായും ഉന്മേഷത്താല്‍ നിറയുമെന്ന് ഇത്തരം രതിമൂര്‍ച്ഛയെ ചിലര്‍ വിവരിക്കുന്നു.
കണ്‍വള്‍സിംഗ് ഓര്‍ഗാസം
സ്ത്രീ ജനനേന്ദ്രിയത്തോട് ചേര്‍ന്നുള്ള പെല്‍വിക് ഫ്ലോര്‍ മസിലുകളെ ഉത്തേജിപ്പിക്കുക വഴിയും സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലെത്താന്‍ സാധിക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ യോനിയോട് ചേര്‍ന്നുള്ള ശരീര ഭാഗങ്ങളില്‍ തഴുകുന്നതും അമര്‍ത്തുന്നതും തുടര്‍ച്ചയായി ചുംബിക്കുന്നതുമെല്ലാം സ്ത്രീ ശരീരത്തെ ഉത്തേജിപ്പിക്കുകയും രതിമൂര്‍ച്ഛയില്‍ എത്തിക്കുകയും ചെയ്യുന്നു.
സ്ത്രീകള്‍ക്കു ശുക്ലസ്രവം ഉണ്ടാകുമോ?
ഇല്ല. ശുക്ലം സ്രവിപ്പിക്കുന്ന വൃഷണങ്ങളോ സെമിനല്‍ വെസിക്കിള്‍സോ, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയോ ഒന്നും സ്ത്രീകള്‍ക്കില്ല, ആണുങ്ങള്‍ക്കുള്ള പോലെ.
രതി മൂര്‍ച്ഛയെത്തി എന്നെങ്ങനെ മനസ്സിലാകും?
തുമ്മല്‍ പോലെയാണ് രതിമൂര്‍ച്ഛ. അതു വിശദീകരിക്കാന്‍ പ്രയാസമാണ്.” പക്ഷേ, ഒരിക്കല്‍ അനുഭവിച്ചാല്‍ അതെന്താണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഒരു ലൈംഗിക ഉന്മാദം, അതിനുശേഷം, സ്ത്രീകള്‍ക്കാണെങ്കില്‍ താളത്തിലുള്ള യോനീസംഭ്രമം, പുരുഷന്മാര്‍ക്കാണെങ്കില്‍ ശുക്ലസ്രവവും അതിനുശേഷം ഒരു വല്ലാത്ത ആശ്വാസവും.
ഏതെങ്കിലും ശാരീരിക ലക്ഷണങ്ങള്‍ കൊണ്ടു രതിമൂര്‍ച്ഛയിലെത്തി എന്നു മനസ്സിലാക്കാന്‍ പറ്റുമോ?
രതിമൂര്‍ച്ഛയിലെത്തിയ ഒരാള്‍ക്കു കിതപ്പും വിറയലുമുണ്ടാകും. രതിമൂര്‍ച്ഛയുണ്ടായി എന്ന് ഇണയോട് വാക്കുകള്‍ ഉപയോഗിക്കാതെ പറയുന്ന വിദ്യ. ഇതെല്ലാം കഴിഞ്ഞാല്‍ ആള്‍ ശാന്തനും/ ശാന്തയും, തൃപ്തനും/ തൃപ്‌തയുമായി കാണപ്പെടും. ഇതിനോടൊപ്പം തന്നെ യോനീസംഭ്രമം സ്ത്രീകളിലും ശുക്ലസ്ഖലനം പുരുഷന്മാരിലും സംഭവിക്കും.
ഒരു സ്ത്രീക്കു രതിമൂര്‍ച്ഛയുണ്ടാകാന്‍ ഗുഹ്യഭാഗത്ത് ഉത്തേജനം അത്യാവശ്യമാണോ?
ഇല്ല. ഗുഹ്യഭാഗ ഉത്തേജനം ആത്യാവശ്യമല്ല. സ്ത്രീക്ക് തൊട്ടാല്‍ ഉത്തേജിതകമാകുന്ന ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളുണ്ട്. രതിമൂര്‍ച്ഛയുണ്ടാകാന്‍ ഇതില്‍ ഏതുഭാഗം വേണമെങ്കിലും ഉത്തേജിപ്പിക്കാം. ഗുഹ്യഭാഗങ്ങള്‍ ഇല്ലാത്തവരിലും, അവയ്ക്കെന്തങ്കിലും കുഴപ്പം പറ്റിയവരിലും മേല്‍പ്പറഞ്ഞ മറ്റുഭാഗങ്ങള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആയിരിക്കും. അത്തരം പുതിയ ചില ഭാഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും. യോനിയില്ലാത്ത സ്ത്രീകള്‍ക്കും മറ്റു മാര്‍ഗങ്ങളില്‍ കൂടി രതിമൂര്‍ച്ഛയുണ്ടാകാറുണ്ട്.