close

സ്ത്രീകളുടെ ആരോഗ്യത്തിന് പ്രയോജനകരമായ ചില പഴങ്ങളുണ്ട്. പഴങ്ങൾ  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി ആരോഗ്യകരമായ ശരീരം നിങ്ങൾക്ക് ലഭിക്കും. 

 ക്രമം തെറ്റിയുള്ള ആർത്തവം മൂലമുള്ള പ്രശ്നങ്ങൾ, ഗർഭകാല സങ്കീർണതകൾ, ​മരുന്ന് കഴിക്കേണ്ടിവരുന്നത് മൂലമുള്ള പ്രശ്നങ്ങൾ, ഹോർമോൺ തെറാപ്പി തുടങ്ങിയ പല കാര്യങ്ങളും സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നതാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുക അസാധ്യമായി തോന്നുമെങ്കിലും ആരോഗ്യകരമായ ചില ജീവിതശൈലിയും ഭക്ഷണക്രമവും ഒരു പരിധിവരെ ഇത്തരം ഘട്ടങ്ങളിൽ നിങ്ങളെ സഹായിക്കും.

*ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണകരമായ ഒരു പഴമാണ് ആപ്പിള്‍

*നെല്ലിക്ക 
നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് പ്രത്യേകിച്ച് സ്ത്രീകൾക്ക് ആർത്തവസമയത്ത് ഇത് ഗുണം ചെയ്യും. ആർത്തവസമയത്ത് രക്തത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഭക്ഷണം കഴിക്കുമ്പോൾ അവയിൽ നെല്ലിക്ക പോലുള്ളവ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മുടി വളരാനും നെല്ലിക്ക ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

*മാതളനാരങ്ങ

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് മാതളനാരങ്ങ. ശരീരത്തിൽ പുകച്ചിൽ അനുഭവപ്പെടുന്നതും രാത്രികാലങ്ങളിൽ അസഹ്യമായി വിയർക്കുന്നതുമടക്കമുള്ള പ്രശ്നങ്ങൾക്ക് മാതളനാരങ്ങ കഴിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. മാതളനാരങ്ങയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഗർഭധാരണത്തിനും ഗർഭം ധരിക്കാൻ ശ്രമിക്കുന്നവർക്കും ഇത് ഗുണം ചെയ്യും.

*ഓറഞ്ച്, നാരങ്ങ, മുന്തിരി 

ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നീ പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് . പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് ഇവ. രക്താതിമർദ്ദം, ധമനികൾ കട്ടിയാക്കുന്നത്, അനാരോഗ്യകരമായ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ ഈ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സിട്രസ് ഹെസ്പെരിഡിൻ സഹായിക്കും. ഈ പഴങ്ങളിൽ അടങ്ങിയിട്ടുള്ള ആന്റിയോക്സിഡന്റ്സ് സ്ത്രീകളിൽ സ്‌ട്രോക്കിനുള്ള സാധ്യതയും കുറയ്ക്കും.

*പപ്പായ
പച്ചപപ്പായ ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിക്കുന്നത് ആര്‍ത്തവശുദ്ധിക്ക് നല്ലതാണ്. ഇത് 3 ഔണ്‍സ് വീതം പ്രസവിക്കാറായ സ്ത്രീകള്‍ ഉപയോഗിച്ചാല്‍ പ്രസവം ബുദ്ധിമുട്ടില്ലാതാവുമെന്ന് പഠനങ്ങൾ പറയുന്നു. പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന തിന്നാല്‍ കരള്‍വീക്കത്തിനും മഹോദരത്തിനും മഞ്ഞപ്പിത്തത്തിനും നല്ലതാണ്. അര്‍ശസ് രോഗികള്‍ക്കും പപ്പായ കഴിക്കുന്നത് നല്ലതാണ്.

 

*മാങ്ങ
വിറ്റാമിനുകളുടെ കലവറയായ മാങ്ങ ഒരു സമ്പൂര്‍ണ ആഹാരമാണ്. പഴുത്ത മാങ്ങ കഴിച്ചാൽ നല്ല ദഹനവും ഉന്മേഷവും ദാഹശാന്തിയും ലഭിക്കുന്നതാണ്. മാങ്ങകഴിക്കുന്നത് മൂലം ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ക്ഷീണത്തെ ഇല്ലാതാക്കുകയും ചെയ്യും. പച്ചമാങ്ങ ചെറുതായി അരിഞ്ഞ് പുളിയില കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാല്‍ മഞ്ഞപ്പിത്തം എത്ര അധികമായാലും മാറുന്നതാണ്.

*തണ്ണീര്‍മത്തന്‍
തണ്ണീര്‍മത്തന്‍ അതവാ വത്തക ദാഹശമനത്തിന് വളരെ നല്ലതാണ്. ടൈഫോയിഡിന് തണ്ണീര്‍മത്തന്റെ കഴമ്പ് കഴിക്കുന്നത് നല്ലതാണ്. വത്തക്കയുടെ കഴമ്പില്‍ ജീരകവെള്ളം ചേർത്ത് ദിവസവും കഴിക്കുന്നത് മൂത്രപ്പഴുപ്പ് മൂലം ശരീരത്തിൽ നിന്ന് മൂത്രം പോകുന്നതിനുള്ള വിഷമത്തില്‍ നിന്നും ആശ്വാസം കിട്ടും. തലച്ചോറിന് തണുപ്പ് ലഭിക്കുന്നതും ശുക്ലവര്‍ധകവും ഉന്മാദത്തെ അകറ്റുന്നതും പിത്തദോഷത്തെ ശമിപ്പിക്കുന്നതുമാണ്.

*പേരക്ക
പേരക്ക രക്തവാതത്തിന് നല്ലതാണ്. രക്തവാതരോഗികളെ സംബന്ധിച്ചിടത്തോളം പേരക്ക ഒരു അമൃ‍തഫലമാണ്. പേരക്ക കഴുകി ചതച്ച് ശുദ്ധജലത്തില്‍ ഇട്ടുവെച്ച് 12 മണിക്കൂറിനുശേഷം അരിച്ചെടുത്ത വെള്ളം പ്രമേഹരോഗശമനത്തിനും നല്ലതാണ്.

*ചെറി

ചെറി പോലുള്ളവയിൽ ഊർജം വർദ്ധിപ്പിക്കുന്ന ആന്തോസയാനിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആയതിനാൽ സന്ധിവാതം, രക്തവാതം തുടങ്ങി മധ്യവയസ്‌കരായ സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ ചെറി ഉത്തമമാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ചെറി കഴിക്കുകയോ അതിന്റെ ജ്യൂസ് മധുരം ചേർക്കാതെ കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്.

blogadmin

The author blogadmin

Leave a Response