മേക്കപ്പ് ചെയ്യുന്നത് മുഖത്തിന് ആകർഷകത്വം കൂട്ടുന്ന ഒന്നാണ്. എന്നാൽ അമിതമായി മേക്കപ്പ് ചെയ്‌താലോ, നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുന്നതോടൊപ്പം അഭംഗിയുണ്ടാക്കുമെന്ന് തീർച്ച. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നത് അത്ര സിമ്പിൾ അല്ല, മുഖം മിനുക്കാനാണെങ്കിൽ ശ്രദ്ധയോടെ തന്നെ ചെയ്യണം.
മേക്കപ്പ് ചെയ്യാനൊരുങ്ങുമ്പോൾ തുടക്കക്കാർക്ക് എല്ലായ്പ്പോഴും സംശയങ്ങൾ ഉണ്ടാകും. മേക്കപ്പ് എത്ര വേണം, ഏതെല്ലാം ഉപയോഗിക്കണം തുടങ്ങി സംശയങ്ങൾ ഒരുപാട് ഉണ്ടാകും. അത്തരം സംശയങ്ങൾക്ക് പരിഹാരം ഇവിടെ നിന്ന് കണ്ടെത്താം. ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ ആദ്യമായി മേക്കപ്പ് ചെയ്യുമ്പോഴുള്ള കൺഫ്യുഷൻ മാറിക്കിട്ടും.
അളവ് അമിതമാകരുത്:
മേക്കപ്പ് സിമ്പിൾ ആയിരിക്കട്ടെ. തുടക്കത്തിൽ മേക്കപ്പ് ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളതിനേക്കാൾ അളവിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ചർമത്തിന്റെ സ്വഭാവം അനുസരിച്ച് വേണം അത് തീരുമാനിക്കാൻ. വളരെ കുറഞ്ഞ അളവിൽ മാത്രം മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിച്ച് സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നത് ആണ് നല്ലത്, പുതു തലമുറയിലെ ആളുകൾക്ക് കൂടുതൽ താൽപര്യവും ഇതാണ്.
കൂടുതൽ നേരം നിലനിർത്താൻ മേക്കപ്പ് സ്പഞ്ച്
പാർലറിൽ പോകേണ്ട, വീട്ടിലിരുന്ന് മുഖം ക്ലീനപ്പ് ചെയ്യാം
മുഖക്കുരുവിനെ മറയ്ക്കാൻ ഫൗണ്ടേഷൻ
മുഖക്കുരു മറയ്ക്കാനായി ഫൗണ്ടേഷൻ ഉപയോഗിക്കാം. ഇതിനായി ഏതെങ്കിലും ക്രീം ഫൗണ്ടേഷൻ എടുത്ത് മുഖക്കുരുവിന് മുകളിൽ പുരട്ടാം. ഒരിക്കലും മുഖക്കുരുവിന് മുകളിൽ ഫൗണ്ടേഷൻ പുരട്ടി അമർത്തി തിരുമ്മരുത്. ഇതിന് മുകളിലായി പൗഡർ ഉപയോഗിക്കാം.
മുഖത്ത് എണ്ണമയം അമിതമാണെങ്കിൽ കോംപാക്റ്റ് പൗഡർ ഉപയോഗിക്കുകയാണ് മികച്ച ഓപ്ഷൻ.
രാത്രി വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ:
രാത്രി സമയത്ത് ഫൗണ്ടേഷൻ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരു വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കുക. മുഖത്തിന് കൂടുതൽ തിളക്കം തോന്നിക്കാൻ ഇത് സഹായിക്കും. കൂടുതൽ ഫിനിഷിംഗ് ലഭിക്കാൻ മുഖത്ത് പുരട്ടി നല്ല രീതിയിൽ യോജിപ്പിക്കണം. ഇതിനായി ബ്രഷ് ഉപയോഗിക്കാം. താടിയെല്ലുകൾക്ക് സമീപം കായ് വിരലുകൾ ഉപയോഗിച്ച് ഫൗണ്ടേഷൻ അപ്ലൈ ചെയ്ത് നന്നായി പുരട്ടാം.
അതിനുശേഷം, ബ്രഷ് ഉപയോഗിച്ച് പുറത്തേക്കും ചെറുതായി മുകളിലേക്കും ലയിപ്പിക്കുക, കട്ടിയുള്ള വരകളോ പാടുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇതിനു മുകളിൽ കൂടുതൽ ഭംഗി ലഭിക്കുന്നതിനായി ബ്ലഷ് ഉപയോഗിക്കാം.
മിഴികൾ തിളങ്ങാൻ:
കണ്ണുകൾക്ക് കൂടുതൽ ആകർഷകത്വം ലഭിക്കാൻ കൺപോളകളിൽ ഐ ഷാഡോ ഉപയോഗിക്കുന്നത് നല്ലതാണ്. കറുപ്പ് നിറമുള്ള ഐലൈനർ അല്ലെങ്കിൽ കാജലിന് പകരം കണ്ണിൻറെ താഴ് വശത്ത് തവിട്ട് നിറമുള്ളവ പുരട്ടാം. ഇത് കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകും. കണ്ണിന് കൂടുതൽ മനോഹാരിത നൽകുന്നത് നീണ്ട പീലികളാണ്. കൺ പീലികൾ ഭംഗിയായി നിലനിർത്താൻ മസ്കാര ഉപയോഗിക്കാം. ഇത് കണ്ണിൻറെ സൗന്ദര്യം ഇരട്ടിപ്പിക്കും.
അധരങ്ങൾക്ക്:
നിങ്ങൾ പുറത്ത് പോകുന്നുവെങ്കിൽ ചുണ്ടുകൾക്ക് പ്ലെയിൻ ഗ്ലോസ്സ് ഉപയോഗിക്കാം അല്ലെങ്കിൽ ഇളം പിങ്ക് ലിപ്സ്റ്റിക്കിന് മുകളിൽ അല്പം ഗ്ലോസ് ഉപയോഗിക്കാം. അല്ലെങ്കിൽ നിറമുള്ള ഗ്ലോസ്സും ഉപയോഗിക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ ഇളം നിറങ്ങൾക്കാണ് കൂടുതൽ ഭംഗി നൽകാൻ കഴിയുക. അതിനാൽ കടും ചുവപ്പ്, മെറൂൺ, കടും റോസ് നിറങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചെറിയ ഗ്ലോസ് ഉള്ള ഇളം നിറങ്ങളാണ് ഈ സമയങ്ങളിൽ കൂടുതൽ ഇണങ്ങുക.