close

November 2021

ലൈംഗിക ആരോഗ്യം (Sexual health )

കന്യാചർമവും ആദ്യ രാത്രിയിലെ രക്തസ്രാവവും: സംശയങ്ങൾ അകറ്റാം

കന്യാചർമം പൊട്ടാത്ത സ്ത്രീയെയാണു പൊതുവെ കന്യകയെന്നു വിളിക്കുന്നത്. എന്നുവച്ചാൽ പുരുഷനുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടാത്തവളെ. നമ്മുടെ പരമ്പരാഗത മൂല്യങ്ങളും രീതികളും അനുസരിച്ച് ഒരു പെൺകുട്ടിയുടെ വിലമതിക്കാനാവാത്ത ധനമാണ്, സ്വഭാവഗുണമാണ് കന്യകാത്വം. അത് അവളുടെ തറവാട്ടുമഹിമയുടെയും ഉയർന്ന സദാചാരത്തിന്റെയും ലക്ഷണമായി കണക്കാക്കപ്പെടുന്നു.

കന്യാചർമത്തെ ‘മെയ്ഡൻ ഹെഡ്’ എന്നും വിളിക്കും. കാരണം എല്ലാ മെയ്ഡനും (കന്യകകൾക്കും) കന്യാചർമം ഉണ്ടാകണമെന്നു പലരും വിശ്വസിക്കുന്നു. പണ്ടു ‘കന്യക’, ‘കന്യകാത്വം’ എന്നീ വാക്കുകൾക്കു ശരീരശാസ്ത്രപരമായ അർഥം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. സ്വതന്ത്രനായ ഒരു പുരുഷനുമായോ, പുരുഷന്മാരുമായോ ബന്ധിതയായിട്ടില്ലാത്ത ഒരു സ്ത്രീയുടെ മാനസിക, സാമൂഹിക അവസ്ഥയെക്കൂടി ആ വാക്കുകൾ സൂചിപ്പിച്ചിരുന്നു. പിന്നീടു വിവാഹവും ഏകപത്നീ (ഭർതൃ) വ്രതവും മക്കത്തായ അധീശത്വവും പ്രചരിച്ചപ്പോൾ സ്ത്രീയുടെ കന്യാകത്വത്തിനുള്ള തെളിവിനു പ്രാധാന്യം വർധിച്ചു. അങ്ങനെ സ്ത്രീരക്തത്തെയും മുൻപു സംഭോഗത്തിലേർപ്പെടാത്ത സ്ത്രീയെ പ്രാപിക്കുന്നതിനെയും ചുറ്റിപ്പറ്റി ധാരാളം ആചാരങ്ങൾ നിലവിൽവന്നു.

കന്യാചർമം പൊട്ടിയ സ്ത്രീകളെല്ലാം കന്യകകൾ അല്ലാതായിട്ടില്ല എന്ന് ഈ വിവരണങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ടാകുമല്ലോ. കന്യാചർമത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ അല്ല, മനസ്സിന്റെ ഒരവസ്ഥയാണു കന്യകാത്വം, പാതിവ്രത്യം എന്നൊക്കെ പറയുന്നതെന്നാണ് പുതിയ കാലത്തിന്റെ വ്യാഖ്യാനം.

സംശയങ്ങൾ അകറ്റാം

തോമസ് തെരേസയെ സംശയിച്ചതു ശരിയായോ?

ശരിയായില്ല. പഴയ ചില ആചാരങ്ങളുടെ മാറാലകളിൽ പറ്റിപ്പിടിച്ച ഇത്തരം സംശയങ്ങളോടുകൂടിയ ‘ഡൗട്ടിങ് തോമസുമാർ’ (സംശയാലുക്കൾ) ഒട്ടേറെ നമ്മുടെ സമൂഹത്തിലുണ്ട്. കുടുംബജീവിതത്തിൽ കന്യാചർമത്തിനല്ല പ്രാധാന്യം. പരസ്പരമുള്ള വിശ്വാസത്തിനും സ്നേഹത്തിനുമാണെന്ന് ഇവർ മനസ്സിലാക്കണം.

ആദ്യ സംഭോഗത്തിൽ എല്ലാ സ്ത്രീകൾക്കും രക്തസ്രാവം ഉണ്ടാകുമോ?

ഉണ്ടാകണമെന്നില്ല. മെഡിക്കൽ സ്ഥിതിവിവരണക്കണക്കുകൾ അനുസരിച്ചു 42 ശതമാനം സ്ത്രീകളേ പൊട്ടി, രക്തം വരാൻ സാധ്യതയുള്ള കന്യാചർമത്തോടെ ജനിക്കുന്നുള്ളൂ. 48 ശതമാനം സ്ത്രീകളിൽ കന്യാചർമം വളരെയധികം ‘ഫ്ലെക്സിബിൾ’ ആണ്. ശേഷിക്കുന്ന 11 ശതമാനത്തിൽ കന്യാചർമം തീരെ നേർത്തതും ദുർബലവുമായിരിക്കും. അതുകൊണ്ടുതന്നെ അതു വളരെ നേരത്തേ പൊട്ടും, ശാരീരിക ചലനങ്ങൾ കൊണ്ടുതന്നെ.

ആദ്യസംഭോഗത്തിൽ ഒരു സ്ത്രീക്ക് എത്ര രക്തം പോകും?

താഴെപ്പറയുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കി ഒാരോ സ്ത്രീയിലും ആദ്യസംഭോഗത്തിനു ശേഷം വരുന്ന രക്തം ഒാരോ അളവായിരിക്കും. കന്യാചർമത്തിന്റെ കട്ടി, അതിന്റെ അയവ്, ചർമത്തിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടു പോകുന്ന രക്തധമനികളുടെ എണ്ണം, സ്ത്രീയിൽ സംഭവിക്കുന്ന െെവകാരിക ഉദ്ധാരണം/ആർദ്രത, ഇണയിൽ ലിംഗം പ്രവേശിപ്പിക്കുന്നതിന്റെ ശക്തി… പൊതുവെ പറഞ്ഞാൽ കുറച്ചു തുള്ളികൾ മുതൽ ഒരു ടീസ്പൂൺ വരെ രക്തം പോകും.

കന്യക ഗർഭിണിയാകുമോ?

ആകാം. യോനീമുഖത്ത് ബീജം /ശുക്ലം നിക്ഷേപിച്ചാൽ അതു കന്യാചർമത്തിന്റെ ദ്വാരത്തിൽകൂടി പ്രവേശിച്ചു യാത്ര ചെയ്ത് ഗർഭപാത്രത്തിലെത്തി അണ്ഡവുമായി സംയോജിക്കും. അങ്ങനെ ഗർഭമുണ്ടാകാൻ സാധ്യതയുണ്ട്.

ഒരു സ്ത്രീ കന്യകയാണെന്ന് എങ്ങനെ അറിയാം?

വിശ്വസിക്കുക. യോനിയിൽ മറ്റൊരു ലിംഗം കയറിയിട്ടില്ല എന്നു തെളിയിക്കാൻ പാകത്തിനു ശാസ്ത്രീയ മാർഗങ്ങളൊന്നുമില്ല. മനസ്സിലാണു ശുദ്ധിയും ചാരിത്ര്യവും വേണ്ടത്; യോനിയിലല്ല..

കന്യാചർമം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയെക്കുറിച്ച് കേട്ടു. അത് എപ്പോഴാണ് വേണ്ടിവരിക?

ചിലരിൽ കന്യാചർമം വളരെ കട്ടിയുള്ളതായതിനാൽ യോനിയിൽ ലിംഗപ്രവേശം സാധ്യമല്ലാതെ വരാം. അങ്ങനെയുള്ളവരിൽ ലളിതമായ ഒരു ശസ്ത്രക്രിയ വഴി കന്യാചർമം നീക്കം ചെയ്യുന്നു. ഇതിന് ഹൈമനക്ടമി എന്നു പറയും.

എന്നാൽ കന്യാചർമം നീക്കം ചെയ്യുന്നതിനു മുൻപ് ലൈംഗികബന്ധം സാധ്യമാകാത്തതിനു പിന്നിൽ വജൈനിസ്മസ് അഥവാ യോനീസങ്കോചം പോലുള്ള എന്തെങ്കിലും മാനസിക കാരണങ്ങളില്ല എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്

വിവർത്തനം: അനിൽ മംഗലത്ത്,

സാങ്കേതിക സഹായം: എൻ.വി. നായർ

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുടി വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ബി

മുടി വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബിയുടെ കുറവിന്റെ ലക്ഷണങ്ങളിലൊന്നാണ് മുടികൊഴിച്ചില്‍. അമിതമായ മുടികൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം ബി വിറ്റാമിനുകള്‍ ഉണ്ട്. മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ ചില സുപ്രധാന ബി വിറ്റാമിനുകള്‍ ബി 3 അല്ലെങ്കില്‍ നിയാസിന്‍, ബി 5 അല്ലെങ്കില്‍ പാന്റോതെനിക് ആസിഡ്, ബി 6 അല്ലെങ്കില്‍ പിറിഡോക്‌സിന്‍, ബി 7 അല്ലെങ്കില്‍ ബയോട്ടിന്‍, ബി 8 അല്ലെങ്കില്‍ ഇനോസിറ്റോള്‍, ബി 12 എന്നിവയാണ്. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ബി അടങ്ങിയ വിവിധ ഭക്ഷണങ്ങള്‍ ഇതാ.

ബി 2 അഥവാ റൈബോഫ്‌ലേവിന്‍

സമ്പുഷ്ടമായ ധാന്യ ഉല്‍പന്നങ്ങള്‍, ശതാവരി, ബ്രോക്കോളി, കൂണ്‍, ഇലക്കറികള്‍, മില്ലറ്റ് പോലുള്ള ധാന്യങ്ങള്‍ എന്നിവ മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ബി 2 വിറ്റാമിന്‍ ലഭിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

വിറ്റാമിന്‍ ബി 3 അഥവാ നിയാസിന്‍

മത്സ്യം, ബീഫ് കിഡ്‌നി, ബീഫ് കരള്‍, ബീറ്റ്‌റൂട്ട്, സൂര്യകാന്തി വിത്തുകള്‍, നിലക്കടല എന്നിവയാണ് നിയാസിന്‍ ലഭിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍. ഈ ഭക്ഷണങ്ങള്‍ മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ ബി 5 അഥവാ പാന്റോതെനിക് ആസിഡ്

വിറ്റാമിന്‍ ബി 5 മുടികൊഴിച്ചില്‍ നിര്‍ത്തുന്നു, അതുപോലെ മുടി നരക്കുന്നതും തടയുന്നു. ധാന്യങ്ങളും മിക്കവാറും എല്ലാ മാംസവും മുട്ടയുടെ മഞ്ഞക്കരുവുമെല്ലാം ബി 5ന്റെ നല്ല ഉറവിടങ്ങളാണ്. പാന്റോതെനിക് ആസിഡിന്റെ മികച്ച ഉറവിടങ്ങളില്‍ ധാന്യം, പയര്‍വര്‍ഗ്ഗങ്ങള്‍, കാലെ, ബ്രോക്കോളി, കോളിഫ്‌ളവര്‍, ധാന്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, ചിക്കന്‍, പയര്‍, സാല്‍മണ്‍ എന്നിവ അടങ്ങിയിരിക്കുന്നു.

വിറ്റാമിന്‍ ബി 6 അഥവാ പിരിഡോക്‌സിന്‍

വിറ്റാമിന്‍ ബി 6 നിങ്ങളുടെ മുടിയിഴകള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കുകയും ആരോഗ്യമുള്ള മുടി വളര്‍ത്തി അവയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിനായി ചെറുപയര്‍, പന്നിയിറച്ചി, വാഴപ്പഴം, ഗ്രീന്‍ പീസ്, ശതാവരി, കുരുമുളക്, പിസ്ത, ബ്രൊക്കോളി, സാല്‍മണ്‍, അസംസ്‌കൃത വെളുത്തുള്ളി, അവോക്കാഡോ, തണ്ണിമത്തന്‍ സൂര്യകാന്തി വിത്ത്, പീനട്ട് ബട്ടര്‍, വെണ്ണ, കടല എന്നിവ കഴിക്കുക.

വിറ്റാമിന്‍ ബി 7 അഥവാ ബയോട്ടിന്‍

മുടി വളര്‍ച്ചയ്ക്ക് പേരുകേട്ട വിറ്റാമിനാണ് ബയോട്ടിന്‍ അഥവാ ബി 7. ഇത് മുടി പൊട്ടുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. നീളമുള്ള മുടി വളരുന്നതിന് അത്യന്താപേക്ഷിതമാണ് ബയോട്ടിന്‍. കോളിഫ്‌ലവര്‍, കാരറ്റ്, ഉള്ളി തുടങ്ങിയ പച്ചക്കറികള്‍ ബയോട്ടിന്റെ നല്ല ഉറവിടങ്ങളാണ്. സാല്‍മണ്‍, കരള്‍, വാഴപ്പഴം, ബദാം, ധാന്യങ്ങള്‍ എന്നിവയും നിങ്ങള്‍ക്ക് കഴിക്കാം.

ഇനോസിറ്റോള്‍ അഥവാ വിറ്റാമിന്‍ ബി 8

ഇത് ഫോളിക്കിളിന്റെ ആരോഗ്യം നിലനിര്‍ത്താനും അമിതമായ മുടികൊഴിച്ചില്‍, അലോപ്പിയ എന്നിവ ഒഴിവാക്കാനും സഹായിക്കുന്നു. ബ്രൂവേഴ്സ് യീസ്റ്റ്, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും ധാന്യങ്ങളും ഈ സുപ്രധാന വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.

വിറ്റാമിന്‍ ബി 12

മുടി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ അധിക വിറ്റാമിനാണ് ബി 12. വിറ്റാമിന്‍ ബി 12 മുടിക്ക് നേരായ പോഷണം നല്‍കുന്നു, മാത്രമല്ല ഇത് യഥാര്‍ത്ഥ മുടിയിഴകളുടെ ഒരു ഭാഗവുമാണ്. ബി 12 കുറവുള്ള ആളുകള്‍ക്ക് മുടി ദുര്‍ബലമാകുകയോ മുടി കൊഴിച്ചില്‍ സംഭവിക്കുകയോ ചെയ്യുന്നു. ചിക്കന്‍, മീന്‍, ഗോമാംസം, പന്നിയിറച്ചി, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ബി 12 ഉള്‍ക്കൊള്ളുന്ന ഭക്ഷണങ്ങളാണ്. പാല്‍, മുട്ട, തൈര് എന്നിവയും ആല്‍ഗ, കടല്‍പ്പായല്‍ തുടങ്ങിയവയും നിങ്ങള്‍ക്ക് കഴിക്കാം.

വിറ്റാമിന്‍ ബി 9 അഥവാ ഫോളിക് ആസിഡ്

ഇത് ബി കോംപ്ലക്‌സ് വിറ്റാമിനുകളില്‍ ഒന്നാണ്, കൂടാതെ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തെയും പിന്തുണയ്ക്കുന്നു. മുടി വളര്‍ച്ചയിലും ഇത് ഫലപ്രദമായ പങ്ക് വഹിക്കുന്നു. ആവശ്യത്തിന് ഫോളിക് ആസിഡ് ശരീരത്തിന് ലഭിക്കുന്നതിന് കടല, പയര്‍, പച്ച, പച്ചക്കറികള്‍, കോളര്‍ഡ് ഗ്രീന്‍സ്, ശതാവരി, ബീറ്റ്‌റൂട്ട്, പപ്പായ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇവയെല്ലാമാണ് മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ബി ഭക്ഷണങ്ങള്‍.

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മാറിടത്തിന് ഉറപ്പേകാന്‍ ഓയില്‍ ചേര്‍ത്ത ജെല്‍

അയഞ്ഞു തൂങ്ങുന്ന മാറിടങ്ങള്‍ പല സ്ത്രീകളേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇതിന് പുറകിലെ കാരണങ്ങള്‍ പലതാണ്. പ്രായമാകുമ്പോള്‍ ചര്‍മത്തിന്റെ ദൃഢത കുറയുന്നത് ഒരു പ്രധാനപ്പെട്ട കാരണമാണ്. ഏതു ഭാഗവും അയയുന്നത് പോലെ മാറിടത്തിലെ ചര്‍മവും മസിലുകളുമെല്ലാം അയയുന്നു. ഇത് മാറിടം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കും. ഇതു പോലെ തന്നെ മാറിടങ്ങള്‍ക്ക് പ്രസവ, ഗര്‍ഭ കാലത്ത് വലിപ്പക്കൂടുതലുണ്ടാകുന്നത് സാധാരണയാണ്. ഈ സമയത്ത് വേണ്ടത്ര രീതിയില്‍ സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ഉപയോഗിയ്ക്കാതെ വരുന്നതാണ് ഒരു കാരണം. പെട്ടെന്ന് തടി കൂടുന്നതും അമിതമായ വണ്ണവും പെട്ടെന്ന് തന്നെ വല്ലാതെ തടി കുറയുന്നതും മാറിടങ്ങള്‍ ഇടിഞ്ഞ് തൂങ്ങാനുള്ള മറ്റൊരു കാരണം കൂടിയാണ്. ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങള്‍ക്ക് ദൃഢത നല്‍കാനുള്ള വിലയേറിയ ട്രീറ്റ്‌മെന്റുകള്‍ക്ക് പകരം ചില സ്വാഭാവിക പരിഹാരങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ മാറിടത്തിന്റെ ഉറപ്പിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു സ്‌പെഷ്യല്‍ ഓയില്‍ ജെല്ലിനെ കുറിച്ചറിയൂ.

വൈറ്റമിന്‍ ഇ

ഈ ജെല്‍ തയ്യാറാക്കാന്‍ വേണ്ടത് കറ്റാര്‍ വാഴ, വൈറ്റമിന്‍ ഇ ഓയില്‍, ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നിവയാണ് വേണ്ടത്.ചുളിവുകളില്ലാത്ത, പ്രായം തോന്നാത്ത ചര്‍മത്തിന് അവശ്യം വേണ്ട ഒന്നാണ് വൈറ്റമിന്‍ ഇ. ഇതു ചില ഭക്ഷണങ്ങളില്‍ നിന്നും ലഭിയ്ക്കും. ഇതല്ലാതെ വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ രൂപത്തിലും ലഭിയ്ക്കും. ചര്‍മത്തിലെ ചുളിവുകള്‍ നീക്കിയാണ് ഇതു സാധിയ്ക്കുന്നത്. ഇതു കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇവ ചര്‍മകോശങ്ങള്‍ അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെയും സഹായിക്കുന്നു.ശരീരത്തിന്റെ ഏതു ഭാഗങ്ങളിലുമുള്ള സ്‌ട്രെച്ച്മാര്‍ക്കുകള്‍ പോകാന്‍ ഇത് നല്ലതാണ്.പുതിയ ചര്‍മ കോശങ്ങളുണ്ടാകാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണു വൈറ്റമിന്‍ ഇ.

ഫ്‌ളാക്‌സ് സീഡ്

ആരോഗ്യത്തിന് മാത്രമല്ല,മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ മികച്ചതാണ് ഫ്‌ളാക്‌സ് സീഡ് . ഇവയില്‍ വൈററമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് ഏറെ നല്ലതാണ്. ഒമേഗ ത്രീ ഫാററി ആസിഡുകളും ഇതിലുണ്ട്.ഇതിനായി 2 ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് എടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തീ കുറച്ചു വച്ച് തിളപ്പിയ്ക്കാം. ഇത് നല്ലതു പോലെ ഇടയ്ക്കിടെ ഇളക്കണം. ഇതില്‍ വെളുത്ത നിറത്തിലെ പത വന്നു തുടങ്ങുമ്പോള്‍ തീ കെടുത്തണം. ഇത് അരിച്ചെടുക്കുക. ഇത് തണുക്കുമ്പോള്‍ ജെല്‍ പോലെയാകും. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണിത്.

കറ്റാര്‍ വാഴ

പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍ വാഴ ചര്‍മത്തിനു നല്‍കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്. വരണ്ട ചര്‍മം പ്രായക്കൂടുതലും ചുളിവുമെല്ലാം വരുത്തുന്ന ഒന്നാണ്. വരണ്ട ചർമത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്.കറ്റാർ ജെൽ ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമ കോശങ്ങൾക്ക് ചർമ കോശങ്ങൾക്ക് തിളക്കവും മൃദുത്വവും നൽകും.

​ഇതിനായി

ഇതിനായി മുകളില്‍ പറഞ്ഞ രീതിയില്‍ ഫ്‌ളാക്‌സ് സീഡ് ജെല്‍ തയ്യാറാക്കുക. ഇതിലേയ്ക്ക് തുല്യ അളവില്‍ കറ്റാര്‍ വാഴ ജെല്‍ കൂടി കലര്‍ത്തുക. പിന്നീട് വൈറ്റമിന്‍ ഇ ഓയിലും ഇതില്‍ ചേര്‍ക്കണം. ഇതെല്ലാം കൂടിച്ചേര്‍ത്ത് ഇളക്കണം. ഇത് നല്ല ജെല്‍ പരുവമാക്കി ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. അല്‍പനേരം കഴിഞ്ഞ് കഴുകാം. മാറിടത്തില്‍ താഴേ നിന്നും മുകളിലേയ്ക്കുള്ള രീതിയില്‍ വേണം, മസാജ് ചെയ്യാന്‍.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖരോമം മാറാന്‍ വീട്ടില്‍ ചെയ്യാം ഈ വാക്‌സ് മിശ്രിതം

മുഖത്തെ രോമം പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. ചില രോഗങ്ങള്‍, പ്രത്യേകിച്ച് പിസിഒഎസ് പോലുള്ളവ ഇത്തരം രോമവളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത് സ്ത്രീകള്‍ക്ക് പൊതുവേ അസ്വസ്ഥതയും നാണക്കേടുമുണ്ടാക്കുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളുണ്ട്. കൃത്രിമ ക്രീമുകള്‍ ഉപയോഗിയ്ക്കാതെ ചെയ്യാവുന്ന ചില വഴികള്‍. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ.

പ്രത്യേക മിശ്രിതം

ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ 5ചേരുവകള്‍ വേണം. കടലമാവ്, തേന്‍,മഞ്ഞള്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവയാണ് ഇവ.അടുക്കളയിലെ പലഹാരങ്ങളുണ്ടാക്കാന്‍ സഹായിക്കുന്ന കടലമാവ് പല തരത്തിലെ സൗന്ദര്യ-ചര്‍മ പ്രശ്‌നങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കാം. ചര്‍മത്തിലെ മൃത കോശങ്ങള്‍ സ്‌ക്രബ് ചെയ്ത് നീക്കുവാനും അഴുക്കും ഒഴിവാക്കുവാനും ഈ ഫലപ്രദമായ കടലപ്പൊടി മികച്ചതാണ്. മുഖക്കുരു, പാടുകൾ തുടങ്ങിയ ചർമ്മത്തിലെ അപാകതകൾ തടയുന്നതിനും കരുവാളിപ്പിൽ നിന്ന് മുക്തി നേടുന്നതിനും മുഖത്തെ അനാവശ്യമായ രോമങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് ഏറെ ഫലം ചെയ്യുന്നു. യാതൊരു ദോഷവും ചര്‍മത്തിന് വരുത്താത്ത സ്വാഭാവിക വഴിയാണിത്.

​നാരങ്ങ

നാരങ്ങയ്ക്കും സൗന്ദര്യ ഗുണങ്ങളുണ്ട്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ഗുണം നല്‍കുന്നു. ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണിത്.സ്വാഭാവിക മധുരമായ തേന്‍ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇത് പല തരം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നു കൂടിയാണ്. തേൻ ഒരു സ്വാഭാവിക മോയിസ്ചറൈസറാണ്. അതായത്, ഇത് ചർമ്മത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു, ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

​മഞ്ഞള്‍

മഞ്ഞള്‍ പണ്ടു കാലം മുതല്‍ തന്നെ സൗന്ദര്യ വര്‍ദ്ധക വസ്തുവായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഒരുപിടി ചര്‍മ പ്രശ്‌നങ്ങള്‍ക്കിത് മരുന്നുമാണ്. മുഖക്കുരുവിന്, ചര്‍മത്തിന് നിറം നല്‍കാന്‍, മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ തുടങ്ങിയ സാധാരണ ചർമ്മപ്രശ്നങ്ങളെ ചെറുക്കാൻ മഞ്ഞൾ സഹായിക്കും. നിറത്തിനും ഇതേറെ ഗുണകരമാണ്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മഞ്ഞള്‍ മരുന്നാണ്. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് മരുന്നായി പ്രവര്‍ത്തിയ്ക്കുന്നത്.

​ഇതിനായി

ഇതിനായി കടലമാവ് എടുക്കുക. ഇതില്‍ പഞ്ചസാര, തേന്‍, നാരങ്ങാനീര്, മഞ്ഞള്‍ എന്നിവ കലര്‍ത്തണം. എന്നിട്ട് ഈ മിശ്രിതം മോരം ഉള്ളിടത്ത് പുരട്ടുക. പിന്നീട് ഉണങ്ങുമ്പോള്‍ അല്‍പം വെള്ളം പുരട്ടി നല്ലതുപോലെ സ്‌ക്രബ് ചെയ്ത് പിന്നീട് ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം വീതം കുറച്ചു ദിവസം അടുപ്പിച്ച് ചെയ്താല്‍ ഗുണമുണ്ടാകും. ഇതില്‍ പഞ്ചസാര ഉരുക്കിച്ചേര്‍ത്ത് ഉപയോഗിച്ചാല്‍ നല്ല വാക്‌സിംഗ് ക്രീം കൂടിയായി ഉഫയോഗിയ്ക്കാം. ഇളം ചൂടോടെ.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

പൊട്ടറ്റോ ഫെയ്‌സ് പാക്ക്

സൗന്ദര്യത്തിന് ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോഗിക്കാം? മുഖക്കുരു അകറ്റാനും, കരുവാളിപ്പ് അകറ്റി ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനുമെല്ലാം സഹായിക്കുന്ന പൊട്ടറ്റോ ഫെയ്‌സ് പാക്ക് പരിചയപ്പെടാം.

ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്ക് (Potato Face Packs) നൽകുന്ന ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാം. ഉരുളക്കിഴങ്ങ് ഏത് രീതിയിൽ പാകം ചെയ്തെടുത്താലും കഴിക്കാൻ ഒരു പ്രത്യേക സ്വാദാണ്. അതുകൊണ്ട് തന്നെയാണ് ഉരുളക്കിഴങ്ങ് വിഭവങ്ങൾക്ക് ആരാധകരേറെ. രുചി മാത്രമല്ല, ആരോഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 1, ബി 3, ബി 6, സി, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. അതേസമയം ആരോഗ്യത്തിന് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും ഏറെ ഫലപ്രദമായ ഒരു ചേരുവയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. കൂടാതെ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും, വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനുമെല്ലാം ഉരുളക്കിഴങ്ങ് സഹായിക്കും.

 

ഉരുളക്കിഴങ്ങ് നീരും തേങ്ങാപ്പാലും

കറുത്ത പാടുകൾ കുറയ്ക്കുന്നതിനും നിറവ്യത്യാസം അഥവാ പിഗ്മെന്റേഷനും തിളങ്ങുന്ന ചർമ്മത്തിനും അനുയോജ്യമായ ഉരുളക്കിഴങ്ങ് ഫേസ് പാക്ക് ആണിത്. തേങ്ങാപ്പാൽ നമ്മുടെ മുടിക്കും ചർമത്തിനും ഒരുപോലെ ഗുണം ചെയ്യും. ചർമ്മത്തിലെ പാടുകൾ, കറുത്ത പാടുകൾ, മറ്റ് അടയാളങ്ങൾ എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ഇത് ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു, ഇത് ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുവാനും ഉത്തമമാണ്. ഈ പാക്ക് തയ്യാറാക്കാൻ വേണ്ടത്,

– രണ്ട് ടേബിൾ സ്പൂൺ. തേങ്ങാപ്പാൽ

– രണ്ട് ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് നീര്

ഇവ രണ്ടും നന്നായി ചേർത്ത ശേഷം മുഖത്തു പുരട്ടി ഉണങ്ങാൻ അനുവദിക്കുക. അതിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.

​ഉരുളക്കിഴങ്ങും തേനും

തേനിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കാൻ സഹായിക്കുന്നു. ഇത് മുഖത്തെ കറുത്ത പാടുകളും മാലിന്യങ്ങളും നീക്കി തെളിഞ്ഞ ചർമ്മം നൽകുന്നു. ബദാം ഓയിൽ ചർമ്മത്തെ പോഷിപ്പിക്കുകയും എല്ലാ നേർത്ത വരകളും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഈ ഉരുളക്കിഴങ്ങ് ഫേസ് പാക്ക് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഇതിനായി ഒരു ചെറിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ ബദാം എണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഇത് മുഖത്ത് പുരട്ടാം. ഉണങ്ങിയ ശേഷം മുഖം സാധാരണ വെള്ളത്തിൽ കഴുകുക.

​ഉരുളക്കിഴങ്ങും തക്കാളി നീരും

തക്കാളി ജ്യൂസിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, അത് ചർമ്മത്തെ ശുദ്ധവും വ്യക്തവുമാക്കുകയും ചെയ്യുന്നു. തക്കാളി ജ്യൂസിലെ ലൈക്കോപീൻ പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. മറുവശത്ത്, ഉരുളക്കിഴങ്ങ് ചർമ്മത്തിന്റെ ഇരുണ്ട നിറം കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ട് ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് നീര്, രണ്ട് ടേബിൾ സ്പൂൺ തക്കാളി ജ്യൂസ് എന്നിവ എടുത്ത് ഒരുമിച്ച് ചേർത്ത് ഇളക്കിയ ശേഷം ഈ കൂട്ട് മുഖത്ത് പുരട്ടാം. ഇരുപത് മിനിട്ടിന് ശേഷം ഇത് കഴുകി വൃത്തിയാക്കാം.

​ഉരുളക്കിഴങ്ങ് നീരും നാരങ്ങാനീരും തേനും

ഈ ഫേസ് പാക്ക് പരീക്ഷിക്കുന്നതിന് മുമ്പ്, നാരങ്ങ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക. നാരങ്ങയ്ക്കും ഉരുളക്കിഴങ്ങിനും രേതസ് ഗുണമുണ്ട്, ഇത് അധിക എണ്ണ നീക്കം ചെയ്യുകയും അടഞ്ഞുപോയ സുഷിരങ്ങൾ തുറക്കുകയും ചർമ്മത്തിന് വ്യക്തമായ രൂപം നൽകുകയും ചെയ്യുന്നു. ചർമ്മത്തിൽ പ്രകോപനം ഉണ്ടാകാതിരിക്കാൻ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നാരങ്ങ നീര് നേർപ്പിക്കുക. തേൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു.

രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് നീര്, രണ്ട് ടീസ്പൂൺ നാരങ്ങാ നീര്, ഒരു ടീസ്പൂൺ തീൻ എന്നിവ ചേർത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ശേഷം ചെറു ചൂടുവെള്ളത്തിൽ ഇത് കഴുകാം.

​ഉരുളക്കിഴങ്ങ് നീരും മുട്ടയുടെ വെള്ളയും

മുട്ടയും ഉരുളക്കിഴങ്ങും പ്രോട്ടീന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. അവ ചർമ്മത്തിന് മുറുക്കം നൽകാനും ഏതെങ്കിലും തരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം തിളങ്ങാനും സഹായിക്കുന്നു.

ഇതിനായി അര കപ്പ് ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് ഇതിലേയ്ക്ക് ഒരു മുട്ടയുടെ വെള്ള ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകാം. ശേഷം നിങ്ങളുടെ മുഖത്തിന് യോജിച്ച ഒരു മോയിസ്ചറൈസർ ഉപയോഗിക്കാം.

read more
ആരോഗ്യം

ആര്‍ത്തവകാലത്ത് പാഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചര്‍മപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴികള്‍

ർത്തവകാല സംരക്ഷണത്തിനായി പലതരത്തിലുള്ള സാനിറ്ററി നാപ്കിനുകൾ വിപണിയിൽ ലഭ്യമാണ്. വിവിധ വലുപ്പം, രക്തം കൂടുതൽ ആഗിരണം ചെയ്യുന്നവ, ഉപയോഗിക്കാൻ എളുപ്പമുള്ളവ, സുഗന്ധം ഉള്ളവ, തീരെ നനവ് തോന്നാത്തവ എന്നിങ്ങനെ പോകുന്നു ഇവയുടെ വിശേഷണങ്ങൾ. ഓരോരുത്തരും സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് ഇവ തിരഞ്ഞെടുക്കുന്നു.
സാനിറ്ററി നാപ്കിനുകൾ ആരോഗ്യത്തോടെ ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്.

  • കഴിവതും പൂർണമായും കോട്ടൺ നിർമിത നാപ്കിനുകൾ തന്നെ തിരഞ്ഞെടുക്കാം
  • രക്തസ്രാവം കൂടുതൽ ഉള്ള ദിവസങ്ങളിൽ/പുറത്ത് പോകുന്ന സമയങ്ങളിൽ മാത്രം ലീക്കിങ് ഒഴിവാക്കാൻ പ്ലാസ്റ്റിക് കവറിങ് ഉള്ളവ ഉപയോഗിക്കാം .
  • രക്തസ്രാവം കുറവുള്ളപ്പോഴും വീട്ടിൽ തന്നെ ഉള്ളപ്പോഴും കഴിവതും കോട്ടൺ നിർമിതമായവ തന്നെ ഉപയോഗിക്കാം.
  • ജെൽ /പെർഫ്യൂം എന്നിവയുള്ള പാഡ് ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക.
  • 4-6 മണിക്കൂറിനുള്ളിൽ പാഡ് മാറ്റാൻ ശ്രദ്ധിക്കുക.
  • പാഡ് നിറഞ്ഞ് ഈർപ്പം തോന്നുകയോ, ചെറിയ ദുർഗന്ധമോ അസ്വസ്ഥതയോ അനുഭവപ്പെടുകയോ ചെയ്താലോ ആ പാഡ് മാറ്റി പുതിയത് വയ്ക്കാം.

നാപ്കിൻ ഉപയോഗവും ചർമപ്രശ്നങ്ങളും

നാപ്കിൻ ഉപയോഗം മൂലം പലരിലും ചർമപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഏറെ നേരം ആർത്തവ രക്തത്തിലെ ഈർപ്പവും ചൂടും തങ്ങിനിൽക്കുന്നത് യോനി ഭാഗത്തെ മൃദുവായ ചർമ്മത്തിന് പെട്ടെന്ന് അണുബാധയുണ്ടാക്കിയേക്കാം. ആർത്തവത്തെത്തുടർന്നുണ്ടാകുന്ന ചൊറിച്ചിൽ (യോനി ഭാഗത്തും തുടയിടുക്കിലും), കുരുക്കൾ ഉണ്ടാകൽ, ചർമം വിണ്ടു കീറൽ, പുകച്ചിലും ചൂടും, അമിതമായ വെള്ളപോക്ക് എന്നിവയാണ് സാധാരണമായി കാണുന്നത്. ചിലരിൽ അപൂർവമായി തീവ്രമായ അണുബാധയ്ക്കും ഇത് കാരണമായേക്കാം.

  • ആർത്തവ ശുചിത്വം പാലിക്കുക.
  • പാഡ് തിരഞ്ഞെടുക്കുമ്പോൾ മുൻ പറഞ്ഞ നിർദേശങ്ങൾ പാലിക്കുക.
  • ആർത്തവ സമയത്തും ശേഷവും, ത്രിഫല ചൂർണം ഇട്ട് തിളപ്പിച്ച ഇളം ചൂട് വെള്ളം കൊണ്ട് ആ ഭാഗം കഴുകാം.
  • ചെറിയ രീതിയിൽ ചർമപ്രശ്നങ്ങൾ കണ്ടാൽ ത്രിഫല വെള്ളത്തിൽ /ആര്യവേപ്പും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളത്തിലോ ഇറങ്ങി ഇരിക്കാം.
  • സ്ഥിരമായി അലർജി ഉണ്ടാകുന്നവർ, ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന ആഹാരങ്ങളും ഔഷധങ്ങളും ശീലമാക്കുക.
  • അമിതമായ എരിവ്, പുളി, തൈര്, ചൂട് കൂടിയവ എന്നിവ ഒഴിവാക്കാം.
  • ആവശ്യത്തിന് വെള്ളം കുടിക്കുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • സ്ഥിരമായി ലക്ഷണങ്ങൾ കാണുന്നവർ ഡോക്ടറെ സമീപിക്കുക. അണുബാധ മാറ്റാനും ഇതിനെത്തുടർന്നുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ മാറാനും ഇത് സഹായിക്കും.
read more
ആരോഗ്യം

ഭംഗി മാത്രം പോരാ, ആരോഗ്യവും ശ്രദ്ധിക്കണം; അടിവസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ .

ണിമൂണ്‍ ബ്രാ, സ്‌പോര്‍ട്‌സ് ഇന്നര്‍വെയര്‍, ടീനേജ് ഇന്നര്‍വെയര്‍, ആര്‍ത്തവസമയത്ത് ഉപയോഗിക്കാവുന്ന പീരിഡ്‌സ് പാന്റി… ഇങ്ങനെ പല രൂപത്തിലും നിറത്തിലും തരത്തിലുമുള്ള അടിവസ്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പുറമെ ധരിക്കുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന അതേ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാണ് പുതുതലമുറ അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഭംഗിയോടൊപ്പം അതിന്റെ ആരോഗ്യവശങ്ങള്‍ കൂടി ശ്രദ്ധിക്കണം. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യം മനസ്സില്‍വെക്കാം.

എന്തുകൊണ്ട് കോട്ടണ്‍?

സിന്തറ്റിക് തുണിത്തരങ്ങള്‍ കൊണ്ടുണ്ടാക്കിയ അടിവസ്ത്രങ്ങളേക്കാള്‍ കോട്ടണ്‍ അടിവസ്ത്രങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് കൂടുതല്‍ അനുയോജ്യം. സിന്തറ്റിക് അടിവസ്ത്രങ്ങള്‍ ശരീരത്തിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് അടിഞ്ഞുകൂടാന്‍ അനുവദിക്കുകയും ഇത് ചര്‍മ്മത്തില്‍ പലതരം അണുബാധകള്‍ക്ക് കാരണമാകുകയും ചെയ്യും.

ശരിയായ അളവില്‍

അടിവസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ചേരുന്ന അളവിലുള്ളത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇറുക്കം കൂടിയ അടിവസ്ത്രങ്ങള്‍ ശരീരത്തില്‍ ഉരഞ്ഞ് ചര്‍മ്മം ചുവന്നുതടിക്കാനും മുറിവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതുപോലെ നിങ്ങള്‍ക്ക് ഇണങ്ങുന്നതും സൗകര്യപ്രദവുമായ രൂപത്തിലുള്ള അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം.

എത്ര തവണ മാറണം

ദിവസത്തില്‍ രണ്ടുതവണ അടിവസ്ത്രങ്ങള്‍ മാറുന്നതാണ് ആരോഗ്യത്തിനു നല്ലത്. കേരളത്തിലെ കാലാവസ്ഥയില്‍ വിയര്‍പ്പ് കൂടുതല്‍ ആയിരിക്കും. അതുകൊണ്ടുതന്നെ അധികം പേരും ദിവസത്തില്‍ രണ്ടുതവണ കുളിക്കുന്നവരാണ്. കുളിക്കുശേഷം പുതിയവ ധരിക്കാം.

ഉറങ്ങുമ്പോള്‍ ധരിക്കണോ

ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത് എന്നൊരു പക്ഷമുണ്ട്. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കേണ്ടതില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് സാധാരണ യോനീസ്രവങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് പാന്റീസ് ധരിച്ച് ഉറങ്ങുന്നതായിരിക്കും നല്ലത്.

ചില മിഥ്യാധാരണകള്‍

അടിവസ്ത്രങ്ങള്‍ ഒരു നിശ്ചിതകാലം ഉപയോഗിച്ചതിനുശേഷം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ വസ്തുതയൊന്നും ഇല്ല. അടിവസ്ത്രങ്ങള്‍ക്ക് എക്‌സ്പയറി ഡേറ്റ് ഇല്ല. നിങ്ങള്‍ക്ക് വൃത്തിയായി ഉപയോഗിക്കാന്‍ പറ്റുന്നിടത്തോളം കാലം അവ ഉപയോഗിക്കാം.

ശരിയായ അളവില്‍ അല്ലാത്ത ബ്രാ ധരിച്ചാല്‍ ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ടാകും എന്നതാണ് മറ്റൊന്ന്. ഇതും ശരിയല്ല. എന്നാല്‍ ഇറുകിയ ബ്രാ ധരിച്ചാല്‍ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും. കൂടാതെ ചര്‍മപ്രശ്‌നങ്ങളും ഉണ്ടാകും.
വയര്‍ ഉള്ള ബ്രാ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇറുക്കം കൂടിയാല്‍ അവ ചര്‍മത്തില്‍ മുറിവുണ്ടാക്കാന്‍ സാധ്യതയുണ്ട്.

വൃത്തിയാക്കേണ്ടത് എങ്ങനെ

അടിവസ്ത്രങ്ങള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതാണ് എപ്പോഴും നല്ലത്.  കൈകൊണ്ടു കഴുകുന്നതാണ് മെഷീനില്‍ അലക്കുന്നതിനേക്കാള്‍ ഗുണകരം. പക്ഷെ കഴുകാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജെന്റ് നല്ലതായിരിക്കണം. ശരിയായി കഴുകാതെ ഡിറ്റര്‍ജെന്റിന്റെ അംശം അടിവസ്ത്രങ്ങളില്‍ അവശേഷിച്ചാല്‍ അവ അലര്‍ജി മുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അടിവസ്ത്രങ്ങള്‍ കഴിയുമെങ്കില്‍ വെയിലില്‍ ഉണക്കുക. കാരണം സൂര്യരശ്മികള്‍ കീടാണുക്കളെ നശിപ്പിക്കും. ഒരിക്കലും നനഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.

വ്യായാമം ചെയ്യുമ്പോള്‍

വ്യായാമം ചെയ്യുമ്പോള്‍ അനുയോജ്യമായ അടിവസ്ത്രങ്ങള്‍ ധരിക്കണം. ചര്‍മ്മത്തില്‍ ഉരസി അസ്വസ്ഥതയുണ്ടാക്കാത്ത എന്നാല്‍ നല്ല സപ്പോര്‍ട്ട് തരുന്ന സ്‌പോര്‍ട്‌സ് ബ്രാ പോലുള്ളവ ഉപയോഗിക്കാം.

കുഞ്ഞുങ്ങളുടെ അടിവസ്ത്രങ്ങള്‍

കുഞ്ഞുങ്ങള്‍ക്ക് അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കഴിവതും കോട്ടണ്‍ അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക. അവരുടെ ശരിയായ അളവില്‍ ഉള്ളത് തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. കുഞ്ഞുങ്ങളുടെ അടിവസ്ത്രങ്ങള്‍ നനഞ്ഞയുടനെ മാറ്റിക്കൊടുക്കണം.

അതുപോലെ ഡയപ്പറുകളുടെ ഉപയോഗത്തിലും ശ്രദ്ധവേണം. മൂന്നുമണിക്കൂറില്‍ കൂടുതല്‍ ഒരു ഡയപ്പര്‍ ഉപയോഗിക്കാതിരിക്കുക. ഡയപ്പര്‍ ഉപയോഗം മൂലം കുഞ്ഞിന്റെ ചര്‍മ്മം ചുവന്നു തടിക്കുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കില്‍ അത് ചികില്‍സിച്ച് ഭേദമായതിനുശേഷം മാത്രം ഡയപ്പര്‍ വീണ്ടും ഉപയോഗിച്ചാല്‍ മതി.

read more
ആരോഗ്യംലൈംഗിക ആരോഗ്യം (Sexual health )

മനുഷ്യ പുനരുൽപാദന വ്യവസ്ഥ

പുതിയ ജീവികളുടെ ഉത്പാദനത്തിന് പ്രത്യുൽപാദന സമ്പ്രദായം അനിവാര്യമാണ്. പുനരുൽപ്പാദിക്കാനുള്ള കഴിവ് ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമാണ് . ലൈംഗിക പുനർനിർമ്മാണത്തിൽ , രണ്ട് വ്യക്തികൾ മാതാപിതാക്കളിൽ നിന്നുള്ള ജനിതക സ്വഭാവസവിശേഷതകൾ ഉൽപാദിപ്പിക്കുന്ന രണ്ടു വ്യക്തികളെ ഉൽപാദിപ്പിക്കുന്നു. പെൺ, സ്ത്രീ ലൈംഗികകോശങ്ങൾ നിർമ്മിക്കുന്നതും സന്തതിയുടെ വളർച്ചയും വികാസവും ഉറപ്പാക്കാനാണ് പ്രത്യുത്പാദന സംവിധാനത്തിന്റെ പ്രാഥമിക പ്രവർത്തനം. പ്രത്യുൽപാദന സംവിധാനത്തിൽ പുരുഷ-സ്ത്രീ പ്രജനന അവയവങ്ങളും ഘടനകളും അടങ്ങിയിരിക്കുന്നു. ഈ അവയവങ്ങളുടേയും ഘടനകളുടേയും വളർച്ചയും പ്രവർത്തനവും ഹോർമോണുകളുടെ നിയന്ത്രണത്തിലാണ്. പ്രത്യുൽപാദന സമ്പ്രദായം മറ്റ് അവയവവ്യവസ്ഥകളെ , പ്രത്യേകിച്ച് എൻഡോക്രൈൻ സിസ്റ്റവും , മൂത്രാശയ സംവിധാനവുമായി വളരെ അടുത്ത ബന്ധമുള്ളതാണ്.

പുരുഷനും സ്ത്രീയും പ്രത്യുത്പാദന ഓർഗൻസ്

ആണും പെണ്ണും പ്രത്യുത്പാദന അവയവങ്ങൾക്ക് അന്തർ – ബാഹ്യഘടകങ്ങളുണ്ട്. പ്രത്യുത്പാദന അവയവങ്ങൾ പ്രാഥമികോ ദ്വിതീയ അവയവങ്ങളോ ആകാം. പ്രാഥമിക പ്രത്യുത്പാദന അവയവങ്ങൾ ഗോണേഡുകൾ (അണ്ഡാശയങ്ങൾ, ടെസ്റ്റുകൾ) ആകുന്നു, അവ ഗോമീറ്റിനും (ബീജം, മുട്ടക്കുട്ടി), ഹോർമോൺ ഉത്പാദനത്തിനും കാരണമാകുന്നു. മറ്റ് പ്രത്യുൽബല ഘടനകളും അവയവങ്ങളും ദ്വിതീയ പ്രത്യുൽപ്പാദനരീതികളായി കണക്കാക്കപ്പെടുന്നു. ബീജസങ്കലനത്തിന്റെയും വളരുന്ന സന്താനങ്ങളുടെയും വളർച്ചയും നീളയുമുള്ള സെക്കന്ററി അവയവങ്ങൾ സഹായിക്കുന്നു.

സ്ത്രീ പ്രജനന വ്യവസ്ഥ ഓർഗൻസ്

സ്ത്രീയുടെ പ്രത്യുല്പാദന വ്യവസ്ഥയുടെ ദൃഷ്ടാന്തം

മനുഷ്യ സ്ത്രീ പ്രജനന വ്യവസ്ഥയുടെ അവയവങ്ങൾ.

 

പെൺ പ്രത്യുല്പാദന വ്യവസ്ഥയുടെ ഘടന ഇനി പറയുന്നവയാണ്:

ലാബിയ പ്രധാനിയ – ലൈംഗിക ഘടനകളെ പരിരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വലിയ കണ്ണാടി പോലെയുള്ള ബാഹ്യഘടകങ്ങൾ.

ലാബിയാ മിനോര – ലാറിയ മൂജക്കുള്ളിൽ ചെറിയ ലിപ് പോലുള്ള ബാഹ്യഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ക്ലോറിറ്റികൾക്കും ഉത്തേജനം, യോനിയിസം തുറക്കലിനും അവർ സംരക്ഷണം നൽകുന്നു.

ക്ലോറിറ്റിസ് – യോനിയിൽ ഉളുക്ക് മുന്നിൽ സ്ഥിതിചെയ്യുന്ന വളരെ സെൻസിറ്റീവ് ലൈംഗിക അവയവം. ഇതിൽ നൂറുകണക്കിന് സെൻസിററി നാഡി എൻഡ്, ലൈംഗിക ഉത്തേജനം പ്രതികരിക്കുന്നു.

യോനി – ഗർഭാശയത്തിൻറെ പുറംഭാഗത്ത് ഗർഭാശയത്തിൽ നിന്ന് (ഗർഭപാത്രത്തിൻറെ ഉദ്ഘാടനം)

മുന്നിലെ നനഞ്ഞ പേശികൾ.

ഗർഭാശയം – ബീജസങ്കലനത്തിനു ശേഷം സ്ത്രീ ഗമറ്റുകളെ വീടിനു പുറത്താക്കുകയും ഗർഭധാരണം ചെയ്യുകയും ചെയ്യുന്നു. ഗർഭാവസ്ഥൻ എന്നു വിളിക്കപ്പെടുന്ന ഗർഭസ്ഥ ശിശു ഗർഭകാലത്ത് ഗർഭസ്ഥശിശു കിടക്കുന്നിടത്താണ് ഗർഭപാത്രം.

ഫാലോപ്യൻ ട്യൂബുകൾ – അണ്ഡാശയങ്ങളിൽ നിന്നും ഗർഭാശയത്തിലേക്കുള്ള മുട്ട കോശങ്ങൾ കടക്കുന്ന ഗർഭാശയ ട്യൂബുകൾ. ഈ ട്യൂബുകളിൽ ഫെർട്ടിലൈസേഷൻ സാധാരണയായി സംഭവിക്കാറുണ്ട്.

ഓവറുകൾ – ഗമാറ്റുകൾക്കും ലൈംഗിക ഹോർമോണുകൾക്കുമുള്ള സ്ത്രീ പ്രഥമ പ്രത്യുൽപ്പാദനരീതി. ഗര്ഭപാത്രത്തിന്റെ ഓരോ വശത്തിലും ഒരു അണ്ഡാശയം ഉണ്ട്.

ലൈംഗിക അവയവങ്ങൾ, അക്സസറി ഗ്രന്ഥികൾ, സംയുക്ത സംയോജന സംവിധാനങ്ങൾ എന്നിവയും പുരുഷ ബീജസങ്കലന പ്രക്രിയയിൽ ഉൾപ്പെടുന്നു. ഇത് ഫലത്തിൽ ബീജസങ്കലനകോശങ്ങൾക്ക് വഴിയൊരുക്കുന്നു. പെൻസിസ്, ടെസ്റ്റസ്, എപിഡിഡിമിസ്, സെമണൽ വെസിക്കിൾസ്, പ്രൊസ്റ്റേറ്റ് സെല്ലുകൾ എന്നിവ പെൻസിലിൽ പെടുന്നതാണ്.

പ്രത്യുൽപാദനവ്യവസ്ഥയും രോഗവും

പ്രത്യുൽപാദന സമ്പ്രദായം പല രോഗങ്ങളും ഡിസോർഡറുകളും ബാധിക്കുന്നതാണ്. ഗർഭാശയങ്ങൾ, അണ്ഡാശയം, വൃഷണങ്ങൾ, പ്രോസ്റ്റേറ്റ് തുടങ്ങിയവ പോലുള്ള പ്രത്യുൽപാദന അവയവങ്ങളിൽ വികസിച്ചേക്കാവുന്ന ക്യാൻസറും ഇതിൽ ഉൾപ്പെടുന്നു. എൻഡമെമെട്രിയോസിസ് (എൻഡെമെട്രിറിയൽ ടിഷ്യൻ ഗർഭാശയത്തിനു പുറത്ത് വികസിക്കുന്നു), അണ്ഡാശയ സിത്തിയകൾ, ഗർഭാശയ പോളിപ്പുകൾ, ഗർഭാശയത്തിൻറെ പ്രോലെസ്സ് എന്നിവ സ്ത്രീകളിലെ പ്രത്യുത്പാദന വ്യവസ്ഥയുടെ രോഗമാണ്. പുരുഷ ബീജസങ്കലന ക്രമത്തിനാണു ടെസ്റ്റിക്യുലാർ ടെർഷൻ (ടെസ്റ്റുകൾ മൂലം), ഹൈപോകോണമിസം (ടെസ്റ്റോസ്റ്റെറോൺ ഉൽപാദനം ഫലമായി ഫലമായി), വിശാലമായ പ്രോസ്റ്റേറ്റ് ഗ്ലാന്റ്, ഹൈഡ്രോസീൽ (സ്ക്റ്റോട്ടിലെ വീക്കം), എപ്പിഡിഡിമുകളുടെ വീക്കം എന്നിവയാണ്.

 

പുരുഷ പ്രത്യുല്പാദന സംവിധാനം

പുരുഷ പ്രത്യുല്പാദന വ്യവസ്ഥയുടെ ദൃഷ്ടാന്തം
മനുഷ്യ പുരുഷ പ്രത്യുല്പാദന വ്യവസ്ഥയുടെ അവയവങ്ങൾ. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക / യുഐജി / ഗെറ്റി ഇമേജസ്

പുരുഷ പ്രത്യുല്പാദന സംവിധാനം ഓർഗൻസ്
ലൈംഗിക അവയവങ്ങൾ, അക്സസറി ഗ്രന്ഥികൾ, സംയുക്ത സംയോജന സംവിധാനങ്ങൾ എന്നിവയും പുരുഷ ബീജസങ്കലന പ്രക്രിയയിൽ ഉൾപ്പെടുന്നു. ഇത് ഫലത്തിൽ ബീജസങ്കലനകോശങ്ങൾക്ക് വഴിയൊരുക്കുന്നു.

ശാരീരിക – ലൈംഗിക ബന്ധത്തിൽ ഉൾപ്പെടുന്ന പ്രധാന അവയവം. ഈ അവയവം ഉദ്ധാരണം ടിഷ്യു, കണക്ടിവിറ്റൽ ടിഷ്യു , ത്വക്ക് എന്നിവയാണ് . മൂത്രത്തിന്റെ ദൈർഘ്യം വഴി മുതുകുളം, മൂത്രം, ബീജം എന്നിവ കടന്നുപോകുന്നു.

പുരുഷ ഗ്യാത്തെറ്റുകൾ (ബീജം), ലൈംഗിക ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന മാലിൻ പ്രാഥമിക പ്രത്യുൽപ്പാദന ഘടനകൾ.

സ്ക്രൂറ്റം – ടെസ്റ്റുകൾ ഉൾക്കൊള്ളുന്ന പുറത്തെ പോച്ചിന്റെ പുറംചട്ട. ഉദരത്തിനു പുറത്താണെങ്കിൽ, ആന്തരിക ഘടനയെക്കാൾ കുറവാണ് താപനിലയിൽ എത്തുന്നത്. ശരിയായ ബീജ ഉത്പാദനത്തിന് കുറഞ്ഞ താപനിലയും ആവശ്യമാണ്.

Epididymis – ടെസ്റ്റുകളിൽ നിന്ന് അപരിചിത ബീജം സ്വീകരിക്കുന്ന സസ്തനരീതി . മുതിർന്ന ബീജം വളർത്തിയെടുക്കുകയും മുതിർന്ന ബീജം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രവർത്തനം.

ഡക്റ്റസ് Deferens അല്ലെങ്കിൽ വാസ് Deferens – നൊമ്പരവും, പേശീപാദനങ്ങളും epididymis കൂടെ തുടരുകയും epididymis നിന്ന് urate ലേക്ക് നിന്ന് യാത്ര ബീജം ഒരു വഴി ലഭ്യമാക്കുന്നു
ദഹനശൈലി , സെമിനൽ വെസിക്കിളുകളുടെ യൂണിയനിൽ നിന്ന് രൂപംകൊണ്ടതാണ് ഇജക്ലേറ്ററിലിട്ട് ഡക്റ്റ് . ഓരോ ശ്വാസകോശ ലക്ടറും യൂറിയയിലേക്കു് ഒഴുകുന്നു.

യൂറെത്ര – ട്യൂബ് ലിംഗത്തിൽ നിന്ന് മൂത്രസഞ്ചിയിൽ നീണ്ടുകിടക്കുന്നതാണ്. ഈ കനാൽ പ്രത്യുൽപാദന ദ്രാവകങ്ങൾ (ബീജം), മൂത്രത്തിൽ ശരീരത്തിൽ നിന്ന് വേർതിരിച്ചറിയാൻ അനുവദിക്കുന്നു. ബീജം കടന്നുപോകുന്ന സമയത്ത് ശ്വസനരീതി മൂത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് മൂത്രത്തെ തടയുന്നു.

സെമിനാൾ വെസെക്ലിസ് – ഗന്ധമാവുകയും, ബീജസങ്കലനത്തിനു ഊർജ്ജം നൽകാനും ദ്രാവകങ്ങൾ ഉണ്ടാക്കുന്നു. സെജിനൽ വെസിക്കിളിൽ നിന്നും നയിക്കുന്ന ട്യൂബുകൾ ദ്വിഗ്വിജയങ്ങൾ രൂപപ്പെടുന്നതിന് ഡക്റ്റസ് ഡിറെൻറണുകളിലേക്ക് ചേരുകയാണ്.

പ്രോസ്റ്റേറ്റ് ഗ്ലാന്റ് – ആൽമളീൻ ദ്രാവകം ഉൽപാദിപ്പിക്കുന്ന ഗ്രൻണ്ട്, അത് ബീജ ചലനത്തെ വർദ്ധിപ്പിക്കുന്നു. പ്രോസ്റ്റേറ്റ് ഉള്ളടക്കങ്ങൾ യൂറൊറിലേക്ക് ഒഴിഞ്ഞുകിടക്കുന്നു.

ബുൾബ്രൗറൽ അല്ലെങ്കിൽ കൂപ്പർ ഗേർങ്സ് – ലിംഗത്തിലെ ചുവട്ടിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രന്ഥികൾ. ലൈംഗിക ഉത്തേജനത്തിന് പ്രതികരണമായി, ഈ ഗ്രന്ഥികൾ ഒരു ആൽക്കലൈൻ ദ്രാവകത്തെ സ്രവിക്കുന്നു, ഇത് മൂത്രത്തിൽ അഗ്രോഡയത്തിൽ മൂത്രത്തിൽ അസിഡിറ്റി, യോനിയിൽ അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
അതുപോലെ, സ്ത്രീ പ്രജനന സംവിധാനത്തിൽ സ്ത്രീ ഗീമുകളെ (മുട്ടയുടെ) ഉത്പാദനം, പിന്തുണ, വളർച്ച, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന അവയവങ്ങളും ഘടനകളും അടങ്ങിയിരിക്കുന്നു.

പ്രത്യുല്പാദന സംവിധാനം: ഗെയ്റ്റി പ്രൊഡക്ഷൻ

മിയോസിസ് എന്ന രണ്ട് ഭാഗത്തെ സെൽ ഡിവിഷൻ പ്രക്രിയയാണ് ഗാമറ്റുകൾ നിർമ്മിക്കുന്നത്. ഒരു ഘട്ടത്തിൽ, ഒരു മാതൃസംബന്ധിയായ സെല്ലിൽ ഡിപ്ളോമ ഡിഎൻഎ നാലു മകൾ കോശങ്ങളിൽ വിതരണം ചെയ്യുന്നു . ക്രോമസോമുകളുടെ പകുതിയോളം മിയോസിസ് ഗാമറ്റുകൾ ഉത്പാദിപ്പിക്കുന്നു. ഈ കോശങ്ങൾക്ക് മാതൃകോശമായി ഒരു ക്രോമോസോമുകളുടെ എണ്ണം പകുതിയായി കണക്കാക്കപ്പെടുന്നതിനാൽ അവർ ഹാപ്ലോയിഡ് സെല്ലുകൾ എന്ന് വിളിക്കുന്നു. മനുഷ്യ ലൈംഗികകോശങ്ങളിൽ ഒരു ക്രോമസോമുകളുടെ ഒരു പൂർണ്ണ സെറ്റ് അടങ്ങിയിട്ടുണ്ട്. ബീജസങ്കലനസമയത്ത് സെക്സ് കോശങ്ങൾ ഒന്നിച്ചുകൂട്ടുമ്പോൾ, രണ്ട് ഹാപ്ലോയിഡ് കോശങ്ങൾ 46 ക്രോമോസോമുകളുള്ള ഒരു ഡൈപ്ലോയിഡ് സെല്ലാണ്.

ബീജകോശങ്ങളുടെ ഉത്പാദനം സ്പേമാടോജനിസിസ് എന്നാണ് അറിയപ്പെടുന്നത്. ഈ പ്രക്രിയ തുടർച്ചയായി സംഭവിക്കുന്നതും പുരുഷ ടെസ്റ്റുകളിൽ തന്നെ നടക്കുന്നു. ബീജസങ്കലനത്തിനു വേണ്ടി നൂറുകണക്കിന് ലക്ഷക്കണക്കിന് ബീജങ്ങൾ പുറത്തിറക്കണം. സ്ത്രീ അണ്ഡാശയങ്ങളിൽ ഉദ്ധാരണം (അണ്ഡം വികസനം) സംഭവിക്കുന്നു. ഒഓനേസിസിൻറെ ഒനോസിസ് 1 ഞാൻ മകളുടെ സെല്ലുകളെ അസമമായി വേർതിരിച്ചിരിക്കുന്നു. ഈ അസറ്റിക് സൈറ്റോകിനൈസിസ് ഒരു വലിയ മുട്ടയുടെ സെൽ (oocyte), ധ്രുവീയ ശരീരങ്ങൾ എന്നു വിളിക്കപ്പെടുന്ന ചെറിയ കോശങ്ങൾ എന്നിവയിൽ ഫലമാകുന്നു. ധ്രുവീയവസ്തുക്കൾ ക്ഷയിച്ചുകൊണ്ടിരിക്കുകയോ ബീജസങ്കലനം നടത്തുകയോ ചെയ്യില്ല. മിസിയോസിനു ശേഷം ഞാൻ പൂർണ്ണനാണ്, മുട്ട കോശത്തെ ദ്വിതീയ oocyte എന്ന് വിളിക്കുന്നു. ഒരു ബീജകോശത്തിലെ സെറം, ബീജസങ്കലനം ആരംഭിക്കുമ്പോൾ ഹാപ്ലോയിഡ് സെക്കണ്ടറി oocyte രണ്ടാമൻ സയോട്ടിക് ഘടന പൂർത്തിയാകും. ബീജസങ്കലനം തുടങ്ങിക്കഴിഞ്ഞാൽ, ദ്വിതീയ oocyte മിയോസിസ് II പൂർത്തിയാക്കി അതിനെ അണ്ഡം എന്ന് വിളിക്കുന്നു. ബീജകോശവുമായി അണ്ഡം പിറവിയെടുക്കുന്നത്, ബീജസങ്കലനം പൂർത്തിയായി. ബീജസങ്കലനം ഉണ്ടാക്കുന്ന അണ്ഡത്തെ ഒരു സിഗിട്ട് എന്നു വിളിക്കുന്നു.

read more
ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികബന്ധം എങ്ങനെ വേദനരഹിതമാക്കാം

ലൈംഗിക സമയത്ത് സ്ത്രീകളുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പുരുഷന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്

ഒരു ഫർണിച്ചർ പോലെ പൊളിച്ചു മാറ്റാനോ വേർപെടുത്താനോ സാധിക്കുന്നതല്ല കന്യാചർമ്മം. എന്നാൽ കന്യകാത്വത്തിന്റെ തെളിവായാണ് സമൂഹം കന്യാചർമ്മത്തെ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നും പല പുരുഷൻമാരും താൻ വിവാഹം കഴിക്കുന്ന യുവതി നേരത്തെ മറ്റാരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെന്ന് ഉറപ്പിക്കുന്നത്.

കന്യകാത്വത്തിന് അമിത പ്രാധാന്യമാണ് പലരും നൽകുന്നത്. കന്യാ ചർമ്മം പലപ്പോഴും ഈ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ, കന്യാ ചർമ്മമാണ് കന്യകാത്വത്തിന്റെ സൂചകമായി കാണക്കാക്കുന്നത്. ‘എല്ലാ’ കന്യകമാരായ പെൺകുട്ടികൾക്കും കന്യാ ചർമ്മം ഉണ്ടെന്നതാണ് വിശ്വാസം. ഒരു മെഡിക്കൽ അവസ്ഥയേക്കാൾ സാമൂഹികമായി നിർമ്മിതമായ ഒരു ആശയമാണ് കന്യകാത്വമെന്നത്. എന്നാൽ കന്യാചർമ്മത്തിന്റെ സാന്നിധ്യമോ അഭാവമോ പെൺകുട്ടി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പുനൽകുന്നില്ലെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

കുതിരസവാരി, നൃത്തം, മരംകയറുക, ജിംനാസ്റ്റിക്സ്, വ്യായാമം ചെയ്യുക, ഓറൽ സെക്സ് അല്ലെങ്കിൽ ഫിംഗറിംഗ് പോലുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ കന്യാ ചർമ്മം തകരാം. ചിലപ്പോൾ കന്യാ ചർമ്മം തകർക്കാതെ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമാകും. കന്യാ ചർമ്മം ഉണ്ടെങ്കിൽ ആദ്യ ലൈംഗിക ബന്ധത്തിൽ രക്തസ്രാവമുണ്ടാകുമെന്നത് ഒരു മിഥ്യാ ധാരണയാണ്.

യോനി പൂണമായും തുറക്കുന്നതിനെ മറയ്ക്കുന്ന ചർമ്മമല്ല കന്യാ ചർമ്മം. ഇത് മ്യൂക്കോസൽ കലയുടെ നേർത്ത ഭാഗമാണ്. ഇത് ബാഹ്യ യോനി തുറക്കുന്നതിനെ ചുറ്റിപ്പറ്റിയോ ഭാഗികമായോ മൂടുന്നു. ആർത്തവ രക്തം കന്യാ ചർമ്മത്തിലൂടെയാണ് കടന്നു പോകുന്നത്. ചില സ്ത്രീകൾക്ക് ജന്മനാൽ തന്നെ കന്യാ ചർമ്മം ഉണ്ടാകാറില്ല. ചിലർക്കാകട്ടെ ആദ്യ ലൈംഗിക ബന്ധത്തിനും മുൻപേ തന്നെ കന്യാ ചർമ്മം നഷ്ടമായേക്കാം.

ലൈംഗിക സമയത്ത് സ്ത്രീകളുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പുരുഷന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ലൈംഗിക ബന്ധത്തിന് യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ ഉണ്ടാകേണ്ടത് പ്രധാനമാണ്. ചുംബനം, കെട്ടിപ്പിടിക്കൽ, വേണ്ടത്ര സമയവും ക്ഷമയും എടുക്കൽ എന്നിവ ലൈംഗികത ആസ്വാദ്യകരമാക്കാനുള്ള മാർഗങ്ങളാണ്.

ലൈംഗികത യഥാർഥത്തിൽ വേദനയുണ്ടാക്കുന്ന ഒന്നാണ്. പരുക്കൻ ലൈംഗികബന്ധം സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കും. യോനിയിൽ നനവില്ലെങ്കിലും വേദന ഉണ്ടാകാം. ആദ്യ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ പങ്കാളിക്ക് വേദനയുണ്ടാകുമെന്ന ആശങ്കയുണ്ടെങ്കിൽ, ലൈംഗികതയ്‌ക്ക് മുൻപ് സ്വയംഭോഗം ചെയ്യാൻ ശ്രമിക്കാൻ അവളോട് ആവശ്യപ്പെടുക, കാരണം ഇത് കന്യാചർമ്മം കീറാനുള്ള സാധ്യത കുറയ്ക്കും, ലൈംഗികതയിലേക്ക് തിരക്കുകൂട്ടരുത്. ശരിയായ മാനസികാവസ്ഥ സജ്ജമാക്കുക. നിങ്ങൾ വൈകാരികമായി തയ്യാറാണെന്നും വളരെയധികം ഉത്തേജിതരാണെന്നും ഉറപ്പാക്കുക. ലൈംഗികതയ്‌ക്കൊപ്പം നിങ്ങൾക്ക് എന്തു തോന്നുന്നുവെന്നതിനെക്കുറിച്ച് പങ്കാളിയുമായി നല്ല ആശയവിനിമയം നടത്തുന്നത് കാര്യങ്ങൾ ലഘൂകരിക്കും.

ലൈംഗിക ബന്ധത്തിന് ശേഷം, നിങ്ങളുടെ യോനി തുറക്കുന്നതിന് സമീപം വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ ഐസ് വയ്ക്കുകയോ ചൂടുവെള്ളം ഉപയോഗിച്ച് കഴുകുകയോ ചെയ്യണം. വേദന കുറയുന്നതുവരെ ലൈംഗികബന്ധം ഒഴിവാക്കുക. ലൈംഗികതയ്ക്ക് ശേഷം നിങ്ങൾക്ക് അമിത രക്തസ്രാവമോ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടുക.

read more
1 4 5 6 7
Page 6 of 7