close
സ്ത്രീ സൗന്ദര്യം (Feminine beauty)

സൗന്ദര്യത്തിന്റെ അടയാളങ്ങള്‍ പലര്‍ക്കും പലതാണ്

സൗന്ദര്യത്തിന്റെ അടയാളങ്ങള്‍ പലര്‍ക്കും പലതാണ്; എന്നാല്‍ അവയെ എങ്ങനെ സംരക്ഷിണമെന്നു പലര്‍ക്കും അറിയില്ല

സൗന്ദര്യത്തിന്റെ സങ്കല്‍പ്പം ഒരോര്‍ത്തര്‍ക്കും പല രീതിയാലായിരിക്കും.എന്നാല്‍ പലപ്പോഴും അവയെ എങ്ങനെ സംരക്ഷിണമെന്നും പരിചരിക്കണമെന്നതിനെക്കുറിച്ചും പലര്‍ക്കും അറിയില്ല. അല്‍പ്പമൊന്നു മെനക്കെട്ടാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം.

നിറമുള്ള ചുണ്ടുകള്‍ക്ക്

ഒലിവ് ഓയിലും പഞ്ചസാരയും കൂടി മിക്‌സ് ചെയ്ത് ചുണ്ടുകളില്‍ പുരട്ടുക. ഇത് നല്ലൊരു എക്‌സ്ഫോളിയേറ്റര്‍ ആണ്. ഇത് ചുണ്ടുകള്‍ക്ക് നല്ല നിറം നല്‍കും.
*ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കും .
*ഉറങ്ങുന്നതിന് മുന്‍പായി വെണ്ണ ചുണ്ടുകളില്‍ പുരട്ടുക. വെണ്ണ ഇല്ലെങ്കില്‍ പാല്‍പ്പാട ആയാലും മതി.
* ദിവസവും നാരങ്ങാനീര് ചുണ്ടുകളില്‍ പുരട്ടുന്നത് നിറം വര്‍ദ്ധിക്കാന്‍ നല്ലതാണ്.
*ഉണക്കമുന്തിരി ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് പിറ്റേ ദിവസം രാവിലെ കഴിക്കുന്നത് ചുണ്ടുകള്‍ക്ക് നിറം ലഭിക്കാനും ആരോഗ്യത്തിനും നല്ലതാണ്.
* വെണ്ണയും കുങ്കുമപ്പൂവും ചേര്‍ത്ത് ദിവസവും ഉറങ്ങുന്നതിനു മുന്‍പായി ചുണ്ടുകളില്‍ പുരട്ടുക.
*റോസാദളങ്ങളും നെയ്യും അരച്ച് പേസ്റ്റാക്കി ചുണ്ടുകളില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ ചുണ്ടുകള്‍ മൃദുവാകുകയും നിറം വയ്ക്കുകയും ചെയ്യും.
*തേന്‍, വെള്ളം, ഗ്ലിസറിന്‍, ആല്‍മണ്ട് ഓയില്‍ എന്നിവ തുല്യ അളവിലെടുത്ത് മിക്‌സ് ചെയ്ത് ഒരു ബോട്ടിലിലാക്കി സൂക്ഷിക്കുക. ഇത് ദിവസവും പുരട്ടുന്നത് ചുണ്ടുകളുടെ അഴകിനും ആരോഗ്യത്തിനും ഉത്തമമാണ്.

കറുത്ത നിറം മാറാന്‍

പല്ലു തേച്ചതിനു ശേഷം അതേ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകളും വൃത്തിയാക്കാം. ഇത് ചുണ്ടുകള്‍ വരണ്ടിരിക്കുന്ന അവസ്ഥ മാറ്റി മൃദുവാകാനും കറുത്ത നിറം മാറാനും സഹായിക്കും. ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഏതെങ്കിലുമൊരു ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകളിലെ കരുവാളിപ്പും മങ്ങലും ഒഴിവാക്കാന്‍ സഹായിക്കും. ബാലന്‍സ്ഡ് ഡയറ്റ് ശീലമാക്കുക. വെജിറ്റബിള്‍സും ഫ്രൂട്ട്‌സും ധാരാളമായി കഴിക്കാന്‍ ശീലിക്കുക. ഗ്ലിസറിനും നാരങ്ങാനീരും മിക്‌സ് ചെയ്ത് ചുണ്ടുകളില്‍ പുരട്ടിയാല്‍ കറുത്ത നിറം മാറിക്കിട്ടും

കാര്‍ക്കൂന്തല്‍ കാന്തിക്ക്

മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സുന്ദരികളുടെ ഉറക്കം കെടുത്തുന്നതില്‍ മുന്നിലാണ്. അല്‍പ്പമൊന്ന് സൂക്ഷിച്ചാല്‍ ഈ തലവേദനയെല്ലാം പരിഹരിക്കാം. മുടിയുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാന്‍ ഏറ്റവും ഉത്തമം ഉലുവയാണ്. അരക്കപ്പ് ഉലുവ തലേ ദിവസം രണ്ട് കപ്പ് വെള്ളത്തിലിട്ടു വയ്ക്കുക. ഇത് പിറ്റേ ദിവസം നന്നായി അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനുള്ളില്‍ കഴുകിക്കളയാം. നല്ലൊരു ഹെയര്‍ മാസ്‌ക് കൂടിയാണിത്.

മുടികൊഴിച്ചില്‍

മുടി കൊഴിച്ചിലിനും ഉലുവയിട്ട വെളിച്ചെണ്ണയാണ് നല്ലത്. അരക്കപ്പ് ഉലുവ 500 മില്ലി ലിറ്റര്‍ വെളിച്ചെണ്ണയിലിട്ട് ഒരു ഗ്ലാസ് ജാറിലാക്കി ഒരാഴ്ചയോളം നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ വച്ച് ചൂടാക്കണം. ഈ എണ്ണ ആഴ്ചയില്‍ മൂന്ന് തവണ തലയില്‍ തേച്ച് മസാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ ഒഴിവാക്കും.

മുടി വളരാന്‍ വെളിച്ചെണ്ണ

മുടിയുടെ വളര്‍ച്ചയ്ക്ക് വെളിച്ചെണ്ണയോളം പോന്ന മറ്റൊന്നില്ല. 500 മില്ലി ലിറ്റര്‍ വെളിച്ചെണ്ണയില്‍ ഉണ്ടങ്ങിയ ചെമ്പരത്തിപ്പൂവും ഇലയും ഉണക്ക നെല്ലിക്ക കഷണങ്ങളും കയ്യോന്നിയും ഇട്ട് ചൂടാക്കണം. എണ്ണ തിളയ്ക്കാന്‍ പാടില്ല. നേരിട്ട് ചൂടാക്കുന്നതിലും നല്ലത് തിളച്ച വെള്ളത്തിനു മുകളിലോ, മറ്റോ ഒരു പാത്രത്തില്‍ വച്ച് ചൂടാക്കുന്നതാണ്.

ഓയില്‍ മസാജ്

ഹോട്ട് ഓയില്‍ മസാജ് കൊണ്ട് മുടിയ്ക്ക് ഏറെ ഗുണങ്ങളുണ്ട്. വരണ്ട, അറ്റം പിളര്‍ന്ന മുടിയാണെങ്കില്‍ ആഴ്ചയിലൊരിക്കല്‍ എണ്ണ ചൂടാക്കി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഒലിവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മസാജ് ചെയ്യാം. ചെറിയൊരു മസാജ് പോലും തലയോട്ടിയിലെ രക്തയോട്ടം കൂട്ടി നല്ല ഉറക്കം പ്രദാനം ചെയ്യുകയും അതുവഴി ദിവസം മുഴുവന്‍ റിഫ്രഷായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

blogadmin

The author blogadmin

Leave a Response