This Article is Based on a Youtube Intirview
അപ്പോൾ നമ്മൾ യുകെയിലാണ്. യുകെയിലെ ലൈഫ് എന്ന് പറഞ്ഞാൽ ഭയങ്കര ബിസി ലൈഫ് ആണ്. അപ്പോൾ, ഇത്രയും ബിസി ലൈഫ് ഒക്കെ പോകുമ്പോൾ തന്നെ, ഡോക്ടർ, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഡൈവോഴ്സ് പോലെയുള്ള കാര്യങ്ങൾ ഇഷ്ടംപോലെ കൂടുതലായി വരുന്നുണ്ട്. കപ്പിൾസിന് ഇടയിലുള്ള അൺഹാപ്പിനസ്, ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ ധാരാളമായി എനിക്ക് തോന്നുന്നു. പ്രവാസികളിൽ ഇത് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾ, ഇത് മാത്രമല്ല, എനിക്ക് തോന്നുന്നത്, ഒരു സെക്സ് ഇല്ലായ്മ എന്ന് പറയുന്ന ഒരു സംഭവം നമ്മുടെ പൊതുവെ മലയാളികൾക്ക് ഒരു പ്രായം കഴിയുമ്പോൾ വരാനുള്ള ഒരു സംഗതി കൂടിയാണ്. അപ്പോൾ, അതിനെക്കുറിച്ച് നമുക്ക് ഒന്ന് സംസാരിക്കാം. ഡോക്ടറുടെ അഭിപ്രായത്തിൽ, ഈ സെക്സ് ഇല്ലായ്മ എന്ന് പറയുന്ന ഒരു സംഭവം എന്താണ്? അത് ആർക്കാണ് കൂടുതൽ വരാൻ സാധ്യതയുള്ളത്? അതൊരു നല്ല, വളരെ റെലവന്റ് ആയിട്ടുള്ള ഒരു ടോപ്പിക്കാണ്. പലരും സംസാരിച്ചാലും തന്നെ അത് പ്രശ്നം പരിഹരിക്കാത്ത ഒരു കാര്യം കൂടിയാണ്, പ്രത്യേകിച്ച് നമ്മൾ ഒരു ഫാമിലി ലൈഫ് സ്റ്റാർട്ട് ചെയ്യുമ്പോൾ.
അപ്പോൾ, തുടക്ക കാലഘട്ടത്തിൽ നമുക്ക് ഒരു ഹണിമൂൺ പീരീഡ് ഉണ്ട്. അപ്പോൾ, അതിൽ നമ്മൾ ചിലപ്പോൾ നല്ല രീതിയിൽ റിലേഷൻഷിപ്പ് കൊണ്ടുവരും. ഭാര്യ-ഭർത്താവ് ബന്ധങ്ങൾ ഉണ്ടാവാം. ചിലർക്ക് പെട്ടെന്ന് തന്നെ കുട്ടികൾ ആവാം. പിന്നെ, ഒരു നാലഞ്ച് വർഷത്തോളം ഭാര്യ എന്ന് പറയുന്ന വ്യക്തിക്ക് ‘അമ്മ’ എന്ന് പറയുന്ന റോളും കൂടി വരുകയാണ്. അപ്പോൾ, കൂടുതലും കുട്ടികളിലേക്ക് ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങൾ വരാം. അപ്പോൾ, ആ ഒരു സ്റ്റേജിൽ ഭർത്താവിനെ ചിലപ്പോൾ അവിടെ റിജക്ഷൻ പോലെ തോന്നാം. റിജക്ഷൻ എന്ന് വെച്ചാൽ മനപ്പൂർവ്വം അല്ല; അതായത്, കുട്ടിയെ ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെ ഇവർ പല കാര്യങ്ങളിലും ഭർത്താവിനെ സപ്പോർട്ട് ചെയ്യാനോ ശ്രദ്ധിക്കാനോ, എസ്പെഷ്യലി ടോപ്പിക്ക് റിലേറ്റഡ് ആയിട്ട് സെക്ഷ്വൽ ആയിട്ടുള്ള പല കാര്യങ്ങളിലും, അമ്മമാർ വിട്ടുനിൽക്കുന്ന അവസ്ഥയുണ്ട്. അപ്പോൾ, ഭർത്താവ് ആഗ്രഹിക്കുന്ന ഒരു കാര്യം കിട്ടാതെ പോവുകയാണ്. ബയോളജിക്കൽ നീഡ് ആണ് ഒരു ഫാമിലി ലൈഫിന്റെ ഏറ്റവും കോർ എന്ന് പറയുന്നത്—സെക്ഷ്വൽ റിലേഷൻഷിപ്പ് തന്നെയാണ്. നമുക്ക് ആ ഇന്റിമസി വരുന്നത് അതിൽ നിന്നാണ്.
അപ്പോൾ, ഒരു പ്രേമം എന്ന് പറയുന്നത്, അതായത് ഒരു ഫാമിലി ലൈഫിൽ ആണെങ്കിലും, ഒരു പ്രേമത്തിന്റെ ഒരു സ്റ്റേജ് ഉണ്ട്. നമുക്ക് ഒരു അട്രാക്ഷൻ എന്ന് പറയുന്നതുണ്ട്—ഓക്സിറ്റോസിൻ, വാസോപ്രസിൻ, ഡോപ്പമിൻ തുടങ്ങിയ ഹോർമോണുകൾ ഇതിൽ ഇമ്പോർട്ടന്റ് ആണ്. അപ്പോൾ, നമുക്ക് എല്ലാ വ്യക്തികൾക്കും വേണ്ട ഇമ്പോർട്ടന്റ് കാര്യമാണ് ഇത്. പക്ഷേ, അറിഞ്ഞോ അറിയാതെയോ പലരും ഇത് വിട്ടുപോകും. അപ്പോൾ, ഒരു നാലഞ്ച് വർഷം ഇങ്ങനെയുള്ള അകൽച്ചകളും മറ്റു കാര്യങ്ങളും വരുമ്പോൾ, ഓട്ടോമാറ്റിക്കായി ഇവർ രണ്ടുപേർക്കും ഇടയിലുള്ള ഇന്റിമസി നന്നായി കുറയും. ആ ഇന്റിമസി കുറഞ്ഞ്, പിന്നെ കുട്ടികൾ കുറച്ചുകൂടി വളർന്ന് ഒരു അഞ്ചാറ് വയസ്സായി, അവർ സ്കൂളിലൊക്കെ പോയി തുടങ്ങി കഴിയുമ്പോഴായിരിക്കും ചിലപ്പോൾ, “ഓ, ഇങ്ങനെ ഒരു സംഭവം നമ്മുടെ ലൈഫിൽ ഉണ്ടായി” എന്നൊക്കെ തിരിച്ചറിയുന്നത്. അപ്പോഴേക്കും അവിടെ കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങൾ വന്നു തുടങ്ങിയിട്ടുണ്ടാവാം. ഭർത്താവ് ഭർത്താവിന്റേതായ എൻജോയ്മെന്റുകൾ കണ്ടുപിടിച്ചിരിക്കാം, ഭാര്യ ഭാര്യയുടേതായ എൻജോയ്മെന്റിലേക്ക് ഒക്കെ വരാം.
അപ്പോൾ, നമ്മൾ ഇങ്ങനത്തെ കപ്പിൾ സെഷനുകൾ വരുമ്പോൾ, ഞാൻ സജസ്റ്റ് ചെയ്യുന്ന ഒരു കാര്യം—സെക്കൻഡ് ഹണിമൂൺ ഇമ്മീഡിയറ്റ് ആയി സ്റ്റാർട്ട് ചെയ്യണം എന്നാണ്. ഇങ്ങനെ ഈ ഒരു തിരിച്ചറിവ് വന്നാൽ, സെക്കൻഡ് ഹണിമൂൺ എന്ന് പറയുമ്പോൾ, അവർ കുട്ടികളെ മാറ്റിനിർത്തി, തനിച്ച് ഒരു ട്രിപ്പ് പോകണം—ഹണിമൂൺ ട്രിപ്പ് പോലെ തന്നെ പോകണം. പലപ്പോഴും “കുട്ടി, കുട്ടി” എന്ന് പറഞ്ഞ് സ്വന്തം ലൈഫ് എൻജോയ് ചെയ്യാത്ത 99% ഫാമിലി ആണ് ഉള്ളത്. കുട്ടികൾക്ക് നമ്മൾ ഇമ്പോർട്ടൻസ് കൊടുക്കണം, അവരുടെ കാര്യങ്ങൾ നോക്കണം. പക്ഷേ, നമ്മൾ നമുക്ക് വേണ്ടി, ഭാര്യക്കും ഭർത്താവിനും ഒരു സമയം മാറ്റിവെക്കണം. അത് ഹണിമൂൺ ആയിട്ട് തന്നെ ചെയ്യണം—അതായത്, ഇഷ്ടപ്പെട്ട ഒരു സ്ഥലത്തേക്ക്, കുട്ടികളോ ഫാമിലി മെമ്പേഴ്സോ ഇല്ലാതെ.
പലരും മിഥുന ട്രിപ്പ് പോലത്തെ ട്രിപ്പുകൾ പ്ലാൻ ചെയ്യും. അപ്പോൾ, അവർ പറയും, “ഞങ്ങൾ ഹണിമൂൺ പോകുന്നുണ്ടല്ലോ, മേഡം. ഞങ്ങൾ അച്ഛനും വല്യമ്മയും എല്ലാവരുമായി പല സ്ഥലങ്ങളിലേക്കും പോയി.” പക്ഷേ, അതല്ല. നമുക്ക് കൂടുതലായിട്ടും ഭാര്യക്കും ഭർത്താവിനും അവർ തമ്മിൽ ഒരിക്കൽ പോലും ചിലപ്പോൾ സെക്ഷ്വൽ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് പോലും ഉണ്ടായിരിക്കില്ല. പിന്നെ, സ്ത്രീകൾക്ക് ഇപ്പോൾ പലതും മനസ്സിലാക്കാൻ, അല്ലെങ്കിൽ പുരുഷന്റെ ശരീരം മനസ്സിലാക്കാൻ, ഏതൊക്കെയാണ് സ്ത്രീയുടെ ശരീരഭാഗങ്ങളിൽ ഏറ്റവും ഉത്തേജനം ഉള്ള ഭാഗങ്ങൾ എന്ന് മനസ്സിലാക്കാൻ, ഒന്നും ചിലപ്പോൾ തുടക്ക കാലഘട്ടത്തിൽ പറ്റിക്കാണില്ല. അതേ കാരണം, ഇതെല്ലാം പഠിച്ച് പരീക്ഷ പാസ്സായിട്ട് എല്ലാവരും വരുന്നില്ലല്ലോ. അപ്പോൾ, അത്തരം കാര്യങ്ങൾ തുറന്ന് പറയാനുള്ള ഫ്രീഡം, അത് മനസ്സിലാക്കാനുള്ള ഫ്രീഡം—അതൊക്കെ അവിടെ കിട്ടണം. അപ്പോൾ, ഒരു വീണ്ടും അവരുടെ ഒരു ഹെൽത്തി ആയിട്ടുള്ള സെക്ഷ്വൽ റിലേഷൻഷിപ്പും കമ്മ്യൂണിക്കേഷനും അവിടെ ഇംപ്രൂവ് ചെയ്ത് കൊണ്ടുവരണം.
തീർച്ചയായിട്ടും, അതോടൊപ്പം മറ്റൊരു ചോദ്യം എനിക്കുള്ളത്—നമ്മുടെ സൈഡിൽ നിന്നാണ്. അതായത്, ഇപ്പോൾ ഇങ്ങനെയൊക്കെ ആണെങ്കിൽ, നമ്മൾ—ഹസ്ബൻഡ് ആൻഡ് വൈഫ്—പലപ്പോഴും പല ആൾക്കാരുടെയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നാണ് ഞാനൊക്കെ വന്നിട്ടുള്ളത്. ഇങ്ങനെ തന്നെ ആയിരിക്കാം. പല പുതിയ ജനറേഷനും കുറേ അറേഞ്ച്ഡ് മാര്യേജുകൾ ഇപ്പോഴും നടക്കുന്നുണ്ടല്ലോ. അപ്പോൾ, ഇങ്ങനെ ഈ അറേഞ്ച്ഡ് മാര്യേജിലൂടെ നമ്മൾ വരുമ്പോൾ, ഒരാളിനെ കാണുക, അവരെ ഇഷ്ടപ്പെടുക എന്നാൽ, അത് സമൂഹത്തിന് വേണ്ടി ജീവിക്കുക എന്ന് പറയുന്ന ഒരു കാലഘട്ടം ഉണ്ടാവും. ഇങ്ങനെയൊക്കെ കഴിയുമ്പോഴും, ഈ സെക്ഷ്വൽ അട്രാക്ഷൻ തീർച്ചയായിട്ടും കുറയുകയും, പിന്നീട് അത് പുതുതായി ഒരു സെക്കൻഡ് ഹണിമൂൺ എന്ന് പറയുന്ന സാധനം ഒക്കെ കൊണ്ടുവരാൻ പോലും താല്പര്യമില്ലാതെ പോകുന്നവരും ഉണ്ടാവും. അപ്പോൾ, അങ്ങനെ വരുമ്പോൾ, നമ്മൾ എന്താണ് ചെയ്യേണ്ടത്? എന്തെങ്കിലും സജഷൻസ് ഉണ്ടോ? എന്താണ് നമുക്ക് ഇതിന് ചെയ്യാൻ പറ്റുക?
നമുക്ക് ഒരു പുതിയ ബന്ധം, അല്ലെങ്കിൽ പുതുതായി ഒരാളിനെ, അധികം അട്രാക്ഷൻ ഒന്നും ഇല്ലാത്ത ഒരാളെ, അല്ലെങ്കിൽ ഒരു പാർട്ണറെ എങ്ങനെ കൂടുതൽ അട്രാക്ട് ചെയ്യാൻ പറ്റും? ഓക്കേ, ഇത് പറഞ്ഞപ്പോൾ എനിക്ക് ഇപ്പോൾ മലയാളത്തിൽ പറയുകയാണെങ്കിൽ, മോഹൻലാലിന്റെ ഒരു സിനിമ നമ്മൾ കണ്ടുകാണും—മീനൊക്കെ ആയിട്ട് ഒരു സിനിമ. ഞാൻ പേര് മറന്നുപോയി. അപ്പോൾ, നമ്മൾ ആ ഒരു സ്റ്റേജിൽ വരുമ്പോൾ, നമുക്ക് ഇപ്പോൾ റീസന്റ് ആയി പല സിനിമകളിലും ഇത് പോർട്രേറ്റ് ചെയ്ത് വരുന്നുണ്ട്—ഈ സെയിം കൺസെപ്റ്റ്. “നമ്മുടെ പാർട്ണർ ഒന്നിനും കൊള്ളില്ല” എന്നുള്ള ഒരു രീതിയിൽ. പക്ഷേ, അവിടെ നമ്മൾ ഓൾറെഡി ഇവരുമായി ഒരു ലീഗൽ റിലേഷൻഷിപ്പിലാണ് പോകുന്നത്. നമ്മുടെ തന്നെ ഏറ്റവും—എന്താ പറയാ—ഹാഫ് ആണ് ഇവർ; ബെറ്റർ ഹാഫ് ആണ്. അപ്പോൾ, നമുക്ക് അവരാണ് നമ്മുടെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നത്.
അപ്പോൾ, ആ വ്യക്തിയുടെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്താണ്? ഏതൊരു വ്യക്തിക്ക് ആണെങ്കിലും നല്ല ഗുണങ്ങൾ ഉണ്ടായിരിക്കും. അപ്പോൾ, ഇപ്പുറത്ത് നിൽക്കുന്ന ഭർത്താവിനാണെങ്കിലും അത്തരം കാര്യങ്ങൾ ഉണ്ടായിരിക്കും. അപ്പോൾ, ഇത് രണ്ടും തമ്മിൽ നമ്മൾ അനലൈസ് ചെയ്യാനും, അതിനെ ആക്സെപ്റ്റ് ചെയ്യാനും, അവരുടെ വാല്യൂസ് എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും പറ്റണം. അതായത്, നമുക്ക് ഒരു വ്യക്തിയെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പറ്റില്ല. എപ്പോഴും നമ്മുടെ എല്ലാവരും പറയില്ലേ, “അഡ്ജസ്റ്റ് ചെയ്യണം, കുടുംബത്തെ അഡ്ജസ്റ്റ് ചെയ്യണം, ഭാര്യയെ അഡ്ജസ്റ്റ് ചെയ്യണം.” ഞാൻ അതാണ് അങ്ങനെ പറഞ്ഞപ്പോൾ വിചാരിച്ചത്—അഡ്ജസ്റ്റ്മെന്റ് ആണോ എന്ന് ഉദ്ദേശിച്ചത്? അഡ്ജസ്റ്റ് ചെയ്യാൻ നമുക്ക് പറ്റില്ല. പറ്റുമോ എന്ന് വെച്ചാൽ, തുടക്കത്തിലൊക്കെ നമ്മൾ ശ്രമിക്കും. പക്ഷേ, ഒരു പരിധി കഴിയുമ്പോൾ, പ്രത്യേകിച്ച് ഈ ഒരു കാലഘട്ടത്തിൽ, അത് നമുക്ക് പറ്റാവുന്ന ഒരു കാര്യമല്ല.
അക്സെപ്റ്റ് ചെയ്യാനും, അതുപോലെ തന്നെ, നമുക്ക് എല്ലാവർക്കും വൈരുദ്ധ്യങ്ങളാണ്. ഒരു പുരുഷനും സ്ത്രീയും രണ്ട് യുഗത്തിൽ നിന്നാണ് വരുന്നത്—ഒരാൾ തമ്മിൽ ഒരു ബന്ധവും ഇല്ല. അവരുടെ ഇമോഷൻസ്, ഫീലിങ്സ്, പേഴ്സണാലിറ്റികൾ—ഒരുപാട് വ്യത്യാസമുണ്ട്. പേഴ്സണാലിറ്റി ഡിസോർഡറുകൾ ഉള്ള ആൾക്കാരുണ്ട്. ഇപ്പോൾ ഒരു നാർസിസ്റ്റിക് പോലെയുള്ള ഒരു പേഴ്സണാലിറ്റി ഉള്ള ഭർത്താവാണെങ്കിൽ, വളരെ ബുദ്ധിമുട്ടാണ് അവരോട് ഒത്തുപോകാൻ. ഒത്തുപോകാൻ ഒത്തിരി ബുദ്ധിമുട്ടായിരിക്കും. അപ്പോൾ, അവർക്ക് പക്ഷേ, നാർസിസ്റ്റിക് പേഴ്സണാലിറ്റിയിൽ പോലും ഗുണങ്ങൾ ഉണ്ട്. ഞാൻ ഇപ്പോൾ ആ ഒരു ടോപ്പിക്ക് പറയുമ്പോൾ, ഞാൻ അതിന്റെ പോസിറ്റീവ് സൈഡ് എന്താണെന്ന് പോലും അനലൈസ് ചെയ്യാറുണ്ട്—ആ വ്യക്തികളുടെ. അപ്പോൾ, അങ്ങനെ നമുക്ക് ഏത് വ്യക്തിത്വം ആണെങ്കിലും, നമ്മൾ ഒരുമിച്ചാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അത് ഐഡന്റിഫൈ ചെയ്ത്, ഒരു കമ്മ്യൂണിക്കേഷൻ എന്ന് പറയുന്ന രീതി ഏറ്റവും ഇമ്പോർട്ടന്റ് ആണ്.
സെക്കൻഡ് വൺ—ബെഡ്റൂം റിലേഷൻഷിപ്പ്, സെക്ഷ്വൽ റിലേഷൻഷിപ്പ്—പ്രോപ്പർ ആയി കൊണ്ടുവരണം. ആ റിലേഷൻഷിപ്പിലാണ് നമ്മൾ മുന്നോട്ടുള്ള ജീവിതം പോകുന്നത്. അപ്പോൾ, ഒരു സാധാരണഗതിയിൽ ഒരു ഹസ്ബൻഡ് ആൻഡ് വൈഫ് എത്ര പ്രാവശ്യം—ഒരു കണക്കുകൾ എടുക്കുമല്ലോ? ഞാൻ പറയുകയാണ്, ഒരു നോർമൽ ബന്ധം എന്ന് ഉദ്ദേശിക്കുന്നത്, ഇവർ തമ്മിൽ എത്ര പ്രാവശ്യം സെക്ഷ്വലി ബന്ധപ്പെടണം എന്നുള്ളത് വല്ലതും ഉണ്ടോ? അങ്ങനെ വല്ല സെറ്റ് റൂൾ? അല്ല, നമുക്ക് അങ്ങനെ ഒരു റൂൾ ഇല്ല. നമുക്ക് അങ്ങനെ റൂൾ ഇല്ല. പക്ഷേ, ആൾക്കാർ ചെയ്യുന്നത് എന്താണെന്ന് അറിയുമോ? രാത്രി എല്ലാവരും ഉറങ്ങിയ ശേഷം, ബെഡ്റൂമിൽ ചെയ്യാവുന്ന ഒരു ആക്ടിവിറ്റി ആക്കി മാത്രമാണ്—യാത്ര പോലെ പ്രവർത്തനം ആക്കി മാറ്റേണ്ടത്. അതും ചില ആൾക്കാർ ഇപ്പോൾ നമ്മുടെ അടുത്ത് തന്നെ വരുമ്പോൾ ചോദിക്കും, “മേഡം, ഞാൻ ഒരു മാസത്തിൽ ഒരു പ്രാവശ്യം ഒക്കെ ചെയ്യാറുണ്ട്, അത് പോരെ?” അതല്ലെങ്കിൽ, അപ്പോൾ അങ്ങനെ അവർ ഒരു റൂൾ സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്.
അല്ലെങ്കിൽ, ഭാര്യ ഇപ്പോൾ അങ്ങനത്തെ ഒരു നീഡ് കാണിക്കുകയാണെങ്കിൽ, “നിനക്ക് എന്തിന്റെ കേടാണ്? നിനക്ക് ഇതാണോ പ്രശ്നം? ഇത് നിന്റെ ഒരു അസുഖം പോലെയാണ്,” അല്ലെങ്കിൽ, “അവർ ഒരു വിയേർഡ് ആയിട്ടുള്ള വ്യക്തിയാണ്” എന്നുള്ള രീതിയിൽ അവരെ ചിത്രീകരിക്കുകയാണ്. അപ്പോൾ, രണ്ടുപേർക്കും ഇങ്ങനെയുള്ള സെക്ഷ്വൽ ഇൻട്രസ്റ്റ്, താല്പര്യങ്ങൾ, ഓർഗാസം എന്ന് പറയുന്ന കാര്യങ്ങൾ—എല്ലാ വ്യക്തികൾക്കും ഡിഫറന്റ് ആയിരിക്കും. ഫോർ എക്സാമ്പിൾ, നമ്മൾ ഇപ്പോൾ പുറത്ത് കാണുന്ന ഒരു വ്യക്തി—ആ വ്യക്തി ഇപ്പോൾ ഡ്രസ്സ് ഇട്ട് നടക്കുന്നു, വളരെ നല്ല മാന്യമായി, ഒരു ജോലി കാര്യങ്ങളും ഉണ്ട്. പക്ഷേ, അയാളുടെ സെക്ഷ്വൽ ലൈഫ് എന്ന് പറയുന്നത്—അയാൾ ഒരു ഡോക്ടറോ എൻജിനീയറോ ഒന്നും അല്ല—ആ വ്യക്തിയുടെ സെക്ഷ്വൽ ലൈഫ് എന്റയർലി ഡിഫറന്റ് ആയിരിക്കും. അപ്പോൾ, അത് നമുക്ക് മനസ്സിലാക്കാൻ പറ്റണം.
അപ്പോൾ, ഒരിക്കലും നേരത്തെ ചോദിച്ച ചോദ്യം എന്ന് പറഞ്ഞാൽ, നമുക്ക് അൺലിമിറ്റഡ് എന്നാണ് അതിന്റെ ആൻസർ. നമുക്ക് എത്ര വേണമെങ്കിലും ചെയ്യാം. പക്ഷേ, ഭാര്യയും ഭർത്താവും പൂർണ സമ്മതത്തോടും, സ്നേഹത്തോടും, വളരെ പ്രേമത്തോടും കൂടി ചെയ്യേണ്ട ഒരു കാര്യമാണ്. അതോടൊപ്പം തന്നെ, ഈ ടോക്ക് ഭയങ്കര ഇമ്പോർട്ടന്റ് ആണല്ലേ? നമ്മൾ പലപ്പോഴും മലയാളികൾക്ക്, എനിക്ക് തോന്നുന്നു, ഏറ്റവും പ്രധാനമായിട്ടുള്ള ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത്—തമ്മിലുള്ള സംഭാഷണത്തിൽ പലപ്പോഴും ഈ ഒരു സെക്ഷ്വൽ ടോക്ക്—ഒരാളുടെ, ചിലപ്പോൾ വർഷങ്ങളായി ജീവിക്കുന്നവരായിരിക്കും—ഒരു ഹസ്ബൻഡിന്റെ നീഡ് എന്താണെന്നോ, അല്ലെങ്കിൽ സെക്ഷ്വൽ നീഡിൽ എന്താണ് അയാൾക്ക് ആവശ്യമെന്നോ, ഒരു സ്ത്രീയുടെ സെക്ഷ്വൽ നീഡിൽ അവർക്ക് എന്താണ് ആവശ്യമെന്നോ ഉള്ള ടോക്കുകൾ, ചിലപ്പോൾ ഒരിക്കലും അവർ തമ്മിൽ നടന്നിട്ടുണ്ടാവില്ല എന്ന് തോന്നുന്നുണ്ട്.
തീർച്ചയായിട്ടും, അതിൽ ഇപ്പോൾ കുറേ ബെറ്റർ ആണ്. ഇപ്പോൾ നമ്മൾ ഒരു വർഷങ്ങൾക്ക് മുമ്പ്—ഞാൻ ഇങ്ങനെ സെക്ഷ്വൽ ഏരിയയിലും തെറാപ്പിസ്റ്റ് ആയിട്ടും ഒക്കെ വർക്ക് ചെയ്തിരുന്നു. പക്ഷേ, ഇപ്പോൾ എനിക്ക് തോന്നുന്നു, കുറേ യൂട്യൂബേർസും, പല വ്യക്തികളും, ഡോക്ടേഴ്സും, ഒത്തിരി പേർ ഇതിന് നോളഡ്ജുകൾ കൊടുക്കുന്നുണ്ട്. അപ്പോൾ, അതുകൊണ്ട് തന്നെ, മാസ്റ്റർബേഷൻ എന്ന് പറയുന്ന കാര്യം—ഇപ്പോൾ സ്ത്രീക്കാണോ പുരുഷനാണോ കൂടുതൽ എന്നുള്ള ക്വസ്റ്റ്യൻസ് ഒക്കെ—ഇപ്പോൾ ഞാൻ ഈ പ്ലസ് ടു അല്ലെങ്കിൽ സെക്കൻഡറി ഏജിലുള്ള സ്റ്റുഡന്റ്സിനെ നോക്കുമ്പോൾ, അവർ ചോദിക്കാറുണ്ട്, “എത്ര തവണ മാസ്റ്റർബേറ്റ് ചെയ്യാം? അല്ലെങ്കിൽ മാസ്റ്റർബേഷൻ പെൺകുട്ടികൾ ചെയ്യുമോ? ഞങ്ങൾ മാത്രമല്ലേ ചെയ്യുന്നത്? പെൺകുട്ടികൾക്ക് അതൊക്കെ ചെയ്യാൻ പാടില്ലേ?” അപ്പോൾ, ഇതൊക്കെ ഒരു ഹ്യൂമൻ ബീയിങ് ആകുമ്പോൾ, എല്ലാ സെക്ഷ്വൽ ആയിട്ടുള്ള വികാര-വിചാരങ്ങൾ എല്ലാവർക്കും വരുന്നതാണ്. അപ്പോൾ, അതിൽ തെറ്റ്-ശരി ഒന്നുമില്ല. പെൺകുട്ടികളും ചെയ്യും, ആൺകുട്ടികളും ചെയ്യും—മാസ്റ്റർബേഷൻ എന്ന് പറയുന്ന കാര്യം.
അപ്പോൾ, ഇതിനെക്കുറിച്ചൊക്കെ, അല്ലെങ്കിൽ സ്ത്രീയുടെ സെക്ഷ്വൽ ഓർഗൻ എന്താണെന്നും, അതിൽ എന്താണ് ഫങ്ഷൻസ് എന്നും, പുരുഷന്റെ ശരീരത്തിൽ എവിടെയാണ് അവന് കൂടുതൽ ഉത്തേജനം കിട്ടുന്ന ഭാഗങ്ങൾ ഏതാണെന്നും ഒക്കെ, സ്ത്രീയും പഠിച്ചിരിക്കണം. അല്ലാതെ, നമ്മൾ ഇതൊരു കാണാൻ പാടില്ലാത്തതോ, ആർക്കും മനസ്സിലാക്കാൻ പാടില്ലാത്തതോ, രാത്രി വിവാഹശേഷം ആദ്യരാത്രിയിൽ കാണേണ്ട ഒരു സംഭവമാണ്, അല്ലെങ്കിൽ അപ്പോൾ മാത്രമാണ് ഇത് സംസാരിക്കാൻ പാടുള്ളൂ എന്നില്ല. അവർക്ക് പ്രീ-മാരിറ്റൽ കൗൺസിലിങ്ങുകൾ നമുക്ക് കൊടുക്കാൻ പറ്റും. ഇപ്പോൾ അറേഞ്ച്ഡ് മാര്യേജ് പറഞ്ഞ സ്ഥിതിക്ക്, നമുക്ക് ഈവൻ ലവ് മാര്യേജ് ആണെങ്കിലും, ഈ പ്രീ-മാര്യേജ് വളരെ ഇമ്പോർട്ടന്റ് ആണ്—വളരെ ഇമ്പോർട്ടന്റ് ആണ്, പ്രീ-മാരിറ്റൽ കൗൺസിലിംഗ്. അതിൽ നമുക്ക് ചില സഭാ വിഭാഗങ്ങൾ അത് ചെയ്യുന്നുണ്ട്. പക്ഷേ, അതിലും ലിമിറ്റേഷൻസ് ഉണ്ട്. നമുക്ക് ഗ്രൂപ്പ് ആയിട്ടൊക്കെ അത് എല്ലാം പറഞ്ഞ് കൊടുക്കാൻ പറ്റുന്നില്ല. പക്ഷേ, പ്രീ-മാരിറ്റൽ ഗുണം ചെയ്യും. അതിന് മുമ്പ്, നമ്മൾ ചെറിയ കുട്ടികൾ തൊട്ട് ഈ സെക്സ് എജുക്കേഷൻ കൊണ്ടുവരണം.
അതോടൊപ്പം തന്നെ, മറ്റൊരു കാര്യം പ്രധാനമായിട്ട് കേട്ടത്—ഇപ്പോൾ നമ്മൾ പൊതുവെ ഇന്നത്തെ സമൂഹത്തിന് ഏറ്റവും വലിയ ഇൻഡസ്ട്രി എന്ന് പറഞ്ഞാൽ പോൺ ഇൻഡസ്ട്രി ആണ്. അപ്പോൾ, ഈ പോൺ ഇൻഡസ്ട്രിയിൽ ഇഷ്ടം പോലെ തന്നെ ഈസി ആയിട്ടുള്ള സെക്ഷ്വൽ പ്ലഷർ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്. അപ്പോൾ, ഇങ്ങനെയുള്ള പുതിയ സമൂഹം വളർന്ന് വരുന്ന ആൾക്കാർക്ക്, ചിലപ്പോൾ റിയൽ ആയിട്ടുള്ള സെക്ഷ്വൽ ലൈഫിലേക്ക് പോകേണ്ട ആവശ്യം പോലും വരുന്നില്ല എന്നുള്ളതാണ്. അതിനുശേഷം, ചിലപ്പോൾ റിയൽ ആയിട്ടുള്ള സെക്ഷ്വൽ ലൈഫിലേക്ക് പോകുമ്പോൾ, അവർക്ക് അവിടെ സാറ്റിസ്ഫാക്ഷൻ കിട്ടുന്നില്ല എന്ന് പറയുന്ന ഒരു സിറ്റുവേഷനിലേക്ക് വരാനുണ്ട്. അപ്പോൾ, അങ്ങനെ വരുമ്പോൾ, ഈ മാസ്റ്റർബേഷൻ എന്നൊക്കെ പറയുന്ന സംഗതികൾ ഒരു റിയൽ ലൈഫിലേക്ക് വരുമ്പോൾ, അല്ലെങ്കിൽ റിയൽ പ്ലഷറിലേക്ക് വരുമ്പോൾ, “മാസ്റ്റർബേഷൻ ആണ് കൂടുതൽ എനിക്ക് സന്തോഷം തന്നത്” എന്ന് പറയുന്ന ഒരു രീതിയിലേക്ക് പോകുന്നുണ്ടോ? അല്ലെങ്കിൽ, അത് അങ്ങനെ ഒരു ഇതിലേക്ക് അഫക്ട് ചെയ്യാൻ പറ്റുമോ?
ഇല്ല, അങ്ങനെ വരില്ല. കാരണം എന്താണെന്ന് വെച്ചാൽ, ഇപ്പോൾ നമ്മൾ റിയൽ ലൈഫും പോൺ ലൈഫും—രണ്ടും വ്യത്യാസമുണ്ട്. അതിൽ നമുക്ക് ഇപ്പോൾ ഒരു പെനിസിന്റെ സൈസ്—റിയൽ അല്ല. പലപ്പോഴും അവർ ഇൻജക്ട് ചെയ്ത്, അതൊരു ഫിലിം ആയി ഷൂട്ട് ചെയ്യുന്നതാണ്. അവിടെ അഭിനയിക്കുന്ന ആൾക്കാരാണ് അവർ. അതിന്റെ അപ്പുറത്ത് ഒരു ക്യാമറാമാൻ ഉണ്ട്. അതല്ലെങ്കിൽ, അതിനൊരു സ്ക്രിപ്റ്റ് ഉണ്ട്. അപ്പോൾ, നമുക്ക് തോന്നും അത് റിയൽ ലൈഫ് ആണ്. പക്ഷേ, അതിനൊരു സ്ക്രിപ്റ്റോട് കൂടി അഭിനയിക്കുന്ന ഒരു സിനിമയാണ് അത്. അപ്പോൾ, അതൊരിക്കലും നമ്മുടെ റിയൽ ആയി വരില്ല. പക്ഷേ, അതിലുള്ള പല കാര്യങ്ങളും നമുക്ക് സെക്ഷ്വൽ പ്ലഷറിന് വേണ്ടി—ചില മെത്തേഡുകളോ, ചില രീതികളോ—ഭാര്യക്കും ഭർത്താവിനും സമ്മതമാണെങ്കിൽ, അത് യൂസ് ചെയ്യുന്നത് കൊണ്ട് തെറ്റ് വരില്ല.
പിന്നെ, ഒരു കാര്യം എന്ന് പറഞ്ഞാൽ, ഇതിൽ അഡിക്ടഡ് ആയി പോകുന്ന ആൾക്കാരുണ്ട്. അതായത്, ഇപ്പോൾ ഭാര്യ ഉണ്ട്—ഉണ്ടെങ്കിൽ തന്നെ—ഇത്തരം കാര്യങ്ങൾ കണ്ടാൽ മാത്രമേ അവർക്ക് തൃപ്തി വരൂ എന്ന് പറയുന്ന രീതിയിൽ വരാറുണ്ട്. അപ്പോൾ, അത് അഡിക്ഷൻ കാറ്റഗറിയിൽ ആണെങ്കിൽ, അതിന് പ്രൊഫഷണൽ ഹെൽപ്പ് വേണം. അല്ലാത്ത പക്ഷം, ഇപ്പോൾ ഭാര്യയും ഭർത്താവും കൂടി ഇരുന്ന് കാണേണ്ട കാര്യങ്ങൾ ഒക്കെ ഉണ്ടായിരിക്കാം. ചിലപ്പോൾ അവർക്ക് ഒരുമിച്ച് മനസ്സിലാക്കാൻ പറ്റുന്നത്, അല്ലെങ്കിൽ അതിൽ തന്നെ പോസിറ്റീവ് സൈഡുകൾ ഉണ്ടാവാം. അഡിക്ഷനിലേക്ക് പോവുകയാണെങ്കിൽ, അതിന് പ്രൊഫഷണൽ ഹെൽപ്പ് എടുക്കുക.
അല്ലാത്ത പക്ഷം, ഇവർക്ക് ഇപ്പോൾ—നമ്മൾ ‘കാമസൂത്ര’ എന്ന് പറയുന്നത്—ഞാനൊക്കെ പഠിക്കുന്ന സമയത്ത് പഠിച്ചിട്ടുള്ള ഒരു ബുക്കാണ്, കാമസൂത്രം. ഒരു കോളേജ് യൂണിവേഴ്സിറ്റിയുടെ സിലബസിന്റെ ഭാഗമായിരുന്നു എനിക്ക്—സെക്സ് തെറാപ്പി ആണല്ലോ. അപ്പോൾ, ആ ഒരു കാലഘട്ടം എന്ന് പറയുന്നത്, 2008 സമയം കാലഘട്ടത്തിലാണ്. അപ്പോൾ, അന്ന് ‘കാമസൂത്ര ബുക്ക്’ എന്നൊക്കെ പറഞ്ഞാൽ, പ്രത്യേകിച്ച് നമ്മുടെ ഒരു കേരള കൾച്ചറിൽ, അങ്ങനെ ഒരു ബുക്ക് ഞാൻ അന്വേഷിച്ച് നടക്കുന്നു—അല്ലെങ്കിൽ ഞാൻ അതിന്റെ സ്ഥിതി അറിഞ്ഞു. അപ്പോൾ, സൊസൈറ്റി കേൾക്കുമ്പോൾ, പ്രത്യേകിച്ച് “കാമസൂത്രയോ? അതെന്തിനാണ് ഇപ്പോൾ?” എന്നുള്ള ഒരു അവസ്ഥയിലാണ്. നമ്മൾ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട് ആ ബുക്ക് വാങ്ങിക്കാൻ പോകാൻ ഒക്കെ—ഒരുപാട് ബുദ്ധിമുട്ടായിരുന്നു. പക്ഷേ, അതിൽ തന്നെ ഒരുപാട് പൊസിഷനുകൾ നമ്മൾ പഠിക്കുന്നുണ്ട്. പ്രത്യേകിച്ച് ആ പൊസിഷനുകൾ എല്ലാ പൊസിഷനും പറ്റുന്നില്ലെങ്കിലും, പക്ഷേ പലർക്കും പറ്റുന്ന എൻവിയോൺമെന്റ് എപ്പോഴും നല്ലതാണ്. എൻവിയോൺമെന്റ് ചേഞ്ച് ചെയ്യുന്നത് നല്ലതാണ്.
നമ്മൾ എപ്പോഴും യാന്ത്രികമായി ഒരിക്കലും സെക്സ് ചെയ്യരുത്—പൂർണമായും രണ്ടുപേർക്കും വളരെ ഹാപ്പി ആയിട്ടുള്ള—ഇപ്പോൾ സ്ത്രീക്ക് ആവശ്യമുള്ള കുറച്ച് കാര്യങ്ങൾ ഉണ്ടായിരിക്കും. അപ്പോൾ, ഒരു സ്ത്രീയെ സംബന്ധിച്ച്, അവർക്ക് ഇമാജിനേഷൻ ഉള്ള കുറേ കാര്യങ്ങൾ ഉണ്ട്. ഇപ്പോൾ നമുക്ക് എപ്പോഴും പറയുമല്ലോ, അവർക്ക് എപ്പോഴും ഒരു റൊമാന്റിക് ആയിട്ടുള്ള പല കാര്യങ്ങളും ഇഷ്ടമായിരിക്കും. ഇമോഷണലി കുറച്ച് കൂടി ഇഷ്ടമായിരിക്കും. പക്ഷേ, അത്രനേരം ഹോൾഡ് ചെയ്ത് നിൽക്കാൻ പുരുഷന് പറ്റില്ല. അപ്പോൾ, പുരുഷനെ സംബന്ധിച്ച്, എത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്ത് അവസാനിപ്പിക്കണം എന്നതായിരിക്കും. പക്ഷേ, സ്ത്രീക്ക് ഒരുപാട് സമയം അവിടെ എടുത്ത്, അവരെ ആ ഒരു മൂഡിലേക്ക് കൊണ്ടുവരണം എന്നാണ്. അപ്പോൾ, ഇത് രണ്ടും ബാലൻസ് ചെയ്ത് പോകാൻ പറ്റണം, എനിക്ക് തോന്നുന്നു.
അതുപോലെ, ഒപ്പം തന്നെ, ഇൻവോൾവ്മെന്റ് എന്ന് പറയുന്നത്—പലപ്പോഴും ഞാൻ ഈ ഇടയ്ക്ക് ഒരു ടോക്കിൽ കേട്ടതാണ്—അതായത്, പല ആൾക്കാരും സെക്സ് ചെയ്യുമ്പോൾ, ചിന്ത മറ്റേ വേറെ എവിടെയോ—“നാളെ ഇനി എന്ത് ചെയ്യും? ഇന്നത്തെ മറ്റേ കാര്യം”—ഈ പറയുന്ന ഒരു സ്ട്രെസ്സിലൂടെ വന്നിട്ട്, കാര്യങ്ങൾ കഴിഞ്ഞ് പോവുക എന്ന് പറയുന്നതാണ്. അപ്പോൾ, എനിക്ക് തോന്നുന്നു, ഒരു പക്കാ ഇൻവോൾവ്മെന്റ് ഫ്രം ബോത്ത് സൈഡ്സ് ഭയങ്കര ഇമ്പോർട്ടന്റ് ആണ്. മൈൻഡ് ഫുൾ ആയിരിക്കണം. അതായത്, ആ സമയത്ത്—ഇപ്പോൾ സെക്സ് ചെയ്യുന്ന സമയത്ത്—നമ്മൾ ഒരു കാമുകനും കാമുകിയും ആയിട്ട് സെക്സ് ചെയ്യാൻ പറ്റണം. അല്ലാതെ, ഒരു മാനേജറോ ഒഫീഷ്യലോ ആയിട്ട് ഇരുന്നിട്ട് സെക്സ് ചെയ്യരുത്. നമ്മൾ നമ്മളെ റിയൽ ആയിട്ട്—“ഞാൻ എന്റെ കാമുകിയാണ്” അല്ലെങ്കിൽ—അപ്പോൾ, നമ്മൾ ആ ഒരു പ്രേമം അവിടെ കൊണ്ടുവരണം, തീർച്ചയായിട്ടും. അപ്പോൾ, അങ്ങനെ വരുമ്പോൾ, നമ്മൾ എന്നും യങ്ങ് ആയിട്ട് ഇരിക്കും. അല്ലാത്ത പക്ഷം, നമുക്ക് ആ ഒരു മൈൻഡിൽ മുഴുവൻ മറ്റ് പലതരത്തിലുള്ള ചിന്തകൾ—“ജോലി ഉണ്ട്, അല്ലെങ്കിൽ നൈറ്റ് ഡ്യൂട്ടി ഉണ്ട്.”
ചില ആൾക്കാർക്ക് ഇതിന് പ്രത്യേകത ഉള്ളത്—“നൈറ്റ് ഡ്യൂട്ടി ഉണ്ട്, അല്ലെങ്കിൽ ജോലി ഉണ്ടെങ്കിൽ സെക്സ് ചെയ്യില്ല. നാളെ ജോലിക്ക് പോകണം, അതുകൊണ്ട് ഇന്ന് സെക്സ് ചെയ്യാൻ പാടില്ല. അല്ലെങ്കിൽ, നാളെ മഴ വരും.” അല്ലെങ്കിൽ, ഈവൻ എനിക്ക് റിയലി വരുന്ന കേസുകൾ—നമുക്ക് ഒരിക്കലും ചിന്തിക്കാൻ പറ്റില്ല—“ഇപ്പോൾ ക്ലൈമറ്റ് ചേഞ്ച് ആവുകയാണ്.” അപ്പോൾ, ക്ലൈമറ്റ് ചേഞ്ച് ആകുമ്പോൾ, അവർ പറയുകയാണ്, “ഓക്കേ, മഴ വരുകയാണ്, അല്ലെങ്കിൽ ചൂടാണ്, വെയിലാണ്—ഇന്ന് ചെയ്യാൻ പറ്റില്ല. അല്ലെങ്കിൽ, എനിക്ക് വേറൊരു ഉത്തരവാദിത്തപ്പെട്ട കാര്യം ചെയ്യാനുണ്ട്.” അപ്പോൾ, അതൊക്കെ ആയിട്ട് ഇതിനെ കണക്ട് ചെയ്ത് ഇവിടെ ബ്ലോക്ക് ചെയ്യും. അത് മാത്രമല്ല, മറ്റൊരാളുടെ നീഡ്, ആവശ്യം—അത് ചിന്തിക്കുന്ന പോലെ ഉണ്ടാവില്ല, അല്ലേ?
നമ്മൾ അവിടെ കമ്മ്യൂണിക്കേറ്റ് ചെയ്യണം. ഇപ്പോൾ സ്ത്രീക്കാണ് ആവശ്യമെങ്കിൽ—ആവശ്യം എന്നല്ല, നമുക്ക് അതൊരു തോട്ട് ആണല്ലോ—നമുക്ക് അല്ലാതെ—ഇപ്പോൾ, ഒരു—അപ്പോൾ, സ്ത്രീകളുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ, നമ്മൾ ഇപ്പോൾ ഒരു അപ്രോച്ച് ചെയ്ത്, പുരുഷൻ “അത് വേണ്ട” എന്ന് പറഞ്ഞാൽ, സ്ത്രീകൾ അത് “വേണ്ട” എന്ന് തന്നെ വെക്കും—“ഇനി എനിക്ക് വേണ്ട” എന്നങ്ങനെ ഒരു ആറ്റിട്യൂഡ് എടുക്കും. അപ്പോൾ, ഒരിക്കലും “എന്റെ ഒരു ആവശ്യമായിട്ടാണ് ആൾക്ക് ഇത് ചെയ്ത് തരേണ്ട അവസ്ഥ വരുന്നത്” എന്ന്—അപ്പോൾ, “എനിക്ക് ആവശ്യമില്ല” എന്ന്—അങ്ങനെ അവർ മൈൻഡിനെ പറഞ്ഞ് പഠിപ്പിക്കാൻ തുടങ്ങും, കുറച്ച് ചില വ്യക്തികൾ. അപ്പോൾ, അങ്ങനെ നമ്മൾ ഇതിൽ വാശി പിടിക്കേണ്ട കാര്യമില്ല. പുരുഷന്റേതായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കാം. അവർക്ക് സ്ട്രെസ്സുകൾ വരുമ്പോൾ ഒക്കെ ബുദ്ധിമുട്ട് ഉണ്ടാവാം.
അപ്പോൾ, അതിനെ ഓപ്പൺ ആയി കമ്മ്യൂണിക്കേറ്റ് ചെയ്ത് പരിഹരിച്ച്—ഇത് ജീവിതത്തിന്റെ ഭാഗമാണ്, വളരെ സുഖമായി എൻജോയ് ചെയ്യേണ്ട ഒരു കാര്യമാണ്. ഇതാണ് ബാക്കി ലൈഫിനെ ഹെൽപ്പ് ചെയ്യുന്ന പെട്രോൾ. അപ്പോൾ, അത് മനസ്സിലാക്കാൻ പറ്റി കഴിഞ്ഞാൽ, ബാക്കി എല്ലാത്തിനും സന്തോഷം വരും. അപ്പോൾ, അതോടൊപ്പം തന്നെ, ഒരു ചോദ്യം കൂടെ എന്ന് വെച്ചാൽ—സ്ത്രീയും പുരുഷനും തമ്മിൽ—ഇപ്പോൾ ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്—“പുരുഷൻ വിഷ്വൽ ആണ്.” പുരുഷൻ എന്ന് പറയുമ്പോൾ, ഒരു സ്ത്രീയെ കാണുമ്പോൾ, അവരുടെ അട്രാക്ഷൻ—അവർ ഇരിക്കുന്ന ഡ്രസ്സ്, അല്ലെങ്കിൽ അവരുടെ ലുക്ക്—ഇതിലൊക്കെയാണ് പുരുഷന്റെ അട്രാക്ഷൻ എപ്പോഴും കൂടുതലായി പോവുക. സ്ത്രീയെ സംബന്ധിച്ചിടത്തോളം, ഞാൻ കേട്ടിട്ടുള്ളത്—“ഇമോഷണലി കണക്ടഡ് ആയാൽ മാത്രമേ അവർക്ക് അങ്ങനെ ചെയ്യാൻ പറ്റൂ.” ഇതിൽ നിന്ന് എന്തെങ്കിലും വ്യത്യസ്തരായ സ്ത്രീകൾ ഉണ്ടോ? അല്ലെങ്കിൽ, വ്യത്യസ്തരായ പുരുഷന്മാർ ഉണ്ടോ എന്നുള്ളത്?
അല്ല, കൂടുതലായിട്ടും പുരുഷന്മാർക്ക് ആ ഒരു വിഷ്വൽ—ഇത് കൂടുതലാണ്. അവർക്ക് ഇപ്പോൾ പല ഡ്രസ്സുകൾ—നൈറ്റ് ഡ്രസ്സുകൾ, ഡിഫറന്റ് ആയിട്ടുള്ള ബോഡി ഭാഗങ്ങൾ ഒക്കെ—കാണുമ്പോൾ തന്നെയാണ് അവർക്ക് ആ ഒരു ഫീൽ വരുന്നത്. അതിപ്പോൾ ഒരു പുരുഷൻ ഇപ്പോൾ പുറത്തിറങ്ങി നടക്കും—ഇപ്പോൾ അവർ മനസ്സിൽ—“ഞാൻ സ്വന്തം ഭാര്യയോട് തെറ്റ് ചെയ്യാനോ,” അങ്ങനെ വിചാരിച്ചിട്ടോ ഒന്നുമല്ല—പക്ഷേ, ഓട്ടോമാറ്റിക്കലി അവർക്ക് ആ ഇറക്ഷൻ വരാം, അല്ലെങ്കിൽ അവർക്ക് ആ ഒരു തോന്നൽ തോന്നാം. ഒരു ഹ്യൂമൻ ബീയിങിന്റെ ഒരു നേച്ചർ ആണ്. പിന്നെ, പുരുഷന്റെ സെക്സ് ഓർഗനും അങ്ങനത്തെ ഒരു രീതിയിലാണ്. അപ്പോൾ, അതുകൊണ്ട് തന്നെ, പെട്ടെന്ന് അവർക്ക് ഒരു സ്ത്രീയെ കാണുമ്പോൾ, അവരുടെ പല ശരീരഭാഗങ്ങളും കാണുമ്പോൾ—അവരെ പീഡിപ്പിക്കാനോ, അല്ലെങ്കിൽ സെക്സ് ചെയ്യാനോ ഉദ്ദേശത്തിലല്ല—പക്ഷേ, അവർക്ക് ആ തോട്ട് വരാം.
പക്ഷേ, സ്ത്രീകളെ സംബന്ധിച്ച് ഒരുപാട് അത്ര രീതിയിൽ വരില്ല. പക്ഷേ, അട്രാക്ഷൻ ഉണ്ടാവാം. പുരുഷന്മാരെ കാണുമ്പോൾ, സ്ത്രീകൾക്ക് അട്രാക്ഷൻ ഉണ്ടാവാം—പലരും തുറന്ന് പറയുന്നില്ല എന്നേയുള്ളൂ. അട്രാക്ഷൻ ഉണ്ടാവും. അങ്ങനെ ഒരു വിഷ്വലി വേണമെങ്കിൽ, കുറച്ചൊക്കെ സ്ത്രീകൾക്ക് ഉണ്ടാവാം എന്നുള്ളതാണ്. വിഷ്വലി എന്ന് വെച്ചാൽ—ആ പുരുഷന്റെ ബോഡി കാണുമ്പോൾ, അല്ലെങ്കിൽ അവരുടെ ആ ഒരു—ഇപ്പോൾ ഫിസിക്കലി നല്ല—ഇപ്പോൾ പറയില്ലേ, നമ്മുടെ ജിം ഒക്കെ പോയി, നല്ല ഫിറ്റ് ആയിട്ടുള്ളതാണെങ്കിൽ—അവർ അങ്ങനെ കാണുമ്പോൾ, ഒരു തോന്നൽ തോന്നാം. പക്ഷേ, പുരുഷന്മാരെ സംബന്ധിച്ച്, സ്ത്രീകളുടെ പല ശരീരഭാഗങ്ങളും, അല്ലെങ്കിൽ അട്രാക്ടീവ് ആയിട്ടുള്ള ഡ്രസ്സുകൾ—പല എക്സ്പോസ് ആയിട്ടുള്ള പലതും—കാണുമ്പോൾ, പെട്ടെന്ന് അവർക്ക് ആ ഒരു മൂഡിലേക്ക്, വളരെ ഫാസ്റ്റ് ആയിട്ട് അതിലേക്ക് വരാനായിട്ട് സാധ്യത ഉണ്ട്.
അപ്പോൾ, ഇങ്ങനെ ഒരു ഇഷ്യൂ വരുമ്പോൾ—അതായത്, ഫാമിലി ലൈഫിൽ ഇത് രണ്ടും മെയിന്റെയ്ൻ ചെയ്ത് പോയാൽ മതി. അപ്പോൾ, സ്ത്രീ എന്നും ഒരേ ഡ്രസ്സ് ഇട്ടതിന് പകരം, ബെഡ്റൂമിൽ അതിനനുസരിച്ചിട്ടുള്ള ഡ്രസ്സ് നമുക്ക് യൂസ് ചെയ്യാം. പ്രൈവസി അവിടെ കൊണ്ടുവരാൻ നോക്കുക. നമുക്ക് കുട്ടികളെ മാറ്റി നിർത്തേണ്ടത്, അല്ലെങ്കിൽ ഫാമിലി മെമ്പേഴ്സിനെ മാറ്റി, നല്ലൊരു എൻവിയോൺമെന്റ് ക്രിയേറ്റ് ചെയ്യാം—എൻവിയോൺമെന്റ് ക്രിയേറ്റ് ചെയ്യാം. അപ്പോൾ, നമുക്ക് വീട്ടിൽ അത് എല്ലായിപ്പോഴും സാധിക്കില്ല. ഇടയ്ക്ക് പുറത്ത് പോയിട്ട്, അങ്ങനെ ഒരു നല്ല എൻവിയോൺമെന്റ് ക്രിയേറ്റ് ചെയ്യാം. ഇപ്പോൾ, ഭാര്യയും ഭർത്താവും പുറത്ത് പോയി റൂം എടുത്ത് എന്ന് പറഞ്ഞാൽ, ഒരു തെറ്റില്ല. അവർക്ക് അവരുടേതായ ഒരു പ്രൈവറ്റ് ടൈം അവിടെ കൊണ്ടുവരാം—റിലാക്സ് ചെയ്യാം, പല ഇഷ്ടങ്ങളും ചർച്ച ചെയ്യാം. അപ്പോൾ, അങ്ങനെ മൈൻഡ് ഫുൾ ആയിട്ട് ചെയ്യാനായി ശ്രമിക്കാം.
ഒരേ ഒരു ചോദ്യം—ഇന്നത്തെ പുതിയ തലമുറയ്ക്ക് വേണ്ടിയിട്ടാണ്—എങ്ങനെയാണ് ഒരു സ്ത്രീയെ സെക്ഷ്വലി ആയിട്ട് അട്രാക്ട് ചെയ്യാൻ പറ്റുക? ഓക്കേ, സെക്ഷ്വലി ആയിട്ട് ഒരു സ്ത്രീയെ അട്രാക്ട് ചെയ്യാൻ, പുരുഷൻ എന്താണ് ചെയ്യേണ്ടത്? എന്താണ് ചെയ്യേണ്ടത്? അതേ, പുരുഷന്മാരെ—സ്ത്രീകൾ ഒരു പുരുഷനെ കണ്ടാൽ, സ്ത്രീ ആദ്യം നോക്കുന്നത് മിക്കവാറും കാല് എന്നാണ് പറയുക. അപ്പോൾ, ആദ്യം കാലൊക്കെ കഴുകി—അല്ല, ഷൂവിന് അവിടെ ഒരു ഇമ്പോർട്ടൻസ് ഉണ്ടെന്ന് വിചാരിക്കുന്നു—അങ്ങനെ അല്ല. നമ്മൾ ഒരു നോട്ടം എന്ന് പറയുന്നത്—നമ്മൾ ഒരാളെ കാണുമ്പോൾ—നമ്മൾ ഇപ്പോൾ സ്ത്രീകളെ വെച്ച് പറയുകയാണെങ്കിൽ—ഒരു പുരുഷൻ സ്ത്രീയെ നോക്കുന്നത്, ആദ്യം മുഖത്തേക്ക് നോക്കും, പിന്നെ ചെസ്റ്റ്—നമ്മുടെ ബ്രെസ്റ്റിന്റെ ഭാഗത്തേക്ക് നോക്കും—പിന്നെ താഴെ. ഇങ്ങനെ ഒരു മൂന്ന് പ്രാവശ്യത്തേക്കാണ്, ഫ്രാക്ഷൻ ഓഫ് സെക്കൻഡിനുള്ളിൽ, നോട്ടം പോകുന്നു എന്നാണ് പറയുന്നത്. അപ്പോൾ, നിനക്കാണ്—അതേ, നിനക്കാണ്—അതിന്റെ എക്സ്പീരിയൻസ് കൂടുതൽ.
അപ്പോൾ, സ്ത്രീകളെ സംബന്ധിച്ച്, അവർ പുരുഷന്റെ ആ ഒരു ധൈര്യം നോക്കും. അതുപോലെ തന്നെ, കാര്യങ്ങൾ ഡീൽ ചെയ്യാനുള്ള കഴിവ്—ഇങ്ങനെയാണ് ഇമോഷണലി ഒക്കെ സപ്പോർട്ട് ചെയ്യുന്നത്. നമുക്ക് വിശ്വാസം എന്ന് പറയുന്നുണ്ടല്ലോ. സ്ത്രീക്ക് ഇപ്പോൾ ഒരു സെക്ഷ്വൽ റിലേഷൻഷിപ്പിൽ ഏർപ്പെട്ട് കഴിഞ്ഞാൽ, ഒരു തവണ ഒരാളായി അങ്ങനെ ഒരു റിലേഷൻ ഉണ്ടായി കഴിഞ്ഞാൽ, അവർ പിന്നെ, അവർ ലൈഫ് ലോങ്ങ് കൂടെ വേണം എന്ന് ആഗ്രഹിക്കുന്നതായിരിക്കും, സ്ത്രീകൾ. പുരുഷന്മാരെ സംബന്ധിച്ച്, അത് ചിലപ്പോൾ അങ്ങനെ ഒരു ആഗ്രഹത്തിന് അപ്പുറത്തേക്ക് അവർ പോകില്ല. പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്—ഒരു സെക്ഷ്വൽ റിലേഷൻഷിപ്പ് കഴിയുമ്പോൾ, പല സ്ത്രീകളും ആ പുരുഷനുമായി കൂടുതലായി ഒരു റിലേഷൻ—ബന്ധം—കൊണ്ടുപോകാം എന്ന് പറയും. എന്നാൽ, പുരുഷന് ഇത് ഒരിക്കലും—“ഇനി ബന്ധം പറ്റില്ല, അവന്റെ ആഗ്രഹം കഴിഞ്ഞു” എന്ന് പറയുന്ന ഒരു സംഭവം ഉണ്ട്.
അത് പുരുഷൻ മനപ്പൂർവ്വം സ്ത്രീയെ ഉപേക്ഷിച്ച് പോകുന്നതല്ല. അവരുടെ മൈൻഡിൽ—“ഓക്കേ, ഇവരുമായി ഒരു റിലേഷൻഷിപ്പ് ഉണ്ടായി, ഒക്കെ, അത്രേയുള്ളൂ”—അവർ ആ ഒരു ലെവൽ വരെ ചിന്തിക്കുന്നുള്ളൂ. സ്ത്രീയെ സംബന്ധിച്ച്—“ഇയാളുമായി തന്നെ ഒരു ബന്ധം ഉണ്ടായി, ഇനി ഞാൻ ഇയാളാണ്, എന്റെ ഇതിന്റെ അപ്പുറത്തേക്ക് എനിക്ക് ഒരു ലോകം ഇല്ല” എന്ന ചിന്താഗതിയാണ് സ്ത്രീക്ക് വരുന്നത്. അപ്പോൾ, അങ്ങനെ രണ്ട് വ്യത്യാസങ്ങൾ അതിൽ ഉണ്ട്. ഇപ്പോൾ, ന്യൂ ജനറേഷന്റെ കാര്യത്തിൽ, ഇത് വളരെ ചേഞ്ച് ആയിരിക്കുകയാണ്. സ്ത്രീയും പുരുഷനും ഈക്വൽ ആയി ചിന്തിക്കുകയാണ്. ഇപ്പോൾ ഒരു റിലേഷനോ, രണ്ട് റിലേഷനോ, മൂന്ന് റിലേഷനോ—അല്ല—സ്ത്രീകൾക്ക് ഇപ്പോഴത്തെ ന്യൂ ജനറേഷനിൽ ഒത്തിരി ലിവിങ് ടുഗെദർ എന്നുള്ളത്, റിലേഷൻഷിപ്പ് ഒത്തിരി ഉണ്ട്. അതിനിപ്പോ ഒരു സെക്സ് ചെയ്താലും പ്രശ്നമില്ല എന്നുള്ള രീതിയിലും—ഒത്തിരി അങ്ങനെയുള്ള രീതിയിലൊക്കെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്—അത് അങ്ങനെ ഒരു ചേഞ്ചസ്.
പക്ഷേ, ഇതെല്ലാം മടുത്ത് പോകും എന്നുള്ളതാണ് അടുത്ത ഒരു പേടി, നമുക്കൊക്കെ. ഈ പറയുന്ന പോലെ, പണ്ട് നമ്മൾ വളരെ ആഗ്രഹിച്ച്, കൊതിച്ച് നോക്കി ഇരുന്നിട്ടാണ് ലൈഫ് ഒക്കെ സെറ്റ് ആവുന്നത്. ഇവർക്ക് ഇതൊക്കെ കിട്ടി, കിട്ടി, കിട്ടി—ലാസ്റ്റ് എവിടെ ഒതുങ്ങണം എന്നുള്ള ഒരു അവസ്ഥ—ഒതുങ്ങാൻ പറ്റാത്ത അവസ്ഥയിൽ വരും എന്നുള്ളതാണ്. വ്യത്യാസങ്ങളാണ്—അവരുടെ ഇമോഷൻസ്, മൈൻഡ് സെറ്റ്, സെക്ഷ്വൽ റിലേഷൻഷിപ്പ്സ്—എല്ലാം വ്യത്യാസങ്ങളിലാണ് വരുന്നത്. അപ്പോൾ, നമ്മൾ ഇനിയും മാനസികമായി അവരെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു—ഐ ജനറേഷനെ കുറിച്ചുള്ള—ഐ ജനറേഷൻ, ഈ രണ്ട് ജനറേഷൻ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.