ഇന്നത്തെ കാലത്തെ പെൺകുട്ടികളുടെ സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാക്സിംഗ്. കാലിലും കൈയ്യിലുമുള്ള അമിത രോമവളർച്ചയെ തടയാനാണ് മിക്കവരും വാക്സിംഗിനായി ബ്യൂട്ടിപാര്ലറുകളിൽ കയറി ഇറങ്ങുന്നത്. എന്നാൽ ഇത് പലരിലും പാർശ്വഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ടത്രെ. ഇങ്ങനെ വയ്യാവേലിയിൽ ചെന്നു പെടുന്നതെന്തിനാ , വാക്സിംഗ് വീട്ടിൽ തന്നെ ചെയ്യാവുന്നതേ ഉള്ളു . അതിനായി എന്തൊക്കെ ചെയ്യണമെന്നൊന്നു നോക്കാം..
പഞ്ചസാരയാണ് വാക്സ് ഉണ്ടാക്കാൻ ആവശ്യമുള്ള വസ്തു. ചീനച്ചട്ടിയില് അല്പം പഞ്ചസാര എടുത്ത് കുറച്ച് വെള്ളമൊഴിച്ച് പഞ്ചസാര ഉരുകുന്നത് വരെ ഇളക്കുക. ഇത് ബ്രൗണ് നിറമാകുന്നത് വരെ ഉരുക്കുക . ഇതിലേക്ക് അല്പം തേനും നാരങ്ങ നീരും ചേർക്കാം. ഇതു കാട്ടിയാവാത്ത രീതിയിൽ ബ്രൗൺ നിറമാകുന്നതുവരെ ഇളക്കിയതിന് ശേഷം ഇറക്കി വച്ച് തണുക്കാനായി മാറ്റി വെയ്ക്കാം. തണുത്ത ശേഷം ഒരു പാത്രത്തിലാക്കി വായു കയറാത്ത രീതിയിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് പാർശ്വഫലങ്ങളില്ലാതെ രോമം കളയുന്നതോടൊപ്പം ചർമ്മത്തെ ഈർപ്പമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു. ഇതിലൂടെ രോമവളർച്ച കുറയുകയും ചെയ്യും. അപ്പോഴിനി വാക്സിംഗ് വീട്ടിലാക്കാം ..