ര്‍ഭിണി ആകുക എന്നത് ഏതൊരു സ്ത്രീയ്ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍, ഗര്‍ഭധാരണത്തിനായുള്ള കാത്തിരിപ്പ് അത്ര എളുപ്പമല്ല. ഏതൊരു സ്ത്രീയുടെയും ക്ഷമ പരീക്ഷിക്കുന്ന ഒന്നാണ് ഈ കാത്തിരിപ്പ്.
സ്ത്രീയുടെ ശരീരത്തില്‍ ഉല്‍പാദിക്കപ്പെട്ട അണ്ഡം പുരുഷബീജവുമായി സംയോജിക്കുമ്പോഴാണ് സ്ത്രീ ഗര്‍ഭിണിയാകുന്നത്. എന്നാല്‍, ഇത് സംഭവിച്ച ഉടനെ ഗഭാധാരണം സംഭവിക്കുമോ എന്ന് പറയുക അസാധ്യമാണ്.
കാരണം, “ഹ്യൂമന്‍ കോറിയോണിക്ക് ഗോണാഡോട്രോഫിന്‍” എന്ന പ്രത്യേകതരം ഹോര്‍മോണ്‍ സ്ത്രീ ശരീരം ഉത്പാദിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ ഗര്‍ഭധാരണം സ്ഥിരീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. സ്ത്രീ അണ്ഡവും പുരുഷബീജവും സംയോജിച്ചത് ഗര്‍ഭപാത്രഭിത്തിയിലേക്ക് ഒട്ടിച്ചേടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
സംഭോഗം കഴിഞ്ഞ് എത്ര ദിവസം
പ്രധാന ചോദ്യം എന്തെന്നാല്‍, സംഭോഗം കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാല്‍ ഗര്‍ഭധാരണം സ്ഥിരീകരിക്കാന്‍ സാധിക്കും എന്നതാണ്.
രക്ത പരിശോധന രക്ത പരിശോധന ഗുണം എന്തെന്നാല്‍, സുരക്ഷിതമല്ലാത്ത ലൈംഗീകബന്ധപ്പെടലിന് ശേഷം 7-12 ദിവസത്തിനകം നിങ്ങള്‍ക്ക് ഈ പരിശോധന നടത്താം എന്നതാണ്. മൂത്ര പരിശോധനയെക്കാള്‍ ഫലപ്രദവുമാണിത്. ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കില്‍, സംയോഗത്തിനുശേഷം 3-4 ദിവസം കഴിഞ്ഞും, അണ്ഡ ബീജ സങ്കലനം നടന്ന് 9-10 ദിവസത്തിനുശേഷവും രക്ത പരിശോധനാഫലം അനുകൂലമായി കാണിക്കുന്നതാണ്.